Тёмный

അട്ടപ്പാടി യാത്ര | Attapadi | Palakkad Attapadi | Malleswaran temple | One Day trip Attapadi 

Suresh Nellikkad
Подписаться 3 тыс.
Просмотров 32 тыс.
50% 1

അട്ടപ്പാടിയാത്ര | Attapadi | Palakkad Attapadi| Malleswaran temple | One Day trip Attapadi | Suresh Nellikkad
പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി എന്നറിയപ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ (പാലക്കയം ഒഴികെ) ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് അട്ടപ്പാടി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പാലക്കയം എന്ന പ്രദേശവും പെടുന്നുണ്ടെങ്കിലും ആ പ്രദേശം അട്ടപ്പാടി എന്നറിയപ്പെടുന്നില്ല. വളരെ പ്രസിദ്ധമായ സൈലൻറ് വാലി നാഷണൽ പാർക്ക് (നിശ്ശബ്ദതയുടെ താഴ് വര)സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ഭവാനിപ്പുഴയും പ്രസിദ്ധമാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഭവാനിപ്പുഴ.
അട്ടപ്പാടിയിലെ മുക്കാലി ജംഗ്ഷൻ
ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്.
മണ്ണാർക്കാട് പട്ടണമാണ് അട്ടപ്പാടിയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന പട്ടണം എങ്കിലും, അട്ടപ്പാടി നിവാസികൾക്ക് കോയമ്പത്തൂർ സമീപത്ത് തന്നെയാണുള്ളത്. മണ്ണാർക്കാട് നിന്നും പാലക്കാട് വഴിയല്ലാതെ കോയമ്പത്തൂർ പോകുവാനുള്ള ഒരു മാർഗ്ഗം കൂടിയാണിത്. മണ്ണാർക്കാട് പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കി.മീ. പിന്നിട്ടു കഴിഞ്ഞാൽ അട്ടപ്പാടി ആരംഭിക്കുകയായി. ആനമൂളി എന്ന സ്ഥലമാണ് അട്ടപ്പാടിയുടെ തുടക്കം.
അട്ടപ്പാടിയിലെ ജനതയുടെ ഭൂരിപക്ഷവും ഇപ്പോൾ കുടിയേറ്റ കർഷകരാണ്. പ്രധാനവരുമാനമാർഗ്ഗം കൃഷി തന്നെയാണ്. റബ്ബർ, കമുക്, വാഴ, കുരുമുളക്, കാപ്പി, തേയില, തുവര, കപ്പ, തുടങ്ങി എല്ലാവിധ കൃഷികളും ഇവിടെ ചെയ്തുവരുന്നു.
ആനമൂളി, മുക്കാലി, സൈലൻറ് വാലി, ചിണ്ടക്കി, കക്കുപ്പടി, കൽക്കണ്ടി, കള്ളമല, ജെല്ലിപ്പാറ, ഒമ്മല, മുണ്ടൻപാറ, താവളം, കൂക്കം പാളയം, കോട്ടത്തറ, ഗൂളിക്കടവ്, അഗളി, പാലയൂർ, പുതൂർ, ആനക്കട്ടി (സംസ്ഥാന അതിർത്തി), ഷോളയൂർ, ചാവടിയൂർ, മുള്ളി, ചിറ്റൂർ, കുറവൻപാടി, തുടങ്ങിയവയാണ് പ്രധാനപ്പെട്ട സ്ഥലങ്ങൾ. ആദിവാസികളുടെ ആവാസകേന്ദ്രങ്ങൾ ഉള്ള ഉൾപ്രദേശങ്ങൾ വേറേയും ഉണ്ട്.
ഉത്സവങ്ങൾ
മല്ലീശ്വരൻ മുടി
ആദിവാസികൾ ഫെബ്രുവരി/മാർച്ച് കാലത്ത് ശിവരാത്രി മഹോത്സവം മല്ലീശ്വരക്ഷേത്രത്തിൽ കൊണ്ടാടുന്നു. ആദിവാസി ഗോത്രപൂജാരിമാർ മല്ലീശ്വരൻ മലയിൽ അന്നു രാത്രി വിളക്കുതെളിക്കുകയും, പൂജകൾ നടത്തുകയും ചെയ്യുന്നു.
എത്തിച്ചേരാനുള്ള വഴി
അടുത്തുള്ള പട്ടണം മണ്ണാർക്കാട് - 53കിലോമീറ്റർ അകലെ (ആനക്കട്ടിയിൽ നിന്നും)
അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂർ -
മണ്ണാർക്കാടുനിന്നും ആനക്കട്ടിയിലേക്ക് ധാരാളം ബസ്സുകളുണ്ട്. (ആനക്കട്ടി അട്ടപ്പാടി പ്രദേശത്തെ ഒരു സ്ഥലമാണ്).
ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്‌ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ....
#attapadi#attapaditouristpalce#sureshnellikkad#attapaditouristpalacemalayalam#attapaditourisam#attapadionedaytrip#keralatouristplace#palakkadtouristplace#malleswarantemple#malleswaranmudi#palakkadattapadimalleswarantemple#palakkadattapadi#attappadichuram#attappadiviewpoint

