ശിവഗിരിയിലെ സന്ന്യാസിമാർ ഗുരുവിനെ ദേവനായി കണ്ട് ആരാധിക്കുവാൻ ആണ് ഈഴവരെ ഉദ്ബോധിപ്പിച്ചു മുന്നോട്ട് പോകുന്നത്,ഈ പ്രഭാഷണം അവർക്ക് ചൊറിച്ചിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്, കൂടാതെ വരുമാനത്തിൽ ഇടിവുമുണ്ടാകാൻ സാദ്ധ്യതയുമുണ്ട്, ഈഴവരെ അനാഥ മന്ദിരത്തിൽ ആക്കി ദ്രോഹിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ പ്രവർത്തനം, അതിന് ഒരു മാറ്റത്തിന് യഥാർഥ ശ്രീ നാരായണീയർ മുന്നിട്ട് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സത്യത്തിൽ ഗുരുവിന്റെ ബ്രഹ്മാവസ്ഥ അവർക്ക് അറിയാം പക്ഷേ ഒരുമാതിരി പെട്ടവർക്ക് അറിയാൻ കഴിയാത്ത രീതിയിൽ ആണ് അവതരിപ്പിക്കുന്നത്.കാരണം ഗുരുവിനെ ദേവനായി അവതരിപ്പിക്കുന്നത് അന്ധവിശ്വാസങ്ങൾ വളർത്തുന്നതിന് ഉപകരിക്കും, അങ്ങനെ മരമണ്ടൻ പൂജകളും വഴിപാടുകളും നടത്തി വരുമാനം വർദ്ധിപ്പിച്ച് സുഖമായി ജീവിക്കാം.ഏതായാലും സാറിന്റെ ഈ പ്രഭാഷണം അവർക്ക് ഒരു ഇരുട്ടടി തന്നെയായിരിക്കും.
അതെ അദ്ദേഹം പറഞ്ഞതനുസരിച്ചു ഏതെങ്കിലും മൂർത്തിയെ പ്രാർഥിച്ചു ബ്രഹ്മത്തെ അറിയാം. അറിഞ്ഞാൽ ദുഃഖമില്ലാതെ എല്ലാം ദൈവത്തിൽ അർപ്പിച്ചു ജീവിക്കാം. അപരനും നാമും ഒന്ന് തന്നെ. ശരിയാണ് നമുക്ക് നേരിട്ട് ബ്രഹ്മം അറിയാൻ പറ്റില്ല. സത്യം, ധർമ്മം, നീതി അഹിംസ അങ്ങനെ അങ്ങനെ ധാരാളം ഘടകങ്ങൾ ഒന്നുചേർന്നാലേ ഒരുവനെ ജീവിച്ചിരിക്കുമ്പോൾ തന്നെ ബ്രഹ്മത്തെ അറിയാൻ പറ്റൂ. മനുഷ്യന് മാത്രമുള്ള ഒരു വ്യത്യാസമാണത്. മരണശേഷം നമ്മൾ ബ്രഹ്മത്തിൽ ചേരുന്നു. എനിക്ക് ഏകദേശം മനസ്സിലായ കാര്യമാണ് ഞാൻ പറയുന്നത്. വായനയിലെ അറിവ് കുറവാണു. 🙏