Тёмный

പൂച്ച വീട്ടുമൃഗമായോ? Cats are semi-domesticated animals  

vijayakumar blathur
Подписаться 63 тыс.
Просмотров 129 тыс.
50% 1

പതിനായിരം വർഷം മുമ്പാണ് ആഫ്രിക്കൻ വൈൽഡ് കാറ്റുകൾ ഈജിപ്തിലും മിഡിൽ ഈസ്റ്റിലും ആദ്യമായി മെരുക്കപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. കൃഷി മനുഷ്യർ ആരംഭിച്ചതോടെ ധാന്യങ്ങൾ ധാരാളം ഒരിടത്ത് നിന്നുതന്നെ കിട്ടുമെന്നതിനാൽ എലികളും അതുപോലുള്ള കരണ്ടു തീനികളും മനുഷ്യ വാസകേന്ദ്രങ്ങളുടെയും കൃഷിയിടങ്ങളുടെയും സമീപം തഞ്ചിക്കൂടാൻ തുടങ്ങി. കൃഷിയും ധാന്യപ്പുരയും സ്ഥിരമായപ്പോൾ സ്വാഭാവികമായും അത് തേടിയെത്തുന്ന എലികളെ എളുപ്പത്തിൽ തിന്നാൻ കിട്ടും എന്നതിനാൽ മരുഭൂമിയിൽ തീറ്റതേറ്റി അലഞ്ഞിരുന്ന കാട്ട്പൂച്ചകൾ മനുഷ്യവാസ സ്ഥലങ്ങളുടെ സമീപം തന്നെ തിരിഞ്ഞ്കളിച്ച്കാണും. നൈൽ നദിക്കരയിലെ കൃഷിക്കാരിലാരൊക്കെയോ ആണ് മനുഷ്യരോട് അധികം പേടിയും അകൽച്ചയും കാണിക്കാത്ത ചില കാട്ട്പൂച്ചകളെ മീൻ കൊടുത്ത് വശീകരിച്ച് കൂടെ കൂട്ടിയിരിക്കുക. അവയിൽ നല്ല മെരുക്കം കാണിച്ചവയുടെ പരമ്പരകളിൽ കൂടൂതൽ മെരുക്കമുള്ളവയെ തിരഞ്ഞെടുത്ത് വളർത്തിയാണ് നൂറ്റാണ്ടുകളിലൂടെ വീട്ടുപൂച്ചകൾ ഉണ്ടായത്. സ്ഥിരമായ ഏർപ്പാട് ആയതിനാലാകാം പതിയെ എലിപിടുത്തത്തിൽ പൂച്ചകൾ പുലികൾ ആയി മാറി. വർഷങ്ങൾ കഴിയെ, തലമുറകൾ നീങ്ങവെ എലികൾളുടെ ആജന്മശത്രുക്കളായും പൂച്ചകൾ മാറി. അഥവാ നമ്മൽ മാറ്റി. എന്തൊക്കെ എലിക്കെണികളും വിഷവും ഉണ്ടെങ്കിലും ഇപ്പോഴും എലി നിയന്ത്രണത്തിന് പൂച്ചകളോളം നല്ല പരിഹാരം വേറെ ഇല്ല എന്ന് തന്നെ പറയാം. പല സ്ഥലങ്ങളിലേക്കും മനുഷ്യർ എലി നിയന്ത്രണത്തിനായി കൊണ്ടുപോയാണ് വീട്ട് പൂച്ചകൾ ലോകത്തെങ്ങും എത്തപ്പെട്ടത്. വീടുകളിൽ നിന്ന് കാടുകളിലേക്ക് തിരിച്ച് പോയ പൂച്ചകൾ ( ഫെറൽ ) പല ഇടങ്ങളിലേയും ചെറു ജീവികളുടെയും പക്ഷികളുടെയും കുലം മുടിക്കുന്ന ഭീകരർ ആയി മാറീട്ടും ഉണ്ട്. മരുഭൂമിയിൽ പരിണമിച്ച് ഉണ്ടായ വന്യ മാർജ്ജാരന്മാർക്ക് വെള്ളത്തിൽ ഇറങ്ങാൻ മടി സ്വാഭാവികമായതിനാൽ മീൻ അവർക്ക് ലഭിക്കാൻ സാദ്ധ്യത കുറവാണല്ലൊ. ഈജിപ്ത്കാർ വളർത്ത് പൂച്ചകൾക്ക് നൈൽ നദിയിലെ മീനുകളെ കൊടുത്ത് ശീലിപ്പിച്ചതുകൊണ്ട് മാത്രമല്ല മീനിനോട് ഇവയ്ക്ക് ഇത്ര ആക്രാന്തം. മീനിന്റെ രൂക്ഷ ഗന്ധം കൂടിയാണ്. അതീവ ശക്തമായ ഗന്ധസ്വീകരണികളെ വളരെ നേർത്ത മീൻ മണം പോലും പ്രകോപിപ്പിച്ച് പ്രലോഭിപ്പിക്കും. എങ്കിലും കൈനനയാതെ മീൻ പിടിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും പൂച്ചകൾ മാറ്റം വരുത്തീട്ടില്ല. അരോ വെള്ളത്തിലിറങ്ങി പിടിച്ച മീനുകളെ തന്നെയാണ് വീട്ട് പൂച്ചകൾ ഇപ്പഴും തിന്നുന്നത്.
