ഈ മൂവി കണ്ടതിനുശേഷം ഇന്ദ്രൻസ് അല്ലാതെ മനസ്സിൽ ആരുമുണ്ടാവില്ല... അത്രയ്ക്കും നിഷ്കളങ്കമായ മനുഷ്യൻ.. അദ്ദേഹം തന്നെയാണ് ഇതിൽ നായകനായി വേണ്ടത്.. ഡയറക്ടർ സാർ അതിൽ വിജയിച്ചിരിക്കുന്നു
ഇതേ പോലെ തന്നെ കോമഡി താരമായി വന്നു പിന്നീട് ഗംഭീര സ്വഭാവ നടി - നടന്മാരായ മലയാള താരങ്ങളാണ് ജഗതി, ജഗദീഷ്, ഇന്നസെൻറ്, കലാഭവൻ മണി, സിദ്ദിഖ്, ദിലീപ്, കൽപ്പന, സുകുമാരി, കെപിഎസി ലളിത, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട്, സൗബിൻ, ശ്രിന്ദ, ശ്രീനാഥ് ഭാസി വരെ
നന്ദി, 2021 ലും ഡബിൾ മീനിങ് കോമഡിയോ "മൈ" വിളിയോ ഇല്ലാതെ സിനിമ എടുക്കാനും വിജയിപ്പിക്കാനും കഴിയുമെന്ന് പഠിപ്പിച്ചതിന്. ഒരു രക്ഷയും ഇല്ല, 2 45 മണിക്കൂർ കണ്ടിരുന്നു.
തിയേറ്ററിൽ വന്നാൽ ചിലപ്പോൾ നോർമൽ സിനിമ ആണെന്ന് പറഞ്ഞ് അതിന്റെ വ്യാപ്തി ആരും കാണാതെ അറിയാതെ പോകുമായിരുന്നു...7 വർഷത്തെ കഷ്ടപ്പാടിന് അർഹിക്കുന്ന വിജയം കിട്ടി..😍😘
ഒരു സിനിമ ഇറങ്ങിയാൽ ചിലർ പറയും കൊള്ളാം ചിലര് പറയും കൊള്ളില്ല പക്ഷേ ഈ സിനിമ കണ്ടവർക്കെല്ലാം ഒരു അഭിപ്രായമേയുള്ളൂ കൊള്ളാം. സിനിമ കണ്ടു രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും ആ നിഷ്കളങ്കനായ അച്ഛൻ ഇപ്പോഴും ഹൃദയത്തോട് ചേർന്നു നിൽക്കുന്നുണ്ട്❤️
പല സമയത്തും തേങ്ങി പോയി , പലപ്പോഴും ഒലിവർ ഞാൻ തന്നെയാണ് എന്നും തോന്നി, ഇപ്പോഴത്തെ കുട്ടികൾക്കും ഇതുപോലത്തെ സിനിമകൾ ചെയ്യുവാൻ കഴിയുന്നുണ്ടല്ലോ അഭിനന്ദനങൾ മക്കളെ, ഒരുപാടിഷ്ടം ,
ഒരു ധ്യാനം കൂടിയ പ്രതീതിയാണ് ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ , കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള ആയിരം ഞായറാഴ്ച കുർബാന പ്രസംഗങ്ങൾ കേട്ട അനുഭവം.... Well Done, Truly Exceptional
ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം അതി ഗംഭീരം ആയിരുന്നു... അത് പോലെ മഞ്ജുവും... രണ്ട് പേരും ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെടണം... അവാർഡ് അർഹിക്കുന്നു രണ്ടു പേരും.... കൊടുക്കാൻ ശ്രദ്ധിക്കണം ഫിലിം ജൂറി... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും... നന്ദി... നമസ്കാരം...
ഒരുപാട് നാളായി സമാധാനമായി ഒരു സിനിമ കണ്ടിട്ട്. ഈ കത്തിക്കുത്തും ക്രൈം ത്രില്ലറും കണ്ട് മടുത്തു. വളരെ സന്തോഷം. ഈ കഥാപാത്രങ്ങളും ഈ വീടും മനസിൽ നിന്ന് പോകുന്നേയില്ല.
