Тёмный

2021 ഫ്രെയിം ഗ്ലോബൽ എക്സലൻസി അവാർഡ് നേടിയ കവിത | അച്ഛൻ | ലക്ഷ്മി ദാമോദർ | ലെവിൻ മുതുകാട്. 

MALABAR MUSIC
Подписаться 52 тыс.
Просмотров 1,2 млн
50% 1

Watch Achan | അച്ഛൻ | malayalam kavitha | ടീം മലബാർ മ്യൂസിക് | Malabar Music.
Poetess - Lakshmi Damodar.
Singer - Levin Muthukad.
Music - Ajeesh Konnappat.
BGM - Lijith ADARS.
Producer - Sumesh KS.
‪@malabar-music‬
💐അച്ഛൻ💐
ഒരു കുഞ്ഞുതെന്നലിൻമർമ്മരം പോലെന്നിൽ
സാന്ദ്രമാം പുഞ്ചിരി മിന്നിനില്ക്കേ
നഷ്ടമായ്ത്തീർന്നൊരെൻജീവിതയാത്രയിൽ;
നെഞ്ചകംവേവുന്ന
നോവാണച്ഛൻ
ആളുന്ന
വേദനകളെല്ലാമൊളിപ്പിച്ചു
നറുപുഞ്ചിരിപ്പൂനിറച്ചുചുണ്ടിൽ.
അമ്മയ്ക്കുനല്കിയ
ജീവിതനൗകയിൽ
ഒരു കൊച്ചു തുഴയായ്
ഞാനേകനായി
നെയ്തൊരാ
സ്വപ്നത്തിൻഭാരങ്ങളൊക്കെയും
അമ്മക്കുനല്കി ,വിട
വാങ്ങവേ
വിങ്ങുകയാണച്ഛാ
എൻമനമെപ്പോഴും
നെഞ്ചിലെ
തേങ്ങലായോർമ്മകൾ ഹാ!
ഈശ്വരപാദങ്ങൾ
പൂകിയെന്നച്ഛൻ
വർഷങ്ങളേറെക്കൊഴിഞ്ഞെങ്കിലും......
പിച്ചനടക്കുവാൻ
കുഞ്ഞുകരമേന്തി,
പിച്ചവച്ചങ്ങുനടന്ന നേരം
വേച്ചുവിഴാതെന്നെ
നെഞ്ചോടണച്ചിട്ടു
താങ്ങായ് തണലായ്
നടന്നതച്ഛൻ....
കൺകളടച്ചു,ഞാൻ
സ്വപ്നത്തേരേറുമ്പോൾ
കുഞ്ഞു പാദങ്ങളിൽ മുത്തം
പൂക്കും
ചൊല്ലിപറയുവാൻവാക്കുകൾ
പോരാത്ത
വാത്സല്യമന്നനിക്കേകിയച്ഛൻ
ഇന്നുമാസാമീപ്യമെന്നിൽനിറക്കുന്നു;
വറ്റാത്തസ്നേഹക്കടൽത്തിരപോൽ!
തപ്തമാം മാനസം
നീറിത്തളരവെ
മിഴികളിൽ കണ്ണീരിൻ മുത്തsർന്നു..
താരകൾ പൂത്തിടുംരാവുകൾതോറും ഞാൻ
മിഴിനട്ടിതെന്നും
തിരഞ്ഞച്ഛനെ
എങ്ങോ മറഞ്ഞ
സ്മൃതി മധുരങ്ങളെ...
പുനർജ്ജനിയെന്നതു
സത്യമെങ്കിൽ
ഇനിയും ജനിക്കാം, ഞാൻ
വീണ്ടും മകനായെന്നച്ഛനുമമ്മയ്ക്കും കാവലാളായ്
ഇനിയും ജനിക്കണം.
വാത്സല്യമേല്ക്കുവാൻ
അച്ഛന്റെ
പാദപൂജാർച്ചനയ്ക്കായ്!!
🌹🌹🌹🌹

Опубликовано:

 

2 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 614   
@nidhishanidhi8786
@nidhishanidhi8786 5 месяцев назад
പെൺമക്കൾക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം അച്ഛനോടായിരിക്കും അച്ഛൻ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ല അച്ഛനുള്ള കാലം അതായിരുന്നു മനോഹരം
@hdfx-status9842
@hdfx-status9842 2 года назад
ഒരു പ്രാവശ്യം ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ അച്ഛനെ 😔😔😔
@monishapazhayannur8168
@monishapazhayannur8168 2 года назад
സത്യം എനിക്കും ജനിക്കണം എന്റെ അച്ഛന്റെ മോളായിട്ടുതന്നെ 😘😘
@AKGAMER-qw2fx
@AKGAMER-qw2fx Год назад
ഇനി എത്ര ജന്മം ഉണ്ടെങ്കിലും അതിൽ എനിക്കെന്റെ അച്ഛന്റെ മകളായി ജനിച്ചാൽ മാത്രം മതി ❤️❤️
@AnilKumar-hl7ix
@AnilKumar-hl7ix 4 месяца назад
5:02
@rejithaaji5174
@rejithaaji5174 2 года назад
എന്റെ അച്ഛന്റെ മകൾ ആയി ഇനിയും ജെനിക്കണം അടുത്ത ജന്മം 🙏🙏🙏🙏
@levinniranjan7998
@levinniranjan7998 2 года назад
♥♥♥
@tvssanthosh642
@tvssanthosh642 2 года назад
എനിക്കും 😭😭😭😭
@suajith6247
@suajith6247 2 года назад
ഞാനും ഒരുപാട് ആഗ്രഹിക്കുന്നു...
