Тёмный
No video :(

ൻ്റച്ചൻ | നാടൻപാട്ട് | ഷിജു കെ പറങ്ങോടൻ | ജോൺസ് ജോസ് | NTACHAN FOLK SONG 

shiju k parangodan
Подписаться 16 тыс.
Просмотров 68 тыс.
50% 1

folk song
malayalam
NTACHAN
lyrics
Shiju K Parangodan
Music
Orchestration
Vocal
Johns Jose
This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented
send reviews
/ @shijukparangodan9773
Facebook
Shiju K Parangodan
WhatsApp 9656206560
#nadanpattu
#malayalamfolksong
#kavitha
#malayalamkavitha
#malayalamkavithakal
#malayalamsongs
#malayalamsong
ന്റച്ചൻ
ന്റച്ഛനെന്താമ്മേ മുറ്റത്ത് പായേല്
മുണ്ടും പൊതച്ച് കെടക്ക്ന്നത്
രാബിലെ പോഉമ്പോ ന്നോട് പറഞ്ഞതാ
എത്തര മുട്ടായി കൊണ്ടോരാന്ന്
നേരം വെളക്ക്ക്കാനായിട്ടില്ലെനന്റമ്മേ
തേങ്ങാമുറീന്റാത്ത് തീപാള്ന്ന്
പള്ള പയിക്കിണ്ടാവൂന്റച്ഛനെന്റമ്മേ
കഞ്ഞി വിളമ്പീന്ന് ഞാൻ ബിളിക്കാം
(Ntachan )
തെക്കേ മാവിന്റെ കൊമ്പത്തേന്റൂഞ്ഞാല്
കെട്ടയിച്ചാരോ മണ്ണിലിട്ട്
ഉണ്ണികളടിന കൊമ്പും മുറിച്ചമ്മേ
ഉള്ളിലങ്കടമേറുന്നുണ്ട്
അങ്ങേപുറത്തുള്ളരൊക്കെന്തിനാന്നമ്മേ
മുറ്റത്താടേമ്പിടേ നിക്ക്ന്നത്
അച്ഛൻ ബിളിച്ചിട്ട് ണീക്കുന്നില്ലെന്റമ്മേ അമ്മന്തിനാ പിന്നേം കരയ്ന്നത്
Ntachan
കയ്യോടെ വെട്ടിയ വായേന്റെലേലച്ഛൻ കണ്ണുമടച്ച് കെടക്കുന്ന്ണ്ട്
നെഞ്ചിലെ ചൂട്ല്ല കൈയ്യനങ്ങ്ന്ന്ല്ല
ഉണ്ണീനെ വാരി എട്ക്ക്ന്ന്ല്ലാ
നല്ലൊരു കുപ്പായോം നെറ്റീലിറ്റ് ഭസ്മോം
എന്തൊരു ചേലാണ്ന്റച്ഛനിന്ന്
Ntachan
എന്ത് പറഞ്ഞിടറ്റും എന്തെല്ലാം പാടീറ്റും അച്ഛന്നൊരായിരം ഉമ്മച്ചിട്ടും
ഒന്നും പറഞ്ഞില്ലാ ഉണ്ണി കരയാട്ടോ
ന്നാലെങ്കിലുമച്ചൻ ചീത്തേംമ്പറ
അമ്മേനെ നല്ലോണം ചീത്തേമ്പറ ........