The cat (Felis catus), commonly referred to as the domestic cat or house cat, is a small domesticated carnivorous mammal. It is the only domesticated species of the family FelidaeCats are considered semi-domesticated because they have not undergone the same level of domestication as dogs. Despite sharing households with humans for at least 9,000 years, cats remain more independent and retain some wild traits. Here’s why:
Genetic Differences: Researchers at the Washington University School of Medicine found that cats have significant genetic variations compared to fully domesticated animals. Unlike dogs, which have been bred for specific traits over thousands of years, cats still exhibit behaviors associated with their wild ancestors1.
Reward-Seeking Behavior: Humans likely welcomed cats into their homes because they controlled rodents that consumed grain harvests. As a reward for rodent control, humans offered food to cats. Over time, this led to selection for more docile cats that preferred to stick around for these rewards1.
Self-Reliance: Cats have a strong sense of self-reliance. They can hunt, groom, and establish territories independently, reflecting their wild ancestry. Unlike other domesticated animals, cats do not rely heavily on humans for survival
#malayalam #animals #animalfactsvideos #malayalamsciencechannel #malayalamsciencevideo #nature #മലയാളം #biology #wildlife #ശാസ്ത്രം #പൂച്ച #domesticatedanimals #wildcats #rat #mouse
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Опубликовано:

 

31 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@noble_kochithara8312
വീട്ടിലെ പൂച്ചയുടെ നടപ്പും ഭാവവും കണ്ടാൽ നമ്മള്‍ അതിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഒരാളെ പോലെ ആണ് 🐱🐈പൂച്ച സർ 😁
@rajeevthakazhy8034
പൂച്ചയുടെ ഇണ ചേരൽ,കുട്ടികളെ പല സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ട് പോകുന്ന സ്വഭാവം,കഴുത്തിന് പുറകിൽ പിടിച്ചു പൊക്കിയാൽ അനങ്ങാതെ ഇരിക്കുന്ന അവസ്ഥ,പൂച്ചയുടെ കാഴ്ച ശക്തി,reflux speed,ചെറുതായി നമ്മളെ കടിക്കുന്ന സ്വഭാവം,മനുഷ്യരുടെ മറ്റു വളർത്തുമൃഗങ്ങളുമായുള്ള ഇടപെടൽ,മല മൂത്ര വിസർജനശേഷം അത് മറച്ചിടുന്നത്,പൂച്ച ദൈവമായത്,പൂച്ചയുടെ രോഗങ്ങൾ,നമ്മളിലേക്ക് പകരാവുന്നവ,പൂച്ച സ്നേഹികൾക്ക് അവയുമായുള്ള സ്നേഹപ്രകടനത്തിലൂടെ ലഭ്യമാകുന്ന relaxation etc...അങ്ങനെ സാറ് വിട്ടുപോയ കുറെ പൂച്ച വിശേഷങ്ങളുമായി ഒരു രണ്ടാം ഭാഗം നല്ലതല്ലേ?ഉണ്ടാവുമോ?
