അനിൽ സർ താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ് . ശക്തമായ വാക്കുകൾ അഭിനന്ദനങ്ങൾ . മലയാള സിനിമ ഇന്ന് വന്ന് ഭവിച്ചിരിക്കുന്ന ദുര്യോഗം ദയനീയം. നന്നായാൽ അവർക്ക് കൊള്ളാം.
ഇത്രയും വികാരഭരിതനായി...അതിലേറെ ദേഷ്യത്തോടെ.....ഒരു കാര്യത്തെ വിമർശിക്കുന്നത് ആദ്യമായാണെന്ന് തോന്നുന്നു.... അനിൽ സാർ ചിരിക്കാൻ പോലും മറന്നു പോയിരിക്കുന്നു....ഇത് ഹൃദയത്തിൽ തട്ടിയുള്ള വാക്കാണ്.....എല്ലാ അതിർ വരമ്പുകളും ലംഘിച്ചവനോട് തോന്നുന്ന വിദ്വേഷം അമർഷം.....ആരാധനയോടെ നാം നോക്കിക്കാണുന്നവരൊക്കെ.... നമ്മളെക്കാൾ വലിയ കൂതറ ആണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി
സരിയുടെ ഉമൻചാണ്ടിയുടെ... പേര് പറഞ്ഞു... വന്ന സർക്കാർ.. ആണിത്.. ഇരട്ട ചങ്കരൻ.. കാഫിർ.. വിവാദം മറച്ചു പിടിക്കാൻ.. 4...വർഷം മുമ്പുള്ള... റിപ്പോർട്ട്...😂...😅... 🥰....😊
ആളുകൾക്ക് എന്തും ആർക്ക് എതിരെയും ആരോപിക്കാൻ പറ്റിയ സ്ഥലാണ് നമ്മുടെ നാട്, അതിൽ ശരിയും തെറ്റും തീരുമാനിക്കുന്നത് media കളാണ്, അതിൽ പല നിരപരാധികളും പെടാം, പക്ഷെ സിനിമ എന്നത് പ്രശസ്തിക്കും പണത്തിനും വേണ്ടി തന്നെയാണ് അവിടെ എന്തെല്ലാം നടക്കുമെന്ന് പണം പ്രശസ്തി മോഹിച്ച് നടക്കുന്ന എല്ലാം സ്ത്രീകൾക്കും നന്നായി അറിഞ്ഞു തന്നെയാണ് അവർ സിനിമയിൽ പോകുന്നത് സിനിമയിൽ നല്ല കുടുംബത്തിൽപെട്ട മാനം നോക്കുന്ന സ്ത്രീകൾ ഒരിക്കലും പോകില്ല അതിന് പറ്റിയ ഇടമല്ല , മാത്രമല്ല നടി നടന്മാർ കല്യാണം കഴിച്ചാൽ പിന്നെ ഭാര്യമാരെ അങ്ങോട്ട് വിടില്ല എന്തുകൊണ്ടെന്ന് ഊഹിക്കാമല്ലോ
അനിലേ താനെന്തൊരു മനുഷ്യനാണ് ...😮 ഇവന്മാർ കുറ്റം ചെയ്‌തെന്ന് ചില സ്ത്രീകൾ ആരോപിക്കുകയാണ് . അങ്ങനെ ആർക്കും പറയാം . വേണമെങ്കിൽ അനിലിനെക്കുറിച്ചും ഒരു സഹപ്രവർത്തകയ്ക്ക് പറയാം . താങ്കളുടെ പ്രയപ്പെട്ട ലീഗിന്റെ കുഞ്ഞാലിക്കുട്ടി സാഹിബിനെ കുറിച്ചും ഒരു സ്ത്രീ വന്നു പറഞ്ഞിട്ടുണ്ട്. പാണക്കാട്ടെ തങ്ങളെ കുറിച്ചും മറ്റ് അപവാദങ്ങൾ ഉണ്ടായിട്ടുണ്ട് . 😊 ഇവിടെ കുറ്റകൃത്യം ചെയ്‌തെന്ന് തെളിഞ്ഞിട്ടില്ല . അതിനൊക്കെ ഒത്തിരി നടപടിക്രമങ്ങൾ ഉണ്ട് . അത് കഴിഞ്ഞു കുറ്റവാളിയാണെന്ന് കോടതി പറയുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ അനിൽ കാണിക്കണം . ഇങ്ങനെ തെളിയാത്ത മറ്റുള്ളവന്റെ കുറ്റം പറഞ്ഞു കിട്ടുന്ന വരുമാനം വേണ്ടെന്ന് വെക്കണം ....😮 ആവേശം കുറക്കുക 😮
ഹേമ കമ്മിറ്റി പോലെ , കേരളത്തിലെ സ്ത്രീകൾക്ക് മൊത്തം എല്ലാം തുറന്ന് പറയാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ യുട്യൂബിലും മറ്റും വലിയ വായയിൽ സംസാരിക്കുന്ന പല നല്ലവരായ ഉണ്ണികളുടെയും മുഖമൂടി അഴിഞ്ഞുവീഴും 😊
സിനിമാ താരമോ, സോഷ്യൽ മീഡിയ താരമോ ആയാൽ അവരെ പിന്നെ മഹാത്മാക്കി, ഒരു സെൽഫിക്ക് വേണ്ടിപ്പെടുന്ന പെടാപ്പാട് കണ്ടാൽ വിഷമവും, പുച്ഛവും തോന്നിപ്പോവും, ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്, ഇത് ഹറാമാക്കിയ നമ്മൾ തന്നെയാണെന്നത് അതിലും ലജ്ജാകരം.., ഈ അടുത്തിടെ ഏതോ ഒരു സോഷ്യൽ മീഡിയ താരത്തിന്റെ ഒരു സെൽഫിക്കുവേണ്ടി ഒരു കുട്ടി പിന്നാലെ നടന്നു കെഞ്ചുന്ന രംഗം വലിയ നിരാശയുണ്ടാക്കി......