ഷിജു കെ പറങ്ങോടൻ

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@rajithajayan2826
@rajithajayan2826 14 дней назад
എന്റെ അച്ഛൻ വിട്ടുപോയിട്ട് 25വർഷമായി അച്ഛനെ ഓർക്കാത്ത ഒരുദിവസം പോലും ഉണ്ടായിട്ടില്ല. ആ സ്നേഹം നഷ്ടപ്പെട്ടവർക്കേ അതിന്റ വില അറിയൂ. കണ്ണിൽ കാണാൻ പറ്റുന്നില്ലെങ്കിലും എന്നും എന്റെ അച്ഛൻ എന്റെ കൂടെ യുണ്ട് അതാണ് എന്റെ ധൈര്യം 🙏🙏🙏
@appumullapalli7243
@appumullapalli7243 9 дней назад
🙏🙏🙏
@ponnusworld6139
@ponnusworld6139 5 дней назад
@sheebadevan479
@sheebadevan479 6 дней назад
വിട്ടു മാറാത്ത ഒരു വിങ്ങലായി ഈ കവിത ശേഷിക്കുന്നു.ഓരോ വരികളും ഹൃദയസ്പർശം: എഴുത്തുക്കാരനും ആലപിച്ച ആളിനും ആശംസകൾ
@vimalak7686
@vimalak7686 5 дней назад
എന്താ ഇതിന് അഭിപ്രായം രേഖപ്പെടുത്തുക.!😢 കടല് കണ്ടപോലെ..! വരികളിലെ ആഴം അത്രമേൽ ആലാപനത്തിലേക്ക് ആവഹിച്ചിട്ടുണ്ട്. 👍
@VenuManikandan
@VenuManikandan День назад
ശ്രേഷ്ടമായ വരികളും നെഞ്ച് പിളർക്കണ ഫീലോടെയുള്ള ആലാപനവും.......................... കവിത കേട്ട് ഉള്ളം വിങ്ങിപ്പോയി......
@valsalanpvalsalanp8841
@valsalanpvalsalanp8841 16 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് കിട്ടാതെ പോയ അച്ഛന്റെ സ്നേഹം ഞാനെന്റെ മക്കൾക്ക് നൽകുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
@jitheshns5020
@jitheshns5020 6 дней назад
നല്ല വരികൾ ആലാപനം ❤❤❤❤ ആശംസകൾ
@Archana-z4m
@Archana-z4m День назад
എനിക്ക് എന്റെ അച്ഛനെ കണ്ട ഓർമ്മയില്ല പക്ഷെ ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി
@molipaleri9267
@molipaleri9267 6 дней назад
നല്ല ഒരു ഗാനം കേട്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ് അനുഭവപ്പെട്ടു രചയിതാവിനും ആലാപകനും അഭിനന്ദനങ്ങൾ
@vikramankani4522
@vikramankani4522 16 дней назад
നല്ല കവിത. ന്റച്ഛനെ ഞാൻ എന്നും ഓർക്കാറുണ്ട്...😰😰🌹🌹
@bineshpv6233
@bineshpv6233 5 дней назад
ഗംഭീരം. നല്ല രചന ആലാപനവും മികച്ചത് .ഈ പാട്ട് മലയാളികൾ ഏറ്റുപാടും ആശംസകൾ
@paruttyammutty6285
@paruttyammutty6285 3 месяца назад
കുട്ടികാലത് ആത്മാവിലൊരു ചിത എന്ന കവിത ആലപിച്ചു ഒന്നാം സാമാനം കിട്ടുമ്പോൾ അന്ന് ഇത്രയും വേദന അറിഞ്ഞിട്ടില്ല.. പിന്നീട് കുറേ കാലത്തിനു ശേഷം എന്റെ മകൾ 4ഇൽ പഠിക്കുമ്പോൾ ആണ് എന്റെ അച്ഛൻ മുറ്റത്ത്ഇതുപോലെ കിടക്കുമ്പോൾ അമ്മേ അച്ചാച്ചന് എന്ത് പറ്റി എന്ന് പറഞ്ഞു വന്നത് ഓർക്കുന്നു. ആ മുഖം.. ആ കവിതയിലെ പോലെ ആയിരുന്നു. ഇന്ന് ഈ കവിത ആ ലോകത്തേക്ക് എത്തിക്കുന്നു. സങ്കടമായി എങ്കിലും... Sir വളരെ നല്ല വരികൾ, ഉള്ളിൽ തട്ടി തന്നെ ജോൺസിന്റ ഈണവും ആലാപനവും ❤️🙏🥺❤️❤️❤️
@aneeshandisseri7826
@aneeshandisseri7826 23 дня назад
😢
@amini1809
@amini1809 8 дней назад
Super❤❤❤❤❤❤
@user-zi6pj9yt5k
@user-zi6pj9yt5k 3 месяца назад
എന്റെ കൈകളിലേക്കാണ് ന്റെച്ചൻ മരിച്ചുവീണത് ഇന്നും ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ അച്ഛനെ ഓർക്കാൻ കഴിയാറുള്ളു...... നോവു പകർന്ന വരികളും , മനോഹരമായ ആലാപനവും 😔😔😔👏👏👏🙏
@user-su8jf1bu8b
@user-su8jf1bu8b 8 дней назад
പാട്ട് കേട്ട് ഞാൻ കരഞ്ഞുപോയി. എന്റെ അച്ഛനും ഈ ഭൂമിയിൽ ഇല്ല. എന്റെ മോളെയും എന്നെയും സ്നേഹിച്ച പോലെ ആരെയും സ്നേഹിച്ചിട്ടില്ല.
