Тёмный

മണിനാദം | ഇടപ്പള്ളി | കവിത | maninadam | edappally | kavitha |ആലാപനം | തുളസിദാസ്‌ പരമേശ്വരൻ | 

Thulasidas Parameswaran
Подписаться 4,9 тыс.
Просмотров 66 тыс.
50% 1

മണിനാദം - ഇടപ്പള്ളി
പ്രണയം കൊണ്ടു മാത്രമല്ല, തൻെറ മരണം കൊണ്ടു പോലും കവിത സൃഷ്ടിക്കുകയും പ്രണയ നിമിത്തം തന്നെ ജീവനൊടുക്കുകയും ചെയ്​ത ഇടപ്പള്ളി രാഘവൻ പിള്ള എന്ന കവി എക്കാലത്തും ജ്വലിക്കുന്ന ഓർമയാണ്.
തുഷാരഹാരം (1935), നവസൗരഭം (1936), ഹൃദയസ്മിതം (1936), മണിനാദം (1944) എന്നിവ ഇടപ്പള്ളി രാഘവൻ രാഘവൻ പിള്ളയുടെ കൃതികളാണ്​. തുഷാരഹാരം, നവസൗരഭം, ഹൃദയസ്മിതം എന്നിവ കവി ജീവിച്ചിരുന്ന കാലത്ത് പ്രകാശിതമായ പുസ്തകങ്ങളാണ്​. രാഘവൻപിള്ളയുടെ പിതാവിൽനിന്ന് പകർപ്പവകാശം വാങ്ങി 1946 ൽ ചങ്ങമ്പുഴ അദ്ദേഹത്തിൻറെ കൃതികൾ സമ്പൂർണ്ണസമാഹാരമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്​. 'ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ'എന്ന പേരിലാണ്​ സമാഹാരം പുറത്തിറങ്ങിയത്​.
ഇടപ്പള്ളി കവികളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻ പിള്ളയും മലയാള കവിതയിൽ കാൽപനിക വിപ്ലവം കൊണ്ടു വന്ന കവികളിൽ പ്രധാനികളാണ്. ഇറ്റാലിയൻ കാൽപനിക കവിയായ ലിയോപാർ ഡിയോട് ഇടപ്പള്ളിയെ രാഘവൻ പിള്ളയെ നിരൂപകർ തുലനപ്പെടുത്തുന്നതും അദ്ദേഹത്തിൻെറ ഈ കാവ്യ കൽപനയുടെ നിറഞ്ഞ സൗന്ദര്യം ഒന്നുകൊണ്ടു മാത്രമാണ്​.

Опубликовано:

 

22 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@lejithabhadra7274
@lejithabhadra7274 2 года назад
എനിക്കേറെ ഇഷ്ടമുള്ള കവിത..വരികൾക്കൊത്ത ലയിച്ചുപോകുന്ന ആലാപനം ❤❤❤❤❤❤
@rajanmathiyattu5538
@rajanmathiyattu5538 3 года назад
ഇടപ്പള്ളി രാഘവൻ പിള്ള ഇന്നു മലയാളികളുടെ മനസ്സുഖളിൽ നൊമ്പരമായി നിൽകുന്നു. അന്ന് ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ എത്രയെത്ര ജീവസുറ്റ കവിതകൾ നമുക്ക് ലഭിക്കുമായിരുന്നു. ആ ആത്മാവിന് പ്രണാമം.
@satyawritings
@satyawritings Год назад
Nice 😭😀
@jasminnizar6670
@jasminnizar6670 Год назад
സത്യം
@shebasheba2615
@shebasheba2615 3 года назад
കവി എന്ത് മാത്രം മാനസിക വേദന അനുഭവിച്ചു കാണും ❣️നല്ല ഹൃദ്യമായ ആലാപനം.
@nalinithekkeppat8264
@nalinithekkeppat8264 10 месяцев назад
ഹൃദ്യമായ കവിത.. അതിലും ഹൃദ്യമായ ആലാപനം...
