Тёмный

വാക്കുകൾ കൊണ്ടു ചിത്രം വരയ്ക്കുന്ന പി ഭാസ്കരൻ | ഗാനവീഥി | Sreekumaran Thampi Show | EP : 32 

Rhythms of Life - A Sreekumaran Thampi Show
Подписаться 56 тыс.
Просмотров 24 тыс.
50% 1

Please SUBSCRIBE , LIKE & SHARE .
Rhythms of Life - A Sreekumaran Thampi Show
Segment : Gaanaveethi
P Bhaskaran Master Songs
Oru Pushpam Maathramen
Praanasakhi njan verumoru
Orkkuka Vallappozhum
Romantic Hits of P Bhaskaran Mash

Опубликовано:

 

18 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@Mrlaijumathew
@Mrlaijumathew 2 года назад
പഴയ കാര്യങ്ങൾ പറഞ്ഞു തരാൻ ഇന്ന് ആരുംഇല്ല' ഈ കാര്യങ്ങൾ പുതുതലമുറയ്ക്ക് അറിയില്ല ' തുടരുകാ - അങ്ങേയ്ക്ക് ആരോഗ്യം ഉള്ള കാലത്തോളം
@gopinathannairmk5222
@gopinathannairmk5222 2 года назад
വയലാറിനെക്കാൾ എനിക്കിഷ്ടം ഭാസ്ക്കരൻ മാഷേയാണ്. Thank you, Thampi Sir
@ananda_padmanabhan4829
@ananda_padmanabhan4829 2 года назад
എന്റെ കാഴ്ചപ്പാടിൽ മലയാള സിനിമ ഗാനരചയിതാക്കളിൽ പ്രഥമ സ്ഥാനം ഭാസ്‌കരൻ മാസ്റ്റർക്ക് ആണ്. താമര കുമ്പിളല്ലോ മമ ഹൃദയം, അപാര സുന്ദര നീലാകാശം എന്നീ ഗാനങ്ങൾ ഒക്കെ എത്ര മനോഹരം ആണ്. സാഹിത്യത്തിന്റെ അതിപ്രസരമില്ല, ലളിതമായ വാക്കുകൾ, അതേ സമയം ഗഹനമായ അർത്ഥ തലങ്ങൾ! ഭാസ്‌ക്കരൻ മാഷിന് ശേഷം അതേ മനോഹാരിതയിൽ സിനിമാ ഗാനം എഴുതിയിട്ടുള്ളത് തമ്പി സാർ തന്നെയാണ്! ❤️
@vijayakrishnannair
@vijayakrishnannair 2 года назад
True
@giridharanmp6128
@giridharanmp6128 2 года назад
🙏🙏ഭാസ്കരൻ മാഷിന്റെ ഗാനം പോലെ തന്നെ മനോഹരമായിരിക്കുന്നു തമ്പി സാറിന്റെ അവതരണവും 🙏🙏
@deepa2758
@deepa2758 2 года назад
ഭാസ്കരൻ മാഷിന്റെ രചനകൾ .. എന്നെന്നും..ഓർമ്മിയ്ക്കപ്പെടുന്നവ.. തന്നെയാണ്... സാറിന്റെ വിവരണത്തിലൂടെ.. അദ്ദേഹത്തിന്റെ.. ഗാനങ്ങളെ.. പറ്റി.. കൂടുതൽ.. മനസ്സിലാക്കുവാൻ സാധിച്ചു.. 🙏🙏🌹..thank you sir....
@kanakarathnamkc746
@kanakarathnamkc746 2 года назад
1979 കാലത്ത് താങ്കൾ കുങ്കുമം മാസികയിൽ എഴുതിയ കവിതകൾ ഞാൻ സ്തിരം വായിക്കുമായിരുന്നു.
@chandranpillai2940
@chandranpillai2940 2 года назад
ഭാസ്ക്കരൻ മാഷ് ഗാന രംഗത്തെ ചങ്ങമ്പുഴയാണ് എത്ര ലളിത സുന്ദര കോമള പദാവലികളാണ് അദ്ദേഹത്തിന്റെ ഗാന മാലികയിൽ അണിനിരക്കുന്നത് തമ്പിസാർ പറയുന്നതെല്ലാം വാസ്തവമാണ് തമ്പിസാറിനൊളം ഭാസ്കരൻ മാഷേ അറിഞ്ഞ വർ മറ്റരാ ണുള്ളത് വാക്കും അർത്ഥവും പോലെയാണ് അവർ തമ്മിലുള്ള ബന്ധം താമസമെന്തെ വരുവാൻ എന്ന ഗാനം മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനമാണന്ന് ഏവരും അംഗികരിക്കുന്നതുമാണ് തമ്പിസാറിനു നമസ്കാരം ......
@PRMBTH
@PRMBTH Год назад
നന്ദി സർ... ഓർക്കുക വല്ലപ്പോഴും എന്ന കവിത പലവട്ടം വായിച്ചിട്ടുണ്ട്... അങ്ങയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു... നന്ദി...
@swaminathan1372
@swaminathan1372 2 года назад
തമ്പി സാറിൻ്റെ ഈ വിവരണം കേട്ടു കഴിഞ്ഞപ്പോൾ താമസമെന്തേ വരുവാൻ എന്ന ഗാനത്തോടുള്ള ഇഷ്ട്ടം ഇപ്പോൾ ഇരട്ടിയായി...🙏🙏🙏
@ajishsebastian703
@ajishsebastian703 5 месяцев назад
തമ്പി സാറിൻറെ വാക്കുകളിൽ നിറയുന്ന ഭാസ്കരൻ മാസ്റ്റർ അതുല്യ പ്രതിഭ
@ajishsebastian703
@ajishsebastian703 5 месяцев назад
താമസമെന്തേ വരുവാൻ..... മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ഗാനം, തമ്പി സാറിൻറെ വിവരണത്തിലൂടെ, അനുഭവിക്കാൻ സാധിച്ചതിൽ, ഒരായിരം നന്ദി....❤
@p.k.thomas3123
@p.k.thomas3123 2 года назад
തമ്പി ചേട്ടന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
@ourawesometraditions4764
@ourawesometraditions4764 2 года назад
😍😍നന്ദി സാർ 🙏🙏🙏.. സ്വ ർഗ്ഗത്തിലിരുന്നു ഭാസ്കരൻ മാഷ് അങ്ങ് അദ്ദേഹത്തിനെപ്പറ്റി പറയുന്നത് കേട്ട് ""എന്നും "" ആനന്ദിക്കുന്നുണ്ടാകും 😍😍.. അങ്ങയെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും 🙏🙏🙏🙏 ഒത്തിരി സ്നേഹം ആദരവ് പ്രീയപ്പെട്ട തമ്പി സാർ 😍😍..
