Тёмный
No video :(

രമാരമണഗീതം | Ramaramanageetham | കവിത | POEM | Harikrishna M 

HARIKRISHNA M
Подписаться 2,7 тыс.
Просмотров 426
50% 1

Lyrics : P.V.Damodaran Nambeesan
Music and Sung : Harikrishna M
Produced By : Mohanan Nambeesan
വരികൾ
തന്നെസ്സദാപി പുരുഭക്തിയോടാശ്രയിച്ചീ-
ടുന്നോർക്കശേഷമുടനാമയബാധ നീക്കി
ഉന്നിദ്രസൗഘ്യമരുളുന്നൊരു നെല്ലുവായ് ശ്രീ-
ധന്വന്തരേ, ശുഭവരപ്രദ, സുപ്രഭാതം
അന്യൂനസൽഗുണമിണങ്ങിടുമിന്ദ്രമുഖ്യ
വൃന്ദാരകപ്പരിഷയും നുതിചെയ്തുകൊണ്ട്
വന്നത്ര നിൽപൂ വിനയത്തോടു നെല്ലുവായ് ശ്രീ-
ധന്വന്തരേ, ശുഭവരപ്രദ, സുപ്രഭാതം
ധന്യാഗ്യരാം നിഗമവേദികളാദരേണ
വന്ദിച്ചിടുന്ന ഭവദീയപദാബ്ജമെന്യേ
മന്നിൽ സഹായമിവനില്ലയി നെല്ലുവായ് ശ്രീ-
ധന്വന്തരേ, ശുഭവരപ്രദ, സുപ്രഭാതം
എന്നെപ്പരം പവനപിത്തകഫാദിരോഗ-
വൃന്ദം പലേ നിലയിലെത്തിയുപദ്രവിപ്പൂ
ഒന്നിങ്ങു നോക്കുക കനിഞ്ഞിഹ നെല്ലുവായ് ശ്രീ-
ധന്വന്തരേ, ശുഭവരപ്രദ, സുപ്രഭാതം
പൊന്നിനുവേണ്ടി വലുതാം പുകളിന്നുവേണ്ടി-
ക്കുന്നിക്കുമാശകളിൽ വീഴ്ത്തി വലച്ചിടാതെ
നന്നായ് പുലർത്തുകിവനെഭുവി നെല്ലുവായ് ശ്രീ-
ധന്വന്തരേ, ശുഭവരപ്രദ, സുപ്രഭാതം
തന്നിസ്തുലാത്ഭുത ചരിത്രഗണങ്ങണാൽത്താ-
നൂന്നിത്തെളിഞ്ഞ കരളൊത്തു ദിനം നയിപ്പാൻ
തന്നീടണം തരമെനിക്കായി നെല്ലുവായ് ശ്രീ-
ധന്വന്തരേ, ശുഭവരപ്രദ, സുപ്രഭാതം
എന്നും മനോജ്ഞത തികഞ്ഞു യുവത്വമാർന്നു
മിന്നും ഭവാന്റെ തിരുമെയ്യൊരു നോക്കുകാണാൻ
എന്നിൽ സുഭാഗ്യമുളവാക്കുക നെല്ലുവായ് ശ്രീ-
ധന്വന്തരേ, ശുഭവരപ്രദ, സുപ്രഭാതം
നിന്നിൽ പ്രമദമിഹ ഞാൻ ബഹുചെയ്തിരിക്കാ-
മെന്നാലുമുൾക്കരുണപൂണ്ടവയാകമാനം
ദൈന്യാപകാരകപൊറുക്കുക നെല്ലുവായ് ശ്രീ-
ധന്വന്തരേ, ശുഭവരപ്രദ, സുപ്രഭാതം
ദിവാനിശമഹോ മഹാദുരിതപ്പൂരമെഴുന്നതാം
ഭവാംബുധിയിൽ നീന്തിനീന്തിയുഴലുന്നൊരിദ്ദാസനെ
ജവാൻ കനിവുതോണിയാൽ കരയിലേറ്റണേ നെല്ലുവായ്
നിവാസ, ജയ, സുപ്രഭാതമഖിലേശ, ധന്വന്തരേ
ഇണക്കമടിയാരിലാർന്നരുളുമബ്‌ജ ചേതോഹരേ-
ക്ഷണ, ശ്രുതിനിഗൂഢപാവനശരീര, ധന്വന്തരേ
തുണച്ചിടുക സർവ്വഥായിവനെ നെല്ലുവായ്ത്തേവരെ
ഗുണവ്രജനിധേ, രാമരമണ, സുപ്രഭാതം, ഹരേ

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 18 тыс.
വിഷ്ണു sahasranamam
32:36
Просмотров 137