@yun00825
എത്ര ലാളിച്ചാലും പൂച്ച അതിന്റെ ഗൗരവഭാവം വിടില്ല😂
@pereiraclemy7109
എന്തൊക്കെ ആണേലും ഓമനിച്ചു വളർത്താൻ ഇതുപോലുള്ള ഒരു മൃഗം വേറെയില്ല.
@Lord60000
കടുവയും പൂച്ചയുമാണ് ഏറ്റവും ഫാൻസ്‌ ഉള്ള ജീവികൾ എന്ന് തോന്നുന്നു
@sudheeshdivakaran4651
എന്റെ വീട്ടിൽ 9 എണ്ണം ഉണ്ട് ❤️ എല്ലാം എന്റെ റൂമിൽ എന്റെ ബെഡിൽ ആണ് night ഉറക്കം, ടോയ്ലറ്റ് എല്ലാം വെളിയിൽ, ഞാൻ ഏത് മഴയത് പുറത്ത് ഇറങ്ങിയാലും കൂട്ടത്തിൽ 3 പേര് പുറകെ വരും, ഭക്ഷണം എന്റെ ഒപ്പം ആണ് കഴിക്കു.., എന്ത് കൊടുത്താലും കഴിക്കും, ഒടുക്കത്തെ സ്നേഹം ആണ്... പിന്നെ കടുവ യോടുള്ള സാമ്യം ഇവിടെ ഇല്ല, പറമ്പിലൂടെ എന്തെങ്കിലും പോകുന്ന സൗണ്ട് മതി പിന്നെ പുറത്ത് ഇറങ്ങില്ല,
@navasnachoos4023
പൂച്ചയുടെ ചില സമയത്തെ മട്ടും ഭാവവും അവരുടെ രൂക്ഷമായ നോട്ടവും ഒക്കെ കണ്ടാൽ അറിയാം കടുവയുടെ സ്വന്തം അനിയനാണെന്ന അഹങ്കാരമുണ്ട് അവർക്ക്
@shrfvk
കാറിന്റെ ബോണറ്റിൽ സ്ഥിരമായി നഖങ്ങൾകൊണ്ട് പോറുകയും രോമങ്ങൾ കൊഴിച്ചിടുകയും ചെയ്യുന്ന ഒരു ‘സർ’ ഇവിടെയും ഉണ്ട്. ശല്യം ഒഴിവാക്കാൻ പല വഴികളും നോക്കി. ബോണറ്റിൽ വെള്ളം ഒഴിച്ചിട്ട് നോക്കി, വടിയെടുത്ത് കുറെ അടിച്ചോടിക്കാൻ നോക്കി, എല്ലാം പരാജയപ്പെട്ടു. അവസാനം പൂച്ചസാറിന് കിടക്കാൻ കാറിന്റെ ബോണറ്റിൽ ഒരു മെത്ത സെറ്റ് ചെയ്ത് കൊടുത്തു. സാറും ഹാപ്പി ഞാനും ഹാപ്പി..🥴
@ramshad5191
എന്റെ വീട്ടിൽ ഉണ്ട് ഒരു പൂച്ച സെർ , അങ്ങേരുടെ വിചാരം അങ്ങേരാണ് വീടിന്റെ ഉടമ എന്നാണ്. .😄
@Existence-of-Gods
എന്റെ വീട്ടിൽ ഒരു നായയും ഒരു പൂച്ചയുമുണ്ട്. നായയെ ഒന്ന് ഉറക്കെ പേര് വിളിച്ചാൽ വീടിന്റെ കോമ്പൗണ്ടിൽ എവിടെ ആണെങ്കിലും ഓടി നമ്മുടെ അടുത്ത് വരും, പൂച്ചയാവട്ടെ നമ്മൾ എത്ര അലറി വിളിച്ചാലും മൈൻഡ് പോലും ചെയ്യില്ല പക്ഷേ നമ്മൾ ഒരു പ്ലേറ്റ് എടുത്ത് ഒച്ച ഉണ്ടാക്കിയാൽ ലോകത്ത് എവിടെ ആണേലും ഓടി നമ്മുടെ അടുത്ത് വരും എന്തേലും തിന്നും പോവും. 😹😹😹😹