@PRMBTH
@PRMBTH Год назад
തേൻമാവുകളുടെ വളർച്ച കണ്ട് അനുയാത്ര ചെയ്യാൻ കൊതിച്ച് വളരുന്ന തൈമാവുകളേറെയുണ്ടീ യുള്ളവനെപ്പോലെ യെന്നോർത്തനുഗ്രഹിക്ക സർ 🙏 ന്നോതാനുഗ്രഹിക്ക്
@priyan2all
@priyan2all Год назад
മലയാള ചലച്ചിത്ര ഗാനശാഖയുടെ ചരിത്രവും, മലയാള ചലച്ചിത്ര ചരിത്രവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. തമ്പിച്ചേട്ടനു നന്ദി.
@annakatherine60
@annakatherine60 11 месяцев назад
എന്തു മനോഹരമായിട്ടാണ് തമ്പിസാർതാമസമെന്തേ.... എന്ന ഗാനം വിശകലനം ചെയ്യുന്നത്!! ഇപ്പോഴാണ് ഈ ഗാനം ശരിക്കും മനസ്സിൽ കൊണ്ടത്.നമിക്കുന്നുസാർ...🙏🙏👌👌👏👏❤
@gopalakrishnan9599
@gopalakrishnan9599 11 месяцев назад
പാതിരക്കാറ്റിൽ നിന്റെ പട്ടുറുമാൽ ഇളകിയല്ലോ - എന്നു രണ്ടു പ്രാവശ്യം പാടും . രണ്ടിനുമിടയിൽ ഒരു ഗിത്താർ നോട്ട് ഉണ്ട് - മനോഹരം . ഒറിജിനലിൽ മാത്രമേ അതു കേട്ടിട്ടുള്ളു .
@ciniclicks4593
@ciniclicks4593 Год назад
Pathuveluppinu muttathu nilkanu kastoorimullakku Thalikettu manoharamayavarikal P bhaskaran sir🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@varmauthram
@varmauthram Год назад
ബാബുരാജിനെ കുറിച്ചുള്ള തെറ്റിദ്ധാരണ തീർത്ത് കൊടുത്തതിൽ വളരേയധികം സന്തോഷം. 🙏
@ajishsebastian703
@ajishsebastian703 5 месяцев назад
സംഗീതത്തിന്റെ സമ്മാനം ,ശ്രീകുമാരൻ തമ്പി❤
@prakashkrishna7108
@prakashkrishna7108 2 года назад
ഞങ്ങൾ ഓണാട്ടുകരക്കാരുടെ സ്വകാര്യ അഹങ്കാരം.. തമ്പിസാർ.. ഭാസ്കരൻ മാഷിന്റെ താമസമെന്തേ വരുവാൻ എന്ന പകരം വെയ്ക്കാനില്ലാത്ത ഗാനംപോലെ തന്നെ അതിമനോഹരമാണ് തമ്പിസാറിന്റെ ഇലഞ്ഞിപ്പൂമണം ഒഴുകിവരും ഇന്ദ്രിയങ്ങളിൽ അതുപടരും എന്ന ഗാനവും.. ഏതാണ്ട് ഈ രണ്ടു പാട്ടിലേയും ബിംബങ്ങളും.. കാമുകിയോടുള്ള കാമുകന്റെ അനിതരസാധാരണമായ സ്നേഹവായ്പ്പും പ്രകൃതിയോടുള്ള ഉപമയും.. ഉദാഹരണത്തിന്..ഒഴുകിവരുന്ന ഇലഞ്ഞിപ്പൂവിന്റെ മാദക ഗന്ധം തന്റെ ഇന്ദ്രിയങ്ങളിൽ അനുഭവവേദ്യമാകുമ്പോൾ...തന്റെ കാമുകി തനിക്കു മുൻപ് മധു ചുംബനം നൽകിയപ്പോൾ അന്നു അവളുടെ മുഖം പകർന്നു നൽകിയ സുഗന്ധം അനുഭവിക്കുന്നതും.. നിലാവിന്റെ നീല ഞൊറികൾ കാമുകിയുടെ പാട്ടുപാവാടയുടെ ഞൊറികളായും.. രാത്രിപാടുന്ന വരികളിലൂടെ തന്റെ കാമുകിയുടെ ശാലീനഭാവം ദർശിക്കുകയും.അവളുടെ കാൽത്തളയുടെ സ്വനം കവിതയായിത്തോന്നുകയും ചെയ്യുന്ന കാമുകന്റെ മാനസിക വ്യാപാരങ്ങളെ വളരെ ലാളിത്വത്തോടുകൂടിയും തന്മയത്തോടുകൂടിയുംതമ്പിസാറും.. വരച്ചു കാട്ടിയായിട്ടുണ്ട്.. തുടരുക... അഭിനന്ദനങ്ങൾ..
@ngeethambika688
@ngeethambika688 2 года назад
തിരുവനന്തപുരം ആകാശവാണിയിലൂടെയാണ് ഓർക്കുക വല്ലപ്പോഴും എന്ന കവിത കേൾക്കുന്നത്... അതിനും മുൻപുതന്നെ പ്രാണസഖിയും താമസമെന്തെയും ജീവിതത്തിന്റെ ഭാഗമായിരുന്നു... പത്തുവെളുപ്പിന് മുറ്റത്തുനിക്കണ... ഗ്രാമ്യബിംബങ്ങൾ സമൃദ്ധമായി ഉപയോഗിച്ച കവി... അദ്ദേഹത്തിന്റെ പ്രണയിനിയോട് എന്നും അസൂയയായിരുന്നു... ഇത്രയും നന്മയുള്ള ഒരു കാമുകനെ കിട്ടിയതിൽ... ശ്രീകുമാരൻ തമ്പി സാറിനെ നമിക്കുന്നു.. മറ്റൊരു കവിയുടെ കവിതയാണ്.. ഗാനമാണ്... സ്വന്തം ഗാനത്തേക്കാൾ ഇഷ്ടം എന്ന് സമ്മതിക്കുന്ന മനസിന്റെ നന്മ... നമിക്കുന്നു സാർ... 🙏
@rks9607
@rks9607 2 года назад
ദാദാ ഫാൽകെ അവാർഡിന് എന്തു കൊണ്ടും അർഹനായിരുന്നു ബഹുമുഖ പ്രതിഭയായ ഭാസ്കരൻ മാഷ്.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 4 месяца назад
കെ രാഘവൻ, ബാബുരാജ്, BA ചിദംബരനാഥ്, പുകയെന്തി എന്നിവരുടെ 80% ഗാനങ്ങളും എഴുതിയിട്ടുള്ളത് ഭാസ്കരൻ മാസ്റ്റർ ആണ്.
