ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. മത്തായി 28 : 19-20 രക്തശുദ്ധി വാദവുമായി നടക്കുന്ന ക്നാനായക്കാർക്ക് കർത്താവിന്റെ മേൽപ്പറഞ്ഞ കൽപനയനുസരിച്ച് ഒരു അക്രൈസ്തവനോട് സുവിശേഷം പ്രസംഗിച്ചു തങ്ങളുടെ കൂടെ ചേർക്കാൻ കഴിയുമോ കാരണം അയാൾക്ക് രക്തശുദ്ധി ഇല്ല എന്നല്ലേ നിങ്ങൾ പറയുന്നത്?
@mathew9390 പൗരസ്ത്യ കത്തോലിക്കാ സഭകൾ ലത്തീൻ സഭയെ അനുകരിക്കുക എന്നത് കത്തോലിക്കാ സഭയുടെ നിലപാട് അല്ല വ്യത്യസ്തസഭകൾ ഐക്യം തകർക്കുക അല്ല വളർത്തുകയാണ്. അവയുടെ പൈതൃകം അഭംഗം പാലിക്കപ്പെടണം പരിശുദ്ധ കത്തോലിക്കാസഭ മിശിഹായുടെ മൗതികശരീരമാണ്. ഇതിൽ ഉൾപ്പെടുന്നവർക്ക് വിശ്വാസം ഒന്ന്, കൂദാശകൾ ഒന്ന്, ഭരണരീതിയും ഒന്ന്. ഇവ വഴി വിശ്വാസികൾ പരിശുദ്ധാത്മാവിൽ സജീവമായി സംയോജിക്കപ്പെട്ടിരിക്കുന്നു. വിശ്വാസികൾ വിവിധ സമൂഹങ്ങളായി, ഹയരാർക്കിയുടെ കീഴിൽ പ്രാദേശിക സഭകൾ അല്ലെങ്കിൽ റീത്തുകൾ ആയി സമ്മേളിച്ചിരിക്കുന്നു. ഈ സഭകൾ തമ്മിൽ പ്രശംസനീയമായ ബന്ധം പുലർത്തുന്നുണ്ട്. അതിനാൽ വിവിധത്വം സഭയുടെ ഐക്യത്തെ തകർക്കുക അല്ല, പ്രത്യുത പ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നത്. വിവിധങ്ങളായ സ്ഥലകാല മാർഗങ്ങൾക്ക് അനുസരണമായി ജീവിതത്തെ ക്രമ വൽക്കരിച്ചു കൊണ്ട് ഓരോ പ്രാദേശിക സഭയും തങ്ങളുടെ പാരമ്പര്യങ്ങളെ അഭംഗമായും പൂർണമായും സംരക്ഷിക്കണമെന്നതാണ് തിരുസഭയുടെ നിലപാട്. കടപ്പാട് : വത്തിക്കാൻ കൗൺസിൽ II (പൗരസ്ത്യ സഭകൾ, നമ്പർ: 2)
@mathew9390 സീറോ മലബാർ സഭയ്ക്ക് ധാരാളം മിഷൻ രൂപതകളുണ്ട്. അവിടെ മലയാളം മാതൃഭാഷയല്ലാത്ത വിശ്വാസികളുമുണ്ട്. തക്കല(തമിഴ്), സാഗർ,ഉജ്ജെയിൻ, ജഗദൽപൂർ(ഹിന്ദി), അദിലാബാദ്(തെലുങ്ക്) തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. സീറോ മലങ്കര സഭയ്ക്കും തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ മിഷൻ കേന്ദ്രങ്ങൾ ഉണ്ട്. പറഞ്ഞു വരുന്നത് പൗരസ്ത്യ സഭകൾ ഒരിക്കലും മിഷൻ പ്രവർത്തനത്തിന് തടസ്സമല്ല.
ഇത്രയും കാലം ആയിട്ടും ഇത് വരെയും ഇത് ചെയ്തിരുന്നിലേ? വൈകിയത് വളരെ മോശമായി പോയി. ഇത് നമ്മുടെ അവകാശം ആണ് ഔദാരൃം അല്ല.ഇത് ദൈവനിയോഗം ആണ് കാരണം ദൈവനിയോഗതതാൽ ആണ് ക്നായി തൊമമൻ ഇവിടെ കുടിയേറിയത്
സുഹൃത്തേ താങ്കൾ can നിയമം പറഞ്ഞാണ് ഇതെല്ലാം ന്യായീകരിക്കുന്നെ ഒന്ന് ചോദിച്ചോട്ടെ,, എന്ന് മുതലാണ് നമ്മുടെ പള്ളികളിൽ തെക്കും ഭാഗർ അല്ലാത്തവർക്ക് koodasakal നൽകി തുടങ്ങിയത് എന്ന് ഒന്ന് വ്യക്തമാക്കാമോ,,, താങ്കൾക്കു അറിയില്ലെങ്കിൽ പഴയ കാരണവന്മാരോട് ചോദിച്ചു നോക്,, അതെന്താ അന്നൊന്നും ഈ കാനന നിയമം ഇല്ലായിരുന്നോ 🤣🤣കാനന എന്ന് അറിഞ്ഞു തന്നെ പറഞ്ഞതാട്ടോ 👍👍