Тёмный
No video :(

മാമ്പഴം/കവിത/വൈലോപ്പിള്ളി ശ്രീധരമേനോൻ/Mambazham/Malayalam Poem/Vyloppilly Sreedharamenon/No.7 

SPRING OF POEMS
Подписаться 515
Просмотров 4,4 тыс.
50% 1

മാമ്പഴം/കവിത/വൈലോപ്പിള്ളി ശ്രീധരമേനോൻ/Mambazham/Malayalam Poem/Vyloppilly Sreedharamenon
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തില്‍ നിന്നുതിർന്നു ചുടുകണ്ണീര്‍
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തില്‍ നിന്നുതിർന്നു ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുൻപിലേറെ നാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല-
മ്മലർ ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ്
മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവൻ
മാൻപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻമരതക
ക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ട് പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാ-
സീനനായ് ക്രീഡാരസലീനനായ്‌ അവന്‍ വാഴ്‌കെ
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിർന്നു ചുടുകണ്ണീര്‍
തന്മകന്നമൃതേകാൻ താഴോട്ടു നിപതിച്ച
പൊൻപഴം മുറ്റത്താർക്കും വേണ്ടാതെ കിടക്കവേ
അയൽ‌പക്കത്തെ കൊച്ചുകുട്ടികള്‍ ഉത്സാഹത്തോട-
വർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുൾ-
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും
വാസന്തമഹോത്സവമാണവർക്കെന്നാൽ അവൾ
ക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വർഷാകാലം
വാസന്തമഹോത്സവമാണവർക്കെന്നാൽ അവൾ
ക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വർഷാകാലം
പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ടു തന്‍
ദുരിതഫലം പോലുള്ളാ പഴമെടുത്തവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം വാസ്തവമറിയാതെ
നീരസം ഭാവിച്ച് നീ പോയിതെങ്കിലും കുഞ്ഞേ
നീയിതു നുകർന്നാലേ അമ്മക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ
വരിക കണ്ണാൽ കാണാ‍ൻ വയ്യാത്തൊരെന്‍ കണ്ണനേ
തരസാനുകർന്നാലും തായതൻ നൈവേദ്യം നീ
ഒരു തൈകുളിർ കാറ്റായ് അരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു.
ഒരു തൈകുളിർ കാറ്റായ് അരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു.
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു.മാമ്പഴം - കവിത - വൈലോപ്പിള്ളി ശ്രീധരമേനോൻ

Опубликовано:

29 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Напугал рыжего малыша😂
01:00
Просмотров 47 тыс.