@TruthWillSF
@TruthWillSF 2 года назад
മലയാളത്തിലെ മഹത്തായ പത്തുകവിതകളെടുത്താൽ അതിലൊന്ന് ഈ കവിതയാണ്
@mayasnair7792
@mayasnair7792 15 дней назад
ആലാപനത്തിൻ്റെ സൗന്ദര്യം കൊണ്ട് കവിതയുടെ ഭാവം കൂടുതൽ മനോഹരമായിരിക്കുന്നു. കവിത വയിച്ചും പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞപ്പോൾ ഒന്നും കിട്ടാതിരുന്ന അനുഭൂതിയാണ് ഈ ഒരു ആലാപനത്തിലൂടെ ലഭിച്ചത്. കൂട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഇത് പങ്കു വെച്ച് ഞാൻ എൻ്റെ സന്തോഷം പങ്കു വെക്കുന്നു...
@prasisravanam596
@prasisravanam596 3 года назад
മരിക്കാൻ തയ്യാറെടുക്കുമ്പോഴും കാമുകിയ്ക്ക് സങ്കടമുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു❤️
@subhadrareji5518
@subhadrareji5518 3 года назад
അർത്ഥവത്തായ വരികൾ കൊണ്ടും ആലാപനം കൊണ്ടും സംപുഷ്ടമായ കവിത.....കവി മരണത്തിലേക്ക് ലയിക്കാൻ ആഗ്രഹിച്ചതുപോലെ,, ഗായകൻ കവിതയിലും ലയിച്ചിരിക്കുന്നു 🌹🌹🌹🌹🌹
@vijayankumari9919
@vijayankumari9919 Год назад
♥️🌹
@sajeenasudhi4777
@sajeenasudhi4777 4 года назад
നല്ല ആലാപനം സർ. കവിയുടെ മനസ്സിലെ ചിന്തകൾ വരികളിലൂടെ ജീവൻ തുടിക്കുന്നു. ശ്രദ്ധിച്ചു കേൾക്കുന്നഏവരെയും ഒന്നു ചിന്തിപ്പിക്കും.
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
വളരെ സന്തോഷം
@rajasekharannair3246
@rajasekharannair3246 11 месяцев назад
നല്ല കവിത എന്താ വരികൾ സാർ ഭഗവാൻ സാറിനെ അനുഗ്രഹിക്കട്ടെ
@asokankalakoduvath288
@asokankalakoduvath288 3 года назад
ദുഖപൂർണ്ണമായ ഈ കവിത വളരേ ഹൃദയസ്പർശിയായി ആലപിച്ചു. അശോകൻ കാളക്കൊടുവത്ത്
@DineshKumar-nm8nt
@DineshKumar-nm8nt 3 года назад
മനസ്സിന് വല്ലാത്ത വിങ്ങൽ തോന്നുന്നു. കവിയുടെ ഹൃദയം ഉൾക്കൊണ്ട ആലാപനം.
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
thanks
@TruthWillSF
@TruthWillSF 2 года назад
കവിയുടെ വികാരങ്ങളെ ദ്യോതിപ്പിക്കുന്ന ആലാപനം.
@lejithabhadra7274
@lejithabhadra7274 2 года назад
ഈ എത്ര തവണ കേട്ടു എന്നറിയില്ല..ആമുഖം സൂപ്പർ .. ശബ്ദം അതിമനോഹരം ❤❤❤❤
@bindug9820
@bindug9820 4 года назад
ഇമ്പമാർന്ന ശബ്ദം കൊണ്ട് കവിത മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 👍
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thank you
@malathiks-cv7ct
@malathiks-cv7ct 11 месяцев назад
മനസ്സിൽ ദുഃഖാർദ്രമായ അനുരണനങ്ങൾ തീർക്കുന്ന കവിതയും ആലാപനവും.. നന്നായിരിക്കുന്നു....
