Тёмный
No video :(

സ്നേഹോപഹാരം | കവിത | POEM 

HARIKRISHNA M
Подписаться 2,7 тыс.
Просмотров 741
50% 1

Lyrics : P.V.Damodaran Nambeesan
Music : Harikrishna M
Singer : Krishna Rajan
Produced By : Mohanan Nambeesan
വരികൾ :
എന്തെന്തെൻ പ്രിയതമ സൗജന്യരാശേ ഭവാൻ
ചിന്തയിൽ മുഴുകിക്കൊണ്ടിങ്ങനെയിരിക്കുന്നു
ദാരിദ്യമിടയ്ക്കൊക്കെയലട്ടാറുണ്ടെന്നാലും
സ്വൈരക്കേടാത്രക്കൊന്നുമില്ലല്ലൊ നമുക്കിപ്പോൾ
പിന്നെയെന്തിനി,ത്താപമിതുപാർത്തിടുംനേരും
എന്നുടെ ഹൃദയവും വെന്തുരുകുന്നു പാരം
പറയൂ മടിക്കാതെ പറയൂ ഭവദീയപരിതാപത്തിൻ
മൂല മെന്തെന്നെന്നൊടു നാഥ!
ഈ വിധം വീണ്ടും വീണ്ടും ഖിന്നയായ് ചോദിച്ചീടും
ജീവിതേശ്വരിയോടു മന്തമായോതീ കാന്തൻ
ഇന്നലെയുച്ചക്കൊരാൾ നമ്മുടെയതിഥിയായ്
വന്നില്ലേ, യിവിടത്തിൽ അപ്പുമാൻ മമ മിത്രം
യാത്രയും ചൊല്ലിപ്പിരിയ്യുമ്പോഴെന്നോടായ്
ഗൂഢാമെത്രയും വിനീതനായർത്തിച്ചിതൊരു കാര്യം
ഉന്നിദ്രസാമ്പത്തിക ക്ലേശത്താൽ വിഷമിച്ചീടുന്നു
ഞാനൊരമ്പതു രൂപ തന്നെന്നെ ഭവാൻ
മൽസഖേ സഹായിച്ചു കൊള്ളാമോ തദാഭൂരി-
നിസ്സഹായത്വം സ്ഫുരിച്ചിരുന്നു തദാസ്യത്തിൽ
തെല്ലിടയൊന്നും മിണ്ടാതങ്ങനെ നിന്നേൻപിന്നെ
ചൊല്ലിനേൻ സമാധാനം ലേശവും കില്ലേശാതെ
ഇല്ലിപ്പോൾ പണമൊന്നുമെൻവശമെന്നാലും ഞാൻ
വല്ലാപേരോടും മേടിച്ചെടുത്തനാളിൽ തന്നെ
നിശ്ചയമായും ഭാവനാവശ്യപെട്ടീടിനൊ-
രസ്സംഘ്യതരാം ഖേദം കളയൂ സഹോദര
എന്നുടെ വാഗ്ദാനത്തിലതീവ സന്തുഷ്ടനായ്
വന്ദനം പറഞ്ഞു പോയ് സ്വഗൃഹത്തിലേക്കയാൾ
പലപേരോടു മന്വേഷിച്ചു ഞാൻ പണമെന്നാൽ
ഫലമെന്തുണ്ടായ്? ഘോര നൈരാശ്യമിതുമാത്രം
എന്തിനിങ്ങനെയൊരു വാഗ്ദത്തം ചെയ്യാൻപോയി
എന്നൊരുചോദ്യം നിനക്കുന്നയിച്ചീടാം പക്ഷെ
എങ്ങനെ പൊറുക്കുന്നു ഞാൻ മമസുഹൃത്തിന്റെ
തുംഗമാമഴനിലാൽ മങ്ങിയമുഖംകാൺകെ
ആത്യന്തം സന്തപ്താശ്രുനേത്രനായേവം ചൊല്ലി
നിർത്തിയ ഭർത്താവിന്റെ ഹൃദയനൈർമല്യത്തെ
ചിത്തം കൊണ്ടഭിനന്ദിച്ചേറ്റവും സഹതാപം
വ്യക്തമാക്കീടും മൊഴിതൂകിനാൾ സധർമ്മിണി
എന്നുടെ കഴുത്തിലെ പൊൻപണ്ടമഴിച്ചു ഞാൻ
തന്നിടാമതുവിറ്റു കിട്ടിയ പണംകൊണ്ട്
മിത്രത്തെസ്സഹായിക്കൂ വാഗ്ദത്തം നിറവേറ്റൂ
നിസ്തുലഗുണനിധേ ചെറ്റുമേ വൈകിക്കാതെ
എന്തുനീ പറഞ്ഞു ഭർത്താവു ചൊൽകയാം നിന്റെ