@VijilaVijilak.m-xo8wc
@VijilaVijilak.m-xo8wc 6 дней назад
21 വർഷായി എന്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു ദിവസം പോലും അച്ഛനെ ഓർക്കാതെ ഉറങ്ങീട്ടില്ല😢 അച്ഛൻ ഉണ്ടായിരുന്നേൽ😔😔😔 ജീവിച്ചു കൊതി തീരുംമുന്നേ കൊണ്ടോയി 😟
@FASIL5769
@FASIL5769 День назад
😢രചനയും ആലാപനവും വളരെ നന്നായിട്ടുണ്ട് 👏🏻👏🏻
@ShijiSaji-nb7zt
@ShijiSaji-nb7zt 2 месяца назад
അച്ഛൻ ഇല്ലാത്തവർ കേൾക്കരുത് എന്നു പറഞ്ഞപ്പോൾ ഇത്ര ഓർത്തില്ല. എത്ര മനോഹരമായ വരികൾ. ആലാപനം ഒന്നും പറയാനില്ല മാഷേ 🙏🏻🙏🏻🙏🏻🙏🏻😔😔😢😢🤝🤝
@user-ry3qz7up5n
@user-ry3qz7up5n 6 дней назад
ഷിജു സർ ന്റെ വരികൾക്ക് ജോൺസ് സർ ന്റെ ഈണവും, ശബ്ദവും ജീവൻ.. പകർന്ന നേരം.. കണ്ണും.. കാതും മനസ്സും നിറയുന്ന പുതിയഒരു സൃഷ്ടികൂടി !.അഭിനന്ദനങ്ങൾ 🌹🌹🌹🙏.. അച്ഛൻ ന്റെ വേർപാടിന്റെവേദന അറിഞ്ഞവർ ക്ക് കണ്ണ് നിറയാതെ കേൾക്കാൻ ആവില്ല 😔😔😭
@arjunabhishek7946
@arjunabhishek7946 10 дней назад
എന്റെ അച്ഛൻ വിട്ടുപോയിട്ട് 2വർഷം എന്നും ഓർക്കും കരയും പാവം അച്ഛൻ 🙏
@Muralidharan-e5c
@Muralidharan-e5c День назад
അച്ഛനുമമ്മയും ചക്കയും മാങ്ങയും എന്നും ഉണ്ടാവില്ല എന്നൊരുചൊല്ലുണ്ട് മരണം ശാശ്വതമായ സത്യമാണ് അതോർത്ത് സമാധാനിക്കുക സങ്കടം എല്ലാർക്കും ഉണ്ടാവും നാളെ നമ്മളും മക്കളെ ഉപേക്ഷിച്ചു പോകാനുള്ളതല്ലെ
@leelamadhu465
@leelamadhu465 8 дней назад
കരഞ്ഞ് നെഞ്ച് പൊട്ടിപ്പോയി അച്ഛനെ കണ്ട ഓർമ്മയില്ല
@thanveerpkhamza9206
@thanveerpkhamza9206 Месяц назад
കരഞ്ഞുപോയി 😍😍💗💗👍🏻
@user-pb6lm1jq4f
@user-pb6lm1jq4f 2 месяца назад
നമിക്കുന്നു മാഷേ.. ആലാപനം അതീവ ഹൃദ്യം...