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@anilsonpulikkottila3971
@anilsonpulikkottila3971 2 года назад
അട്ടപ്പാടിയിൽ ആണ് സെഹിയോൻ ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നത്..
@FasalMusicAndVlog
@FasalMusicAndVlog Год назад
മനോഹരമായ കാഴ്ചകൾ, നല്ല വിവരണം, അടിപൊളി യാത്ര 👌🌹🥰👍👍
@LACHUSTASTYKITCHEN
@LACHUSTASTYKITCHEN 2 года назад
Ee sthLathokke njan poyittund.. but names areeleynu. Thanks for sharing dear
@shafeekmobile
@shafeekmobile 2 года назад
ജെല്ലി പാറ പോയിട്ടുണ്ടോ
@sunilkumarnb1393
@sunilkumarnb1393 2 года назад
👌
@Sajithadevadas
@Sajithadevadas 2 года назад
സൂപ്പർ 👍
@leenakv1342
@leenakv1342 2 года назад
🥰😍
@shafeekmobile
@shafeekmobile 2 года назад
ചിലപ്പോഴൊക്കെ ഒറ്റയ്ക്ക് ബൈക്ക് റൈഡ് പോകാറുള്ള റൂട് ആണ് അട്ടപ്പാടി to മഞ്ഞൂർ 😍ചേർപ്പുളശ്ശേരിക്കാരൻ 😍
@sureshnellikkad
@sureshnellikkad 2 года назад
👍👍
@sibiKallingalmedia
@sibiKallingalmedia 2 года назад
കാഴ്ചകളെല്ലാം ഒന്നിനൊന്നു മെച്ചം, തൊട്ടടുത്തു ഉള്ള നരിശുമുക്ക് കൂടി ഒന്ന് ഉൾപെടുത്താമായിരുന്നു,
@shafeekmobile
@shafeekmobile 2 года назад
അട്ടപ്പാടി എവിടേക്ക് പോയാലും നല്ല കാഴ്ചയാണ് ... Bro
@nousuThottayi
@nousuThottayi 2 года назад
അടിപൊളി 😍👌
@sathishkumark1980
@sathishkumark1980 2 года назад
ഒത്തിരി ഇഷ്ടമായി
@sudhirarsudhir6909
@sudhirarsudhir6909 2 года назад
Adipoli
@Gaming123-o3b
@Gaming123-o3b 2 года назад
Super
@nationalinstitute.niosengi132
@nationalinstitute.niosengi132 2 года назад
ഇനിയും ഒരുപാട് ഉണ്ട്. Correct
@rajanp7155
@rajanp7155 Год назад
Super place
@SureshKsSureshKs-fm7eb
@SureshKsSureshKs-fm7eb 2 года назад
സൂപ്പർ
@jainulabdeenks7160
@jainulabdeenks7160 2 года назад
1978-79ൽ കണ്ടു കഴിഞ്ഞു പിന്നെ അടുത്ത് പോയി ട്ടുണ്ട്. കുറച്ചു മാറ്റം വന്നിട്ടു ണ്ട്.പുഴയിൽ കുളിച്ചു. ആനക്കട്ടി വഴി കോവൈ പോയി.
@sureshnellikkad
@sureshnellikkad 2 года назад
👍👍
@shafeekmobile
@shafeekmobile 2 года назад
അട്ടപ്പാടി ജെല്ലി പാറ സൂപ്പർ ആണ്
@jomonjomon8739
@jomonjomon8739 Год назад
Ente നാട്🤩
@sanoopdassanu2227
@sanoopdassanu2227 2 года назад
അട്ടപ്പാടി താലൂക്ക് ആണെടോ
@Siddeeq-iq3ky
@Siddeeq-iq3ky Год назад
ഏപ്രിൽ മാസത്തിൽ പോവാമോ... ചൂട് എങ്ങനെ?
@sureshnellikkad
@sureshnellikkad Год назад
😄
@shacosmeticsshafi3171
@shacosmeticsshafi3171 2 года назад
ഷോളയൂരി,, നരസി മുക്ക്,, ജെല്ലിപ്പാറ,,മേലെ താവളം ഭവാനിപ്പുഴ,,,,അട്ടപ്പാടി മുള്ളി റൂട്ട്,, മല്ലേശ്വരം മുടി,,, ഇതൊന്നും കാണിക്കാതെ,,, എന്ത് അട്ടപ്പാടി കാഴ്ചകൾ 🤔
@sureshnellikkad
@sureshnellikkad 2 года назад
അടുത്ത യാത്രയിൽ കാണിക്കാം
@babur7260
@babur7260 2 года назад
Super
Далее
Women’s Celebrations + Men’s 😮‍💨
00:20
Просмотров 1,3 млн
Living life on the edge 😳 #wrc
00:17
Просмотров 3,5 млн
Attapadi | Palakkad | Kerala | Malayalam Vlog
15:15
Просмотров 378 тыс.