@ellyasabdhulkadhr7847
@ellyasabdhulkadhr7847 3 года назад
പറയാന്‍ വാക്കുകള്‍ ഇല്ല ഭായ് നന്ദി.
@lalithachandran7050
@lalithachandran7050 4 года назад
ഗംഭീരം.... ആലാപനത്തിൽ നന്നായി ലയിച്ചു ചേർന്നിരിക്കുന്നു...
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
teacher thanks
@syamilyrajendran7698
@syamilyrajendran7698 Месяц назад
അതീവ ഹൃദ്യം🙏💓
@baburajgopalapillai9459
@baburajgopalapillai9459 22 дня назад
പാവം ആ ആത്മാവ് രക്ഷപ്പെട്ടോട്ടെ.വല്ലാത്തൊരു നഷ്ടമെങ്കിലും.❤❤❤
@badushadiyadiya9454
@badushadiyadiya9454 3 года назад
He is so Underrated ...
@mayilpeeli5501
@mayilpeeli5501 Год назад
മനോഹരമായ കവിത.. മധുര മായ ആലാപനം 🙏❤🌹
@razeenans1453
@razeenans1453 3 года назад
നന്നായി ആലാപിച്ചിരിക്കുന്നു സർ....
@krishnapriya5166
@krishnapriya5166 3 года назад
😭 ethra nalla prathibha......kaviyude manassarinja aalapanam👍
@geeths9678
@geeths9678 3 года назад
ആലാപനത്തിലും ഞാൻ കവിയെ കണ്ടു.
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
thanks
@madhusoodanannair4245
@madhusoodanannair4245 4 года назад
വേണുവാദത്തിൻ സുഖത്തിൽ കഴിയവേ കേട്ടു ഞാനാപശ്റുതി, കാർമുകിൽ മൂടിയ നിളവും മാഞ്ഞുള്ള നിഴലിൻറ്റെ രോദനം ദിവൄമാണനുരാഗം, തേങ്ങലിൻ നിസ്വനം ............................... നമസ്കാരം സാർ. നന്നായി പാടി. ദുഖമുണർത്തിയ സുഖം.
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thank you sir
@ravithaar4491
@ravithaar4491 4 года назад
മനോഹരമായ കവിത.... അതിമനോഹരമായ ആലാപനം.... 🙏🙏🙏🙏🙏
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thanks
@harikumarpisharody
@harikumarpisharody 4 года назад
സ്വന്തം ജീവിതാനുഭവം മരണത്തെ സ്നേഹിക്കുവാൻ കവിക്കു പ്രേരണയായിരിക്കും..... ജീവിതത്തോട് ഇത്ര ആത്മാർത്ഥത പുലർത്തിയ കവിക്ക് ലോകം കൊടുത്ത തെന്താണ് ? മനസ്സിനെ മധിക്കുന്ന കാവ്യം.. "കൂപ്പു കൈ യ്...
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
@@ravithaar4491 thanks
@merinbinoy6792
@merinbinoy6792 Год назад
ഇടപ്പള്ളിയുടെ കാമുകി ഈ കവിത വായിക്കുമ്പോൾ........
@SatheesanEdamana-zn4zh
@SatheesanEdamana-zn4zh Год назад
ഞാൻ ആദ്യമായിട്ടാണ് ഇടപ്പള്ളിയുടെ മണിനാദം എന്ന കവിത കേൾക്കുന്നത് നല്ല ഭംഗിയായി ചൊല്ലി 🙏കാമുകന്റെ പ്രണയ നിഷ്കളങ്കത്വം കവിതയുടെഭാവനയിൽ കാണുന്നു, അപർണിയമായ മായാലോകമാണ് പ്രണയകാലം . അത് കടലാസ് കൊട്ടാരം പോലെ പൊളിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വേദന ഭയാനക തന്നെ. ജീവിതത്തിലെ മനോഹരമായ നിമിഷവും ഏറ്റവും ദുഃഖ നിറഞ്ഞ നിമിഷവും പ്രണയ കാലഘട്ടമാണ്. വിശ്വസിക്കുന്നു.
