ടീച്ചറമ്മാ, 🙏🏻🙏🏻🙏🏻ശുചിത്വം ഒരു സംസ്ക്കാരമാണ് എന്ന് ടീച്ചറമ്മ പറഞ്ഞത് എത്ര ശരിയാണ്. അത് നമ്മൾ കുട്ടിക്കാലം മുതൽ ശീലിച്ചാൽ , ഈ വൃത്തിയായി സൂക്ഷിക്കൽ ഒരു ബുദ്ധിമുട്ടില്ലാത്ത ഒരു ദിനചര്യയായി മാറും.തീർച്ച.
ടീച്ചറുടെ ഇന്നത്തെ ലൈറ്റ് റോസ് സാരി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഫേവറേറ്റ് കളർ ആണ്,, പെൺകുട്ടികൾ ചെറുപ്പത്തിൽ തന്നെ നല്ല ശീലങ്ങൾ ശീലിച്ചാൽ കല്യാണം കഴിഞ്ഞാൽ അവർ അധികം ബുദ്ധിമുട്ടേണ്ടി വരില്ല ഞാൻ ഡ്രസ്സിൽ തോർത്തന്ന കാര്യം കല്യാണത്തിന് ശേഷമാണ് പൂർണമായും നിർത്തിയത്.... മടി കാരണം ഞാൻ പലപ്പോഴും പലതും മാറ്റി വയ്ക്കാറുണ്ട് എന്നാൽ ഇന്ന് ടീച്ചർ വളരെ സ്നേഹത്തോടെ പറഞ്ഞതുകൊണ്ട് ഇനിമുതൽ എല്ലാം കൃത്യമായി ചെയ്യും
ടീച്ചറമ്മ പറഞ്ഞല്ലോ അടുക്കളപ്പണി എല്ലാരും കൂടെ ചെയ്യണം എന്ന്.എന്റെ വീട്ടിൽ അങ്ങനെ തന്നെയാ.അച്ഛൻ ഒരു അസാധ്യ കുക്ക് ആണ്.അത് കണ്ടാണ് ഞാൻ അടുക്കളപ്പണി പഠിച്ചത്. അടുക്കളയിൽ ഓരോ സാധനവും വെച്ചിരിക്കുന്നത് എവിടെയാണെന്നും അതിന്റെ അളവ് പോലും എനിക്ക് മനഃപഠമാണ്. അടുക്കളപ്പണി കൂടാതെ മുകളിലെ നില തുടയ്ക്കുന്നതും എന്റെയും അനിയന്റെയും ഡ്രസ്സ് അലക്കുന്നതും ഞാനാണ്. വീട്ടിൽ രാവിലെയും വൈകീട്ടുമുള്ള വിളക്ക് വെയ്പ്പും അതിന് മുന്നേ വിളക്കും മറ്റും കഴുകി തുടയ്ക്കുന്നതും ഞാൻ തന്നെയാണ്. നമ്മുടെ ഓഫീസ് ജോലിയ്ക്കിടയിലും പഠനത്തിനിടയിലും വേണമെന്ന് വെച്ചാൽ ഇതൊക്കെ നിസ്സാരമാണ്.അമ്മമാർക്ക് എത്രയോ ഭാരം കുറയുകയും വീട്ടിൽ പരാതികളോ പരിഭവമോ ഇല്ലാതെ കഴിയുകയും ചെയ്യാം. നീ ഒരു ആൺകുട്ടിയല്ലേ...അടുക്കളപ്പണിയൊക്കെ പെണ്ണുങ്ങൾ ചെയ്തോളും എന്ന് എത്രയോ കേട്ടിരിക്കുന്നു ഞാൻ.പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല. കാരണം അമ്മയും അച്ഛനും എന്റെ അല്ലേ.. അവർക്ക് സഹായമാവുന്നതെന്തും ഞാൻ ചെയ്യും.അവരുടെ പ്രാർത്ഥനയുടെ ഫലം കൂടെയല്ലേ എന്റെ ഈ ജീവിതം... നമ്മുടെ വീടും പരിസരവും പരിപാലിച്ചാലോ കഴിക്കാനുള്ള ഭക്ഷണം പാകം ചെയ്താലോ അഭിമാനം കുറയുകയല്ല,മറിച്ച് കൂടുകയേ ഉള്ളൂ എന്നത് എന്റെ അനുഭവമാണ്...
ടീച്ചർ പറഞ്ഞതു പോലെ എൻ്റെ അടുക്കളയിലെ എല്ലാ മൂലകളും ഞാൻ വൃത്തിയാക്കാറുണ്ട് . ഇതൊക്കെ കാണുമ്പോൾ എൻ്റെ ഭർത്താവും ബന്ധുക്കളും പറയുന്നു ഞാനൊരു മാനസിക രോഗിയാണെന്ന്. അതുപോലെ തന്നെ എപ്പോഴും കൈ കഴുകും തോർത്തിൽ തന്നെയാണ് തുടയ്ക്കാറ് പണികൾ കഴിയുമ്പോഴേയ്ക്കും തോർത്ത് പിഴിഞ്ഞെടുക്കാനുള്ള വെള്ളം ഉണ്ടാകും തോർത്ത് എന്നും കഴുകും. ഇപ്പോൾ എനിക്ക് സമാധാനമായി. ടീച്ചറുടെ ഈ വീഡിയോ കണ്ട പ്പോൾ എനിക്ക് ഭ്രാന്തല്ല എന്ന് മനസ്സിലായി. ഭർത്താവിനേയും കേൾപ്പിച്ചു.അപ്പോൾ അദ്ദേഹം ചിരിക്കുന്നു.
