എന്നെ നന്നായി അറിയും എന്നെ നന്നായി പുലർത്തും എന്റെ പ്രാണനായകൻ യേശു അമ്മ ഓമനിക്കും പോൽ അപ്പൻ താലോലിക്കും പോൽ എന്നെ നാഥൻ വഴി നടത്തും 1 കാൽ കല്ലിൽ തട്ടാതെ ഞാൻ വീണു പോകാതെ തൻ ദൂതർ ഉണ്ട് കാവലായി ഉള്ളം കരത്തിൽ എന്നെ വരച്ചിരിക്കുന്നതാൽ എനിക്ക് ഏതും ഭയമേ ഇല്ല 2 എൻ മുഖം വാടില്ല ലജ്ജിതനായി തീരില്ല നിന്ദിച്ചവരുടെ മദ്ധ്യത്തിൽ വരുംകാലം ഒക്കെയും എൻ തല ഉയർത്തി നടത്തിടും അന്ത്യംവരെ;- 3 എൻ നാഥൻ വരവിൻ ലക്ഷണങ്ങൾ കാണുന്നേ അന്ത്യകാല സംഭവങ്ങളാൽ എണ്ണ നിറച്ചീടാം കാത്തുകാത്തിരുന്നീടാം എൻ പ്രിയൻ വരവിനായി;-