അമ്മയെ കുറിച്ച് പറയുമ്പോഴും ഓർക്കുമ്പോഴും കണ്ണുനിറയാത്തവരും കണ്ഠമിടറാത്തവരും മനുഷ്യരല്ല. അങ്ങ് മഹാനായൊരു മനുഷ്യനായത് അതിലും മഹതിയായ ആ അമ്മ വളർത്തിയതുകൊണ്ടാണ്. ഈ ലോകത്തിന് പ്രകാശം പകരാൻ അങ്ങേക്ക് ഇനിയും പതിറ്റാണ്ടുകളോളം കഴിയട്ടെ.
അദ്ദേഹത്തിന്റെ ശബ്ദം ഇടറിയ സ്ഥലത്തു വെച്ചു വളരെ കൃത്യമായി കട്ട് ചെയ്തു പരിപാടിയുടെ കൊണ്ടിന്യുട്ടി നിലനിർത്തിയ സഫാരിക്കു ഒരായിരം അഭിനന്ദനങ്ങൾ....ഒരു വ്യക്തി കുറച്ചു ഇമോഷണൽ അയാൾ അവിടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിൽറ്ററും ശോക മ്യൂസിക്കും ഇട്ടു റേറ്റിങ് കൂട്ടുന്ന ബ്രിട്ടാസിനെ പോലെയുള്ള മഞ്ഞ മാധ്യമ പ്രവർത്തകർ സഫാരി ചാനൽ കണ്ടു പഠിക്കണം
വാപ്പയുടെ മതത്തെ അഗാധമായി വിമർശിക്കുകയും ഉമ്മയുടെ മതത്തെ ആസ്ലേശിക്കുകയും ചെയ്ത ഒരാൾ , മാഷ് പറഞ്ഞതിന് വലിയൊരു അർത്ഥമുണ്ട് , അത് മനസ്സിലാക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ നന്മയുടെ അംശം ഭാക്കിയുണ്ടാകണം ..
കേരളത്തിലെ ഏറ്റവും മികച്ച പ്രഭാഷകരിലൊരാളും മനുഷ്യ സ്നേഹിയുമായ കാരശേരി മാഷ്, കരുതലിന്റെയും സ്നേഹത്തിന്റെയും പര്യായമായ ഉമ്മയുടെ ഓർമകളിൽ സംസാരിക്കാൻ കഴിയാതെ, വാക്കുകൾ കിട്ടാതെ ഉള്ളിൽ വിതുമ്പുന്ന ഉള്ളുലയ്ക്കുന്ന കാഴ്ച...!
ചില മരങ്ങൾ നിസ്വാർത്ഥമായി പൂക്കുന്നത് കൊണ്ട് ആണ് ഭൂമിയിൽ ഇന്നും വസന്തം വിടരുന്നത്. വസന്തങ്ങളിൽ ഇന്നും ആ മരങ്ങളുടെ പേരുകൾ ഇല്ല. അവർക്കതിന് പരാതികളോ പരിഭവങ്ങളോ ഇല്ല. ചില മനുഷ്യരെ പോലെ.... They r different. Lets salute them.
താങ്കളുടെ ഉമ്മാക്ക് ജീവിതത്തിൽ ഇത്രയും മൂല്യങ്ങൾ കിട്ടിയത് താങ്കൾ വിമർശിക്കുന്ന അതേ ഇസ്ലാമിൽ നിന്ന് തന്നെയാണ്. ഇസ്ലാമിൻ്റെ യഥാർത്ഥ കാമ്പറിഞ്ഞ ഉമ്മ. താങ്കൾക്ക് അതേ തിരിച്ചറിവുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. താങ്കൾ നല്ലൊരു മനുഷ്യനാണ്.