@jamesbudhanoor6650
@jamesbudhanoor6650 2 года назад
😭
@smithapgeorgegeorge5960
@smithapgeorgegeorge5960 2 года назад
Enikkum
@sasidharannairkarumalil6193
@sasidharannairkarumalil6193 2 месяца назад
മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ അച്ഛൻ മുമ്പിൽ വന്നു നിന്ന പോലെ... കരഞ്ഞു പോകുന്നൂ, സുഹൃത്തേ....
@pigeontechist
@pigeontechist 2 года назад
22 വർഷം ആയി എനിക്ക് അച്ഛനെ നഷ്ടമായിട്ട്, അന്നും ഇന്നും എന്നും ഏറ്റവും വലിയ നഷ്ടം തന്നെയാണ് അച്ഛൻ, ഈ കവിത കേട്ട് കണ്ണും മനസും ഒരുപോലെ നിറഞ്ഞു 😔😔😔
@beenalakshmidamodar4599
@beenalakshmidamodar4599 2 года назад
❤️ thanks
@sunnythomas2060
@sunnythomas2060 2 года назад
I also feel it
@shyniv4216
@shyniv4216 Год назад
😭😢
@lijeshkumar7051
@lijeshkumar7051 Год назад
😍
@purushothamannair2944
@purushothamannair2944 Год назад
അച്ഛൻ്റെ ഓർമ്മകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം
@beenalakshmidamodar4599
@beenalakshmidamodar4599 9 месяцев назад
@suajith6247
@suajith6247 2 года назад
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ അച്ഛന്റെ മകളായി ജനിക്കണം. എന്റെ അച്ഛനെ കുറിച്ച് വാഴ്ത്തുവാൻ വാക്കുകൾ ഇല്ലാ.
@levinniranjan7998
@levinniranjan7998 2 года назад
♥♥♥♥
@Beenaram72
@Beenaram72 2 года назад
എന്റെ അച്ഛൻ മരിച്ചു, എങ്കിലും പലപ്പോളും അച്ഛന്റെ സാന്നിധ്യം ഞാൻ അറിയുന്നു, കവിത കേട്ട് ഞാൻ ഒരു പാട് കരഞ്ഞു,, എന്നെ മുറിക്കിപ്പിടിച്ചാണ് അച്ഛൻ പ്രാണൻ വിട്ടത്, ഇനിയും അച്ഛന്റെ മകളായി ജനിക്കണം
@sheebababuraj7482
@sheebababuraj7482 2 года назад
Parayan in vakukallella😭😭😭😭😭😭
@Anilkumar-zf3wb
@Anilkumar-zf3wb 2 года назад
🙏
@bharatheyanbharadham5160
@bharatheyanbharadham5160 2 года назад
@shanjithkb1582
@shanjithkb1582 4 месяца назад
😢
@anurpillai1919
@anurpillai1919 3 года назад
ഒന്നുകൂടി ഒന്ന് കാണാൻ പറ്റിയെങ്കിൽ അച്ഛനെ. ഹൃദയവേദന ഒന്നുകൂടി കൂടി ഈ പാട്ടു കേട്ടപ്പോൾ.
@levinniranjan7998
@levinniranjan7998 3 года назад
❤❤❤❤
@beenalakshmidamodar4599
@beenalakshmidamodar4599 2 года назад
❤️
@shanjithkb1582
@shanjithkb1582 4 месяца назад
എനിക്കും
@srchaithanyacmc8487
@srchaithanyacmc8487 2 года назад
എന്റെ ചാച്ചൻ ആകസ്മികമായി വേർപെട്ടിട്ട് ഇന്ന് 10 ദിനമായി.... ഇനിയുമൊരു ജന്മം തന്നാൽ എന്റെ ചാച്ചന്റെ മകളായി മാത്രം ജനിക്കാൻ ആശയോടെ... വേദനയോടെ കേട്ടു തീർത്തു... ഈ കവിത..
@lathak7200
@lathak7200 2 года назад
അച്ഛന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം 🙏🙏🙏🌹🌹🌹
@damodaranmp1778
@damodaranmp1778 2 года назад
പ്രണാമം🌹🌹
@syamkumar5044
@syamkumar5044 3 года назад
അമ്മയും അച്ഛനും കാണപ്പെട്ട ദൈവങ്ങൾ
@levinniranjan7998
@levinniranjan7998 3 года назад
❤❤❤❤
@user-im4vy8ov5x
@user-im4vy8ov5x 2 года назад
അച്ഛന്റെ മഹത്വം ഒരു മക്കൾക്കും മക്കളായിരിക്കുമ്പോൾ മനസിലാക്കാൻ കഴിയില്ല. അത് മനസ്സിലാക്കുന്നതും , കുറ്റബോധത്തിൽ ഹൃദയം നോവുന്നതും മക്കൾ അച്ഛനാവുമ്പോൾ മാത്രമാണ്.