@TruthWillSF
@TruthWillSF Год назад
"പ്രവർത്തിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക..ഈ മൂന്നിലുമാണ് ജീവിതത്തിന്റെ സുഖം അന്തർഭവിച്ചിരിക്കുന്നത്" - ഇമ്മാനുവൽ കാന്റ്
@kanchanavishwanathan1300
@kanchanavishwanathan1300 2 года назад
മനോഹരമായ ആലാപനം👍👍
@achuachu7693
@achuachu7693 2 года назад
പാടുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് 😊😊
@theertha3531
@theertha3531 2 года назад
നല്ല ആലാപനം 👌👌👌
@minijoshymb4213
@minijoshymb4213 Год назад
മധുരമായ നോവുള്ള കവിത.. മധുരമായ ആലാപനം 🙏🌹
@baburajgopalapillai9459
@baburajgopalapillai9459 22 дня назад
നെഞ്ചിലൊരു കടലിരമ്പുന്നു 😢
@Safar1967
@Safar1967 3 года назад
ഇതൊക്കെ വികാരവയ്പ്പോടെ കേൾക്കാൻ കഴിഞ്ഞല്ലോ
@greeshmagreeshma2
@greeshmagreeshma2 2 года назад
Superb 💓
@bindumoleks3621
@bindumoleks3621 3 года назад
ഷെല്ലി, കീറ്റ്സ് ..... രണ്ട് ആംഗലേയ കിളികൾ, ഇരുവർക്കും ഒരു പോലെ പ്രശസ്തി. മലയാളത്തിൽ ഒരുമിച്ചു പാടിയ പക്ഷികൾ, ഇടപ്പള്ളി, ചങ്ങമ്പുഴ. ഭാ വാർദ്രതയിൽ അപരനെ വെല്ലും ഇടപ്പള്ളി. എങ്കിലും പ്രശസ്തിയിൽ രമണൻ പിറക്കാൻ കാരണക്കാരൻ മാത്രം.
@Safar1967
@Safar1967 2 года назад
ഹൃദയമില്ലാത്ത ലോകമേ...
@vimaladevi5208
@vimaladevi5208 2 года назад
Sankadam varunnu.ഇത് കേട്ടാൽ karayathirikkan പറ്റത്തില്ല
@akgopinathanpillai5824
@akgopinathanpillai5824 3 года назад
Excellent - poem as well as rendering.
@theertha3531
@theertha3531 2 года назад
😊😊🙏🙏🙏
@harikumarpisharody
@harikumarpisharody 4 года назад
സ്വന്തം ജീവിതാനുഭവം മരണത്തെ സ്നേഹിക്കുവാൻ കവിക്കു പ്രേരണയായിരിക്കും..... ജീവിതത്തോട് ഇത്ര ആത്മാർത്ഥത പുലർത്തിയ കവിക്ക് ലോകം കൊടുത്ത തെന്താണ് ? മനസ്സിനെ മധിക്കുന്ന കാവ്യം.. "കൂപ്പു കൈ യ്...
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thanks
@prasisravanam596
@prasisravanam596 3 года назад
Good pronounciation. very good poem.❤️
@manjcv1192
@manjcv1192 4 года назад
Kettu kazhiyumbol hridayam vingunnu......kavithayude athmavu ottum chorathe pakarthiyirikkunnu
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thanks
@sreedevic9140
@sreedevic9140 2 года назад
🙏🙏🙏
@kunjanaishu9898
@kunjanaishu9898 2 года назад
വളരെ നല്ല ആലാപനം സർ ❤️❤️❤️❤️❤️❤️
@shaliyop1559
@shaliyop1559 2 года назад
Great phonetics
@veeyesdev
@veeyesdev Год назад
?