കൺഠത്തിൽ തിളങ്ങുമഭൂഷ വിൽക്കുകയെന്നോ
മാസമൊന്നായിട്ടില്ലൊട്ടേറെനാൾ മോഹിച്ചുണ്ടാക്കിച്ചുനീ
ചേലാർന്നൊരു പൊൻചെയിനണിഞ്ഞിട്ട്
അതിപ്പൊളഴിച്ചു വിറ്റാത്മമിത്രത്തെത്തുണപ്പതിനായ്‌
കൊത്തിപ്പീല നിൻ പ്രിയതമനിവൻ
തല്ക്കാലം മമ ഹൃത്തിലേറ്റൊരി,പ്പരിതാപമൊക്കെയുമിഹ
വല്ലപാടും ഞാൻ സഹിച്ചോളാം
അരുതിങ്ങനെയൊന്നും ചൊല്ലരുതവിടുത്തെ-
സ്സഹധർമിണിയായി മരുവുമിവളോടായ്
പ്രാണനെപ്പോലും ഭർതൃ ഹിതത്തിനായൊക്കൊണ്ടു
വേണെങ്കി ലുപേക്ഷിപ്പാനെനിക്കു മടിയില്ല
സ്വീകരിച്ചാലും ഭാവനെന്റെയീ,യുപഹാരം
ശ്രീകരമണിഞ്ഞാലും കൗതുകമണീഹാരം
ഈവിധമോതിക്കൊണ്ടു വല്ലഭ സമർപ്പിച്ചൊരാ
വിഭൂഷണം മഞ്ജുശോഭയെമ്പാടും വീശി
അത്ഭുതാമോദങ്ങളാൽ
ര,ബ്ഭവ്യഹൃദയന്റെ പാണിയിൽ വിരാജിക്കേ
എന്ത് ചൊല്ലീടാം ഹന്ത വാച്യമാല്ലാതുള്ളൊരു
ശാന്തത,യവിടത്തിലെങ്ങുമേ വിളയാടി
ഒട്ടിട മൗനംപൂണ്ടു നിന്നു രണ്ടാളും പിന്നെ
ശിഷ്ടനാം കാന്തൻ പ്രാണനാഥയെനോക്കിച്ചൊന്നാൻ
ഓമലേ ഭാവതിയെൻ കൈത്തലത്തിലർപ്പിച്ചൊരീ
മണിമാല,യസ്മൽ ദാമ്പത്യക്ഷേത്രത്തിങ്കൽ
ഭൂരികൗതുകമാർക്കും വളർത്താൻ പര്യാപ്തമാം
വാരൊളിതൂകും നിറമാലയായ് ഭവിച്ചല്ലോ
നിറമാലയായ് ഭവിച്ചല്ലോ നിറമാലയായ് ഭവിച്ചല്ലോ
► Subscribe the Channel :
/ @krishnam003
► Like Me on Facebook:
/ hkmenon4music
* ANTI-PIRACY WARNING *
This content is Copyright to Ragam Music Studio. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@UnniKrishnan-cp2wh
@UnniKrishnan-cp2wh 7 дней назад
HarinanambisanVery good 👍 super kavitha memories of raman nambeesan ❤❤❤❤harinanambisan❤❤❤
@Mohanan-hd6rd
@Mohanan-hd6rd 3 месяца назад
Iam very sorry Mr . Nambeesan. Iam not know about your great knoledge.
@Mohanan-hd6rd
@Mohanan-hd6rd 3 месяца назад
1:24
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 923 тыс.
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 246 тыс.
Kaalam Marannupoy | Kavitha | Murukan Kaattakada
1:16:28
Просмотров 158 тыс.
ennum chirikkunna sooryante
6:31
Просмотров 6 тыс.
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 923 тыс.