@levinniranjan7998
@levinniranjan7998 2 года назад
❤❤❤
@gireeshgireesh9576
@gireeshgireesh9576 2 года назад
സത്യം... ജീവിതത്തിൽ അച്ഛൻ ആകുമ്പോൾ മാത്രമേ അച്ഛനെ മനസിലാവു..... അപ്പോൾ മാത്രമേ അച്ചന്റെ കടം വീട്ടാൻ പറ്റു... 🙏
@isaacjoseph5713
@isaacjoseph5713 2 года назад
Exactly
@subinlatheef5626
@subinlatheef5626 2 года назад
😔😔
@sinojcherai5268
@sinojcherai5268 2 года назад
👍
@abdulnasarkk270
@abdulnasarkk270 2 года назад
മാതാപിതാക്കളണ് കൺകണ്ട ദൈവം : മാതാപിതാക്കൻമാർക്ക് ഒപ്പം മുള്ള ജീവിതമാണ് എത് ഒരു രാളുടെയം ജീവിതത്തിലെ സ്വർഗ്ഗം:അത് അറിയണമെങ്കിൽ അവരുടെ സ്വനിദ്ധ്യം ഇല്ലാതാവണം : ഈ കവിത കേട്ടിട്ട് കൺ നിറയാത്ത ആരും മുണ്ടാവില്ല തിർച്ച .... രണ്ട് സൗഭാഗ്യങ്ങളു നഷ്ടപ്പെട്ടവ നാണ് ഈ ഞാനു അ ഒർമ്മകൾ തിരികെ തന്നതിന് മലബാർ മുസിക്കിന് നന്ദിയുണ്ട് ... വീണ്ടും പ്രതീക്ഷി കുന്നു
@shamilshahim8579
@shamilshahim8579 2 года назад
എൻ്റെ അച്ഛനാണ് എൻ്റെ ദൈവം
@aniloonittan8468
@aniloonittan8468 2 года назад
🌹🌹🌹🌹❤❤❤❤❤എന്റെ അച്ഛൻ..... മനോഹരം.... എന്തു ഞാൻ പറയേണ്ടു...
@excellentinternetcafe1705
@excellentinternetcafe1705 Год назад
1വർഷം ആയി എനിക്ക് അച്ഛനെ നഷ്ടമായിട്ട് ഏറ്റവും വലിയ നഷ്ടം ............എന്നും അരി കിലുണ്ടായിരുന്നെങ്കിൽ... ഒരിക്കലും ആ പഴയ സന്തോഷം തിരികെ കിട്ടില്ല🙏🙏🌹🌹❤
@malathychooloor6669
@malathychooloor6669 3 года назад
ലക്ഷ്മി യുടെ ഈ കവിത കേ ട്ട പ്പോൾ എന്തെ അച്ഛനെ ഓർ തു പോയി കുറേ നാളുകൂ ടി എന്തെ അച്ഛൻ ജീവിച്ചിരിന്നെങ്കിൽ എന്നു തോന്നിപ്പോയി നന്ദി നന്ദി നന്നി
@avoos5281
@avoos5281 3 года назад
ആർക്കും പൂർണ്ണമായി അർത്ഥം കണ്ടെത്താൻ കഴിയാത്ത മഹാകാവ്യമാണ് അച്ഛൻ 😥😥😥😥ആ നഷ്ടം മരണം വരെ വേദനയാടോ
@maheshkumar-ru5ij
@maheshkumar-ru5ij 3 года назад
Yes
@levinniranjan7998
@levinniranjan7998 3 года назад
♥♥♥
@sureshu2647
@sureshu2647 2 года назад
നൊമ്പരമുണർത്തുന്ന ഓർമ അച്ഛൻ 🌹🌹🌹
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
അച്ചന്റെ നഷ്ടം ഒരു നഷ്ടം തന്നെയാണ്💕💐🙏🔥
@jiyavinod3924
@jiyavinod3924 2 года назад
Pakuthiye കെട്ടിട്ടുള്ളു. ബാക്കി കേൾക്കാനുള്ള ശക്തി ഇല്ല.... 😥എന്റെ അച്ഛൻ innu എന്റെ കൂടെ തന്നെ ഉണ്ട്. ഉള്ള കാലം ഞാൻ സന്തോഷം നൽകാൻ എന്നെ കൊണ്ട് സാധിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 💋
@levinniranjan7998
@levinniranjan7998 2 года назад
♥♥♥
@VinuNichoos
@VinuNichoos 2 года назад
Bhagyam
@lakshmidamodarofficial6356
@lakshmidamodarofficial6356 Год назад
🌺❤️
@minijohnson3725
@minijohnson3725 2 месяца назад
❤️❤️
@shijutopshotphotography2091
@shijutopshotphotography2091 2 года назад
പ്രായമാകുമ്പോൾ അകറ്റുന്ന മക്കൾ കേൾക്കട്ടെ. നമ്മുടെ അച്ഛനുമമ്മയും ആരാണെന്ന് . ചന്ദ്ര മതി.
