Тёмный

വിദ്യാഭ്യാസ പങ്കാളിത്ത സാധ്യതകൾ തുറന്ന് അമൃത യൂണിവേഴ്‌സിറ്റിയുടെ ഈസ്റ്റ് ആഫ്രിക്ക സന്ദർശനം 

Amritaworld മലയാളം
Подписаться 729
Просмотров 22
50% 1

അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വിദ്യാഭ്യാസ പങ്കാളിത്ത പരിപാടികളുടെ ഭാഗമായി അമൃത സർവ്വകലാശാല കെനിയ, ഉഗാണ്ട, ടാൻസാനിയ എന്നിവിടങ്ങളിൽ 2024 ഏപ്രിൽ 28 മുതൽ മെയ് 3 വരെ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചു. അമൃതയിൽനിന്നും സിന്ധു മനോജ്, ശ്രീ. തോബിയാസ് നൗർകി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രധാന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഉഗാണ്ടയിലെ പ്രഥമ വനിതയും വിദ്യാഭ്യാസ മന്ത്രിയുമായ എച്ച്.ഇ. ജാനറ്റ് മുസെവേനി (H.E. Janet Museveni ), യുമായി സംഘം കൂടിക്കാഴ്ച നടത്തുകയും സ്‌കോളർഷിപ്പുകളും പങ്കാളിത്തവും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. 900-ലധികം വിദ്യാർത്ഥികളുമായി സംഘം സംവദിക്കുകയും സുസ്ഥിര വികസനത്തിനും എല്ലാവർക്കും പ്രാപ്യമായ വിദ്യാഭ്യാസത്തിനുമുള്ള അമൃതയുടെ പ്രതിബദ്ധത അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഭാവിയിൽ അമൃത സർവ്വകലാശാലയും ആഫ്രിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിൽ ഈ സന്ദർശനം ഏറെസഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Получилось у Миланы?😂
00:13
Просмотров 1,6 млн