@ushakp1969
@ushakp1969 3 месяца назад
കേട്ട് കഴിഞ്ഞപ്പോൾ എന്റെ അനുഭവമാണെന്ന് തന്നെ എനിക്ക് തോന്നി എന്നെപ്പോലെ തന്നെ ഒരുപാട് പേരുടെ അനുഭവമാണ് മാഷിന്റെ വിരൽ തുമ്പിലൂടെ പുറത്തു വരുന്നതും അതുപോലെതന്നെ അതിമനോഹരമായി ആലപിച്ചിരിക്കുന്ന ജോൺസ് മാഷിന് ഒരുപാട് നന്ദി ❤❤❤❤🙏🏻🙏🏻🙏🏻😢😢😢
@dhanusujal1
@dhanusujal1 14 дней назад
നെഞ്ച് പൊട്ടുന്ന വേദനയോടെ ആണ് ഞാനിതു മുഴുവൻ കേട്ടു തീർത്തത് 😞 എന്റെ അച്ഛൻ ഇന്നെന്റെ കൂടെയുണ്ടായിരുന്നെങ്കിൽ എന്നോർത്തുപോയി 😥😥ആ മുഖം ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല 😞😞
@SunithaNagesh-f9x
@SunithaNagesh-f9x День назад
ഇങ്ങനെ കരയിപ്പിക്കല😢
@indirashibu1302
@indirashibu1302 Месяц назад
😭😭 ഹൃദയസ്പർശി യായ ഒരു നാടൻ പാട്ട് 😭😭😭😭❤️❤️❤️❤️❤️❤️❤️❤️
@user-se8tb7ph9n
@user-se8tb7ph9n 21 час назад
എന്റെ അച്ഛന് ഒരാപത്തും വരത്തരുത് ദൈവമേ
@gladsonparayil7218
@gladsonparayil7218 3 месяца назад
നല്ല കവിത, അച്ഛനോളം പോന്ന ആരുമില്ല ലോകത്തൊരുണ്ണിക്കും 👍🏼☹️😒❤️👆🏼
@rajishagiri5523
@rajishagiri5523 2 месяца назад
അച്ഛൻ;വാക്കുകൾക്കപ്പുറം സ്നേഹത്തിൻ്റെ നിറകുടം😍😍😍 പുറമെ പരുക്കനാണെന്ന് കാണിച്ചു സ്നേഹത്തിൻ്റെ വേറൊരു ലോകം മക്കൾക്ക് മുന്നിൽ തീർക്കുന്ന അച്ഛനെ നഷ്ടപ്പെടുമ്പോൾ മാത്രമേ പലരും മനസ്സിലാക്കത്തുള്ളൂ.നാടൻപാട്ട് ആയതുകൊണ്ടുതന്നെ വളരെ വ്യക്തമായി തന്നെ അർത്ഥം മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് 'വല്ലാതെ ഹൃദയത്തിൽആഴ്ന്നിറങ്ങി വരികൾ👌🤗👏👏👏👍😍💞
@chikkukuttan6267
@chikkukuttan6267 3 месяца назад
അച്ഛൻ്റെ ഓർമകൾ... ഭൂമിയിൽ നമ്മളോടൊപ്പം ഇല്ലാ എന്നത് വേദനയും ഒപ്പമുണ്ടായിരുന്ന നിമിഷങ്ങൾ സന്തോഷവും നിറയ്ക്കുന്നതുമാണ്... നല്ല വരികൾ. ആലാപനവും നന്നായിരുന്നു....❤❤❤❤
@jyothilekshmijr5435
@jyothilekshmijr5435 5 дней назад
അച്ഛൻ നഷ്ട്ടപ്പെട്ടവർക്ക് ഇത് കേൾക്കുമ്പോൾ നെഞ്ച് പൊടിയുന്ന വേദനയുണ്ടാവും 🙏 അച്ഛനെ സ്നേഹിക്കുന്നവർക്കും.