@satheesan9979
@satheesan9979 3 месяца назад
എന്തൊരു രസമാണ് നിൻ്റെ വരികൾ❤
@skyblue-hg4uu
@skyblue-hg4uu 2 года назад
നഷ്ടപ്പെട്ടു ആ തണൽ വൃഷം നഷ്ടമായി ആ നല്ല കാലം നഷ്ടമായി ആ ദിവ്യ സ്നേഹ സ്വാന്ത്വനം
@prathibhababu3893
@prathibhababu3893 Год назад
ഞങ്ങൾക്ക് വീണ്ടും ഞങ്ങളുടെ അച്ഛന്റെ മക്കളായി ജനിച്ചാൽ മതി സ്നേഹത്തിന്റെ നിറകുടമാണുഞങ്ങളുടെ അച്ഛൻ 😔🙏
@sureshnair9383
@sureshnair9383 2 года назад
അച്ഛൻ 'അമ്മ രണ്ടുപേരും പോയി .....ഒരിക്കലും ആ പഴയ സന്തോഷം തിരികെ കിട്ടില്ല 😪😪😪
@anuyamanoj3284
@anuyamanoj3284 2 года назад
❤️❤️❤️
@bhagyarekha1583
@bhagyarekha1583 2 года назад
😔
@shanjithkb1582
@shanjithkb1582 4 месяца назад
😭
@jeejamk648
@jeejamk648 2 года назад
ഹൃദയസ്പർശിയായ കവിത, പ്രിയപ്പെട്ട അച്ഛൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 😭😭😭
@sreelathas600
@sreelathas600 2 года назад
ഇതു കേട്ടു ഞാൻ കരഞ്ഞുപോയി എന്റെ അച്ഛനെ പെട്ടന്നു ഓർത്തു
@saihema810
@saihema810 2 года назад
അച്ഛൻ മക്കളുടെ സ്വർഗം.. ആസ്വർഗം എന്നും അരി കിലുണ്ടായിരുന്നെങ്കിൽ... 🙏🙏🌹🌹❤❤
@haridaskperambra6746
@haridaskperambra6746 2 года назад
അക്ഷരാർത്ഥത്തിൽ എൻ്റെ ജീവിതം തന്നെ ആണ് ഈ വരികൾ .... നന്ദി
@levinniranjan7998
@levinniranjan7998 2 года назад
❤❤❤
@razzakckck6530
@razzakckck6530 Год назад
നമ്മുടെ ഓക്കേ ഹിറോ നമ്മുടെ അച്ഛൻ ആണ് അവർ ഇല്ലാതെ ആയാൽ ആ വിട് ഇരുട്ടിൽ ആയി 😔😔😔നല്ല വരികൾ 😍
@sheebaramesh4074
@sheebaramesh4074 3 года назад
നഷ്ടത്തിന്റെ വേദന അനുഭവിച്ചറിഞ്ഞവർക്കേ അറിയൂ 😔😔😔😔😔
@levinniranjan7998
@levinniranjan7998 3 года назад
😭
@sureshu2647
@sureshu2647 2 года назад
👍👍👍
@bobypbabu3067
@bobypbabu3067 2 года назад
നഷ്ടമായതൊന്നും ഒരിക്കലും തിരികെ ഇല്ല നാളെ നമ്മളും ആർക്കൊക്കെയോ നഷ്ടമാകും
@aneettapaul8983
@aneettapaul8983 2 года назад
😔
@aishabialimuhammad1142
@aishabialimuhammad1142 2 года назад
😭😭😭
@user-lt5es3tf8s
@user-lt5es3tf8s 8 месяцев назад
ലിവിൻ മുതുകാടിന്റെ കവിത സ്വരവും മറക്കാൻ പറ്റില്ല
@manjuanilkumar4806
@manjuanilkumar4806 Год назад
എന്റെ അച്ഛൻ നഷ്ടമായിട്ട് ഇന്ന് 43 ദിവസം എന്റെ അച്ഛന്റെ മകൾ ആയിട്ട് ഇനിയും ജനിക്കണം
@shalupriyamv7677
@shalupriyamv7677 2 года назад
ഈ കവിത മുഴുവൻ കണ്ണടച്ചിരുന്നു കേട്ടു... അച്ഛന്റെ മടിയിൽ തലചായ്ചിരിക്കുന്ന ഒരു ഫീൽ...അച്ഛന്റെ ഓർമ്മകൾക്കു മുൻപിൽ കണ്ണീർ പ്രണാമം....
