Тёмный

Aghora Shiva Upasana | അഘോര ശിവനെ പ്രാർത്ഥിച്ചാൽ ഉള്ള ഫലം | K.P.Sreevasthav Palakkad 9447320192 

K.P.SREEVASTHAV astrologer
Подписаться 187 тыс.
Просмотров 7 тыс.
50% 1

#sreevasthav #keralamanthrikam #aghorashiva
അഘോര ശിവനെ ഉപാസിക്കേണ്ട വിധം
എത്ര കഠിനമായ ആഭിചാരദോഷത്തെയും ശത്രു ബാധ ദോഷത്തെയും നിശേഷം ഇല്ലാതെയാക്കി സമാധാനം കൈ വരുത്തുന്ന അത്യപൂർവ്വ മന്ത്രങ്ങളിൽ ഒന്നാണ് അഘോര മന്ത്രം.നിത്യജപത്തിന് അത്യുത്തമമായ അഘോര മന്ത്രം ദിവസവും ജപിക്കുന്ന വ്യക്തിക്ക് യാതൊരു തരത്തിലുള്ള ശത്രു ദോഷങ്ങളും ഏൽക്കുകയില്ല.
സദ്യോ വേദാക്ഷമാലാ.... എന്ന് തുടങ്ങുന്ന ധ്യാന ശ്ലോകത്തിൽ അഘോരമൂർത്തിയെ മൂന്ന് ഭാവത്തിലായി വർണ്ണിക്കുന്നുണ്ട്
ഇതിലെ ആദ്യഭാവം ഇപ്രകാരമാണ്. വേദഗ്രന്ഥം , രുദ്രാക്ഷമാല , അഭയം , വരദം , എന്നിവ ധരിച്ച് നാലു കൈകൾ , മുല്ലപ്പൂവ് മന്ദാരപ്പൂവ് എന്നീ പുഷ്പങ്ങളെ പോലെ വെളുത്ത ദേഹനിറം എന്നിവയോടു കൂടിയ അഘോര ശിവനെ പ്രാർത്ഥിക്കുന്നത് ശിവസായൂജ്യമടയുവാൻ ഏറ്റവും നല്ലതാണ് ഇപ്രകാരം ഭഗവാനെ സങ്കൽപ്പിച്ച് പ്രാർത്ഥിക്കുന്നവർക്ക് ശാന്തിയും സമാധാനവും കൈവരുന്നതാണ്
രണ്ടാമത്തെ ഭാവം പറയുന്നത് ഇങ്ങനെയാണ്, മനോഹരമായ സ്വരൂപം , കസ്തൂരി പോലെ ദേഹനിറം . അഭയവരദവും പരശുവും രുദ്രാക്ഷമാലയും ധരിച്ച നാലു കൈകൾ , നൃത്താദികളിൽ താല്പര്യം എന്നിവയോടുകൂടിയ
അഘോര ശിവനെ പ്രാർത്ഥിക്കുന്നത് ആഗ്രഹസാഫല്യത്തിന് ഏറ്റവും ഉത്തമമാണ്. എന്തിനെ ഉദ്ദേശിച്ചു കൊണ്ടാണോ ഭജിക്കുന്നത് അത് ഉടൻതന്നെ ഭഗവാൻ സാക്ഷാത്കരിക്കുന്നതാണ്
മൂന്നാമതായി പറയുന്ന ഭാവം ഇപ്രകാരമാണ്, രുദ്രാക്ഷമാല വേദം പാശം വെണ്മഴു ഡമരു ഗദ ശൂലം കപാലം എന്നിവ ധരിച്ച എട്ടു കൈകൾ , ഭയങ്കര ദംഷ്ട്രങ്ങൾ , അഞ്ജനം പോലെ കറുത്ത നിറം , ഭയങ്കരമായ ആകൃതി എന്നിവയോടുകൂടിയ അഘോരമൂർത്തിയെ പ്രാർത്ഥിക്കുന്നത് വഴി ഗ്രഹദോഷങ്ങളും ആഭിചാരദോഷങ്ങളും ശത്രുബാധാശല്യങ്ങളും മാറുന്നതാണ്.
ഏതു കാര്യത്തിനെ ഉദ്ദേശിച്ചാണ് അഘോരമന്ത്രജപം ചെയ്യുന്നത് അതിനനുസൃതമായ ഭാവത്തിൽ അഘോര ശിവനെ മനസ്സിൽ സങ്കൽപ്പിച്ച് മന്ത്രം ജപിക്കാവുന്നതാണ്
