Тёмный
No video :(

വാല്മീകിയിലൂടെ അവതരിച്ച വേദം തന്നെയാണ് രാമായണം Pushpanjali Swamiyar Villwamangalam Kshethram Tvm 

Amma Bhaaratham
Подписаться 105 тыс.
Просмотров 1,2 тыс.
50% 1

വാല്മീകിയിലൂടെ അവതരിച്ച വേദം തന്നെയാണ് രാമായണം
Pushpanjali Swamiyar
Villwamangalam Sreekrishna Kshethram
West Fort Thiruvananthapuram
#ramayana #Ramayanaparayanam #Ram #ramayanalovers #ramayanstories #sitaram #Karkidakam #kshethrayathra #ammabharatham #villwamangalam #thiruvananthapuram #keralatemples #ananthapuritemples #trivandrumtemples
കർക്കടകത്തിലെ ക്ലേശകരമായ ജീവിതത്തിൽ നിന്നും മുക്തിനേടാൻ പൂർവികർ ചില ചിട്ടകൾ അനുഷ്ഠിച്ചിരുന്നു.അതിൽ പ്രധാനമാണ് രാമായണ പാരായണം. കർക്കടകമാസം രാമായണമാസമായി ആചരിച്ചുപോരുന്നു. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹർഷി എഴുതിയ ആദ്യകാവ്യമായ രാമായണം ഭക്തിയോടെ കർക്കിടകമാസത്തിലുടനീളം പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് കാരണമാകും എന്നാണ് വിശ്വാസം.*
കർക്കടകമാസം ആരംഭിക്കുന്നതിനു മുൻപായി വീട് മുഴുവൻ തൂത്തുവാരി തുടച്ച് വൃത്തിയാക്കി ചാണകവെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധീകരിക്കുക. ചേട്ടാഭഗവതിയെ പുറത്താക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചടങ്ങുനടത്തുന്നത്. ഒന്നാം തിയതി രാവിലെ കുളികഴിഞ്ഞു ശരീരശുദ്ധിയോടെ അഷ്ടമംഗല്യമൊരുക്കിവച്ച് ദീപം തെളിയിക്കുക. ശ്രീഭഗവതിയെ ഭവനത്തിൽ കുടിയിരിത്തുന്നു എന്ന സങ്കല്പത്തിലാണ് നിലവിളക്കിനൊപ്പം അഷ്ടമംഗല്യം വയ്ക്കുന്നത്. തുടർന്ന് ഭവനത്തിൽ വീട്ടമ്മമാർക്ക്‌ ചെയ്യാവുന്ന ചെങ്കണപതിഹോമം നടത്തുന്നത് ഉത്തമം . വിളക്കിലെ നാളത്തിൽ നിന്ന് അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശര്‍ക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്ന ചടങ്ങാണിത്.
ഗണപതിയെ വന്ദിച്ച ശേഷം രാമായണത്തിൽ തൊട്ടുതൊഴുത്തു ഭക്തിയോടെ പാരായണം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ അല്ലാത്തസമയങ്ങളിൽ വടക്കോട്ടോ ചമ്രം പടിഞ്ഞു നിലത്തിരുന്നു വേണം പാരായണം ചെയ്യേണ്ടത്.
ഒന്നാംതീയതി വായന ആരംഭിച്ചാൽ മാസാവസാനം വരെ മുടങ്ങാൻ പാടില്ല .ഓരോദിവസവും വായിക്കേണ്ട ഭാഗത്തെക്കുറിച്ചു കൃത്യമായ വ്യവസ്ഥയില്ല. എന്നാൽ യുദ്ധം, കലഹം, വ്യഥ, മരണം എന്നിവ പ്രതിപാദിക്കുന്ന ഭാഗങ്ങളിൽ നിത്യേന പാരായണം അവസാനിപ്പിക്കരുതെന്നുണ്ട് .വലതുഭാഗത്തു ശുഭസൂചനയുള്ള രണ്ടുവരികൾ മൂന്നുതവണ വായിച്ചു നിർത്തുകയുമാവാം. എല്ലാ ദിവസവും ഒരാൾ തന്നെ വായിക്കണമെന്നില്ല സൗകര്യാർഥം മുടങ്ങാതെ പാരായണം ചെയ്യണമെന്നേയുള്ളൂ.
ശ്രീരാമന്റെ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള പൂർവരാമായണമാണ് പാരായണം ചെയ്യേണ്ടത് .ഉത്തരരാമായണം സാധാരണയായി ഭവനങ്ങളിൽ വായിക്കാറില്ല.ഓരോദിവസവും വായന ആരംഭിക്കുന്നതിനു മുൻപായി ഗണപതി വന്ദനത്തോടൊപ്പം ബാലകാണ്ഡത്തിലെ
ശ്രീ രാമ രാമാ രാമാ
ശ്രീ രാമചന്ദ്ര ജയ
*എന്ന് തുടങ്ങുന്ന പതിനാലു വരികൾ ചൊല്ലണം. യുദ്ധകാണ്ഡം അവസാന ഭാഗത്തുള്ള രാമായണമാഹാത്മ്യം വായിച്ചുവേണം നിത്യപാരായണം അവസാനിപ്പിക്കാൻ. ഒരു ദിവസത്തിൽ വിവിധ സമയങ്ങളിൽ രാമായണം പാരായണം ചെയ്യാം എന്നാലത് ശരീശുദ്ധിയോടെയും ഭക്തിയോടെയും ആവണമെന്ന് മാത്രം*.
കർക്കടക മാനസത്തിലെ എല്ലാ ദിവസവും രാമായണപാരായണം തുടരുകയും മാസാവസാനം ശ്രീരാമപട്ടാഭിഷേകം വായിച്ച് പുഷ്പങ്ങൾ വിളക്കിന് മുന്നിൽ അർപ്പിച്ച് പാരായണം പൂർത്തിയാക്കുകയും ചെയ്യാം.
*കർക്കടക മാസത്തിൽ നിത്യേന വിളക്ക് തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമ പട്ടാഭിഷേക ചിത്രം വയ്ക്കുന്നത് ഉത്തമമാണ്. പട്ടാഭിഷേക ചിത്രത്തിൽ ശ്രീരാമൻ, സീത, ഹനുമാൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ, വസിഷ്ഠൻ, ഗണപതി, ശ്രീപരമേശ്വരൻ, ബ്രഹ്മാവ്, നാരദൻ എന്നീ പതിനൊന്നുപേർ ഉണ്ടായിരിക്കണം.
കർക്കടകമാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് സാധിക്കാത്തവർ ഒരു ദിവസമായോ, 3 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം.
FOLLOW FACEBOOK PAGE RU-vid & INSTAGRAM
Kshetra TV - @atv
Amma Bhaaratham - @aaratham
kshethra_yathra - @a_yathra
LENSVIEW NEWS AND ENTERTAINMENT MEDIA PVT LTD
Thiruvananthapuram - 695007
☎️7907970412
#ramayana #ramayanalovers #ramayanaparayanam #ramayan #ramayanam #ramayanmotivationalstatus #ramayanonyoutube #storyoframayan #ramayanamstory #storyofsita #storyoflife #ramantekadhakal #sitaram #rammandir #ramtemples #ramakshethrangal #templesoframa #ram #rama #raman #ramachandraprabhu #kingrama #ayodhya #ayodhyaram #ayodhyapati #pushpanjaliswamiyar #ramayanamparayanampushpanjaliswamiyar #ramayanampushpanjaliswami #villwamangalamkshetram #villwamangalamkshetramramayanaparayanam #viwwamangalamkshrtramthiruvananthapuram #ammabharatham

