Тёмный

സംസ്‌കാരങ്ങളുടെ കൂടിച്ചേരലായി അമൃത യൂണിവേഴ്‌സിറ്റിയിൽ ആഫ്രിക്ക ഡേ ആഘോഷം 

Amritaworld മലയാളം
Подписаться 729
Просмотров 318
50% 1

അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ ആഫ്രിക്ക ഡേ ആഘോഷിച്ചു. കെനിയ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ മേരി മ്യുനി മുറ്റുകു, എഡ്യുക്കേഷൻ അറ്റാഷെ എസ്തർ കരേമ മുറ്റോവ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. അമൃത സ്‌കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്സ്,
അമൃത സെന്റർ ഫോർ ഇന്റർനാഷണൽ പ്രോഗ്രാം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഫ്രിക്ക ദിനാഘോഷം സംഘടിപ്പിച്ചത്. ആഫ്രിക്കൻ സംസ്‌കാരത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആഫ്രിക്കൻ സംഗീത, നൃത്ത പരിപാടികളും ചടങ്ങിൽ നടന്നു. ജീവിതത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം എന്ന അമൃത സർവകലാശാല ചാൻസിലർ കൂടിയായ അമ്മയുടെ ആശയം ഉൾക്കൊണ്ടാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സംസ്‌കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള വിശാലമായ പഠന, ഗവേഷണ സൗകര്യങ്ങൾക്ക് അമൃത സർവകലാശാല വഴിയൊരുക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ് പറഞ്ഞു.

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Maybe a little TOO much gel 😂
00:12
Просмотров 13 млн