@levinniranjan7998
@levinniranjan7998 2 года назад
❤❤❤❤
@chandrikasasi6033
@chandrikasasi6033 2 года назад
pp
@starmaker2898
@starmaker2898 2 года назад
@@levinniranjan7998 എന്റെ കയ്യിൽ ഒരു കവിത ഉണ്ട് ഒന്ന് നോക്കാമോ
@mujeebrahman95
@mujeebrahman95 2 года назад
ആ നെഞ്ചിൽ തൊട്ടു പറയാമോ ഞാനടക്കമുള്ള മക്കൾ അച്ഛനെ സ്നേഹിച്ചിരുന്നെന്നു... ഒരിക്കലും ഇല്ലാ... അച്ഛൻ ജീവിതവും ലോകം കണ്ടവനുമാ... അതുകൊണ്ട് തന്നെ സ്നേഹമുണ്ടെങ്കിലും മനസ്സിൽ ഒതുക്കി ജീവിക്കുന്നവൻ... ഒരു വയ്യായിക വന്നാൽ അറിയാം അച്ഛന്റെ വെപ്രാളം., പക്ഷെ അതൊന്നും മക്കൾ മനസിലാക്കിയില്ല.., ഞാനും
@jijukumarramapuramsylaja7027
@jijukumarramapuramsylaja7027 2 года назад
Njanum 😭😭😭
@mishuzzvlog5844
@mishuzzvlog5844 2 года назад
Njanum😐😥
@hareeshb.s9753
@hareeshb.s9753 Год назад
അച്ഛന്റെ ഓർമ്മക്ക് മുന്നിൽ കണ്ണീർ പ്രണാമം
@shijithmokeri5226
@shijithmokeri5226 5 лет назад
കവിയത്രി ലക്ഷ്മി ദാമോദറിന്റെ തൂലിക തുമ്പിൽ ഗർഭം ധരിച്ച് ലെവിൻ മുതുകാടിന്റെ കിളിനാദത്തിൽ ജൻമം കൊണ്ട മനോഹരമായ കവിതയ്ക്ക് ഒരായിരം ആശംസകൾ നേരുന്നു
@beenalakshmidamodar4599
@beenalakshmidamodar4599 5 лет назад
നന്ദി സുഹൃത്തെ
@sukumarankr3649
@sukumarankr3649 3 года назад
എന്റെ അച്ചൻ മരിച്ച് ട്ട് 44 വർഷം പിന്നിട്ടു ഓർമയ്ക്ക മുന്നിൽ പ്രണാമം
@minimurali9460
@minimurali9460 2 года назад
എനിയ്ക്ക് ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ സ്നേഹിച്ചും കണ്ടും കൊതി തീരാതെ പോയ എന്റെ പ്രീയപെട്ട അച്ഛന്റെ മകളായി ജനിയ്ക്കണം എനിയ്ക്ക് ,എന്നെ ഒരുപാടു സ്നേഹിച്ച എന്റെ അച്ഛൻ ഈ കവിത എന്റെ കണ്ണുകളെ ഈറനണിയിച്ചു
@sinojcherai5268
@sinojcherai5268 2 года назад
നമ്മുടെ മക്കളെ പോറ്റി വളർത്താൻ നമ്മൾ കഷ്ടപെടുമ്പോൾ ആണ് നമ്മുടെ അഛന്റെ വേദനയും കഷ്ടതയും നമ്മൾ അറിയുകയുള്ളു
@ahalyasanthoshkumar
@ahalyasanthoshkumar 2 года назад
😞😞
@mathiyas100
@mathiyas100 2 года назад
Yes true
@shajixavier6726
@shajixavier6726 2 года назад
അച്ഛൻ്റെ പ്രതിരൂപം ആണ് നാം ഓരോരുത്തരും ...നല്ല കവിത
@hareeshkumarmp4933
@hareeshkumarmp4933 4 месяца назад
എനിക്ക് എന്റെ അച്ഛനെ നഷ്ട്ടപെട്ടിട്ട് 32 വർഷം ആയി അച്ഛൻ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ എന്ന് പലപ്പോഴും വിചാരിക്കും, ഓർക്കാൻ കഴിയുന്നില്ല വേർപാട്
@vijishaakhilmohanvijishaak4873
ഈ കവിത കേട്ടപ്പോൾ എനിക്ക് അച്ഛനെ ഓർമ്മ വന്നു. അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് രണ്ടു വർഷം കഴിഞ്ഞു. ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് എന്റെ അച്ഛന്റെ മോളായി ജനിക്കണം. വേർപാട് എന്നും ഒരു വേദനയാണച്ചാ 😭😭😭
@prajithksa8262
@prajithksa8262 2 года назад
ഞാനൊന്ന് പച്ച പിടിക്കുന്നതിന് മുൻപേ പോയ്ക്കളഞ്ഞത്‌ ഒരു വേദന ആയി ഇന്നും നിലനിൽക്കുന്നു
@jayalakshmipc4984
@jayalakshmipc4984 2 года назад
അച്ഛൻ്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം,🙏🙏🙏അച്ഛനോടൊപ്പം ഇനിയും ജീവിക്കാൻ ആയെങ്കിൽ🌹🌹🌹🌹🌹
@manjujoshy988
@manjujoshy988 2 года назад
അച്ഛൻ ....അതുപോലെ സ്വാന്തനം നല്കുന്നുന്ന മറ്റേതു വാക്കുണ്ട്...hats off to the whole team for this beautiful song!!
@sheelasathyan5071
@sheelasathyan5071 2 года назад
അച്ഛനോരോർമയുയെന്നു ഓർക്കുമ്പോൾ വളരെ വിഷമമാണ് ❣️🙏
@melvinvarghese1179
@melvinvarghese1179 2 года назад
ഈ കവിത 20 വർഷം മുമ്പുള്ള അച്ഛന്റെ വേർപാടിൻറെ ഓർമ്മയിൽ വളരെ നൊമ്പരപ്പെടുത്തുകയും ചെയ്തു
@beenalakshmidamodar4599
@beenalakshmidamodar4599 2 года назад
❤️
@vivoy33t82
@vivoy33t82 2 года назад
Glaaappa@}
@beenalakshmidamodar4599
@beenalakshmidamodar4599 2 года назад
സ്നേഹം സന്തോഷം പ്രിയ്യപ്പെട്ടവരെ❤️
@RajeshRajesh-mc6qt
@RajeshRajesh-mc6qt 3 года назад
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം കേട്ടു കഴിഞ്ഞപ്പോൾ മക്കളെ സ്നേഹിക്കുന്ന ഏതൊരു അച്ഛന്റെയും മനം കുളിർന്നുപോകും അത്രെയും ഹൃദ്യം
@levinniranjan7998
@levinniranjan7998 3 года назад
Thank u❤
@bindhusurendran8113
@bindhusurendran8113 3 года назад
Athramamohsrsm
@vishnutm4632
@vishnutm4632 3 года назад
No ..
