Тёмный
No video :(

മരണം ഇല്ലാത്ത ജീവിതങ്ങൾ | Immortal jellyfish 

Heavenly Haze
Подписаться 1,2 тыс.
Просмотров 135
50% 1

മരിക്കാറായെന്ന് തോന്നിയാല്‍ വീണ്ടും കുട്ടിയായി മാറും; ഇതാണ് ചിരഞ്ജീവി ജെല്ലിഫിഷ്
കാലങ്ങളോളം മരണമില്ലാതെ ജീവിക്കാൻ കഴിയുന്ന വിരുതൻ. കേട്ടിട്ട് ഏതോ സാങ്കല്പിക കഥാപാത്രമാണ് എന്ന് തോന്നിയോ ? എന്നാൽ അല്ല, ശരിക്കും അങ്ങനെയൊരു ജീവിയുണ്ട്. ജെല്ലിഫിഷ് വിഭാഗത്തിൽപെട്ട ചിരഞ്ജീവി ജെല്ലിഫിഷ് (Immortal jellyfish) ആണ് ആ വിരുതൻ. ഈ ജെല്ലിഫിഷിന് മരണത്തെ അതിജീവിക്കാനുള്ള കഴിവുണ്ട്. മരിക്കാതിരിക്കാൻ ജെല്ലിഫിഷ് നടത്തുന്ന വിദ്യയെപ്പറ്റി അറിയാം...
ഭക്ഷണം കിട്ടാതെയോ ശരീരത്തിന് ക്ഷതമേറ്റോ പ്രായക്കൂടുതലോ കാരണം മരിക്കാറായി എന്ന് തോന്നിയാൽ വീണ്ടും കുട്ടിയായി മാറാൻ കഴിയും ഈ ഇനം ജെല്ലിഫിഷിന്. അതുകൊണ്ട് ചിരഞ്ജീവി എന്ന വിശേഷണവും ഉണ്ട്. Turritopsis dohrnii എന്ന ശാസ്ത്രനാമമുള്ള ഈ ജെല്ലിഫിഷുകൾക്ക് പൂർണവളർച്ചയെത്തിയ കോശങ്ങളെ തിരികെ വളർച്ചയെത്താത്ത കോശങ്ങളാക്കി മാറ്റാൻ കഴിവുണ്ട്. അങ്ങനെയാണ് അവ വീണ്ടും കുട്ടിയാവുന്നത്. ഈ വിദ്യ Cellular transdifferntiation എന്നാണ് അറിയപ്പെടുന്നത്.
ഇങ്ങനെ എത്ര തവണ വേണമെങ്കിലും തിരിച്ച് കുട്ടിയാകാൻ സാധിക്കും! എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ അവർ ഈ വിദ്യ പ്രയോഗിക്കാറുള്ളൂ കേട്ടോ. അല്ലെങ്കിൽ സാധാരണ ജെല്ലിഫിഷുകളെപ്പോലെ ഇവയും മാസങ്ങളോ, വർഷങ്ങളോകൊണ്ട് മരിച്ചുപോകും. മണിയുടെ ആകൃതിയിലുള്ള ഈ ജെല്ലിഫിഷിന്റെ പരമാവധി വ്യാസം 4.5 മില്ലിമീറ്റർ മാത്രമാണ്. 1883-ൽ മധ്യധാരണ്യാഴിയിൽ വെച്ചാണ് മരണമില്ലാത്ത ജെല്ലിഫിഷുകളെ ശാസ്ത്രജ്ഞർ ആദ്യമായി കണ്ടെത്തുന്നത്.എന്നാൽ 1990കളിലാണ് മരണത്തെ അതിജീവിക്കാനുള്ള ഇവയുടെ പ്രത്യേക കഴിവിനെക്കുറിച്ച് ചില ഇറ്റാലിയൻ ഗവേഷകർ മനസിലാക്കിയത്. മരണമില്ലാത്ത ജീവികളാണെങ്കിലും ഇവ പലപ്പോഴും വലിയ ജീവികൾക്ക് ഇരയാകാറുണ്ട്. ഏതായാലും ഈ പ്രത്യേക കഴിവ് കാരണം മരണമില്ലാത്ത ജെല്ലിഫിഷുകൾ ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും പെരുകുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
When we think of a jellyfish, what most of us is picturing is the “Medusa stage”, the second stage of jellyfish life. They spend this part of their lives as opaque drifting balloons with trailing tentacles.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@philominafeby2320
@philominafeby2320 2 года назад
പുതിയ അറിവുകൾ പകരുന്ന ചേച്ചിക്ക് thanks .. ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു ...
@sidhuc380
@sidhuc380 2 года назад
Nice presentation 👍👍
@shelbinkj3878
@shelbinkj3878 2 года назад
നന്നായിട്ടുണ്ട്👌👌👌
@annabinisha312
@annabinisha312 2 года назад
Good presentation ❤️
@anujoseph2976
@anujoseph2976 2 года назад
👌👌
@flibyshelben553
@flibyshelben553 2 года назад
Different theme aanallo👌
@rosminp.george2535
@rosminp.george2535 2 года назад
Nice👌
@amaljoseph6765
@amaljoseph6765 2 года назад
Nice 👍👏
@merinpgeorge2261
@merinpgeorge2261 2 года назад
👌👌
@philomipaul8485
@philomipaul8485 2 года назад
👌👌
Далее
HOW DID SHE DECIDE TO DO THIS?!
00:27
Просмотров 7 млн
HOW DID SHE DECIDE TO DO THIS?!
00:27
Просмотров 7 млн