@prasobhsobhanan6806
@prasobhsobhanan6806 2 года назад
സർ എഴുതുന്നത് വായിക്കാൻ ആണ് കൂടുതൽ ഇഷ്ടം
@annakatherine60
@annakatherine60 11 месяцев назад
വീണ്ടും കണ്ടതിനാലാണ് അഭിപ്രായം വീണ്ടും എഴുതിയത്.
@sreenath7972
@sreenath7972 2 года назад
എൻ്റെ സ്വന്തം തമ്പി സാർ.. എൻ്റെ സ്വന്തം ഭാസ്കരൻ മാഷിനെ പറ്റി പറയുന്നത് കേൾക്കാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായല്ലോ.... നന്ദി നന്ദി നന്ദി....
@vikramanpillaig4735
@vikramanpillaig4735 Год назад
അതീവ ഹൃദ്യമായ അനുഭവ പകർച്ച.നന്ദി സാർ
@madhusoodhanannair2677
@madhusoodhanannair2677 2 года назад
സാറിന്റെ Cinima ഗാനങ്ങൾ ഓരോന്നിനെയും കുറിച്ച് music Director, liricist, producer, Director, നടി നടൻമാർ എന്നിവരുടെ ഇടപെടൽ, അനുഭവം എന്നിവയെ സംബന്ധിച്ചു ഒരു cinima ഗാന ചരിത്ര ഗ്രന്ഥം എഴുതിയാൽ അന്നത്തേയും, ഇന്നത്തേയും തലമുറയ്ക്ക് ഒരു കൗതുകവും, അറിവും നൽകുമായിരുന്നു
@RajKumar-oz2go
@RajKumar-oz2go 2 года назад
ഭാസ്കരൻ മാസ്റ്ററെ പോലുള്ള മഹാന്മാർ പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയം തന്നെ!! ഏറ്റവും ലളിതമായ മലയാളത്തിൽ ഗാനങ്ങൾ രചിച്ചിരുന്നത് ഭാസ്കരൻ മാസ്റ്റർ ആയിരുന്നു.
@user-bb5kx9eu1r
@user-bb5kx9eu1r 2 года назад
ഭാസ്കരൻമമാഷിന്റെ രചനകളുമായി അങ്ങയുടെ കവിതകളെ താരതമ്യം ചെയ്യുന്നത് ശരിയല്ല എന്ന അങ്ങയുടെ നിലപാട് പ്രശംസനീയം.എന്നാൽ മലയാള ചലച്ചിത്രഗാനശാഖയിൽ തികച്ചും മാന്യമായ പദാവലി കൊണ്ടു നല്ല രചനകൾ നടത്തിയ ശ്രീകുമാരൻതമ്പിസാറിനെ ശ്രോതാക്കളായ ഞങ്ങൾക്ക് മാറ്റി നിർത്താൻ ബുദ്ധിമുട്ടുണ്ട്.ആഭാസചുവയുള്ള ഒരു ഗാനം പോലും അങ്ങയുടേതായി ചൂണ്ടി കാട്ടാൻ കഴിയില്ല.അതിനാൽ തമ്പിസാറിനെ കുടുംബസദസിന്റെ കവി എന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു.
@vijayakumart297
@vijayakumart297 2 года назад
Bhaskaran mashinte gaana rachana rajatha jubilee Ernakulam marine drive il aaghoshichappol oru school vidhyarthi aayirunna njan angayudeyum, Vayalarinteyum okke prasangam kelkkuvanum Sri. P. Jayachandran, Janaki amma ennivarude paattu nerittu kelkkuvanum bhagyam labhichu.
@sreekumarielephants4142
@sreekumarielephants4142 2 года назад
മലയാള സിനിമയിൽ പഴയഗാനങ്ങൾക്കുളള ഈണവും,അർത്ഥവും ഇന്നുള്ളവയ്കുണ്ടൊ ? വയലാറും,ഭാസ്കരൻ മാഷും,തമ്പിസാറും,യൂസഫലിയും,ബിച്ചുതിരുമലയും മറ്റുള്ള പ്രഗത്ഭരായ പല കവികളും സൃഷ്ടിച്ച ഗാനങ്ങളാൽ സംപുഷ്ടമായ പഴയസിനിമയേക്കുറിച്ചോർകുമ്പോൾ മാത്രമാണ് മനസ്സിനിത്തിരി ആശ്വാസം തോനുന്നത് . വളരെനന്ദിയുണ്ടുസാർ ഭാസ്കരൻമാഷിനെക്കുറിച്ച് ഇത്രയും കേൾപിച്ചതിന് .
@annakatherine60
@annakatherine60 2 года назад
ചരിത്രം പഠിപ്പിക്കുന്ന ഒരു മഹാഗുരുവായും മലയാള സിനിമാ ശാഖയെക്കുറിച്ച് വളരെ ലളിതമായ രീതിയിൽ, അതും ഗാനങ്ങളെക്കുറിച്ച് മനസ്സിൽ പതിയുന്ന തരത്തിൽ വളരെ ആകർഷണീയമായി ക്ലാസ്സെടുക്കുന്ന ഒരു മഹാകവിയായും തമ്പിസാർ ഈ വിവരണത്തിലൂടെ തിളങ്ങുന്നു . വളരുന്ന തലമുറയ്ക്ക് തമ്പിസാറിനെപ്പോലെ അതിമനോഹരമായി എല്ലാം മനസ്സിലാക്കുന്ന ഒരദ്ധ്യാപകനെ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു,.
@chengalur
@chengalur 2 года назад
Brilliant once again… his juxtaposing “താമസമെന്തേ വരുവാൻ” with a scathing, biting, humorous summary of what current youngsters are up to is just precious.