ഭക്തർക്ക് അങ്ങേയറ്റം സൗമ്യനും ദുഷ്ടർക്ക് അതിഭയങ്കര ഘോരനുമാണ് അഘോരശിവൻ . മഹാദേവന്റെ പഞ്ചമുഖങ്ങളിൽ നടുവിലത്തേതാണ് അഘോര ഭാവം . ഈശാനം , തത്പുരുഷം , വാമദേവം സദ്യോജാതം എന്നിവയാണ് മറ്റ് നാല് മുഖഭാവങ്ങൾ . അഘോര ഭാവത്തെ ആശ്രയിച്ചുള്ള സങ്കല്പമായത് കൊണ്ടാണ് അഘോരശിവൻ എന്ന് ഈ മൂർത്തിക്ക് പേര് ലഭിച്ചത് . സർവ്വവിധത്തിലുള്ള തിന്മകളേയും ദുഃഖ ദുരിതങ്ങളെയും സംഹരിക്കുന്ന ശിവസ്വരൂപമാണിത് . അഘോര മന്ത്രം ജപിക്കുന്നിടത്തേക്ക് പ്രവേശിക്കുവാൻ ഒരു ദുഷ്ട ശക്തിക്കും കഴിയില്ല . നിത്യവും അഘോര മന്ത്രജപം മുഴങ്ങുന്ന ഭവനത്തിൽ യാതൊരുവിധ ദോഷങ്ങളും ഏലിക്കുകയില്ല. ശ്രീരുദ്രന്റെ കോപാഗ്നിയാണ് അഘോരത്തിന്റെ ഊർജ്ജ ശക്തി . മനസ്സും ശരീരവും ശുദ്ധമാക്കി വളരെ ശ്രദ്ധയോടെ തെറ്റുകൂടാതെ വേണം ഇത് കൈകാര്യം ചെയ്യാൻ . ഏകാഗ്രത ലഭിക്കുന്ന സൗകര്യപ്രദമായ ഒരു സ്ഥലത്തിരുന്ന് അഘോര മന്ത്രജപം നടത്താവുന്നതാണ്.
വീട്ടിൽ പൂജാമുറി ഉണ്ടെങ്കിൽ അവിടെയിരുന്ന് ജപിക്കാവുന്നതാണ്. ഗുരുപദേശത്തോടു കൂടിയുള്ള മന്ത്രം യഥാസംഖ്യ ഉരുവിട്ടുകൊണ്ട് പുഷ്പം അർച്ഛിക്കാവുന്നതാണ്.
ഭസ്മത്തിൽ തൊട്ടുകൊണ്ട് ഈ മന്ത്രം ജപിക്കാം. ഇങ്ങനെ ജപിച്ച് സിദ്ധി വരുത്തിയ ഭസ്മം നിത്യവും കുറിയിടുന്നത് നല്ലതാണ്, കൂടാതെ ഈ ഭസ്മം ഭയാശങ്കകൾ അകറ്റുന്നതിന് വേണ്ടിയും. ഭൂതപ്രേത ദോഷങ്ങളെ ഒഴിവാക്കുന്നതിനുവേണ്ടിയും ഉപയോഗിക്കാവുന്നതാണ്.കന്നിമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി അഘോര ശിവനെ ഭജിക്കുവാൻ ഏറ്റവും ഉത്തമമായ ദിവസമാണ്.
അപസ്മാര ബാധയും, ശത്രുബാധാ ശല്യങ്ങൾ ശരീരത്തിൽ ബാധിച്ചാലും ഉണ്ടാകുന്ന വിഷമതകൾ ശമിക്കുവാൻ വേണ്ടി ആഘോരഘൃതം സേവിക്കുവാനായി നൽകാറുണ്ട്. അത് എങ്ങനെയാണ് ഉണ്ടാക്കുക എന്നുകൂടി നമുക്കൊന്നു നോക്കാം.
ശിവക്ഷേത്രത്തിൽ രാവിലെ ബിംബത്തിൽ ഏകാദശരുദ്രം അഭിഷേകം ചെയ്ത് തീർത്ഥമെടുക്കും . പിന്നീടതിനെ വിധിപോലെ പൂജിച്ച് അഘോരമന്ത്രം കൊണ്ട് മുന്നൂറ്ററുപത് കൂവളത്തില പുഷ്പാഞ്ജലി ചെയ്ത് പൂജ മുടിച്ച് അതിൽനിന്ന് ആവശ്യമുള്ള കൂവളത്തില എടുത്ത് തീർത്ഥവും എടുത്ത് കൂവ്വളത്തില ആ തീർത്ഥത്തിൽ ഇടിച്ചുപിഴിഞ്ഞ് അതുതന്നെ കല്ക്കമായി നെയ്യും ചേർത്ത് കാച്ചുന്നു .
അടുപ്പത്ത് ഇതിനെ വെച്ച ശേഷം അഘോര മന്ത്രം ജപിച്ച് കൊണ്ട് ഇളക്കണം . പാകമായാൽ വാങ്ങിയരിച്ച് ഈ മന്ത്രം 1000 ഉരു ജപിച്ച് സേവിക്കാനായി നൽകുന്നു . ഏതുവിധ ബാധയും ഇതുകൊണ്ട് ശമിയ്ക്കുമെന്നാണ് പറയുക.
K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
Mobile: 09447320192
Email: astropadurvasthav@gmail.com
Web : www.keralaastrologer.com