@syedali-ky3ml
പൂച്ച പ്രേമികൾ ലൈക്ക് 👍🏻
@Roadmaster3
എന്റെ വീട്ടിലെ പൂച്ച ഒക്കെ പിന്നെയും പരിണമിച്ചു എന്നാണ് തോന്നുന്നത്, പുള്ളിക്കാരി എലി പോയിട്ട് ഒരു പാറ്റയെ പോലും കൈ കൊണ്ട് തൊടില്ല.മീൻ കണ്ടാൽ അറപ്പാണ്. പച്ച മീൻ കണ്ടാൽ ആ വഴിക്കുപോലും പോകില്ല.കേര മീൻ മാത്രം വേവിച്ച് അല്പം മസാല ഇട്ട് ഉണ്ടാക്കിയാൽ കഴിക്കും. ഇത്രക്ക് പക്ഷപാതവും , അഹങ്കാരവും ഉള്ള സാധനത്തിനെ ഞാൻ വേറെ കണ്ടിട്ടില്ല എന്റെ അമ്മയോട് ഉള്ള അടുപ്പവും എന്നോടുള്ള പുച്ഛവും കണ്ടാൽ തോന്നും അവളെ അമ്മ പെറ്റതും എന്നെ എടുത്ത് വളർത്തിയതും ആണെന്ന്.അമ്മ പറഞ്ഞാൽ എന്തും ചെയ്യും.ഉറങ്ങണമെങ്കിൽ അമ്മ കൂട്ട് കിടക്കണം. ഞാൻ വല്ലപ്പോളും വീട്ടിൽ എത്തിയാൽ ഈ തെണ്ടി വീണ്ടും വന്നോ എന്നൊരു ഭാവം ആണ്.ഗജകില്ലാടിയായ ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽ പെട്ട വീട്ടിലെ പട്ടിയെ ഒക്കെ അവള് വരച്ച വരയില് നിർത്തും.ആള് പക്ഷേ വൃത്തിക്കാര്യത്തിൽ OCD പിടിച്ച "നോർത്തു 24കാതത്തിലെ" ഫഹദ് ഫാസിലിന്റെ അപ്പനായി വരും. ബെഡ്ഷീറ്റ് 4 ദിവസത്തിൽ മാറ്റികൊടുക്കണം.ഒരുതവണ കുടിച്ച വെള്ളം,ഭക്ഷണപത്രം കഴുകി ഉണങ്ങാതെ കഴിക്കില്ല. മലമൂത്രവിസജനത്തിനായി കൊടുത്തിരിക്കുന്ന ലിറ്റർ ട്രേ 2ആം ദിവസം ക്ലീൻ ആകണം. .വീടിന്റെ പുറത്ത് ഇറങ്ങില്ല.ഇങ്ങനെ ഉള്ള വല്ലാത്ത ഒരു ജീവിതമാണ്. ഇത് ശരിക്കും പൂച്ചയാണോ എന്ന് തന്നെ സംശയം ഉണ്ട്.എന്നിരുന്നാലും എന്നെപോലെത്തെ മറുനാട്ടിൽ പണിയെടുക്കുന്ന മക്കളുള്ള നാട്ടിൽ തനിച്ചുള്ള അച്ഛനും അമ്മക്കും ഇവരൊക്കെ കൊടുക്കുന്ന ഒരു ആശ്വാസവും കൂട്ടുകെട്ടും പറഞ്ഞറിയിക്കാൻ പറ്റില്ല.