@beenababu7367
@beenababu7367 Год назад
Thamasamenthe varuvan, ente jeevithanubhavathyl yulppedunna pattanu sir. Athu kondu ee pattu eppozhum kettukondirikkunnu. Thampi sirum prem nazir sirum eppozhum ormayil varunnu.
@venugopalb5914
@venugopalb5914 2 года назад
അങ്ങയുടെ വാക്കുകളിലൂടെ ആ മനോഹര ഗാനം വീണ്ടും ആസ്വദിക്കാനായി. ഇതേ ചിത്രത്തിലെ " അറബിക്കടലൊരു മണവാളൻ :- " ആണ് എനിക്ക് കൂടുതൽ ഇഷ്ടം. അറബിക്കടൽ മണവാളനും, കര മണവാട്ടിയുമാണ്. അവർ പായിൽ ഇരുന്ന് പകിടയുരുട്ടി കളിക്കുകയാണ്. കടൽത്തിര വരുമ്പോൾ ശംഖും, മറ്റും അങ്ങോട്ടുമിങ്ങോട്ടും ഒഴുകി മാറുന്നതിനെ മാസ്റ്റർ എത്ര കാവ്യാത്മകമായി വർണ്ണിക്കുന്നു. നീളെപ്പൊങ്ങും തിരമാല , നീലക്കടലിൽ നിറമാല, കരയുടെ മാറിലിടുമ്പോഴേക്കും മരതക മുത്തണി മലർമാല... കടൽ മണവാളനും, കര മണവാട്ടിയും എന്നു പറഞ്ഞു. കടലിൽ ഉയരുന്ന തിര നിറമാലയാണ്. മണവാളൻ അത് മണവാട്ടിക്ക് ചാർത്തുമ്പോൾ മുത്തും, മരതകവുമെല്ലാം കോർത്ത മാലയാണ്. തിരയടിക്കുമ്പോൾ പല നിറത്തിലുള്ള കല്ലുകളും മറ്റും തീരത്തടിയുന്നു. ഇതിനെയാണ് മാസ്റ്റർ മനോഹരമായി വർണ്ണിക്കുന്നത്. കാറ്റു ചിക്കിയ തെളി മണലിൽ കാലടിയാൽ നീ കഥയെഴുതി , വായിക്കാൻ ഞാൻ അണയും മുമ്പേ വൻ തിര വന്നത് മായ്ച്ചല്ലോ... കടൽത്തീരത്തുകൂടി നടക്കുമ്പോൾ കാൽപാടുകൾ പതിയും. തിരയടിക്കുമ്പോൾ അത് മായും. കാറ്റ് ചിക്കിയ തെളിമണൽ എന്നാണ്. നന്നായി നിരത്തുന്നതിനാണ് ചിക്കുക എന്ന് പറയുന്നത്. കാലടിപതിഞ്ഞത് തന്റെ പ്രണയിനി കഥ എഴുതിയതായാണ് കവി വർണ്ണിക്കുന്നത്. ഈ ഗാനത്തിന് ബാബുക്ക നൽകിയ ഈണം അദ്ദേഹത്തിന്റെ പതിവു രീതിയിൽ നിന്ന് വ്യത്യസ്തമായാണ്. വിൻസെന്റ് മാസ്റ്ററുടെ ചിത്രീകരണവും ഗംഭീരം. ഇത്രയും കുറിച്ചത് ഈ ഗാനമാണ് മികച്ച പ്രണയഗാനമായി എനിക്ക് തോന്നിയിട്ടുള്ളത് എന്നു പറയാനാണ്. എന്റെ എളിയ അഭിപ്രായം മാത്രമാണ്. സാറിനെ തിരുത്താൻ ശ്രമിച്ചതല്ല. (അതിനുള്ള അറിവും എനിക്കില്ല.)
@kochattan2000
@kochattan2000 2 года назад
താങ്കളുടെ വിനയപുരസരമുള്ള അഭിപ്രായം എത്ര ഹൃദ്യമാണ്.
@vsankar1786
@vsankar1786 2 года назад
Thank you very much ThampiSir for your glorious tribute to BhaskaranMash who rank first among the various lyricists in Malayalam cine world. His Poetic lmagination fly high in the everlasting romantic song "Thamasamenthe Varuvan" where he has depicted Earth & Moon as the Romantic Characters in the movie, in Simple & lucid style enabling even a layman to enjoy thoroughly. Pranamam to the Great Poet.
@baijujoseph4493
@baijujoseph4493 2 года назад
അങ്ങയെ പോലെ ഒരു ജീനിയസ് ഇന്ന് മലയാളസിനിമയിൽ ഇല്ല
@giripremanand4543
@giripremanand4543 2 года назад
പി. ഭാസ്കരൻ എഴുതിയ ഗാനങ്ങളുടെ പട്ടിക നമ്മെ അൽഭുതപ്പെടുത്തും. അതേ സൗരഭ്യം പരത്തുന്ന ഗാനങ്ങൾ പിന്നെ കാണുന്നത് അങ്ങയുടെ തൂലികയിൽ നിന്നാണ്. പകരം വെയ്ക്കാൻ കിട്ടാത്ത മുത്തുകൾ 🙏🏽🙏🏽🙏🏽
@varmauthram
@varmauthram 2 года назад
താമസമെന്തേ വരുവാൻ - രാഗ് ഭീംപലാസി. നമ്മുടെ ആഭേരി.
@Vk-uo3ed
@Vk-uo3ed 2 года назад
ഭാസ്കരൻ മാഷും തമ്പിസാറും ആണു എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനരചയിതാക്കൾ😍☺
@anithamohan6410
@anithamohan6410 2 года назад
Great sir.Thamasamenthe varuvan ettavum ishtapetta pranayaganamanu.Abhijathyam cinemayile ellapattuķalum.thamarakumbilallo mama hrudayam..
@raghumadathil7418
@raghumadathil7418 Год назад
Thampi sir❤
@sreekumarmp8594
@sreekumarmp8594 2 года назад
ഞാൻ ഏറ്റവും ബഹുമാനിക്കുന്ന കലാകാരൻ...ശ്രീകുമാരൻ തമ്പി സാർ.....നന്ദി .അങ്ങയുടെ അവതരണം നന്നായിട്ടുണ്ട്
@mathewabraham3681
@mathewabraham3681 2 года назад
Valiya manasinu munnil pranamikunnu,veedum varika njagalodu khada parayaan.