@sandhyamg6893
@sandhyamg6893 3 месяца назад
ഇഷ്ട്ടം 🙏❤️ഈ വാക്കിൽ സകല വാക്കുകളും ഞാൻ ഒളിപ്പിച്ചു വച്ചിട്ടുണ് മാഷേ... അതിനപ്പുറം വാക്കെന്നിലില്ല... 🙏🙏🙏
@user-oi5ws4jw5i
@user-oi5ws4jw5i 3 месяца назад
മനസ്സിൽ നൊമ്പരമുണർത്തിയവരികൾ.😢 ആർദ്രം. മനോഹരം
@PreethaPrasannan-bc4xp
@PreethaPrasannan-bc4xp 3 месяца назад
ഓർമ ഉറക്കുന്നതിനുമുന്നെ പുതച്ച് ഉറങ്ങിക്കിടന്ന അച്ഛൻ... ഇപോ അത് ഓർക്കുന്നു.. ഒരുപാട് ഇഷ്ടായി sir nalla varikal nalla alapannam..🙏🙏🙏🖤🖤
@jaisonks718
@jaisonks718 3 месяца назад
മനസിൽ നൊമ്പരം ഉണർത്തുന്നവരികൾ അച്ഛനെ ഓർത്തുപോയി
@Sheena675
@Sheena675 3 месяца назад
കരയിപ്പിച്ചല്ലോ തീർച്ചയായും കേൾക്കേണ്ട കവിത തന്നെ . ഹൃദയം തൊടുന്ന വരികൾ ആഴത്തിൽ സ്പർശിക്കുന്ന ആലാപനം . അഭിനന്ദനങ്ങൾ 🎉❤❤❤❤
@enlillyentertainmentssujat6753
@enlillyentertainmentssujat6753 2 месяца назад
ഇതാണ് ഗാനത്തിന് ഗായകന്റെ പ്ലസ്‌ 👏🏻👏🏻
@narenpulappatta
@narenpulappatta 3 месяца назад
ഹാ......ഉള്ളു പൊള്ളിയല്ലോ....ഞാനും കാത്തിരിക്കായിരുന്നൂ ഈ ഒരു പാട്ടിന് വേണ്ടി....സന്തോഷം....കണ്ണുനിറച്ചൂ.....പ്രിയ സ്നേഹിതര്‍ക്ക് ആശംസകള്‍..
@baburajputhur8278
@baburajputhur8278 3 месяца назад
നൊമ്പരമായ് ൻ്റച്ചൻ,
@sathyavanpg2110
@sathyavanpg2110 Месяц назад
ഹൃദയം നുറുങ്ങിപ്പോകുന്നു
@vinithaumeshaberlam4572
@vinithaumeshaberlam4572 12 дней назад
👍
@haripriyam6784
@haripriyam6784 3 месяца назад
നൊമ്പരപ്പെടുത്തുന്ന നടൻ പാട്ട് 😢ന്റെച്ഛൻ 👍ഗംഭീരം 👏👏
@user-bs7cw6dc5n
@user-bs7cw6dc5n 3 месяца назад
ഹൃദയസ്പർശിയായ വരികൾ ഹൃദ്യമായ ജോൺ സിന്റെ ആലാപനം നാടൻ പാട്ടിലും മാഷിന്റെ തൂലിക ശ്രദ്ധേയചുവടുവെയ്പ്.. വല്ലാത്ത നൊമ്പരം പകർന്നു ഹൃദയത്തിൽ.. കവിയും ഗായകനും ഒന്നിനൊന്നു മെച്ചം 👍👍👍❤️❤️❤️
@sunithascornersunithasukum1183
@sunithascornersunithasukum1183 2 месяца назад
ജോൺസ്.... ശബ്ദം മാസ്മരികം. പതിവുപോലെ വരികളറിഞ്ഞു ചൊല്ലുന്നത് കേൾക്കുമ്പോൾ.... 🥰🥰🥰