@wb1623
ഭക്ഷണം കിട്ടുന്നത് വരെ ഭയങ്കര സ്നേഹം ആയിരിക്കും. കാര്യം കഴിഞ്ഞാൽ ചന്തയിൽ കണ്ട പരിചയം പോലും കാണിക്കില്ല
@redmis196
ഇത്ര മനോഹരമായ ഒരു ജീവി സത്യത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ് അതിൻറെ ശബ്ദമാണ് ഹൈലൈറ്റ് പിന്നെ ആരും കൊതിക്കുന്ന രൂപവും ശരിക്കും അവയുടെ ശൈലികൾ കണ്ടാൽ നമ്മുടെ മനുഷ്യരുമായി വളരെ സാമ്യം തോന്നും മറ്റു പൂച്ചകളെ നമ്മൾ ലാളിക്കുന്നത് കണ്ടാൽ നമ്മുടെ നിലവിലുള്ള പൂച്ചകൾക്ക് അത് ഇഷ്ടപ്പെടില്ല പിന്നെ നമ്മുടെ അടുപ്പം കാണിക്കില്ല ചില പൂച്ചകൾ മനുഷ്യരെപ്പോലെ തന്നെ പല സ്വഭാവമായിരിക്കും ചിലത് പെട്ടെന്ന് ഇണങ്ങും ചിലത് ഒന്ന് തിരിഞ്ഞു പോലും നോക്കില്ല എന്തൊക്കെയായാലും ഇത്രയും ആരും കൊതിക്കുന്ന ഒരു ജീവി...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Praveen14
ആരെയും പേടി ഇല്ല ഇവർക്കു. ഒടുക്കത്തെ ധൈര്യം ആണ്. എന്നാൽ ചെറിയ ചില സാധങ്ങൾ പെട്ടെന്ന് അനങ്ങുന്ന കണ്ടാൽ ഒന്ന് മാറി നില്കും
@pmrafeeque
ഞാൻ പൂച്ചകളെ കാണുമ്പോൾ പുലിയെ ഓർക്കാറുണ്ട് . നന്ദി 🙏
@Anilkumar-np3xc
പൂച്ചകൾ എലിപിടുത്തം ഏതാണ്ട് മറന്ന മട്ടാണ് 😂
@iamhere4022
വീടിന്റെ ഭരണം തന്നെ പൂച്ച സർ പിടിച്ചെടുക്കും.. നമ്മളെ തറയിലാക്കി പൂച്ച സർ ബെഡിൽ വരെ കിടക്കും
@rameshanchoyyiantavida4985
പൂച്ചയുടെ വന്യ സ്വഭാവം ഇടയ്ക്കിടെ പുറത്ത് വരാറുണ്ട്. പഴയ പോലെ അദ്ധ്വാനിച്ചു ഭക്ഷണം കഴിക്കാൻ ന്യൂ ജെൻ നാടൻ പൂച്ചകൾക്ക് മടിയാണ്. ഇതൊക്കെയാണെങ്കിലും പൂച്ചകളെ എനിക്ക് ഇഷ്ടമാണ്.😅
@narendrana8094
പൂച്ച പുരാണം നല്ല രീതിയിൽ അവതരിപ്പിച്ചു 👍
Далее
🛑 до конца!
00:12
Просмотров 35 тыс.
вернуть Врискаса 📗 | WICSUR #shorts
00:54
Штаны легионера
00:44
Просмотров 229 тыс.
#kikakim
00:31
Просмотров 11 млн
🛑 до конца!
00:12
Просмотров 35 тыс.