@deepthyanil9130
@deepthyanil9130 2 года назад
സാറിനെ... നമിക്കുന്നു കുലീനമായ അവതരണം 🙏🙏🙏🙏❤❤❤💐💐💐🌹🌹🌹
@drminicv3226
@drminicv3226 2 года назад
ഭാസ്കരൻ മാഷിന്റെ ഓർക്കുക വല്ലപ്പോഴും എന്ന കവിത യെ പറ്റി കൊല്ലം SN കോളേജ് ൽ ശ്രീ പെരുംപുഴ ഗോപാലകൃഷ്ണൻ സാറിനു, ശ്രീ CK Lilly mam, sri V sambasivan sir, ഇവർക്കൊക്കെ ഒപ്പം പഠിച്ചിരുന്ന എന്റെ മാതാപിതാക്കൾ പറയുന്നതു കേട്ടിട്ടുണ്ട്.. എങ്കിലും ഇതു വരെ വായിക്കാൻ കഴിഞ്ഞിട്ടില്ല....മനോഹരമായ ചിത്രങ്ങൾ ലളിത മായ വാക്കുകൾ കൊണ്ടു വരയ്ക്കുന്ന പ്രിയപ്പെട്ട കവി ഭാസ്കരൻ മാഷിനെ പറ്റി തമ്പി സാർ ന്റെ അവതരണം ഗംഭീരമായി.. ഒപ്പം ഇത്രയും ഭംഗിയായി അങ്ങ് പാടും എന്നത് ഒര് പുതിയ അറിവാണ്... അഭിനന്ദനങ്ങൾ.... മയങ്ങിപ്പോയി.. ഞാൻ ഒന്ന് മയങ്ങിപ്പോയി അപ്പോൾ മധു മാസ ചന്ദ്രൻ വന്നു മടങ്ങിപ്പോയി.... എത്ര നല്ല സങ്കല്പം... Thank you so much sir..... For the beautiful episode🙏🙏🙏🙏
@drminicv3226
@drminicv3226 2 года назад
താത നിൻ കല്പനയാൽ പൂവനം തന്നിലൊരു പാതിരാ പ്പൂവായി വിരിഞ്ഞു ഞാൻ പൂമണം ഇല്ലല്ലോ, പൂന്തേനും ഇല്ലല്ലോ പൂജക്ക്‌ നീയെന്നെ കൈക്കൊള്ളുമോ...ചെറിയ പ്രായത്തിലെ മനസ്സിൽ പതിഞ്ഞു പോയ അർത്ഥവത്തായ വരികൾ... 🙏🙏🙏🙏🙏
@psubhash5500
@psubhash5500 2 года назад
ജീവിതേശ്വരിക്കേകുവാനൊരു പ്രേമലേഖനമെഴുതി രാഗപൗർണമി മേഘപാളിയിൽ ഗാനമെഴുതും രാവിൽ... അങ്ങയുടെ വരികൾക്ക് ബാബുക്ക ഈണം നൽകി യേശുദാസ് പാടിയ ഈ ഗാനമാണ് എനിക്ക് ഏറെ ഇഷ്ടം. ഒത്തിരി നന്ദി സർ
@ravimohankr1537
@ravimohankr1537 2 года назад
തമ്പി സാറേ 🌹
@ABHIRAMI-bw9mi
@ABHIRAMI-bw9mi Год назад
മധുരതരം❤🎉
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v 2 года назад
മലയാള സിനിമയുടെ ഏറ്റവും നല്ല പാട്ട് എഴുത്ത് കാരൻ കവി ഏതെന്നു ചോദിച്ചാൽ ഞാൻ നിസംശയം പറയും അത് P, ഭാസ്കരൻ മാഷാണെന്ന് അതിനു ശേഷമേ വയലാറിന് സ്ഥാനമുള്ളൂ കാരണം മലയാളത്തിൽ ഭാഷകരൻമാഷിന് അറിയാത്ത സ്ലാങ്കുകൾ ഇല്ല മലബാറിലേയും തിരുകൊച്ചിയിലെയും തിരുവതാം കൂറിലേയും ശൈലി തന്റെ വരികളിൽ കൊണ്ട് വന്നിട്ടുണ്ട് അദ്ദേഹം ആ മഹാ കവിക്ക് പ്രണാമം 🌹🌹
@SureshMenon
@SureshMenon 2 года назад
ഭാസ്‌കരൻ മാഷിന്റെ പാട്ടുകളിലെ വരികളിൽ കണ്ട ലാളിത്യം തന്നെയാണ് അദ്ദേഹം എഴുതിയ പാട്ടുകളെ ഏറെ ആകർഷണീയമാക്കിയത്. "പൊന്നാരം ചൊല്ലാതെ മന്ദാര തണലത്ത് കണ്ണാരം പൊത്തി കളിക്കാൻ വാ..." എന്ന പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ജനിക്കുന്ന ഗൃഹാതുരുത്വം പറഞ്ഞറിയിക്കാൻ വയ്യ!
@varmauthram
@varmauthram 2 года назад
ബാബുരാജ് നെ കുറിച്ച് പറഞ്ഞത് വളരെ സത്യം. ഹിന്ദുസ്ഥാനി രാഗങ്ങളാണ് അദ്ദേഹം കൂടുതലും കൈകാര്യം ചെയ്തിരുന്നത്. വളരെ മധുരമാരി അവതരിപ്പിക്കാനും സാധിച്ചു. ഏറ്റവും കൂടുതൽ രാഗ് യമൻ ആണ് ഉപയോഗിച്ചിട്ടുള്ളത്.
@user-bb5kx9eu1r
@user-bb5kx9eu1r 2 года назад
ബാബുരാജിനെ പോലെ മധുര ഗാനങ്ങൾ ഒരുക്കിയ മറ്റൊരു സംഗീതസംവിധായകൻ മലയാളത്തിൽ ഉണ്ടോ.അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ട് നോക്കുക കാര്യം മനസിലാകും
@sadasivankizhppayur792
@sadasivankizhppayur792 2 года назад
പി.ഭാസ്കരൻ മാസ്റ്ററിന്റെയും തമ്പിസാറിന്റെയും ഗാനങ്ങൾ അനശ്വരമായി നിലനിൽക്കെട്ടെ എന്ന് ആത്മാർത്ഥമായ് ആഗ്രഹിക്കുന്നു സാറിന്റെ അവതരണം ഗംഭീരം🙏🙏🙏🙏
@vijayakumarikr4593
@vijayakumarikr4593 2 года назад
സാർ നന്നായി പാടുന്നു.