@shanjithkb1582
@shanjithkb1582 4 месяца назад
അച്ഛനെ വല്ലാതെ miss ചെയ്യുന്നു 😭 സ്വപ്നത്തിൽ അച്ഛൻ തിരിച്ചു വന്നു കണ്ടു കണ്ണ് തുറന്നപ്പോൾ കാണാനില്ല 😭😭😭കുറെ കരഞ്ഞു, അച്ഛൻ തിരിച്ചു വന്നെകിൽ കുറെ ആശിച്ചു 😭
@CutePink477
@CutePink477 5 месяцев назад
അച്ഛൻ, ജീവനെ പോലെ മക്കളെ സ്നേഹിച്ച ദൈവ ദൂതൻ .
@thenurmohandas8744
@thenurmohandas8744 Год назад
ചില നഷ്ടങ്ങൾ മനസ്സിൻറെ മന്ത്രതീരങ്ങൾക്ക് പുതിയ കുറേ അക്ഷര മുത്തുകൾ തന്നെ പോകു ഇനിയും മുളക്കട്ടെ അക്ഷരമുത്തുകൾ പുതിയ പേനത്തുമ്പിൽ💕🙏
@JPMullenkolly
@JPMullenkolly 3 года назад
ഗൃഹാതുരത്ത്വമുണർത്തുന്ന ഈ കവിത സമ്മാനിച്ചവർക്ക് നന്ദി ഒരായിരം നന്ദി ആരും പഠിക്കാത്ത പാഠമാണച്ഛൻ ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന പാരിലെ പുസ്തകമെന്നുമച്ഛൻ. കരവും കടവും ഒറ്റയ്ക്കടച്ചിട്ടും പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ. വറ്റിനായ് ഓടിനടന്നവസാനം അധികപ്പറ്റായ് മാറും പുരാണമച്ഛൻ ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം അതി സൂക്ഷ്മമായൊന്നു മറിച്ചുനോക്കി. പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും നിറമുള്ള താളുകൾ അധികമില്ലാ.............
@levinniranjan7998
@levinniranjan7998 3 года назад
Tnx
@shyniraju8356
@shyniraju8356 3 года назад
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@sreejasreeyjavinu3822
@sreejasreeyjavinu3822 2 года назад
🌹🌹🌹🌹🌹🌹🌹🌹
@malathigovindan3039
@malathigovindan3039 2 года назад
😢 അച്ഛൻ്റെ ഓർമകൾ ozhukivarunnu ....
@user-mb7fe9rc6c
@user-mb7fe9rc6c 6 месяцев назад
അച്ഛൻ കണ്ണ് കൊണ്ട് കണ്ട ദൈവം.... 😔😔😔😔😔 നാല് വർഷം ആയി നഷ്ട്ടപ്പെട്ടു പോയിട്ട്.... ഓർമ്മകൾ മാത്രം
@sajeevavarankunnath8096
@sajeevavarankunnath8096 2 года назад
അച്ഛൻ്റെ ഓർമകൾക്ക് മുന്നിൽ 26വർഷം മുന്നേ മറഞ്ഞു പോയ എൻ്റെ അച്ഛന് കണ്ണു നീർ പൂക്കളാൾ പ്രണാമം,
@seemapeethu454
@seemapeethu454 Год назад
അച്ഛൻ എന്ന പുണ്യം... ഓർമ്മകൾക്കു മുൻപിൽ പ്രണാമം 🌹🌹🌹
@lakshmidamodarofficial6356
@lakshmidamodarofficial6356 Год назад
Thanks dear
@krishnakumarik3334
@krishnakumarik3334 3 года назад
ലക്ഷ്മിക്ക് ഒരായിരം നന്ദി 33വർഷത്തിന് ശേഷവും കണ്ണീരോടെ മാത്രമേ ഓർക്കാൻ കഴിയൂ ആലാപനവും സൂപ്പർ
@beenalakshmidamodar4599
@beenalakshmidamodar4599 2 года назад
❤️ thanks
@adilym6255
@adilym6255 2 года назад
ലഷ്മി ദാമോദറിന്റെ ഒരു പുസ്തകം വാങ്ങി വായിച്ചിരുന്നു.. അതിന്റെ പേര് പൂമരങ്ങൾ കത്തുമ്പോൾ.. എന്നായിരുന്നു.. ആ ലക്ഷ്മി ആണോ ഇതെന്ന് അറിയില്ല. ആണോ?
