Тёмный

കട്ടിക്കയം വെള്ളച്ചാട്ടം|kattikkayam Waterfalls| Pineapple Couple | Illikkal Kallu| Couple ട്രാവൽ 

Pineapple Couple
Подписаться 135 тыс.
Просмотров 27 тыс.
50% 1

#Kattikayam #pineapplecouplevlogs
കുഞ്ഞിലേ തൊട്ട് അമ്മമാര് പറയുന്ന ഒന്നാണ് "വെള്ളത്തിൽ കളിക്കല്ലേ "എന്ന്‌. ജലം ജീവൻ ആണ്, അതുപോലെ തന്നെ ജീവൻ എടുക്കുന്ന ഒന്നുകൂടി ആണ്.
ഇത് "കട്ടിക്കയം" എന്ന, "പഴയ കട്ടിൽ കയത്തിന്റെ" വിശേഷം ആണ്. കഴിഞ്ഞ ആഴ്ച്ച മഴയിൽ ഒരു യാത്ര പോയി. ആരെയും കൊതിപ്പിക്കുന്ന ഇല്ലിക്കൽ കല്ലിന്റെ മലമടുക്കുകളിൽ ഒളിച്ചിരിക്കുന്ന കട്ടിക്കയം കാണാൻ. പോകുന്ന വഴിയിൽ മഴയിൽ ഒരു കടത്തിണ്ണയിൽ കയറി നിന്നപ്പോളാണ് കടക്കാരി അമ്മച്ചിയുടെ വക ചോദ്യം, എങ്ങോട്ടാ? എന്ന്‌.
കട്ടിക്കയത്തേക്കാണ് എന്ന്‌ പറഞ്ഞപ്പോൾ , ആ അമച്ചി പറഞ്ഞു. മക്കളെ പോകുന്നത് കൊള്ളാം ഇതുപോലെ തിരിച്ചു വരണം, കഴിഞ്ഞ ദിവസം ഒരു കുട്ടി അവിടെ മരിച്ചു.
വെള്ളത്തെ അറിയാതെ ചുമ്മാ പോയി ചാടി അപകടം വരുത്തരുത്, പോയി കണ്ടിട്ട് തിരിച്ചു പൊന്നോളണം ".
പണ്ട് കുഞ്ഞിലേ അമ്മമാര് പറയുന്നത് പോലെ. ആ സ്നേഹത്തിന്റെ കരുതലിൽ ആണ് ആ അമ്മച്ചി ഞങ്ങളോട് ഇത് പറഞ്ഞ്.
ഞാൻ അപ്പോളെ തീരുമാനിച്ചു കാണുന്നതേ ഉള്ളു എന്ന്‌.
മഴ മാറിയപ്പോൾ ബൈക്ക് എടുത്തു.
വേഗം എത്തി, നല്ല വഴി. ഇടക്ക് മരുത്വാ മല ചുമന്ന് കൊണ്ട് പോകുന്ന വലിയ വലിയ ഹനുമാനുകൾ റോഡിൽ ഉണ്ട്. അപ്പോൾ തോന്നും മല പൊളിക്കാൻ പണിത വഴിയായിരിക്കും ഇത് എന്ന്‌.
ആയിരിക്കും നല്ല മാന്യമായ രീതിയിൽ പാറ പൊട്ടിക്കൽ ഉണ്ട് ഇല്ലിക്കൽ പോകുന്ന വഴിയിൽ. മലക്ക് പകരം അടുത്ത തലമുറ പാറക്കുളം കണ്ട് ആസ്വദിച്ചോളും.
നിലവിൽ വഴി നല്ലതായത് കൊണ്ട് വേഗം എത്തി. അരുവിയുടെ കരച്ചേർന്നു നടന്നാണ് കുത്തിലേക്കു എത്തുന്നത്. നല്ല കുത്തനെ ഉള്ള പടികൾ ഇറങ്ങണം താഴെ എത്താൻ . പച്ചപ്പുല്ല് വിരിച്ച പാറപുറത്ത് കൂടിയുള്ള നടത്തം നല്ല രസം ആണ്. താഴെ പതഞ്ഞുഒഴുകുന്ന കട്ടിക്കയം.
ഇത് കട്ടിക്കയം അല്ല "കട്ടിൽ കയം" ആണ് എന്ന്‌ ഞങ്ങളോട് പറഞ്ഞത് അവിടത്തുകാരൻ ചേട്ടൻ ആണ്.
അതിന് പിൻബലത്തിന് ഒരു കഥയും പറഞ്ഞു . പണ്ട് പണ്ട് ഇത് കാടായിരുന്നപ്പോൾ മഹർഷിമ്മാര് ഇവിടെ ധ്യാനതിന് ഇരുന്നിരുന്നു. ആ സമയം അവരുടെ വസ്ത്രം അലക്കി കൊടുക്കാൻ ഒരു അലക്കുകാരൻ ഉണ്ടായിരുന്നു. അദ്ദേഹം ഈ കയത്തിൽ ആണ് അലക്കി കൊണ്ട് ഇരുന്നത്. അങ്ങനെ എല്ലാദിവസവും പണിയുടെ അവസാനം അദ്ദേഹത്തിന് ഉള്ള ഭക്ഷണം കട്ടിലിൽ വെള്ളത്തിൽ നിന്ന് പൊങ്ങി വരും.
