എനിക്ക് തോന്നുന്നത് അനിൽ കാശ് വാങ്ങിച്ച് ജോലി ചെയ്തത് കാണിച്ച് കൊടുത്തതാണ്. ഉദാഹരണം പറഞ്ഞതാണ്. ഒരാളെയും വ്യക്തിപരമായി തെണ്ടി എന്ന് വിളിച്ചതല്ല.. ബാങ്കുകൾ ലോൺ വിളിച്ച് കൊടുത്ത് തിരിച്ചടവ് മുടങ്ങിത്തുടങ്ങിയാൽ കൂലിക്കാരെ വെച്ച് തെറി വിളിക്കും. രണ്ടും ബിസിനസാണ് - അയാൾ പറഞ്ഞ് വന്നത് അയാൾ പേയ്മെൻ്റ് നേരത്തേ വാങ്ങി. അപ്പോ നിങ്ങൾ അയാൾക്ക് വേണ്ടി വെയിറ്റ് ചെയ്യണം. അല്ലെങ്കിൽ പരിപാടി കഴിഞ്ഞിട്ട് സംഘാകരോട് പേയ്മെൻ്റ് ചോദിച്ചാൽ ചെക്ക് തരാം. അയച്ചുതരാം. 90 ദിവസത്തെ പി.ഡി സി തരാം എന്നൊക്കെ യുണ്ട് ബിസിനസിൽ . കസ്റ്റമറെ സേവിക്കാനാണോ ഇത്രയും ആളുകൾ ഇയാളെ കേൾക്കാൻ വന്നത്? 10 രൂപയുടെ സാധനം ബാർഗെയിൻ ചെയ്ത് 5 രൂപക്ക് വാങ്ങി 50 രൂപക്ക് കസ്റ്റമർക്ക് വിറ്റ് കസ്റ്റമർ ഡിസ്കൗണ്ട് ചോദിക്കുമ്പോൾ 5 രൂപ കുറച്ച് കൊടുത്ത് കസ്റ്റമറെ വിഡ്ഢിയാക്കി ഹാപ്പിയാക്കി വിടുന്നവരല്ലെ ഇവരിൽ പലരും '