@jayanthiparvathi7181
@jayanthiparvathi7181 Месяц назад
നന്നായിട്ടുണ്ട് ❤
@sabibeena9492
@sabibeena9492 3 месяца назад
ഓർമ്മകളിൽ അച്ഛൻ വേദനിക്കുന്നു മാഷേ ഒരുപാട്. ആത്മാവിലെ ചിത ആ കവിതയ്ക്ക് ശേഷം ശക്തമായ രചന, സംഗീതം ❤️നെഞ്ച് പിടയുന്നു
@jineshmadhav1521
@jineshmadhav1521 3 месяца назад
വിരൽത്തുമ്പിലൂർന്നുവീണ ഹൃദയസ്പർശിയായ വരികൾ. ആലാപനമികവ് കൊണ്ട് കേട്ടിരുന്നു പോകാതെ നിർവാഹമില്ല. പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🤩❣️
@pathrosethomas1944
@pathrosethomas1944 24 дня назад
Heart breaking lyrics but I have feeling he holding my hands Thank you sir for this heart touching lyrics
@user-rn5rx6in1v
@user-rn5rx6in1v 3 месяца назад
കരഞ്ഞു പോയി ഓരോ വരികളും ഹൃദയഭേദകം ആണ് ജീവിതത്തിൽ അനുഭവിച്ച വേദന കുട്ടികാലം കൈ വിട്ട് പോയ അച്ഛൻ എല്ലാം ഇതിൽ പ്രതിഫലിച്ചു 😢😢😢 നല്ല ഭാവിയുണ്ട് ഇനിയും നന്നായി എഴുതുക കലാഭവൻ മണിയുടെ പാട്ട് പോലെ നാടൻ പാട്ടിലൂടെ ഒരു കൊച്ചു കുട്ടിയുടെ വായ് മൊഴികൾ കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം അത് പോലെ പ്രതിഫലിച്ചു കേൾക്കുന്നവരുടെ മനസും കണ്ണും നിറയും 😢😢🙏🏽🙏🏽🙏🏽👍👍❤❤❤❤
@josecj949
@josecj949 3 месяца назад
കണ്ണും, കരളും നനച്ച വരികൾ, ഷിജു വിന്റെഓരോ വരികളും കരളലിയിപ്പിച്ചു..... ജോൺസ് ജോസ് ഹൃദ്യ യമായി പാടി2പേർക്കും അഭിനന്ദനങ്ങൾ 🙏🙏♥️♥️
@user-dg7xv3xd6x
@user-dg7xv3xd6x 13 дней назад
Eanta Acha marichittu 9varshamayi❤❤❤❤❤
@harikrishnankarunagappally3284
@harikrishnankarunagappally3284 3 месяца назад
രചനയും, ആലാപനവും അതിമനോഹരം 👌പറങ്ങോടനും, ഗായകനും അഭിനന്ദനങ്ങൾ 🥰ആശംസകൾ 🎁🙏
@oliverqueen5095
@oliverqueen5095 23 дня назад
നല്ല കവിത
@gabrieldizooza6207
@gabrieldizooza6207 3 месяца назад
മാഷേ... മനോഹരമായിട്ടുണ്ട്... വരികളും... ആലാപനവും.....❤❤❤
@NrnnN
@NrnnN 16 дней назад
Super songs ❤❤❤
@PrejithaSureshWrites...
