ടി. എൻ. ഗോപകുമാർ ഏഷ്യാനെറ്റിൽ അവതരിപ്പിച്ചിരുന്ന കണ്ണാടി എന്ന പോലെ തന്നെ മീഡിയവൺ ടീം അവതരിപ്പിക്കുന്ന ഔട്ട് ഓഫ് ഫോക്കസും വളരെ മികച്ച നിലവാരത്തിലേക്ക് ഉയർന്നു വരുന്നുണ്ട്... കൂടാതെ അവതാരകർ അവതരിപ്പിക്കുന്ന വിഷയത്തിൽ കൂടുതൽ റിസർച്ചും നടത്തേണ്ടതുണ്ട്... പരിപാടി ഇനിയും കൂടുതൽ ഗംഭീരം ആകട്ടെ എന്നാശംസിക്കുന്നു.
FDI യിൽ യു ടേൺ. GST യിൽ യു ടേൺ. വക്ഫ് ബില്ലിൽ യു ടേൺ. എംഎസ്പിയിൽ യു ടേൺ. ആധാർ കാർഡിൽ യു ടേൺ. ലാറ്റ്ട്രൽ എൻട്രി യിൽ യു ടേൺ. ഭക്ഷ്യ സുരക്ഷ ബില്ലിൽ യു ടേൺ. ചൈനിസ് ബന്ധത്തിൽ യു ടേൺ. തൊഴിലുറപ്പ് പദ്ധതിയിൽ യു ടേൺ. പാകിസ്ഥാൻ ബന്ധത്തിൽ യു ടേൺ. വൺ നേഷൻ വൺ എലെക്ഷനിൽ യു ടേൺ. ബ്രോട്ട്കാസ്റ്റിംഗ് സർവീസ് ബില്ലിൽ യു ടേൺ.
ഇന്ന് നിയുക്ത കേരളമുഖ്യമന്ത്രിയും ഗ്രാൻഡ് മുസ്‌ഫ്തിയുമായ ദാവൂദ് സർ ഇല്ലേ🤔 ഓ സോറി....സിപിഎംന് എതിരെ വാർത്തകൾ ഉണ്ടെങ്കിലേ തമ്പുരാൻ എഴുന്നള്ളുകയുള്ളു അല്ലേ....
തകർത്തു നാസർക്ക.. ആദ്യവിഷയത്തിലും അവസാന വിഷയത്തിലും നാസർക്ക ഗോളടിച്ചു, മാറ്റം..നല്ല മാറ്റം.. രണ്ടാം വിഷയത്തിൽ വെറും നാസർക്കയായിപ്പോയി.. "കണ്ടാൽ സ്വാതന്ത്ര്യം നേടി വരുന്നവനെപ്പോലെ,അയാളെ അയാളുടെ പാട്ടിന് വിട്ടേരെ " എന്ന അജിംസ് പ്രയോഗം പക്ക, അതിലുണ്ട് പ്രസ്തുത മനുഷ്യന്റെ ഒരു ലെവൽ.. ഏത്..😆 ഏത് റോളും ഭംഗിയായി കൈകാര്യം ചെയ്യുന്ന രേഷ്മയെ പെരുത്ത് ഇഷ്ടം, പക്ഷേ screen time കുറവാണെന്ന ഒരു പരാതിയുണ്ടെ..
നാരങ്ങ മുട്ടായി റാവുവിന് ഈ പരിപാടിയിൽ നിന്ന് വിടുതൽ നൽകി റസ്റ്റ് കൊടുക്കണം. നാരങ്ങ മുട്ടായി ഇറുഞ്ചിയാണ് മൂപ്പിലാൻ സംസാരിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും വെള്ളമിറക്കൽ ആണ് സ്പെഷ്യാലിറ്റി.
സംവരണം കൊണ്ട് സമൂഹത്തിലെ ജാതി പദവി അവസാനിപ്പിക്കാനാവില്ല. എന്നാൽ സാമ്പത്തിക സമത്വം മെച്ചപ്പെടുത്താനും അവകാശങ്ങളുടെ ലംഘനം നിയന്ത്രിക്കാനും ഇതിന് കഴിയും. ഒരേ ജാതിക്കുള്ളിൽ തുല്യത ഉറപ്പാക്കാൻ, ജാതിക്കുള്ളിലെ സംവരണത്തിൽ 50:50 ക്രീമി ലെയർ വേണോ എന്ന് പഠിക്കണം. ഒരു ക്രീമി ലെയർ ബാനർ ഉപയോഗിച്ച് സംവരണം പൂർണ്ണമായും നിർത്തലാക്കുന്നത് അഭികാമ്യമല്ല.