@balakrishnanvn6888
@balakrishnanvn6888 3 года назад
🙏Achan,Amma yennumen Deivam.🙏
@viswanpv4144
@viswanpv4144 2 года назад
എനിക്ക് കിട്ടാതെ പോയത് എല്ലാം എല്ലാം മക്കൾക്ക് കൊടുക്കണം എന്ന സ്വാർത്ഥത അല്ലെ അച്ഛൻ ചെയ്ത വലിയ കുറ്റം അതിനുള്ള പ്രതിഫലം മക്കൾ തിരിച്ചു തന്നു ശരണാലയം
@preetha8268
@preetha8268 2 года назад
എന്റെ അച്ഛൻ ❤🙏🌹
@levinniranjan7998
@levinniranjan7998 2 года назад
❤❤❤
@simiskumar1178
@simiskumar1178 3 года назад
ഹൃദയം വിങ്ങുന്നു...
@rajasree1158
@rajasree1158 2 года назад
ഈ കവിത മുഴുവൻ കേൾക്കാൻ പറ്റുന്നില്ല സങ്കടം കൊണ്ട് നെഞ്ചിൽ ഒരു വലിയ ഭാരം എടുത്തു വച്ച പോലെ എനിക്ക് ഇനി എന്റച്ഛനെ കാണാൻ കഴിയില്ലല്ലോ
@levinniranjan7998
@levinniranjan7998 2 года назад
♥♥♥
@anzalazees8101
@anzalazees8101 2 года назад
😢😢😢
@shibikp9008
@shibikp9008 2 года назад
Sathyam
@shivapriya2745
@shivapriya2745 2 года назад
......
@sajithaa370
@sajithaa370 3 года назад
എൻറെ അച്ഛൻ.... വാക്കുകൾ ഇല്ല പറയാൻ.....
@prasannachandranpillai306
@prasannachandranpillai306 3 года назад
എൻറെ അച്ഛൻ മരിച്ചിട്ട് 34 വർഷം കഴിഞ്ഞു.ഇപ്പഴും ഈ കവിത കേട്ട് പഴയകാല ഓർമ്മകൾ നൊമ്പരമായി ഓർമയിലെ ത്തുന്നു
@levinniranjan7998
@levinniranjan7998 3 года назад
♥♥
@ambikasivaji1239
@ambikasivaji1239 2 года назад
Ente ahan ente deyvam
@sujithsck5298
@sujithsck5298 5 лет назад
മനസ്സിൽ കുളിർമഴയായ് പെയ്തിറങ്ങിയ ഈ മനോഹര കവിത സമ്മാനിച്ച ലക്ഷ്മിക്കും ലെ വിനിനും ഒരായിരം അഭിനന്ദനങ്ങൾ
@beenalakshmidamodar4599
@beenalakshmidamodar4599 5 лет назад
Thank u
@johngeorge2739
@johngeorge2739 3 года назад
Km..0
@rishi1237
@rishi1237 2 года назад
ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയച്ഛന്റെ മകളായി തന്നെ ജനിക്കണം. രണ്ടര വർഷം ആയി എനിക്ക് അച്ഛനെ നഷ്‌ടമായിട്ട് 😢
@girijanair8552
@girijanair8552 Год назад
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കെന്റെ അച്ഛനുമ്മക്കും മകളായിപിറക്കേണം. അറിവില്ലത്തെ ചെയ്ത അപരാധംമൊക്കയും ആ കാലിനകളിൽ മാപ്പിനായ കേഴണം 😥🙏
@herofathers9981
@herofathers9981 Год назад
വാത്സല്യനീധിയായിരുന്ന,ഗൗരവംപുറമേനടിച്ചിരുന്ന,സ്നേഹംമൗനമായ്ഒഴുകിപരന്ന,എന്റെപിതാവിന്റെഓർമ്മകൾക്ക്മുന്നിൽപ്രണാമം!
@muraliram3184
@muraliram3184 2 года назад
ഹൃദയം തൊട്ട് ഉണർത്തുന്ന കവിത വളരെ മനോഹരം 🙏🏼
@levinniranjan7998
@levinniranjan7998 2 года назад
♥♥♥
@usha.k.narayanvlm7155
@usha.k.narayanvlm7155 Год назад
അച്ഛന്റെ മക്കളായി ഇനിയുള്ള ജന്മവും പിറക്കാൻ പ്രാർത്ഥനയോടെ 🥰🙏🙏🙏
@chembakam1407
@chembakam1407 8 месяцев назад
Levinetta വോയ്സ് സൂപ്പർ ❤❤❤
@ranjinisunilkumar9762
@ranjinisunilkumar9762 Год назад
മനോഹരമായ കവിത അച്ഛൻ 👌🏻👌🏻
@adilym6255
@adilym6255 2 года назад
മലബാർ മ്യൂസിക്കിന് അഭിനന്ദനങ്ങൾ,. അച്ഛൻ, അധികമൊന്നും എഴുതി ചേർക്കാത്ത സ്‌നേഹകടൽ, സഹന കടൽ ❤..
@seemaharikumar5928
@seemaharikumar5928 2 года назад
നെഞ്ചിൽ എപ്പോളും എരിയുന്ന ഒരേ ഒരു വേദന..... അച്ഛാച്ച.... കൊതി തീർന്നില്ല കണ്ടു.....8 വർഷം അച്ഛാച്ച എന്ന് വിളി കേൾക്കാൻ ഇല്ലാതെ പോയിട്ട്.. 🙏🙏
@anjumantony8381
@anjumantony8381 3 года назад
ഒരുപാട് സ്പർശിച്ച കവിത.... വരികൾ മനസ്സിൽ അണയാതെ കിടക്കുന്നു....