@PrejithaSureshWrites... 3 месяца назад
ഹൃദയസ്പർശമായ വരികളും അതേ ഭാവത്തോടെയുള്ള ആലാപനവും👌👌👏👏
@seenanr117
@seenanr117 3 месяца назад
മനോഹരംആലാപനം..... 👌👌 വരികളും സൂപ്പർ
@sreekumarisantoshkumar6925
@sreekumarisantoshkumar6925 3 месяца назад
വല്ലാത്ത ഫീൽ വരികളും ആലാപനവും മനോഹരം 🥰🥰🙏
@sreedharannittoor3854
@sreedharannittoor3854 3 месяца назад
ഹൃദയത്തിൽ തൊട്ട വരികൾ.... അച്ഛൻ❤
@seenasulfikar2380
@seenasulfikar2380 3 месяца назад
സൂപ്പർ രചനയും ആലാപനവും 👍👍
@SKMedicalinfo
@SKMedicalinfo 6 дней назад
👍👍
@vijayanvennakkad5483
@vijayanvennakkad5483 3 месяца назад
മനസിൽ തുളഞ്ഞ് കയറുന്ന വരികൾ...വരികൾക്കുള്ളിൽ ഇറങ്ങിചെന്ന ആലാപനം... ആശംസകൾ ❤❤❤❤❤❤
@ansgiji7467
@ansgiji7467 Месяц назад
👌👌👌
@sadikhcks
@sadikhcks Месяц назад
ഷിജു ഞാൻ സാദിഖ് പഴയ zeetech. ലേറ്റ് ആയിപോയി കാണാൻ. നന്നായിട്ടുണ്ട്
@thampip.t5801
@thampip.t5801 3 месяца назад
ആർദ്രമായ വരികളും ആലാപനവും❤❤❤
@user-jy1le5bj6e
@user-jy1le5bj6e Месяц назад
❤️
@ManojKalarikkal-fs1jq
@ManojKalarikkal-fs1jq 3 месяца назад
നല്ല കവിത 🎉 വരികൾ ആലാപനം ഹൃദ്യം
@shibuchef
@shibuchef 3 месяца назад
മനോഹരം.. രചനയും ആലാപനവും 💕💕🌹🌹
@malabar-music
@malabar-music 3 месяца назад
നല്ല കവിത.... ഇഷ്ടപ്പെട്ടു....
@prasanthpurushu
@prasanthpurushu 3 месяца назад
കരഞ്ഞു.....കരഞ്ഞു....വയ്യാ....ഡാ ഇങ്ങനെ ഒന്നും എഴുതല്ലേ... 🙏🙏🙏😭😭😭😭😭ഒന്നും ഒന്നും ഒന്നും പറയാനില്ല 💞💞💞💕💕💕💕💕
@getgroovingwithlakshmi631
@getgroovingwithlakshmi631 3 месяца назад
മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന മനോഹര വരികൾ ആലാപനം അതിമനോഹരം ♥️♥️♥️
@bennycj9909
@bennycj9909 3 месяца назад
ന്റെച്ചൻ അതി ഗംഭീരം👌👌👌👌
@sherlythomas7501
@sherlythomas7501 3 месяца назад
വരികളും ശബ്ദവും സൂപ്പർ 💕❤️
@ShymaPv-ru1tx
@ShymaPv-ru1tx 2 месяца назад
കരയിപ്പിച്ചു....... ശരിക്കും..അത്രയും ഹൃദയസ്പർശിയായ ഗാനം ........
@shijukparangodan9773
@shijukparangodan9773 2 месяца назад
ഹൃദയപൂർവ്വം നന്ദി
@josevc2415
@josevc2415 3 месяца назад
അഭിനന്ദനങ്ങൾ❤
@user-pp5mm2hs9x
@user-pp5mm2hs9x 17 дней назад
സങ്കടക്കടൽ...