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@ushakumar3536
@ushakumar3536 Месяц назад
Pranamam guruji.... 🙏🏻🙏🏻🙏🏻
@sreedevip1101
@sreedevip1101 Месяц назад
Hare Rama Hare Krishna 🙏🙏🙏🌹🌹🌹
@devi.o.n9592
@devi.o.n9592 Месяц назад
നമസ്ക്കാരം
@pgopidas9071
@pgopidas9071 15 дней назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@devakivethiramana6701
@devakivethiramana6701 Месяц назад
ഹരേ രാമ ഹരേ രാമ
@meenapurushothaman9137
@meenapurushothaman9137 Месяц назад
Hare Rama Hare Rama Rama Rama Hare Hare Hare Krishna 💕 Hare Krishna Krishna Krishna Hare Hare ❤🙏🙏🙏🙏💐💐💐
@radhakrishnanp7958
@radhakrishnanp7958 Месяц назад
🙏🙏🙏
@user-cx8db2cw4b
@user-cx8db2cw4b Месяц назад
🙏🙏🙏🙏🙏
@suseelavarma8654
@suseelavarma8654 Месяц назад
സ്വാമിജിക്ക് പ്രണാമം🙏🙏
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 923 тыс.
🫢 #tiktok #elsarca
00:11
Просмотров 3,7 млн
ഓം അമൃതേശ്വര്യൈ നമ:
1:17
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 923 тыс.