@sanjusathyan8136
@sanjusathyan8136 3 года назад
Enth sundharmayanu padunnath❤
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
THANKS
@anoopacanoopac6727
@anoopacanoopac6727 10 месяцев назад
മനോഹരം ❤
@gopikv3368
@gopikv3368 8 месяцев назад
❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
pls share and subscribe my channel
@abdullavannery3671
@abdullavannery3671 Год назад
🎉🎉🎉❤the ❤🎉🎉❤
@mo-nh4mj
@mo-nh4mj 10 месяцев назад
നല്ല ആലാപനം ❤👍🏻
@GreenmarkDC
@GreenmarkDC 3 года назад
ജീവിതത്തിനു ശേഷം നിത്യമായ ജീവിതമുണ്ട് കവീ... സ്വർഗ്ഗമല്ലെങ്കിൽ നരകം. ആത്മഹത്യ നരകവാതിൽ എളുപ്പം തുറക്കുന്ന താക്കോൽ ആണ്. "മരണം കൊണ്ടവസാനിക്കുന്നു സർവ്വവുമെങ്കിൽ മനുഷ്യകർമ്മങ്ങൾക്ക് അർത്ഥമെന്ത് സഖേ.. "
@kiams7811
@kiams7811 2 года назад
If that heroine is alive now, does she has any idea abt his love? One sided or two ways ?.If she is alive now ,we can ask her whether a teardrop rolled down her cheeks when she heard about the tragedy of the poet.The pain in the poem still runs deep....
@subashdominic3402
@subashdominic3402 2 года назад
"One short sleep past, we wake eternally and death shall be no more, death thou shalt die..."
@anjalymohan7122
@anjalymohan7122 3 года назад
👍👍🙏🙏🙏🌺🌺😊💯
@najihassan.p5075
@najihassan.p5075 3 года назад
Good
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
thanks
@archanajanair7985
@archanajanair7985 4 года назад
Manimuzhakam oru muzhakam polea kelvikarudea kathukalieaku oru vadhyayoparanagludea bhalamillathea cholli thannathinu nandhi sir eanam koduthathum superrrr👌👌👌👌👌🙏🙏🙏
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thank you
@thulasidasparameswaran8592
@thulasidasparameswaran8592 2 года назад
thanks
@miniravi1670
@miniravi1670 3 года назад
Superbbb ❤️💖
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
thanks
@dinesanayyappath1220
@dinesanayyappath1220 Год назад
"കവിതയും, സാഹിത്യവും സന്തോഷം തരുന്നവയായി രിക്കണം, അനുവാചകനും, എഴുത്തുകാരനും, ഒരുപൊലെ ആ സ്വദിക്കാൻ പറ്റുമ്പോഴാണ് അറിവും, ആനന്ദവും കൂടി ചേരുന്നത്,, വലിയ ചിന്തകളെക്കാൾ നല്ലത് ചെറിയ പ്രവർത്തികളാണ്,, എങ്കിൽ മാത്രമേ മാനസികാരോഗ്യം കൈ വരിക്കാനാവുന്നുള്ളു,, കഷ്ടതകളും, ദുരന്തങ്ങളും, അവകാശങ്ങളും കാണാതെ പോകരുത്,,അതിന്റെ അപകടങ്ങൾ മനസിലാക്കി ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകാൻ പുതു തലമുറയെ പഠിപ്പിച്ചെടുക്കണം അതിന് നല്ല കലാ, കായികമായിട്ടുള്ള പരിശീലനം വളരെ അത്യാവശ്യമാണ്, ഏതു പൗരനും ആരോഗ്യമുള്ള മനസും കരുത്തുള്ള ശരീരവും വേണം,, അതിനുള്ള ശ്രദ്ധയും, പരിപാലനവുമാണ് വിദ്യഭ്യാസം കൊണ്ട് ഉണ്ടാകേണ്ടത്,,,
@shamsudheendheen
@shamsudheendheen 4 месяца назад
Well said
@miniraju7679
@miniraju7679 2 года назад
😥😥😥
@kolayamalayalam562
@kolayamalayalam562 3 года назад
ആശയച്ചോർച്ചയില്ലാതെ ഭംഗിയായി ചൊല്ലി. തുടരുക.