@p.k.rajagopalnair2125
@p.k.rajagopalnair2125 2 года назад
A poet who created words to draw a beautiful picture of love , life , this is what late poet and lyricist Shri P. Bhaskaran was . These are the words of poet and one of the most celebrated personality of Malayalam film Industry , the one and only Sree kumaran Thampi. Mr. Thampi was talking about his mentor, Mr'P. Bhaskaran whom he idolized all through his life. Late Shri P.Bhaskaran , the maker of the melo drama movie "Neelakuyil" , which acted as a turning point in the history of Malayalam cinema , as the industry did not have to look back since then. It was just the beginning of P, Bhakaran the lyricist and the film maker who created hundreds of film songs and movies , that saw Malayalm films getting richer with more number of high-quality films taking birth. Mr. Thampi brought before viewers one particular song " Thamasamende varuvan" a deep-rooted love song penned down by late P. Bhaskaran , as he consider this song as his most favorite one , a love song , which makes the listener to fall in love with the song by tempting his mind to search for the lover and the girl he loved.. Such was the beauty of the song when it was heard in the mesmarizing voice of Yesudas , with late Shri. Baburaj composing it. This song has turned out to be a unique song of late P.Bhaskaran- Mr. Thampi rightly says.
@vrindav8478
@vrindav8478 2 года назад
🙏 Namasthe Sir...
@vipinkrisnat6205
@vipinkrisnat6205 2 года назад
നമസ്ക്കാരം സാർ...ഭാസ്ക്കരൻ മാഷേ പറ്റി താങ്കൾ പറഞ്ഞതിൽ എനിക്ക് വളരെയേറെ സന്തോഷമായി.അദ്ദേഹത്തിൻ്റെ വരികൾ ഓരോന്നും വിലമതിക്കാനാവാത്തതാണ്.ഞങ്ങളുടെ ഗ്രൂപ്പിന് വേണ്ടി അദ്ദേഹത്തിൻ്റെ "നവകാഭിഷേകം..." ഞാൻ ഏകാദശി ദിവസം പാടിയിരുന്നു. വരികൾ വളരെ ഹൃദ്യമാണ്.ഇതൊക്കെ ഞങ്ങൾക്ക് പറഞ്ഞു തരുവാൻ താങ്കളെ ദൈവം ഞങ്ങളുടെ കൂടെ നിർത്തിയിരിക്കുന്നത് തന്നെ മഹാഭാഗ്യമായി കരുതുന്നു.തമ്പിസാറിന് ഹൃദയത്തിൽ നിന്നും സ്നേഹത്തിൽ പൊതിഞ്ഞ അഭിവാദ്യങ്ങൾ.
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 года назад
ഭാസ്‌കരൻ മാസ്റ്റർ നിത്യഹരിത ഗാനരചയിതാവും , സംവിധായകനും 👍💟 മാഷിന് പ്രണാമം 🙏 ഇന്നത്തെ ഗാനവീഥി മനോഹരം തമ്പി സർ 💟🤝
@bennyjoyson8384
@bennyjoyson8384 2 года назад
The legendary Bhaskaran master 🙏🙏 My favourite song : കാട്ടിലെ പാഴ്മുളം (വിലയ്ക്കുവാങ്ങിയ വീണ)
@SGSS974
@SGSS974 2 года назад
മലയാളത്തിൽ പി ഭാസ്‌കരൻ മാസ്റ്റർ കഴിഞ്ഞേ ബാക്കി ഗാന രചയിതാക്കൾ ഉള്ളൂ.നമസ്കാരം തമ്പി സർ.
@rajanvarghese643
@rajanvarghese643 2 года назад
Number 1...= Vayalar
@mohananag8533
@mohananag8533 Год назад
വെറും 12 വർഷമെടുത്താണ് വയലാർ സുന്ദര ഗാനസാമ്രാജൃം തീർത്തത്,മറ്റുള്ളവരെപ്പോലെ 40 വർഷമെടുത്തല്ല.
@ratheeshpd6862
@ratheeshpd6862 2 года назад
Thank you sir
@rejigobinath650
@rejigobinath650 2 года назад
തമ്പി സർ പറഞ്ഞത് എത്ര വലിയ സത്യമാണ്... പ്രേമം എന്നാൽ പുതിയ തലമുറക്ക് വയലൻസാണ്.... No എന്ന കേൾക്കാൻ അവർക്ക് ഇഷ്ട്ടമല്ല... ആസിഡ് കുപ്പിയും കത്തിയുമായി I love you പറയാൻ പോകുന്നവർ തമ്പി സറിന്റെ വാക്കുകകൾ ഒരു നിമിഷം ഓർക്കുമെങ്കിൽ.....
@sreekumargeetha7134
@sreekumargeetha7134 2 года назад
ഇത്തരം പ്രോഗ്രാം അവതരിപ്പിക്കുന്ന തമ്പി സാറിന് ഒരായിരം നന്ദി.
@balachandranm628
@balachandranm628 2 года назад
ഭാസ്കരൻ മാഷ് ഒരു സ്വാതന്ത്ര്യ സമര പോരാളി ആയിരുന്നു ബോംബ് നിർമാണം പഠിക്കാൻ ലഹോറിൽ പോയതായി വായിച്ചൂട്ടുണ്ട് അദ്ദേഹത്തിനു പദ്മപുരസ്‌ചാരം ലഭിച്ചിട്ടില്ല . തമ്പി സാറിനും
@satheeshmannady9592
@satheeshmannady9592 2 года назад
P bhaskaran mash enikku attavum ishtamulla ganam.sheeveli mudangi sreedevi madangi... porvili thudangi poovili adangi. Ee variyude Arkham enthanu'maanam masthakam kulukki thalli thaazhayittu'
@s.d.shajilal5463
@s.d.shajilal5463 2 года назад
ഒരു പാട്ട് കേൾക്കുമ്പോൾ വരികൾ ശ്രദ്ധിക്കാറുണ്ടെങ്കിലും അത് ഒരു കവിയുടെ സങ്കപ്പത്തിൽ എങ്ങനെ ആയിരിക്കും എന്ന് എന്നെപ്പോലെ ഉള്ളവർക്ക് മനസ്സിലാകില്ല. "താമസമെന്തേ വരുവാൻ........." എന്ന പാട്ട് മിക്കപ്പോഴും കേൾക്കാറുണ്ട് . ഇപ്പോഴാണ് ആ പാട്ടിനോട് കൂടുതൽ ഇഷ്ടം തോന്നുന്നത്..... വളരെ നന്ദി സാർ...