"കരശ്ശേരിയും സ്വർഗവും" എന്നൊരു ലേഖനം ഞാൻ എഴുതിയിട്ടുണ്ട്. അതിൽ അമ്മയോടുള്ള കാരശ്ശേരിയുടെ സ്‌നേഹം അദ്ദേഹത്തെ രക്ഷിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് അവസാനിക്കുന്നത്. ഇത് കണ്ടപ്പോഴാണ് ആ ലേഖനം ഓർമയിൽ വന്നത്. 🙏🙏❤🙏🌹❤
കാരശ്ശേരിക്ക് കണ്ണ് നിറയണമെങ്കിൽ തീർച്ചയായിട്ടും ഉമ്മയെ കുറിച്ച് ഓർക്കണം ...ഈ പ്രായത്തിലും അദ്ദേഹത്തിൻറെ കണ്ണ് നിറയുന്നത് ഉമ്മയെ കുറിച്ച് പ്രതിപാദിക്കുമ്പോൾ മാത്രം !സുകൃതവതിയായ ആ ഉമ്മയ്ക്ക് അള്ളാഹു മഹഅ് 24:54 ഫിറത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ .
മാഷ് .. താങ്കളുടെ ഉമ്മ യുടെ നിലപാടാണ് ഞാൻ മനസ്സിലാക്കിയ ഇസ്ലാം. ഒരു മുസ്ലിം ആയിരിക്കെ മറ്റുള്ളവരോട് നല്ല സൗഹൃദം സൂക്ഷിക്കുമായിരുന്നു നിങ്ങളുടെ ഉമ്മ.. അതെ അങ്ങനെ തന്നെയാണ് മുസ്ലിംകൾ. ഒരു മുസ്ലിമിന്റെ ബാധ്യത കൂടിയാണ്, അയൽവാസിയോടുള്ള കടമകൾ. (അവന്റെ മതം നോക്കാൻ ഞാൻ പഠിച്ച ഇസ്ലാം പറഞ്ഞിട്ടില്ല) .. നിങ്ങൾ ഒരു ശുദ്ധ മനുഷ്യൻ ആണ് ..!
കാരശേരി മാഷിന്റെ ആ സ്നേഹ നിധി യായ പ്രിയ ഉമ്മയുടെ മനുഷ്യ സ്നേഹവും ജീവിത വിശുദ്ധിയും തന്നെ യാണ് മാഷിന്റെ ജീവിത ത്തിലും വെളിച്ചം പകർന്നത്. എന്റെ അയൽ ഗ്രാമക്കാരനായ മാഷിന്റെ വർത്തമാനങ്ങൾ ഹൃദ്യ മായിരുന്നു. ആബിദ്... ചേനദമംഗല്ലൂർ
വല്ലാത്ത അവതരണം, ഒട്ടു മിക്ക അമ്മമാരും ഉമ്മമാരും ഇങ്ങനെത്തന്നെയാണ്, ഓരോ മക്കൾക്കും അവരുടെ മാതാവിനെ കുറിച്ച് പറയാൻ കുറെ സങ്കടത്തിന്റെ കഥകളുണ്ടാകും, പക്ഷെ അവതരിപ്പിക്കാൻ ഇങ്ങിനെ വേദി കിട്ടില്ലല്ലോ,,,,,,
ലെ ഉമ്മ : താഴേക്ക് Scroll ചെയ്തപ്പോഴോ, മറ്റോ അറിയാതെ വിരൽ പതിഞ്ഞതാകും, അല്ലെങ്കിൽ തന്നെ ഡിസ്ലൈക്കൊക്കെ അവരുടെ അവകാശമല്ലെ. അല്ലാഹു അവർക്ക് റഹ്മത്ത് ചെയ്യട്ടെ..
മാഷിന്റെ ഉമ്മ ഒരു തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നെങ്കിലും മതം കാര്യമായൊന്നും ഗ്രഹിച്ച് ഉൾകൊണ്ടിട്ടില്ലാത്ത ഒരാളായിരുന്നു. ഗ്രഹിച്ച് ഉൾകൊണ്ട ഒരാൾ ആയിരുന്നു മാഷിന്റെ ഉമ്മ എങ്കിൽ ആ ഉമ്മയെ പറ്റി ഇതുപോലെ ഒരു അഭിപ്രായം പറയാൻ മാഷിന് ഇന്ന് സാധിക്കുമായിരുന്നില്ല.
മാഷ് ഉമ്മയെ കുറിച്ച് പറഞ്ഞത് മുഴുവൻ മതമാണ്. നൂറ്റാണ്ടുകൾ ലക്ഷക്കണക്കിന് ആളുകൾ അനു ദാവനം ചെയ്ത കാര്യങ്ങളാണ്. നിസ്കരിക്കാൻ കഅബയിലേക്ക് പോവാതെ ജീവൻ രക്ഷിക്കാൻ പോയ സംഭവം ഉമ്മ സപ്പോർട്ട് ചെയ്തത് മത നിയമമാണ്. ഫിഖ്ഹ് ഗ്രന്ഥങ്ങൾ നോക്കുക.