@thulasidasparameswaran8592
@thulasidasparameswaran8592 3 года назад
thanks
@sabu.ddavood2541
@sabu.ddavood2541 4 года назад
Very nice 👌👌👌
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thanks
@Selenite23
@Selenite23 3 месяца назад
❤️
@vijayanm1983
@vijayanm1983 4 года назад
Thanks so much for the wonderful recitation with nice introduction....
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thank you
@kairaleedas7119
@kairaleedas7119 4 года назад
Pree-Degree യ്ക് 'മണിമുഴക്കം ' എന്ന Title ല്‍ ഈ കവിത പഠിച്ചിരുന്നു...ഇടപ്പള്ളിയുടെ വരികള്‍ അന്ന് മനസ്സില്‍ പതിഞ്ഞതാണ്..ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു..ഇന്ന് പ്രിയ ചങ്ങാതി ശ്രീ.തുളസീദാസിന്റെ മധുര മനോഹര ഗംഭീരശബ്ദത്തില്‍ ഒരിക്കല്‍ കൂടി കേട്ടപ്പോള്‍ ..എന്തോ ഒരു നൊമ്പരം....എത്ര അര്‍ത്ഥ വത്തായ വരികള്‍...
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thanks
@avb1301
@avb1301 2 года назад
Brilliant recitation 🌺 Would you be able to recite Kudiyozhikkal and Karuna(completely)?
@daisyjacquiline2579
@daisyjacquiline2579 2 месяца назад
😮
@jasminesakeer3555
@jasminesakeer3555 4 года назад
🙏
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thanks
@Crystall571
@Crystall571 11 месяцев назад
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ് ചിരവിരഹി ഞാന്‍ മേലിലും കേഴണം?
@vimalap2910
@vimalap2910 Месяц назад
എന്തായിരുന്നാലും kavitha എവിടെയോ എത്തി
@taara2707
@taara2707 4 года назад
👍👍💕
@thulasidasparameswaran8592
@thulasidasparameswaran8592 4 года назад
thanks
@mayilpeeli5501
@mayilpeeli5501 Год назад
താങ്കളുടെ ഫോൺ നമ്പർ കിട്ടുമോ.
@vs6892
@vs6892 2 года назад
ഞാൻ സാരംഗ്. ഇടപ്പള്ളി രാഘവൻ പിള്ളയുടെ കവിതകൾ ഏതൊക്കെയാണെന്ന് കമന്റ്‌ ചെയ്യൂ. (മണിനാദം എന്ന ഈ കവിത ഒഴിച്ച്).
@rajisuresh667
@rajisuresh667 2 года назад
തുഷാരഹാരം, നവസൗരഭം, ഹൃദയസ്മിതം,
@vimalap2910
@vimalap2910 Месяц назад
Idappalliykku യഥാർത്ഥത്തിൽ കൂട്ടുകാർ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ആത്മഹത്യ cheyyumaayirunno? വേദനകള്‍ share ചെയ്യാൻ പറ്റിയ aalundaayirunnnkil ഇത് cheyyumaayirunno? Chinthaneeyam.
@mahig.s7244
@mahig.s7244 Год назад
11:54
@mahig.s7244
@mahig.s7244 Год назад
11:53
@mahig.s7244
@mahig.s7244 Год назад
12:14
@manmadakumar7686
@manmadakumar7686 2 года назад
കാബൂൾ എയർപോർട്ട് ഇന്ത്യ യു എസ് സംയുക്ത നിയന്ത്രണത്തിൽ താലിബാനെ തോൽപിക്കണം.
@samatha_channel
@samatha_channel 2 месяца назад
ഒരു കവിതയേയും ഇങ്ങനെ കൊല്ലരുത്.. കവിത ഒരു വഴി ഭാവം വേറൊരു വഴി.. കഷ്ടം..
Далее
Smrithi | Edappally Raghavan Pillai | SAFARI TV
25:49