@sangeethajay6687
@sangeethajay6687 2 года назад
Program nice
@padmanabhanponnamkot9208
@padmanabhanponnamkot9208 2 года назад
എന്ത് മനോഹരമായ അവതരണം. സാർ ഒരു നല്ല അദ്ധ്യാപകരും കൂടിയാണ്. എപ്പിസോഡ് വേഗം തീർന്ന് പോയത് കഷ്ടമായി പോയി.
@mathewabraham3681
@mathewabraham3681 2 года назад
P.Bhaskeren master odum Babukayodum cherthu pidikuvaan malayaliku avasashikunna eaka vykthi angu maathrem, namaskaarem.
@aravindakshanpk8934
@aravindakshanpk8934 2 года назад
തമ്പിസാറിന്റെ വിവരണം അവ വിരസമല്ല, വിജ്ഞാനപ്രദം തന്നെയാണ് !!
@abhilashnalukandathil7710
@abhilashnalukandathil7710 2 года назад
ശുഭ സായാഹ്നം, സർ
@josekthomas3387
@josekthomas3387 2 года назад
"സമയതീരത്തിൽ ബന്ധനമില്ലാതെ മരണസാഗരം പൂകുന്ന നാൾ വരെ...." ഇങ്ങനെ എഴുതാൻ അക്ഷരാർത്ഥത്തിൽ തന്നെ ഏറ്റവും വലിയ മനുഷ്യസ്നേഹിയായ പ്രിയപ്പെട്ട ഭാസ്കരൻ മാഷിനല്ലാതെ ആർക്കു കഴിയും....!
@josekthomas3387
@josekthomas3387 2 года назад
@Jyothi Sitharaസിനിമയിലേതാണ്... അണിയറ എന്ന ചിത്രത്തിലേത്... "അനഘ സങ്കല്പ ഗായികേ മാനസ...." ഇത്രയും മനോഹരമായ ഒരു ഗാനം ഒരു പക്ഷേ, കേട്ടിട്ടുണ്ടാവില്ല... യേശുദാസ് പാടിയത്... ദേവരാജൻ മാഷിന്റെ സംഗീതം... സിംപിൾ ആയി ശങ്കരാഭരണത്തിൽ ചിട്ടപ്പെടുത്തിയത്...!
@janakizzworld156
@janakizzworld156 2 года назад
സത്യം പറഞ്ഞാൽ ഈ ഒരു ചാനലിലൂടെ തമ്പി സാറിനെ ഒരുപാട് മനസ്സിലാക്കാനും പഠിയ്ക്കാനും കഴിഞ്ഞു,,,,സത്യത്തിൽ ഒരു സഹലകലാ വല്ലഭൻ ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയിൽ എനിയ്ക്കത് ബോദ്ധ്യമായതാണ്,,അതിന് കൂടുതൽ ശക്തി പകർന്നു ഈ ചാനൽ ഒരുപാടൊരുപാടിഷ്ടം Thank you sir🙏🙏🙏
@hilalpk9264
@hilalpk9264 2 года назад
P. ഭാസ്കരൻ മാഷിന്റെ "ഓർക്കുക വല്ലപ്പോഴും" മുഴുവനും കേട്ടു. ഏറെ ഹൃദ്യമായ കവിതാശകലം ! കാലഹരണപ്പെട്ടു പോയ പ്രണയം എന്ന സങ്കല്പത്തെ മനസ്സിലേക്ക് ആവാഹിക്കുന്ന മാന്ത്രിക സ്പർശമുള്ള വരികൾ 🌹🌹🌹 പഴയകാലത്തിലേക്ക് നമ്മെ വഴി നടത്തുന്ന ഗൃഹാതുരത്വമുണർത്തുന്ന അനുസ്മരണമുഹൂർത്തങ്ങൾ ഇനിയും താങ്കളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു 🙏
@siraja.m426
@siraja.m426 2 года назад
സാർ, ഭാസ്കരൻ മാഷിൻ്റെ താമസമെന്തേ വരുവാൻ എന്ന പ്രണയ ഗാനത്തെ ലളിതവും അതി മനോഹരവുമായി അനുവാചകർക്ക് പകർന്നു നൽകിയതിന് സാറിന് ഒത്തിരി ഒത്തിരി അനുമോദനങ്ങൾ🥰
@rajagopalr4475
@rajagopalr4475 2 года назад
പ്രണയം വിട്ടു കൊടുക്കലാഞന്ന് അങ്ങയുടെ അഭിപ്രായം എത്രയോ ശരിയാണ് .അതിനെ പ്രണയം എന്ന് പറയാനാവൂ .പക വീട്ടലല്ല എന്നതും ശ്രദ്ധേയം . 'മംഗളം നേരുന്നു ഞാൻ മനസ്വിനി മംഗളം നേരുന്നുവെന്ന്' എഴുതിയ ആൾക്ക് മറിച്ച് പറയാനാവില്ലല്ലോ .മനോഹരമായി അവതരിപ്പിച്ചു .നന്ദി, നമസ്ക്കാരം .