ബഹുമാന്യനായ കാരശ്ശേരി മാസ്റ്ററോട് എല്ലാ ആദരവും നിലനിർത്തിക്കൊണ്ട് തന്നെ എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ഉമ്മയെ അത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് താങ്കളുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ആ പരിപാവനമായ മാതൃ സ്നേഹത്തോട് വ്യക്തമായ അനീതി കാണിച്ചിരിക്കുന്നു എന്നെനിക്ക് പറയേണ്ടി വരും. കാരണം താങ്കൾ പറഞ്ഞില്ലേ എൻ്റെ അടുത്ത് നിന്ന് അനിഷ്ടമായി എന്തെങ്കിലും ഉണ്ടാകുമോ എന്നത് വളരെ ശ്രദ്ധിച്ചിരുന്ന വ്യക്തിയാണ് താങ്കൾ എന്ന്, പ്രണയം പോലും എൻ്റെ ഉമ്മാക്ക് എന്നിൽ അനിഷ്ടമുണ്ടാക്കിയേക്കാം എന്ന് ചിന്തിച്ച താങ്കൾ ഒരു കാര്യം പാടെ വിസ്മരിച്ചിരിക്കുന്നു. അത്രമാത്രം ഭക്തയായ ആ മാതാവിന് സ്വന്തം മകൻ പരമകാരുണ്യവാനിൽ വിശ്വസിക്കുന്നില്ല എന്ന വേദനയേക്കാളും വലിയ വേദന നിങ്ങൾ ഇനി അവർക്ക് നൽകാനില്ല എന്നതാണ് ഈ വിനീതൻ മനസ്സിലാക്കുന്നത്.
ഒട്ടും വിദ്യാഭ്യസമുണ്ടായിരുന്നില്ല, കടുത്ത ദാരിദ്ര്യം അനുഭവിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പൊന്നാനിയിലുള്ള എന്റെ ഉമ്മയുടെ ജീവിത - വിശ്വാസ - പ്രവർത്തന രീതികളോട് ഈ കേട്ട പ്രഭാഷണത്തിൽ പറഞ്ഞതുപോലെ വളരെയധികം സമാനത അവർക്കുമുണ്ടായിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ കഴിയും ! ഒന്നാം തരം വിശ്വാസിയായിരിക്കെ തന്നെ അത്രമേൽ മറ്റുള്ളവരുടെ ചിന്തകൾക്കും പ്രവർത്തികൾക്കും പരിഗണനയും പ്രാധാന്യവും നൽകാൻ കാണിച്ച പ്രാധാന്യം അക്കാലത്തെ ഒട്ടുവളരെ ആളുകളിൽ കണ്ടിട്ടുണ്ട് , അത് ആ സമൂഹത്തിന്റെ വെളിച്ചമായിരുന്നു. പഠിച്ചുവളർന്നപ്പോൾ ഇതെവിടെ എങ്ങിനെ നഷ്ടപ്പെട്ടന്നതു അല്ലെങ്കിൽ വേണ്ടത്ര കാത്തു സൂക്ഷിക്കാൻ കഴിഞ്ഞതികഴിഞ്ഞില്ലെന്നത് നഷ്ടവും അപരാധവും ആണെന്ന് തോന്നുന്നു .
മാസ്റ്റർ താങ്കൾ താങ്കളുടെ ഉമ്മയെകുറിച് ഒരുപാട് നല്ലത് മാത്രം പറഞ്ഞു എന്നാൽ തങ്ങളുടെ മാതാവിനു കുറ്റങൾ ദാരാളം ഉണ്ടായിട്ടും എല്ലാം വളെരെ ഭംഗിയായിട്ട് അവധരിച്ചു ഇത് മാസ്റ്റർ പ്രവാചകനെകുറിചായിരുന്നുവെങ്കിൽ ഒരായിരം കുറ്റങ്ങളും ഒന്നോ രണ്ടോ ഗുണങ്ങളും പറഞ്ഞുകൊണ്ട് അവസിപ്പിക്കുമായിരുന്നു