1 സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം അങ്ങു എന്നേക്കും വേർപിരിയാതെ ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം 2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;- 3 വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;- 4 ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;- ❤❤
Pithaakkanmaar karthrumesayil paadi aaraadhicha gaanam onnukoodi paadi aa prathyaasaye orpichunarthiyathinu valare nandhi…..Daivam team ne anugrahiykkatte…