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലെ അടുക്കള ഓർത്തു പോയി. ശുചിത്വം ഒരു സംസ്കാരമാണെന്ന പാഠം ശ്രോതാക്കളുടെ ഹൃദയത്തിൽ കുറിച്ച ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്
അമ്മ പറഞ്ഞത് ശരിയാ. നമ്മുടെ വീട്ടിലെ പണികൾ വീട്ടിലെ എല്ലാവരോടും ചെയ്യാൻ പറയുക. അതു നല്ല കാര്യമാ. മക്കൾ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യട്ടെ. ഭർത്താവും ഭാര്യയെ ചെറിയ കാര്യങ്ങൾക്കു സഹായിക്കാൻ തയാറാകണം. അതു നല്ലൊരു ശീലം ആക്കണം.
എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ടമായി.. ഇതിൽ ടീച്ചർ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട്. എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന നല്ല ശീലങ്ങൾ പറഞ്ഞു തരുന്ന ടീച്ചർക്ക് ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏🙏🙏
ഞാൻ എന്നും ചെയ്യുന്നകാര്യമാ ടീച്ചറമ്മ പറഞ്ഞു തരുന്നത്... രാത്രിയിൽ അടുക്കളനല്ല നീറ്റക്കിയിട്ടേ കിടക്കാറുള്ളു. രാവിലെ അടുക്കളയിൽ കയറുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജിയാണ്...
That was a beautiful session and very much required for many. I too have seen kitchens where the mixie and cooker parts are so badly kept that one feels bad to even eat in their house. People pay attention to fancy crockery but forgot the cleanliness of kitchen. Teacher , you have touched upon most topics... But I thought of reminding about the regular cleaning of containers, spice boxes, the 'pakad' Which is used to lift hot vessels and stands used to keep hot vessels also require regular cleaning. And one important aspect is the cleaning sponge or scrubber which also must be kept clean to avoid build up of germs.
Teacher amma 😍🙏i love the way you teach us and really helpful these were the problems i was facing i was very busy with my work but i don't know how to and where to but you gave a beautiful class 😘thank you teacher
ടീച്ചറമ്മ പറഞ്ഞതുപോലെയാണ് ഞാൻ ചെയ്യുന്നത്. ഞാൻ അടുക്കളയിൽ കയറാൻ തുടങ്ങിയ കാലംമുതൽ ഒരു തോർത്ത് കൈ തുടക്കുന്നതിനാ യി ഇട്ടിട്ടുണ്ട്. ഇതൊന്നും അറിയാത്തവർക്ക് ടീച്ചറമ്മയുടെ ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും. നന്ദി അമ്മാ..... ❣️
Thank you teacher.You reminds me my mother’s lectures.She used to keep the kitchen clean and neat. I didn’t like her disciplinary actions at that time.But now I realise that training helps me to my kitchen very well organised,neat and clean.My mom too was a teacher
എത്ര നല്ല കാര്യങ്ങളാണ് ടീച്ചർ പറഞ്ഞു തന്നത്. ഒരു 80 ശതമാനവും ഞാൻ ചെയ്യാറുണ്ട്. ബാക്കി കൂടി ഇനി ചെയ്യും. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് മിക്സിയുടെ ജാറിന്റെ അടിഭാഗം വൃത്തിയാക്കാം. പിന്നെ തുത്തുകുണുക്കി പക്ഷിയുടെ മനോഹരസംഗീതം കേൾക്കുന്നുണ്ട്. നന്ദി, നന്ദി, നന്ദി ടീച്ചർ.
ചെറിയ ചെറിയ വലിയ കാര്യങ്ങൾ എന്തു ഭംഗിയായിപറയുന്നു. ഇതു കേട്ടപ്പോൾ ഒരു പത്തു നാല്പതു വർഷം പുറകിലത്തെ എൻ്റെ ഡിഗ്രി ക്ലാസ്സിലെ കെമിസ്ട്രിലാബ് ആണ് ഓർമ്മ വന്നത്. അന്നു ലാബിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്ന സാറിൻ്റെ ക്ലാസ്സ്. നന്ദി Tr. ഞാൻ ടീച്ചറിൻ്റെ വീഡിയോസ് കാണാറുണ്ട്. ഞാനും ആ നാട്ടുകാരിയായതുകൊണ്ട് രീതികളിൽ വലിയ വ്യത്യാസം ഒന്നുമില്ല: എങ്കിലും ടീച്ചറുടെ അവതരണം കേൾക്കാനുള്ള കൗതുകം .ടീച്ചർ എൻ്റച്ഛൻ്റെ വീടും പീഞ്ഞാണിയിലേതാണ്.അച്ഛൻ മരിച്ചിട്ട് 25 വർഷം കഴിഞ്ഞു ആയതിനാൽ Contacts ഒന്നും ഇല്ല. ടീച്ചറോട് ഒന്നു നേരിട്ടു സംസാരിക്കാനാഗ്രഹമുണ്ട്. എങ്ങനെ പറ്റും
നമസ്കാരം ടീച്ചർ. നല്ല വീഡിയോ. ❤️എന്റെ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്റെ അമ്മയുടെ സംസാര ശൈലി എനിക്ക് ടീച്ചറിൽ തോന്നാറുണ്ട്. ഒരുപാട് കാര്യങ്ങൾ ടീച്ചർ പറഞ്ഞു. എല്ലാവർക്കും അറിയാമെങ്കിലും ശ്രദ്ധിക്കാതെ വിട്ടു കളയുന്ന കാര്യങ്ങൾ.നന്ദി 🙏
Namaskaram teacher I enjoy watching your videos.My mother also sits besides me to watch you.Thank you very much for your inspiring talk..I am also a teacher.Surely try to follow your advices....
Love you Amma.. It was very valuable session. Some tips I am already following, but some.are still need to implement. Hoping nd praying that I will improve 😊 With lots of love ❤️