Наука

Опубликовано:

 

25 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@ai77716
@ai77716 22 дня назад
🎉🎉🎉🌷🌷 यानामशिव 🌷🙏🏾
@thomasabrahams5063
@thomasabrahams5063 Год назад
Thank you sir. Much awaited segment & video. Great video🙏🙏🙏🙏🙏
@bodhisathan4567
@bodhisathan4567 Месяц назад
ഓം നമഃശിവായ
@pradeepank9453
@pradeepank9453 10 месяцев назад
ഓം നമ: ശിവായ:🕉️🙏🙏🙏🙏🙏🕉️
@karama3798
@karama3798 Год назад
💯
@murukeshp.b348
@murukeshp.b348 6 месяцев назад
ഓം നമ:ശിവായ
@sujathakumari1546
@sujathakumari1546 8 месяцев назад
ഓം നമഃശിവായ 🙏🙏
@notrickroll743
@notrickroll743 5 месяцев назад
🙏🙏
@user-iu3xw5fu6b
@user-iu3xw5fu6b 2 месяца назад
🙏🙏ഇത് തയ്യാറാക്കി കൊടുക്കാറുണ്ടോ potti 🌹
@abhiramimohandas8256
@abhiramimohandas8256 Год назад
Radha Krishna upasana verio cheyyumo 😢
@Jhhjjgvb
@Jhhjjgvb Год назад
Am enna vaaku endennu parayunnu reply please
@user-zk3mv7pz5s
@user-zk3mv7pz5s 5 месяцев назад
4:15 4:16 4:16
Далее
Я читаю переписки сына
00:18
Просмотров 766 тыс.
AGHORA  SHIVA MANTRA
34:00
Просмотров 9 тыс.
അഘോര ഹോമം (Aghora Homam )
11:50
Просмотров 13 тыс.