പണ്ടുമുതലേ സിനിമാലോകം ഇങ്ങനെയൊക്കെ തന്നെയായിരുന്നു പക്ഷേ അന്ന് ഒരു പെണ്ണുങ്ങളും പ്രതികരിക്കാറില്ല ആയിരുന്നു അവർക്കെല്ലാം അഭിനയം ആയിരുന്നു ആഗ്രഹം അത്യാവിശ്യം അതുകൊണ്ട് എല്ലാം മൂടിവെച്ചു
പറയുന്നെന്ക്കിൽ ഇങ്ങനെ തന്നെ പറയണം ഈ വായിനോക്കിയേ സ്ഥാനാർഥി ആക്കരുത് എന്ന് പറഞ്ഞവരാണ് കൊല്ലത്തെ സാധാരണ പാർട്ടി പ്രവർത്തകർ എല്ലാം പക്ഷെ payment seat ആയിരുന്നല്ലോ എന്ത് ചെയ്യാൻ അടിപൊളി വിലയിരുത്തൽ താങ്ക്‌സ് congrats❤
അനിൽ സർ, ഇത് സിനിമയിലുള്ള ഒരു ജീർണതയായിട്ടേ കാണേണ്ടതുള്ളു.. ഇതിന്റെ പേരിൽ CPM ന്റെ മുകളിൽ കുതിര കയറേണ്ട കാര്യമില്ല.... പിന്നെ കുതിര കയറൽ താങ്കളുടെ സ്ഥിരം ശൈലിയാണല്ലോ. . മറ്റുള്ളവരുടെയൊക്കെ താങ്കൾ പൂഴ്ത്തി വെച്ചോളൂ....
സൗണ്ട് പോയല്ലോ ഇക്കാ.... സത്യം. ഗണേഷിന്റെ അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.. സമരത്തിന് ഇറങ്ങിയിട്ടില്ല., ലാത്തിചാർജ് കിട്ടിയിട്ടില്ല, കൈ നനയാതെ മീൻ പിടിച്ചവർ കുറെ perund, പാർടിക്ക് വേണ്ടി പോരാടുന്നവർക് ഒരു അവസരവും ഇല്ല..... എന്തിനാണ് ഈ സിനിമ മേഖയിലുള്ളവരെ ഇങ്ങനെ രാഷ്ട്രീയത്തിൽ അവസരങ്ങൾ കൊടുക്കുന്നത്....സത്യം
ഇതൊക്കെ പൊതു ജനങ്ങൾ ഇവർക്ക് കൊടുകുന്ന ആദരവിൽ ഇവർ ഏദ്ധോ കഴിവുള്ളവർ ഇവർ മാത്രമെ ആ കഴിവുള്ളവർ ഉള്ളൂ എന്ന ചിദ്ധ ഇവരെ കാണാൻ തള്ളി തിരക്കുകൂട്ടുന്ന നമ്മൾ തന്നെ യാണ് ഇവരെ ഈ നിലയിൽ എത്തിച്ചത് ഷൂട്ടിങ്ങ് കണ്ടാൽ അറിയാം ഈ നടൻമാർക് എദ്ധാ അതിൽ റോളെന്ന് ഷൂട്ടിങ്ങ് കണ്ടാൽ പിന്നെ സിനിമ കാണാൻ പോവില്ല
ഒരു സാധാരണകാൻ്റെ ധാർമികരോഷം ഭംഗിയായി അവതരിപ്പിച്ചു പക്ഷേ ഈ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് എവിടേയും എത്തില്ല സിനിമ നാടകം സീരിയൽ ഇതൊക്കെ തുടങ്ങിയ കാലം മുതൽ ലോക കലാ കായിക രംഗത്ത് എല്ലാ വൃത്തികേടുകളും പരസ്യമായും രഹസ്യമായും നടക്കുന്നുണ്ട് ഇതൊന്നും ഒരു കമ്മീഷൻ വിചാരിച്ചാലും ഇല്ലാതാക്കാനും കഴിയില്ല ഒറ്റ വഴിയേ യുള്ളൂ പണത്തിനും