ജപമാല രാജ്ഞി വരദാന നാഥേ
അമ്മേ അമലേ പരിശുദ്ധ
കനിവെഴും നാഥേ അലിവിന്റെ നിറവേ
അമ്മേ അനുഗ്രഹ റാണി
അളവില്ല കൃപയേകി അരികിലണയുന്നീ
മക്കളെ ദയവോടെ നോക്കൂ കാരുണ്യമോടെ കേൾക്കൂ
മനുഷ്യാവതാരത്താൽ ദൈവീക സാന്നിധ്യം
സുതനായി പിറക്കുവാൻ അമ്മയായി തീർന്നവൾ
സഹനത്തിൻ നോവുകൾ കുരിശോട് ചേർക്കുവാൻ
മറ്റാരീ ഭൂമിയിൽ യോഗ്യയമ്മേ
മംഗളവാർത്തയിൽ നേടിയ കൃപയാലെ
ഇന്നോളം ഞങ്ങളെ കാത്തിടുന്നു
ദൈവീക സാന്നിധ്യം പകർന്നിടുന്നു
കാൽവരി ക്രൂശിലെ ത്യാഗത്താൽ മർത്യനായി
യേശുവിനോടൊത്ത് സഹനമായ് തീർന്നവൾ
മനസ്സിന്റെ മുറിവുകൾ ഉയർപ്പിന്റെ മഹിമയാൽ
സാന്ത്വനമാക്കി ഉയർത്തുമമ്മേ
ജപമാല മണികളാൽ മൊഴിയുന്ന ഗദ്ഗതം
യേശുവിനോടൊന്ന് പറഞ്ഞീടണേ
ദൈവീക സാന്നിധ്യം പകർന്നിടണേ
9 окт 2024