Тёмный

മുഖത്തല മുരാരി 

Ravimohan K R
Подписаться 528
Просмотров 28 тыс.
50% 1

വ്യത്യസ്തമായ ആചാരങ്ങളും ഐതിഹ്യങ്ങളും കുടികൊള്ളുന്നവയാണ് കേരളത്തിലെ മിക്ക ക്ഷേത്രങ്ങളും. അയ്യായിരം വര്‍ഷത്തിലധികം പഴക്കമുള്ള കൊല്ലം മുഖത്തല ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രവും ഇതുപോലെ വ്യത്യസ്തമായ ആചാരമുള്ള ഒരു ക്ഷേത്രമാണ്.
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ഏക വിഗ്രഹ പ്രതിഷ്ഠയാണ്. കൊല്ലം-കുളത്തൂപ്പുഴ തൃക്കോവില്‍വട്ടം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരാരിയാണ് ഇവിടുത്തെ ആരാധനമൂര്‍ത്തി. മുരനെന്നു പേരായ അസുരനെ വധിക്കുവാനായി പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനെയാണ് ഇവിടെ മുരഹരിയായി ആരാധിക്കുന്നത്.
മുഖത്തല മുരാരിയുടെ അപാരമായ ശക്തി കൊണ്ടു തന്നെയാണ് ഇവിടെ മറ്റു ഉപ ദേവതാ പ്രതിഷ്ഠകളില്ലാത്തത് എന്നാണ് വിശ്വാസം. മുരാസുരനെ വധിച്ചതിനു ശേഷം അതിനു സമീപത്തുള്ള പ്രദേശം മുഖത്തല എന്ന പേരില്‍ അറിയപ്പെട്ടു. മുഖവും തലയും വീണയിടം എന്നതിലാണ് ഈ സ്ഥലത്തിന് മുഖത്തല എന്ന പേരു ലഭിച്ചത് എന്നാണ് വിശ്വാസം. അതിപുരാതനമായ ഈ ക്ഷേത്രം പുരാതനമായ കേരളീയ വാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലിലും കല്ലിലും കടഞ്ഞെടുത്തിരിക്കുന്ന മനോഹരമായ ശില്പങ്ങള്‍ ക്ഷേത്രത്തെ ആകര്‍കമാക്കുന്നു. ഇവിടുത്തെ കൊടിമരത്തിന്റെ വിളക്കു തറയില്‍ ദശാവതാരങ്ങളെ കൊത്തി വച്ചിട്ടുണ്ട്.
ഇത് കൂടാതെ പുരാണ കഥാസന്ദര്‍ഭങ്ങള്‍ മിക്കവയും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊത്തിവച്ചിട്ടുണ്ട്. ചെമ്പുകൊണ്ട് മേഞ്ഞ മണ്ഡപത്തിന്റെ മേല്‍ക്കൂര നിറയെ മനോഹരങ്ങളായ ധാരാളം ദാരുശില്പങ്ങളും കാണാം. വട്ട ശ്രീകോവിലും നവഗ്രഹപ്രതിഷ്ഠ കൊത്തിയ നവഖണ്ഡ പലകയും ചൂടും തണുപ്പും അനുഭവിക്കാത്ത ബലിക്കല്‍പുരയും കൂത്തമ്പലവും ഊട്ടുപുരയും മാളികയും വലിയചുറ്റുമതിലും ക്ഷേത്രത്തിന്റെ മറ്റു പ്രത്യേകതകളാണ്. ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന തിരുവാഭരണ ഘോഷയാത്ര ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ആനന്ദവല്ലീശ്വരത്തു നിന്നും. മുഖത്തല വരെ 16 കിലോമീറ്റർ ദൂരം. ഇന്ന് ബുധനാഴ്ച 11.5.2022 നടന്ന തിരുവാഭരണഘോഷ യാത്രയിൽ നിന്നും

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@УльфараЕникеева
Свободу слонам! !!! Цепи! !!!😢
@krisnnakrishna3897
@krisnnakrishna3897 Год назад
p
Далее
这位大哥以后恐怕都不敢再插队了吧…
00:16
这位大哥以后恐怕都不敢再插队了吧…
00:16