@rajendrakumarkk1918
@rajendrakumarkk1918 3 месяца назад
ഒരുപാട് ഇഷ്ട്ടായി
@mawnaragam
@mawnaragam 3 месяца назад
നൊമ്പരമുണർത്തുന്ന കവിത. മനോഹരമായ ആലാപനം
@nalinadalam8853
@nalinadalam8853 3 месяца назад
ന്റച്ഛൻ 👍👍👍👍❤വരികളും ആലാപനവും
@sunithascornersunithasukum1183
@sunithascornersunithasukum1183 2 месяца назад
കേൾക്കുമ്പോഴെല്ലാം സങ്കടം 😥😥
@thapasyakalakshethra4197
@thapasyakalakshethra4197 3 месяца назад
ഹൃദയത്തിൽ കൊള്ളുന്ന വരികളും ആലാപനവും. ..അഭിനന്ദനങ്ങൾ 🙏
@user-tl3qi7ke7k
@user-tl3qi7ke7k 3 месяца назад
കൊള്ളാം കേട്ടോ ഫീൽ അടിപൊളി
@smithasuresh5036
@smithasuresh5036 3 месяца назад
❤❤
@user-nu6mf9ko5o
@user-nu6mf9ko5o 3 месяца назад
ഗംഭീരം മാഷെ❤❤❤❤
@Swaralayamusics
@Swaralayamusics 3 месяца назад
അതിമനോഹരം. ആശംസകൾ
@SisilaCk-zn9nl
@SisilaCk-zn9nl 3 месяца назад
Heart touching ❤
@ummarkdt3764
@ummarkdt3764 Месяц назад
😢😢😢❤❤❤
@kavithaharindran6537
@kavithaharindran6537 3 месяца назад
നീയെന്തിനാ കുഞ്ഞേ ഇങ്ങനെ കരയിച്ചേ... കണ്ണ് നിറഞ്ഞിട്ടൊന്നും കാണാനേ വയ്യല്ലോടാ....
@reejaanil5149
@reejaanil5149 3 месяца назад
ഹൃദഹാരി ❤
@prarthanasanthosh9581
@prarthanasanthosh9581 Месяц назад
😢😢😢😢❤❤❤
@sayojkumar5783
@sayojkumar5783 3 месяца назад
ഷിജുട്ടാ നടൻ പാട്ടുകൾ കുറച്ചുടെ ചെയ്തു നോക്കി
@rajendranck8028
@rajendranck8028 17 дней назад
എന്റെ അച്ഛൻ മരിച് ഒമ്പത് വർഷമായി എന്നാലും ഒരു മാസത്തിലെ എന്റെ അച്ഛൻ 10 ദിവസമെങ്കിലും എന്റെ അടുത്ത് വരും എന്റെ ശരീരത്തിൽ സ്പർശിക്കുന്ന പോലെ തോന്നാറുണ്ട് ഇത് കേൾക്കുന്നവർക്ക് തമാശയാവാം വിഷയമല്ല ഒരുപാട് വിഷമമായി പാട്ട് കേട്ടപ്പോൾ നനഞ്ഞുവട്ടം ഞാൻ കേട്ടു🙏🙏
@navyalakshmis9885
@navyalakshmis9885 3 месяца назад
Great work sir... Both of u just nailed it🔥❤‍🔥😍
@sanilepuzha7539
@sanilepuzha7539 2 месяца назад
ജോൺസേ എത്ര വേണെങ്കിലും പാടിക്കോ.. ഇങ്ങിനെ പാടി മനുഷ്യനെ കരയിക്കരുത്....
@greatcreations2613
@greatcreations2613 3 месяца назад
💕💕😍😍😍😍💕💕💕
@AswathyManoj-tx5dq
@AswathyManoj-tx5dq 28 дней назад
😭😭
@preethathamban5338
@preethathamban5338 3 месяца назад
🤩🤩🤩🤩👌
@prasanthpurushu
@prasanthpurushu 3 месяца назад
ഏറെ ഇഷ്ടം ❤️
@priyaks378
@priyaks378 3 месяца назад
👌👌👌💙
@sheelapradeep9553
@sheelapradeep9553 3 месяца назад
👏👏👏🙏🙏🙏👍👍👍
Далее
Friends
00:32
Просмотров 177 тыс.