വയറ് നിറഞ്ഞ് വീട്ടിൽ എന്നും വരുന്ന ഈ അലക്കുകാരന്റെ കള്ളത്തരം കണ്ടുപിടിക്കാൻ ഒരു ദിവസം അലക്കുകാരന്റെ ഭാര്യ കയത്തിൽ വന്നു . ആ സമയം ഭക്ഷണം ഇരുന്ന കട്ടിൽ ആ കയത്തിലേക്ക് താണ് പോയി പോലും. അങ്ങനെ ഇത് 'കട്ടിൽ കയം' ആയി പിന്നെ അത് "കട്ടിക്കയം" ആയി മാറി..
പക്ഷെ ഇതൊന്നും അല്ല കാര്യം . 'കയം' എന്ന്‌ പേരിൽ തന്നെ ഉണ്ട്. അതേ അവിടെ ഒരു മരണ കയം ഉണ്ട്. ആകെ 4 മരണം സംഭവിച്ചുകഴിഞ്ഞു. ഒരു ചെറിയ വെള്ളച്ചാട്ടം, തെളിഞ്ഞ വെള്ളം , പക്ഷെ ആരും അറിയാതെ കണ്ണിൽ പെടാതെ കുത്തിന്റെ ചുവട്ടിൽ ഒരു കയം ഉണ്ട് അതിൽ നിറയെ കല്ലുകളും. അവസാനം മരിച്ച വ്യക്തി കല്ലുകൾക്ക് ഇടയിൽ കാല് കുടുങ്ങിയാണ് മുങ്ങി പോയത്..
മഴ വന്നു എല്ലാ ജലാശയങ്ങളിലും ജലം ആയി. നല്ല കാഴ്ചകൾ ഒരുങ്ങി നിൽക്കുവാണ് എല്ലാ ജലാശങ്ങളും, നമ്മുക്ക് അറിയാത്ത വെള്ളം നമ്മളുടെ ജീവൻ എടുക്കും. സുരക്ഷിതമായ യാത്രകൾ നടത്തി കാഴ്ചകളിലൂടെ മാത്രം ജലത്തെ ആസ്വദിക്കുക.
അപകടം ഒഴിവാക്കുക.
📸📩 CHAT ON INSTAGRAM: / thepineapplecouple
------🎦-----------🎦 OTHER PLAYLIST 🎦----------🎦------
🎦 Other Travel Vlogs :bit.ly/2JusO4y
🎦 Resort Tour Vlogs :bit.ly/3lwECAk
🎦 Family Vlogs :bit.ly/2I4upNP
🎦 Movie Location Hunt :bit.ly/2JJzxqQ
Follow Our Instagram & Facebook For More Updates
---------------------------------------------------------------------------------------------
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : / thepineapplecouple
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : / jerin_jose_jr
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : / ritta_jose_jr
𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : / pineapplecouple
📧 For Business Enquiries: thepineapplecouplevlog@gmail.com
============================================================
റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .
ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE
തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________
Pineapple Couple By Jerin & Ritta👫
#pineapplecouple #pineapplecoupletravelvlog #pineapplecouplevlogs

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
Далее
БЕЛКА РОЖАЕТ? #cat
00:26
Просмотров 528 тыс.