@kgsivaprasad2356
@kgsivaprasad2356 2 года назад
എന്റെ പ്രിയപ്പെട്ട തമ്പി ചേട്ടാ... വേറൊന്നും കൊണ്ടല്ല ഏട്ടാ എന്ന് വിളിക്കാൻ തോന്നുന്നത്... ദാസേട്ടന്റെയും... ആ ദാസേട്ടനെയും ഒത്തിരിയൊത്തിരി സ്നേഹിക്കുന്ന താങ്കളും തമ്മിൽ ഏതാനും ദിവസത്തിന്റെ അല്ലെങ്കിൽ മാസത്തിന്റെ വ്യത്യാസമേയുള്ളൂ... പല വീഡിയോകളിലും ഇത് ഞാൻ ഉറപ്പിച്ചിട്ടുള്ള വസ്തുതയുമാണ്... സത്യം പറയട്ടേ എന്റെ തമ്പി ചേട്ടാ... ഏറ്റവും കൂടുതൽ പാട്ടുകൾ നിരവധി തവണ പാടിയത്... ചേട്ടന്റെ പാട്ടുകൾ തന്നെയാണ്...!!! 👌🙏🙏🙏
@nishajayachandran5657
@nishajayachandran5657 2 года назад
നമസ്തേ സർ 🙏
@jacobpc8362
@jacobpc8362 2 года назад
പി. ഭാസ്കരൻ മാഷിനെ ലാൽ സലാം
@sobhaprabhakar5388
@sobhaprabhakar5388 2 месяца назад
🙏🏻🙏🏻🙏🏻
@likeit2022
@likeit2022 2 года назад
Great to listen from legendary poet .. that too about Great Bhaskaran mash
@Vijay-pe4mo
@Vijay-pe4mo 2 года назад
സംവിധായകനെന്ന നിലയിൽ ഭാസ്കരൻമാഷ് തമ്പിസാറിനെക്കാൾ ഒരു പടി മുകളിലാണ്.. ഗാനരചയിതാവ് എന്ന നിലയിൽ തമ്പിസാർ അദ്ദേഹത്തിനൊപ്പമോ അല്പം മുകളിലോ ആണ്... സ്വർണഗോപുര നർത്തകീശില്പം എന്ന ഗാനമാണ് മലയാളത്തിലെ ഏറ്റവും നല്ല പ്രണയഗാനം.. എനിക്ക് സംശയമേതുമില്ല ❤❤❤❤🌹🌹🌹🌹🌹പ്രിയപ്പെട്ട തമ്പിസാർ 🙏🙏🙏🙏🙏
@sairabasheer
@sairabasheer 2 года назад
" yaathrayenthinu nerunnu ningal- yathrakkayi njan aadyam nilkumpol" -. Sir, Bhaskaran Mashde nattil janichu ennatu eniku abhimanamundakunu. " Marakkuvan parayan entheluppam, mannil pirakkathirikkalanathileluppam" -
@krishnadasc4647
@krishnadasc4647 2 года назад
Thaamasamenthe varuvaan.....ithoru gaanam mathi alavukol..ethra sundarmaaya gaanam....pranaamam....Congrats thampi sir for analysing this evergreen melody....🎆🎆🎆
@dayanandpb8511
@dayanandpb8511 2 года назад
Sir, യൂസഫലി കേച്ചേരി സാറിനെ കുറിച്ചറിയാൻ ആഗ്രഹമുണ്ട് ഞാൻ ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്ന ഗാനരചയിതാവാണ് അദ്ദേഹം
@jayaprakash-tt3tg
@jayaprakash-tt3tg 2 года назад
സാർ ഒന്നും പറയാൻ വാക്കുകൾ ഇല്ല!🙏🙏🙏🌹🌹🌹
@manumanoharan9952
@manumanoharan9952 2 года назад
പ്രണയം പൂവിട്ട നിൻ ഗാനശാഖയിൽ വിടരും പിന്നെയും ഗാന ശലാകകൾ..... മധുരം ചൊരിയുന്ന രാഗദലങ്ങളിൽ അണയും സ്നേഹത്തിൻ ചിത്രപതംഗമായ്...
@ananda_padmanabhan4829
@ananda_padmanabhan4829 2 года назад
ഭാസ്‌കരൻ മാസ്റ്റർ ചിത്രകാരൻ ആണെന്ന് പറഞ്ഞത് വളരെ ശരിയാണ് ....😍 മറ്റൊരു ഉദാഹരണം- ഇന്നലെ നീയൊരു സുന്ദര രാഗമയെൻ.... ....മാനത്തെ മട്ടുപ്പാവിൽ താരക നാരിമാരാ ഗാന നിർച്ഛരി കേട്ട് തരിച്ചു നിന്നു...
@rohithrs2696
@rohithrs2696 2 года назад
Namaskaramsir
@santhakumaripn4925
@santhakumaripn4925 2 года назад
Good
@theharpman71
@theharpman71 2 года назад
Thank you Thampichetta for this episode on the great Bhaskaran Master! Genius is not a word to use lightly but he was definitely one. And we all know you consider him a Guru.🙏
@mpkpillai5346
@mpkpillai5346 2 года назад
അതിമനോഹരം🙏
@santhoshrigid5123
@santhoshrigid5123 2 года назад
Thank you sir, ദയവുചെയ്ത് ഇതു തുടരുക, എത്ര മനോഹര൦
@odathuparambilhouse8766
@odathuparambilhouse8766 2 года назад
നന്ദി സാർ!💐
@n.vijayagopalan8363
@n.vijayagopalan8363 Год назад
ബഹു: തമ്പി സാർ, 'പരീക്ഷ' എന്ന സിനിമയിലെ "ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ..." എന്ന ഗാനവും "താമസമെന്തേ..." യോടൊപ്പം ചേർത്ത് നിറുത്താവുന്ന ഒരനശ്വര ഗാനമല്ലേ?
@ambikaunnikrishnan4593
@ambikaunnikrishnan4593 2 года назад
Manoharam Sir🙏
@priyadevadath6981
@priyadevadath6981 2 года назад
🙏❤️❤️❤️
@nazarsalihas3262
@nazarsalihas3262 2 года назад
Sir Excellent presentation
@indian6346
@indian6346 2 года назад
നാഴിയുരി പാലുകൊണ്ടു് എന്ന വരി P ഭാസ്ക്കരൻ മാസ്റ്റർക്ക് മാത്രമേ കഴിയൂ എന്നുള്ളെങ്കിൽ പത്തു വെളുപ്പിന് മുറ്റത്തു നില്ക്കണ കസ്തൂരി മുല്ലയ്ക്ക് കാതുകുത്ത് എന്ന വരികളും മാസ്റ്റർക്ക് മാത്രമേ കഴിയൂ.
@VijayaKumar-ju8td
@VijayaKumar-ju8td 2 года назад
മലയാളത്തിന്റെ അഭിമാനമാണ് തമ്പി സാറും പി ഭാസ്കരൻ സാറും ഗാനരെചന സംവിധാനം നിർമാണം എല്ലാം മലയാളിക് നൽകിയത് നിങ്ങൾ രണ്ടുപേരുമാണ്
@lancygeorge2425
@lancygeorge2425 2 года назад
It is a wonderful experience to follow you sir.💐💐
Далее
skibidi toilet 76 (part 2)
04:28
Просмотров 15 млн
Копия iPhone с WildBerries
01:00
Просмотров 283 тыс.
지민 (Jimin) 'Who' Official MV
03:28
Просмотров 14 млн
skibidi toilet 76 (part 2)
04:28
Просмотров 15 млн