പ്രശസ്തിക്കും വേണ്ടി ശരീരവും മനസും ഉയോഗിക്കില്ലെന്ന ഒരു ഉറച്ച തീരുമാനം എടുക്കുക അനാവശ്യമായി തങ്ങളുടെ ശരീരത്തിൽ ഒരാളെയും കൈ വെക്കാൻ അനുവധിക്കില്ലെന്നും ദൃഡപ്രതിജ്ഞ എടുക്കുക ബലാത്സംഘവും പ്രസവവും വരെ ഒറിജിനലായി ചെയ്യാൻ തയ്യാറായി സ്ത്രീകൾ നിൽക്കുന്ന കലാരംഗത്ത് ഒരു നിയമവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ല എന്ന യഥാത്ഥ്യവും നാം മറന്നു കൂട
പക്ഷെ.. ഈ പറയുന്ന സ്ത്രീകൾ സത്യമാണ് പറയുന്നത് എന്നതിന് എന്താണ് തെളിവ്? പറഞ്ഞ സ്ത്രീകൾ ഇവർ പീഡിപ്പിച്ചതിന് ശേഷം.. ഇവരുമായിട്ടുള്ള ഫോട്ടോ അവരുടെ ഫേസ്ബുക്കിൽ ഇട്ടിട്ടുള്ളല്ലോ.. അത്കൊണ്ട് സത്യം തെളിഞ്ഞാലേ പൂർണമായും വിമർശിക്കാൻ പറ്റു..
സ്ത്രീ പറയുന്നത് അപ്പടി വിശ്വസിക്കരുത് ഞാൻ എല്ലാ നിലക്കും സപ്പോർട്ട് ചെയ്യുന്നതാണ് ഇത് തെളിയിക്കട്ടെ കോടതി അനിൽ സാറെ കുഞ്ഞാലികുട്ടിയേയും ഒരു പെരട്ട സ്ത്രീ പറഞ്ഞത് ഓർമയുണ്ടല്ലോ.....
നടി ബാത്‌റൂമിൽ പോയി മൂത്രമൊഴിച്ചു വരുമ്പോൾ കയറിപ്പിടിക്കുന്ന രംഗം ആദ്യമായി ചിത്രീകരിച്ച സംവിധായകൻ KG ജോർജാണ്. യവനിക എന്ന സിനിമ കണ്ട് നോക്കുക. എത്ര ദീർഘ വീക്ഷണത്തോടെയാണ് അദ്ദേഹം ഈ സിനിമ ചെയ്തത്.
കട്ട കലിപ്പിലാണല്ലോ സാർ 😀 ഒരു കാര്യവും ഇല്ല പണം വാരിയെറിയും അകത്തു പോയാലും പോയതിലും സ്പീഡിൽ പുറത്ത് വരും ഒരു ത്തരി നാണമോ ഉളുപ്പോ ഇല്ലാതെ മുഖത്തു ചിരിയും ഫിറ്റ് ചെയ്ത് ജനങ്ങളുടെ മുന്നിൽ തന്നെ വരും for ex ഇവരുടെ ഇടയിലുള്ള പീഡിപ്പിക്കാൻ കൊട്ടേഷൻ കൊടുത്ത വിരുതൻ നടക്കുന്നത് കണ്ടില്ലേ പണത്തിനു മീതെ ഇന്ത്യയിലെ നിയമത്തിനു പറക്കാൻ കഴിയില്ല നമ്മുടെ ബിപി കൂട്ടാന്നെല്ലാതെ ഒരുകാര്യവും ഇല്ല ഇനി മീഡിയ കുറെ എണ്ണത്തെ കണ്ടെത്തി പരമാവധി നാറ്റിച്ചുകൊണ്ട് ഭിത്തിയിൽ ഒട്ടിക്കും അവരുടെ ചാനലിന്റെ റേറ്റി ങ്നുവേണ്ടിയുള്ള മത്സരത്തിൽ അവരും മുന്നിലുണ്ടാകും വേറെ വല്ലപുതിയ എക്സ്ക്ലൂസിവ് തരപ്പെട്ടാൽ അവർ ഇതെല്ലാം മറന്നു അതിന്റെ പുറകെ പോകും ശുഭം