എന്റെ കുടുംബം... അതിലെ അംഗങ്ങൾ.. അമ്മയായ ഞാൻ.... എന്റെ husband... ഞങ്ങളുടെ മൂത്തമോൻ, ഇളയമോൻ..... എല്ലാം ഇതിലുണ്ട്... കൂട്ടത്തിൽ എന്റെ മുട്ടുവേദനയും.... എല്ലാം എല്ലാം... സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു.
Sreenath bhasi thante achante life il extra ordinary ayit onum nila enn paranju kazhinjittu indransettan gate il poyitt pattiya enn parayumbol pullide sound modulation is really heart touching.
വീട് കെട്ടുവാണേൽ ഇതേപോലെ Open area വേണം . എല്ലാടത്തും അടച്ചുപൂട്ടി വാതൽ ഉള്ളത് അല്ല ഒരു അതിമനോഹരമായ വീട്..ടറസ്സ്ലെ പച്ചക്കറികൃഷിയും അതിമനോഹരമായ പച്ചപ്പും എല്ലാംകൊണ്ടും അടിപൊളി അന്തരീക്ഷം🥰🥰🥰🥰🌿
ഇന്ദ്രൻ ചേട്ടന്റെ അഭിനയം തകർത്തു. അപാര കഴിവ് തന്നെ. എനിക്ക് ഒത്തിരി ഇഷ്ട്ടായി. അവാർഡ് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു തലക്കാനവും ഇല്ലാത്ത ഒരു പാവം മനുഷ്യൻ.
ഈ സിനിമ കണ്ടതിനു ശേഷം എന്തൊക്കെയോ പഠിക്കാനും മനസിലാക്കാനും ഉണ്ടെന്നു ഒരു തോന്നൽ.bcz നമ്മളിൽ പലരും ഇങ്ങനെയാവും.നമ്മളെല്ലാവരും ഒരു Antony ആയിരിക്കും. എന്തുകൊണ്ടും നല്ല ഒരു സിനിമ. 😍😍💞💞
ഈ സിനിമ കണ്ട ഉടനെ ഞാനെന്റെ ഉപ്പയെ വിളിച്ചു..... കുറെ നേരം സംസാരിച്ചു..... പിതാവ് എന്ന അത്ഭുതത്തേക്കുറിച്ച് കുറച്ചുകൂടി ഈ വെളിവില്ലാത്ത മകളെ ഓർമപ്പെടുത്തി..... Thaaaanks 😍💕
നല്ല സിനിമ... വാക്കുകളിൽ ഒതുക്കാൻ പറ്റാത്ത അഭിനയ ശൈലി കാഴ്ച്ചവച്ച ഇന്ദ്രൻസ് ചേട്ടന് അഭിനന്ദനങ്ങൾ.....യഥാർത്ഥ ജീവിതത്തിൽ ഒരുപാട് പേർക്ക് ഈ സിനിമ നല്ലൊരു പ്രചോദനം ആകുമെന്നതിൽ സംശയമില്ല......
ഈ ഓണത്തിന് തന്ന നല്ലൊരു സത്യ.. ഒരു നിമിഷം പോലും ഫോൺ താഴെ വക്കാതെ ഇരുന്ന് കാണും.. അത്ര മനോഹരം... സൂപ്പർ. അതിലെ ഓരോ കഥാപത്രവും ജീവിക്കുകയാണ്... അഭിനന്ദനങ്ങൾ...
വല്ലാത്ത ഒരു ആകർഷണം ആണ് ഈ വീട് ❤സിനിമ അതിലേറെ മനോഹരം... ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് വളരെ മികച്ചതായി തോന്നിയ ഒരേ ഒരു ഫിലിം ❤❤ഇന്ദ്രൻസ് ചേട്ടന്റെ പെർഫോമൻസ് 👏ഓരോ സീനും വല്ലാത്തൊരു ഫീൽ ആണ് 😊😍
ഈ പടം കൊണ്ട് ഒരു കാര്യം മനസ്സിലാക്കാം....മലയാളികൾ എപോഴും ആഗ്രഹിക്കുന്നത് ഇത്തരത്തിൽ ഉള്ള സിനിമകൾ ആണ്......മാസ്സ് ഡയലോഗ് ഉം കത്തികുത്തും new ജൻ സിനിമ കൾ എന്ന് വിശേഷിപ്പിക്കുന്ന തെറി വിളികളും ആരുടേയും ഉള്ളിൽ നിലനിൽക്കില്ല എന്നും പച്ച ആയ കുടുംബ ചിത്രം ആഗ്രഹിക്കുന്നു എന്നും മനസിലായി💕💕💕
കുറേ സിനിമകൾ കോവിസ് കാലത്ത് കണ്ടു. പക്ഷെ മനസ്സ് കീഴടക്കിയ ഒന്നാണ് ഹോം . OTT ൽ കണ്ട ഭൂരിഭാഗം സിനിമകളും മത വിദ്വേഷവും കത്തിക്കുത്തും ഒക്കെ നിറഞ്ഞതാണ് എന്നാൽ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന മാധുര്യമുള്ള ഒരു സിനിമ അതാണ് ഹോം .
