Тёмный

പഠനകാലത്ത് തന്നെ ഡ്രോൺ സംരംഭകനായ തിരുവനന്തപുരത്തെ ITI വിദ്യാർത്ഥി 

Channel I'M
Подписаться 124 тыс.
Просмотров 783
50% 1

തിരുവനന്തപുരം സ്വദേശിയായ ശബരി ദേവ്, BTech പഠനം കഴിഞ്ഞ് ITI- യിൽ ചേർന്നതോടെയാണ് മനസ്സിൽ സംരംഭക ചിന്ത ഗൗരവമായി മൊട്ടിട്ടു തുടങ്ങിയത്. സ്വന്തമായി ഒരു കമ്പനി സ്ഥാപിക്കുക എന്ന സ്വപ്നം ശബരിയുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. 2017 മുതൽ ക്യാമറകൾ വാടകയ്ക്ക് എടുത്ത് കളർ ക്രൂ എന്ന പേരിൽ ഫോട്ടോഗ്രാഫിയിൽ ഒരു കൈ നോക്കി. ഇന്ന് ഡ്രോണുകൾ ഉപയോഗിച്ച് ഏരിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന്റെ സാധ്യതകൾ നന്നായി ഉപയോഗിക്കുകയാണ് ശബരി. മികച്ച വരുമാനമാണ് ശബരി ഇന്ന് നേടുന്നത്.
കോട്ടയത്ത് പള്ളിക്കത്തോട് ഐടിഐയിൽ പഠിക്കുമ്പോൾ ഇൻസ്ട്രക്ടർമാർ ശബരിയെ ലീപ് പ്രോഗ്രാമിലേക്ക് പരിചയപ്പെടുത്തി. LEAP-ൻ്റെ ഭാഗമായതോടെ ലഭിച്ച ഇൻപുട്ടുകൾ ശബരിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഐടിഐയിലെ ഇൻസ്ട്രക്‌ടർമാർ അദ്ദേഹത്തിൻ്റെ സ്വപ്നവുമായി മുന്നോട്ടുപോകാൻ പിന്തുണയും പ്രചോദനവും നൽകി. തൻ്റെ ഫോട്ടോഗ്രാഫി ജോലികൾക്ക് ഡ്രോണുകൾ ഉപയോഗിക്കാൻ തുടങ്ങി. ഫോട്ടോഗ്രാഫിയിലും ക്യാമറകളിലുമുള്ള ശബരിയുടെ അഭിനിവേശം ഡ്രോണുകൾ ഉപയോഗിക്കുന്ന ഒരു കമ്പനി തുടങ്ങാൻ ശബരിക്ക് പ്രചോദനമായി.
കൊവിഡ് ലോക്ക്ഡൗൺ സമയത്താണ് ഡ്രോണുകൾ വാണിജ്യപരമായി ഉപയോഗിക്കണമെന്ന അടിസ്ഥാന ആശയം മനസ്സിൽ വന്നത്. ആ ദിവസങ്ങളിൽ കേരളത്തിൽ ഡ്രോൺ ബിസിനസിന് കാര്യമായ സാദ്ധ്യതകൾ ഉണ്ടായിരുന്നില്ല. അമ്മയുടെ സ്വർണാഭരണങ്ങൾ പണയംവച്ചാണ് ശബരി ഒരു ഡ്രോൺ വാങ്ങിയത്. ഒരു ചെറിയ ടീമിനെയും സജ്ജമാക്കി. തുടക്കത്തിൽ, വീഡിയോഗ്രാഫിയിലും ഫോട്ടോഗ്രാഫിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ മാപ്പിംഗ്, ലാൻഡ് സർവേയിംഗ്, ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം എന്നിവ ചെയ്ത് നൽകുന്നു.
ആദ്യം തിരുവനന്തപുരത്ത് നിന്ന് മാത്രം ഡ്രോൺ വർക്കുകൾ ലഭിച്ചിരുന്നു. പിനീട് അത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും അവർക്ക് വർക്ക് ലഭിക്കുന്നുണ്ട്. രണ്ട് മാസം മുമ്പാണ് ശബരി സഹോദരനുമായി ചേർന്ന് തന്റെ ഡ്രോൺ സ്ഥാപനം രജിസ്റ്റർ ചെയ്തത്. ഇന്നിപ്പോൾ പ്രതിമാസ വരുമാനം ഒരു ലക്ഷം രൂപ കടക്കുന്നു എന്ന് കാണുന്നതിൽ ശബരിക്ക് ആത്മവിശ്വാസം മാത്രം.
ശബരിയുടെ സംരംഭത്തിന് നിലവിൽ 4 ഡ്രോണുകൾ ഉണ്ട്, അവരുടെ ടീമിൽ 6 ഡ്രോൺ പൈലറ്റുമാരുണ്ട്. കൂടുതൽ ഡ്രോണുകൾ വാങ്ങാനും കൂടുതൽ വികസിപ്പിക്കാനും ശബരി പദ്ധതിയിടുന്നു.
ലീപ്പിൻ്റെ ഭാഗമായില്ലെങ്കിൽ താൻ കമ്പനി തുടങ്ങില്ലായിരുന്നുവെന്ന് ശബരി പറയുന്നു. അല്ലാത്തപക്ഷം ഫ്രീലാൻസിങ് ജോലികളിൽ തന്നെ തുടരുമായിരുന്നു. കേരളത്തിൽ കല്യാണത്തിനും പരിപാടികൾക്കും മാത്രമേ ഡ്രോണുകൾ ഉപയോഗിക്കാവൂ എന്ന തെറ്റിദ്ധാരണ ജനങ്ങൾക്കുണ്ട്. ഡ്രോണുകളുടെ വ്യാപ്തിയെയും പ്രയോഗത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി 20 അംഗ സംഘത്തിന് സാങ്കേതിക ബോധവൽക്കരണ പരിശീലനം നൽകി അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളിലേക്ക് ഡ്രോൺ വഴിയുള്ള പ്രവർത്തങ്ങൾ എത്തിക്കാനാണ് പദ്ധതി. ഭൂമി സർവേയിലും നിരീക്ഷണത്തിലും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് കൂടുതൽ ഇടപാടുകാരിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുകയാണ് ശബരിയും തന്റെ സംരംഭവും.
Sabari Dev from Thiruvananthapuram, who transformed his passion for photography into a successful drone business. Learn how the LEAP program and his determination helped him build a thriving company.
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@AbhinTeenzVlogs
@AbhinTeenzVlogs 4 месяца назад
❤️
@sangeethsreekumar660
@sangeethsreekumar660 4 месяца назад
💥💥
@EGAzTIN-YT
@EGAzTIN-YT 4 месяца назад
❤🔥
@minjuj988
@minjuj988 4 месяца назад
🎉🎉🎉
@ak_hil_vijayan
@ak_hil_vijayan 4 месяца назад
🔥🔥
@abhayskumar3307
@abhayskumar3307 4 месяца назад
❤️❤️
@Teamcolourcrew
@Teamcolourcrew 4 месяца назад
🙌
@vidhinviswavidhinviswa6796
@vidhinviswavidhinviswa6796 2 месяца назад
Good presentation
@matalks4246
@matalks4246 3 месяца назад
👍🏻
@sreeharisree3884
@sreeharisree3884 4 месяца назад
🤍💥
@madhavsp150
@madhavsp150 4 месяца назад
🎉🎉
Далее