Тёмный

കാലടിയിൽ ശ്രീ ശങ്കരാചാര്യജയന്തി വിപുലമായി ആഘോഷിച്ചു 

Amritaworld മലയാളം
Подписаться 729
Просмотров 121
50% 1

ഈ വർഷത്തെ ശ്രീ ശങ്കരാചാര്യ ജയന്തി 2024 മെയ് 12 ന് കാലടിയിൽ വിപുലമായി ആഘോഷിച്ചു. സാമൂഹിക, സാംസ്‌കാരിക, സാമുദായിക രംഗങ്ങളിലെ പ്രമുഖർ ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ആചാര്യസഭയുടെ ഉദ്ഘാടനം നിർവഹിച്ചു. കർണ്ണാടക യെടത്തൂർ മഠത്തിലെ സ്വാമി ശങ്കരഭാരതി, ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി, കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി എന്നിവരടക്കമുള്ള പ്രമുഖ ആത്മീയാചാര്യൻമാർ ചടങ്ങിൽ പങ്കെടുത്തു.
ആദിശങ്കര ജന്മഭൂമി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സന്ന്യാസി സംഗമം, സെമിനാറുകൾ, കുടുംബയോഗങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ഭജന, ശ്രീ ശങ്കര കീർത്തിസ്തംഭത്തിൽ നിന്ന് ചരിത്രപ്രസിദ്ധമായ മുതലക്കടവിലേക്കുള്ള ഘോഷയാത്ര തുടങ്ങിയ പരിപാടികൾ നടന്നു. പൂർണാനദീ പൂജയിലും മഹാസ്‌നാനത്തിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. പ്രസാദവിതരണത്തോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Inside Mark Zuckerberg's AI Era | The Circuit
24:02
Просмотров 1,1 млн
Старый Дим Димыч вернулся😱
00:16
Старый Дим Димыч вернулся😱
00:16