Rojin, very good movie... നല്ല charachters... Homely affection thonnunna സിനിമ.. ഒരാളും ഒരു മോശം വാക്ക് ഇതിൽ പറഞ്ഞിട്ടില്ല. എങ്കിലും പടം വിജയിച്ചു... അതാണ് 👍🏻
ഈ സിനിമ ഞാൻ 5 തവണ കണ്ടു. ഇതിലെ ഓരോ കഥാപാത്രവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇന്ദ്രൻസിന്റെ അഭിനയത്തെ എങ്ങനെ വിവരിക്കണം എന്നറിയില്ല. എന്തായാലും ഈശ്വരൻ നേരെത്തെ കരുതി വച്ചിട്ടുണ്ട് എല്ലാം . hatts off to all 🙏🙏🙏🙏🙏
ഇപ്പൊ ഇറങ്ങുന്ന മതത്തിന്റെയും ..സൈക്കോ പാടങ്ങളിൽ നിന്നും എല്ലാം വ്യത്യസ്തമായാ ഒരു സിനിമ ...ഇന്നത്തെ തലമുറക്ക് ഇങ്ങനെ ഉള്ള സിനിമകൾ ആണ് വേണ്ടത് ... ഒരുപാട് ചിന്തിപ്പിക്കുകയും ,ചിരിപ്പിക്കുകയും ,കരയുകയും ചെയ്തു ....ഒരുപാട് നന്ദി നല്ല ഒരു സിനിമ ഞങ്ങൾ ക്കായി സമ്മാനിച്ചതിനു .......😘😘😘😘😘😘😘😘
ഇതൊരിക്കലും ഫാമിലി ആയിട്ട് ഇരുന്ന് കാണാൻ പറ്റിയ പടം അല്ല ഈ പടത്തിന് ഫീൽ മുഴുവൻ ആയിട്ടും കിട്ടണമെങ്കിൽ ഒറ്റയ്ക്കിരുന്ന് കാണണം ഒറ്റയ്ക്കിരുന്ന് കാണുമ്പോൾ വികാരങ്ങൾ കടിച്ചമർത്തേണ്ട കാര്യമില്ല. കരച്ചൽ വന്നാൽ കരയണം❤️❤️
ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു സിനിമ കണ്ടു.... പുതിയ സിനിമകൾ പലതും കണ്ടു കഴിഞ്ഞാൽ മറക്കുന്നതാണ് മനസ്സിൽ നിലനിൽക്കില്ല എന്നാൽ ഹോം ഇതിൽ നിന്നും തികച്ചും വിത്യാസം....
Home സിനിമ ഇന്ന് കണ്ടു. ഒന്നും പറയാൻ കിട്ടുന്നിില്ല. വളരെ കാലത്തിനു ശേഷം ഒരു feel good സിനിമ കണ്ടു. Actors എല്ലാവരും സൂപ്പർ പെർഫോമൻസ്. Good work congrats.
വളരെ അധികം ചിന്തിപ്പിച്ച നല്ല പടം... ഇപ്പോഴത്തെ കുട്ടികളുടെ behavior അതേപോലെ ഒപ്പിയെടുത്തിട്ടുണ്ട്... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും( ഇന്ദ്രൻസ് സർ, മഞ്ജു പിള്ള ഇവർക്ക് പ്രത്യേകം )അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
Great movie. Indrans, Manju and Director must get national award for this movie. Really appreciate Indrans and Manju great performance. May god bless the team abundantly.