@levinniranjan7998
@levinniranjan7998 3 года назад
Thank u♥♥
@gireeshtg8657
@gireeshtg8657 2 года назад
അതിമനോഹരം👌👌👌🌹🌹🌹🙏🙏🙏ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐💐
@TheRajansai
@TheRajansai Год назад
Never understood the value of Achan when he was alive. 🙏🙏🙏❤❤❤
@SureshBabu-rf1ol
@SureshBabu-rf1ol 2 года назад
നഷ്ടപെട്ടവർക്കേ അതിന്റെ വേദനയറിയൂ
@agnair1859
@agnair1859 2 года назад
എന്നെ വിട്ടുപോയ എന്റെ അച്ഛന്റെ ഓമനപ്പേരാണ് "" കാറോളി "" ... എന്റെ കാറോളിക്ക് എന്റെ പ്രണാമം 🙏💐😘
@meenakshi7991
@meenakshi7991 2 года назад
ഒരേ ഒരു പ്രാവശ്യം എന്റെ അച്ചായിയെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് തോന്നിപോയി ഈ കവിത കേട്ടപ്പോൾ, 😔😔
@sindhuramesh984
@sindhuramesh984 Год назад
അതിമനോഹരം 👌👌 ലക്ഷ്മി ടീച്ചർ ന് അഭിനന്ദനങ്ങൾ 😘❤❤❤കേട്ടപ്പോൾ നല്ല ഒരനുഭവം 😘😘എന്റെ അച്ഛന് ഓരായിരം പ്രണാമം 🌹🙏🙏
@maheshkumar-ru5ij
@maheshkumar-ru5ij 2 года назад
അച്ഛൻ അച്ഛൻ എന്ന സത്യം മനസ്സിലും മണ്ണിലും എന്നും എന്നും അതാണ് സത്യം
@knnair1
@knnair1 3 года назад
എന്താ ഒരു കവിത. വല്ലാത്തൊരു ഫീലിംഗ്.
@geomathew1581
@geomathew1581 Год назад
വളരെ വ്യത്യസ്തമായ കവിതകളാൽ പ്രേക്ഷക ഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്ന ടീം മലബാർ മ്യൂസിക്സിലെ എല്ലാ കലകാരൻ മാർക്കും ഒരായിരം ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ❤
@tphaneeshtp931
@tphaneeshtp931 2 года назад
വളരെ വളരെ മനോഹരം😍😍
@jayasreep2414
@jayasreep2414 Год назад
ആ തണൽ നഷ്ടപ്പെട്ടിട്ട് 2 വർഷം കഴിഞ്ഞു. വേർപാടിന്റെ ഓർമകൾ ക്ക് മുന്നിൽ നമിക്കുന്നു. ആ സാന്ത്വനം ഉണ്ടായിരുന്നെങ്കിൽ ---- ഈ കവിത ഏറെയിഷ്ടം.😢
@balkeesissak2393
@balkeesissak2393 2 года назад
അച്ഛൻ.... പറഞ്ഞാലും വർണിച്ചാലും തീരാത്ത സുന്ദരഭാവം.... Heart touching lines and presentation.. 💓
@balkeesissak2393
@balkeesissak2393 2 года назад
🥰🥰
@rajanivk
@rajanivk Год назад
അടുത്ത ജന്മം ഈ അച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കണം അച്ഛന്തം അമ്മയക്കു പ്രണാമം
@Kumar-tc1wr
@Kumar-tc1wr Год назад
❤പറയാൻവക്കു്കൾ ഇല്ല ഗംഭീരം ❤❤❤
@paraganvarayil229
@paraganvarayil229 Год назад
എൻ്റെ സ്വകാര്യ അഹംങ്കാരമാണ് ' എൻ്റെ അച്ഛൻ
@indirapk6556
@indirapk6556 2 года назад
നെഞ്ചു പൊട്ടി മാത്രം കേൾക്കാൻ പറ്റു
@vinsarajmohanrajmohan2676
@vinsarajmohanrajmohan2676 2 года назад
പറയാൻ വാക്കുകൾ ഇല്ല അത്രമേൽ മനോഹരം 🙏🙏🙏
@levinniranjan7998
@levinniranjan7998 2 года назад
❤❤❤
@arunkakkanad8467
@arunkakkanad8467 2 года назад
ഹൃദയ ഭേദകമായ വരികൾ അതിനപ്പുറം ആലാപനവും... അഭിനന്ദനങ്ങൾ
@GreenAgeMedia
@GreenAgeMedia 4 года назад
കവിത ഒരു നൊമ്പരം പോലെ, ആലാപനം ഹൃദ്യം ,സംഗീതം മനോഹരം
@NOUFALCPNOUFALCP-fv9vk
@NOUFALCPNOUFALCP-fv9vk Год назад
ഞങ്ങൾ 6പെണ്മക്കൾക്ക് എന്നും അത്താണിയായി എന്റെ പൊന്നു ബാപ്പ
@reenashibu4807
@reenashibu4807 17 часов назад
Ee kavitha nale njan paduvan pokuvannu ellarum prarthikannam
Далее