നല്ല crispy and short concept.. നല്ല making❤️❤️❤️വളരെ നന്നായിട്ടുണ്ട് manu, പിന്നെ sreenivasan ചേട്ടൻ, bobby minute expressions വരെ നന്നായി ചെയ്തിട്ടുണ്ട്.. നമ്മളെ പോലുള്ള directors ന്റെ life ഇൽ ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിച്ചു കാണും എല്ലാരും ❤️❤️Hats off team🥰🥰
യാത്ര നൽകിയ തിരിച്ചറിവുകൾ.. ജീവിതം പരാജയപ്പെട്ടുപോയവരുടെയും കൂടിയാണ്... യാത്ര തുടരട്ടെ..കഥയുടെ അവസാനനിമിഷങ്ങൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ അവശേഷിപ്പിക്കുന്നു.. നിസ്സഹായതയോടെ ഉള്ള ആ ചെറുപ്പക്കാരന്റെ നോട്ടം മനസ്സിൽ നിന്നും മായുന്നില്ല....
സിനിമ സ്വപ്നം കാണുന്ന പലർക്കും യാത്ര കണ്ടുകഴിയുമ്പോ മനസ്സിൽ ഇതെന്റെ കഥതന്നെയല്ലേ എന്ന് തോന്നാം. പലരുടെയും ജീവിതം തന്നെയാണ് യാത്ര.. All the best manuchettai❤❤
സമയം പോയത് അറിഞ്ഞില്ല ശെരിക്കും ഒരു സിനിമ കണ്ടത് പോലെ ക്യാമറമാൻൻ്റെ കഴിവ് എടുത്ത് പറയേണ്ടത് തന്നെയാണ് ആ അപ്പൂപ്പൻ്റെ മുഖം മനസ്സിൽ തങ്ങി നിൽക്കുന്നു അത് ഞാനാണോ എന്ന തോന്നൽ അഭിനന്ദനങ്ങൾ .... വീണ്ടും Films പ്രതീക്ഷിക്കുന്നു
ലഷണമൊത്ത script, producer നെഞ്ചിലെ വേദന,സമൂഹത്തിനോടുള്ള പ്രതിബദ്ധത... ഇതെല്ലാം കൂടിച്ചേരുന്ന ദിവസം അത് big screen സ്വപ്നം കാണുന്നവൻ്റെ കണ്ണിലെ വല്യ സംഭവം തന്നെ ആയിരിക്കും... എല്ലാത്തിനും അതിൻ്റെ സമയം വരുക തന്നെ ചെയ്യും ❤
പലപ്പോഴും പല പ്രമേയങ്ങളിലും ഫ്ലാഷ് ബാക്ക് സീനുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ വ്യത്യസ്തമായിരിക്കുന്നു. ഏറെ ഹൃദ്യവും. നന്നായിരിക്കുന്നു. നല്ല അവതരണം. എല്ലാ ടെക്‌നിഷ്യൻസും നന്നായി തന്നെ അവരവരുടെ ജോലികൾ പൂർത്തിയാക്കിയിരിക്കുന്നു. അതുകൊണ്ട്തന്നെ നല്ലൊരു കലാസൃഷ്‌ടി. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
ഹൃദയ സ്പർശിയായ ഒരു ചെറു കഥയിലൂടെ മനു ഏവരുടെയും ഹൃദയം കീഴടക്കി..നമ്മളിൽ പലരും അതല്ലെങ്കിൽ നമുക്കു ചുറ്റുമുള്ള പലരെയും ഇതിലൂടെ നമുക്കു കാണാൻ സാധിക്കുന്നുണ്ട് . ഇതു award winning ആകേണ്ടത് തന്നെയാണ്. ഇതിൽ അഭിനയിച്ച bobby ചേട്ടനും , sreenivasan ചേട്ടനും സിനിമയോടുള്ള തങ്ങളുടെ അഭിനിവേശം എത്രത്തോളം ഉണ്ടെന്നു അവരുടെ അഭിനയ മികവിലൂടെ നമുക്കു കാണിച്ചു തരുന്നുണ്ട്... മനസ്സിൽ തട്ടി അഭിനയിച്ച രണ്ടുപേർക്കും ആശംസകൾ നേരുന്നു 😍.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇനിയും ഇതു പോലെ നല്ല സിനിമകൾ ഉണ്ടാക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു..
മനു ഏട്ടാ വല്ലാത്തൊരു എക്സ്പീരിയൻസ് ആണല്ലോ ഇതിന് . Climax ഒക്കെ ശരിക്കും ഫീൽ ചെയ്യിച്ചു ആ രണ്ട് കാലഘട്ടങ്ങൾ നന്നായിട്ട് connect ആകുന്നുണ്ട്. Actors m ഒരു രക്ഷയും ഇല്ലാത്ത performance ആണ് especially ആ വൃദ്ധനായി അഭിനയിച്ച ചേട്ടൻ.
Just like an old wine... The longer it took, the better it was... ഒരുപാട് കാത്തിരുന്നതും, കഷ്ട്ടപെട്ടതുമൊന്നും വെറുതെയാവില്ല ഭായി... Hats of Manuetta...😇