പണ്ടുകാലത്തു എല്ലാ മതങ്ങളിലും മൃഗബലി പോലുള്ള അചാരങ്ങൾ ഉണ്ടായിരുന്നു മിക്കമതങ്ങളും അതെല്ലാം ഉപേക്ഷിച്ചു ഇസ്ലാം ഇപ്പോഴും ആ ഗോത്രക്കാല ആചാരം പിന്തുവടാരുന്നു
കൗസർ സൂറത്ത് വൈഖ്യാനത്തിൽ മഹാന്മാരില്‍നിന്ന് പല വ്യാഖ്യാനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ചിലര്‍ നമസ്‌കാരത്തിന് അര്‍ഥം കല്‍പിച്ചത് അഞ്ചുനേരത്തെ നമസ്‌കാരമെന്നാകുന്നു. ചിലര്‍ ബലിപെരുന്നാള്‍ നമസ്‌കാരമെന്നും, ചിലര്‍ നമസ്‌കാരം നിര്‍വഹിക്കുക എന്നു മാത്രവും. ഇതേപോലെ وَانْحَرْ (അറുക്കുക) എന്നതിന് ചില പ്രഗല്‍ഭരായ പണ്ഡിതന്മാരില്‍നിന്നുദ്ധരിക്കപ്പെട്ട വ്യാഖ്യാനം നമസ്‌കാരത്തില്‍ ഇടതു കൈക്കു മുകളിലായി വലതുകൈ നെഞ്ചില്‍ കെട്ടുക എന്നത്രേ. വേറെചിലര്‍ പറയുന്നത് അതിനര്‍ഥം നമസ്‌കാരം തുടങ്ങുമ്പോള്‍ രണ്ടു കൈകളും ഉയര്‍ത്തി തക്ബീര്‍ ചൊല്ലുക എന്നാണ്. നമസ്‌കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്കു പോകുമ്പോഴും റുകൂഇല്‍നിന്ന് ഉയരുമ്പോഴും കൈ ഉയര്‍ത്തുകയാണിതിന്റെ ഉദ്ദേശ്യമെന്നാണ് ഇനിയും ചിലരുടെ പക്ഷം. ബലിപെരുന്നാളില്‍ നമസ്‌കരിക്കുകയും നമസ്‌കാരാനന്തരം ബലി നടത്തുകയും ചെയ്യുക എന്നാണര്‍ഥമെന്നു പറഞ്ഞവരുമുണ്ട്. ഒരഭിപ്രായം മാത്രം ഇവിടെ പറഞ്ഞത് ശെരിയാണോ?