കണ്ടോ ദൂരെയന്നു വിണ്ണിൽ മിന്നും ഒരു താരം... അങ്ങു വാനിൽ.... കേട്ടോ കാതിൽ വിണ്ണിൽ നിന്നും വാന ദൂതർ പാടും... നാദം രാവിൽ താരാജാലം ഏറ്റുപാടി... സ്നേഹഗീതം നീലരാവിൽ... ഉണ്ണിയേശു പിറന്നൊരീശാന്ത രാത്രിയിൽ കണ്ടോ ദൂരെയന്നു വിണ്ണിൽ മിന്നും ഒരു താരം അങ്ങ് വാനിൽ.... മിന്നുന്ന താരം നോക്കി ഇടയരും ഒന്നായി ചേർന്നു പോയി ബേത് ലഹേമിൽ... തേനൂറും പുഞ്ചിരി കാണാൻ ഉണ്ണിയെ കണ്ടു വണങ്ങാൻ പോയി ബേത് ലഹേമിൽ.... എന്റെ പാപം പോക്കാൻ നീതിമാർഗ്ഗം കാട്ടാൻ വന്നു പിറന്നിതാ രാവിതിൽ മഞ്ഞു തൂവിടും രാത്രിയിൽ... കണ്ടോ ദൂരെയന്നു വിണ്ണിൽ മിന്നും ഒരു താരം അങ്ങു വാനിൽ.... താരാഗണങ്ങൾ വാഴ്ത്തും വിണ്ണിന്റെ രാജകുമാരാ മീട്ടാം... കിന്നര നാദം... ഗോശാലയിൽ വന്നു പിറന്ന ലോകത്തിൻ പാലകനായി പാടും... മണ്ണും വിണ്ണും... വരവേല്ക്കാം ഇതാ ഉണ്ണി ഈശോയെ നാം കണ്ണുചിമ്മും താരകങ്ങൾ സാക്ഷിയായി രാവിതിൽ കണ്ടോ ദൂരെയന്നു വിണ്ണിൽ നിന്നും ഒരു താരം...അങ്ങു വാനിൽ... കേട്ടോ കാതിൽ വിണ്ണിൽ നിന്നും വാന ദൂതർപാടും..നാദം രാവിൽ... താരജാലം ഏറ്റുപാടി സ്നേഹഗീതം നീലരാവിൽ ഉണ്ണിയേശു പിറന്നൊരീശാന്ത രാത്രിയിൽ...