Dainineyum meenakshiyeyum ingane kandappol husband and wife poleyund kanan, episode nde karyam parayanda chirich oru vazhiyayi. ivar realayi mrg kazhichoode. Ende valiya oru agrahamanad. Athrakkum ishttamanivare 😍😘
DD യുടെയും മീനാക്ഷിയുടെയും അത്തം പത്തു രുചി പ്രോഗ്രാം അടിപൊളിയായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചാണ് ആസ്വദിച്ചത്. ബ്ലൂ ഷർട്ടിൽ കാണാൻ നല്ല സുന്ദരൻ ആയിരുന്നു. മീനാക്ഷിയും സുന്ദരിയാണ് എങ്കിലും കണ്ണിന്റെ ഭാഗത്തൊക്കെ മേക്കപ്പ് ഇത്തിരി ഓവറായതായി എനിക്ക് തോന്നി. നിങ്ങൾക്ക് എതിരഭിപ്രായം ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക.മീനാക്ഷിയോട് പാചകം ചെയ്യാൻ പറയുന്ന DD ഫുൾ സപ്പോർടട്ടും മെന്റൽ സപ്പോർട്ടും ഒക്കെ ആയി കട്ടയ്ക്ക് കൂടെ എപ്പോഴും ഉണ്ടാകും എന്ന് പറയുന്നത് കലക്കി. ഒരാളോട് ചോദിക്കുന്ന ചോദ്യത്തിന് മറ്റേ ആൾ ആണ് മറുപടി പറയുന്നത് എന്നതും ശ്രദ്ധേയമാണ്.പിന്നെ ഈ ഷോയുടെ ഇടയിൽ അറിയാതെ രണ്ടു സത്യങ്ങൾ അവർ പോലും അറിയാതെ അവർ പുറത്തു വിട്ടു. 1. പ്രേക്ഷകർ അവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് അത് മനപൂർവ്വം തെറ്റിയ്ക്കുക എന്നതാണ് അവരുടെ ഒരു രീതി. 2. മുഖത്ത് ഒരു ഭാവ വ്യത്യാസവും വരാതെ പച്ചക്കള്ളം രണ്ടു പേരും പറയും. മീനാക്ഷി ദീപ്തിയോട് ഞാൻ ഉണ്ടാക്കി തരുന്ന അട കഴിക്കുമ്പോൾ നല്ല സൂപ്പർ ടേസ്റ്റ് ആണ് എന്നൊക്കെ പറയണം എന്ന് പറയുമ്പോൾ DD ഇടയ്ക്ക് കേറി പറയുന്നത് ശ്രദ്ധിക്കുക "മീനാക്ഷി ഉണ്ടാക്കിയിട്ട് ആദ്യം എനിയ്ക്കാണ് തരുക ഞാൻ അതു ഞാൻ കഴിച്ചിട്ട് ഒരു എക്സ്പ്രഷൻ ഇടും. അതു പിടിച്ചു ചെയ്താൽ മതി." ഈ പറയുന്നത് തമാശയാണെങ്കിലും അതിൽ മീനാക്ഷി ഉണ്ടാക്കുന്നത് ആദ്യം DD യ്ക്ക് തന്നെ ടേസ്റ്റ് ചെയ്യണം എന്ന ആഗ്രഹം ഉണ്ട്. അടുത്ത് ശ്രദ്ധിക്കേണ്ട കാര്യം മീനാക്ഷിയുടെ ഒരു "ചേട്ടൻ" വിളിയാണ്. അതായത് 'വെറുതെ നിൽക്കാതെ "ചേട്ടൻ"ഈ കാഷ്യുനട്ടും കിസ്സ്മിസ്സും നെയ്യിൽ മൂപ്പിച്ചെടുക്കുക."DD വറുത്ത കാശുവണ്ടി സ്വല്പം കരിഞ്ഞപ്പോൾ മീനാക്ഷി ഉണ്ടാക്കുന്ന "ശർക്കര മിക്സിനു മാച്ചാവാൻ ചെറിയ ബ്ലാക്ക് ഷേഡ് കൊടുത്തത് ആണ് "എന്നും. അടയുടെ ഫില്ലിംഗ് പൂർത്തിയായപ്പോൾ. "ഇത് ഒരു പരുവത്തിലായിട്ടുണ്ട് " എന്നും ഒക്കെ ഉള്ള DD യുടെ കൗണ്ടർ കേട്ട് ശരിക്കും ചിരിച്ചു പോയി.എന്നാൽ ഞാൻ ഏറ്റവും എൻജോയ് ചെയ്തത് മീനാക്ഷിയുടെ കൈ പിടിച്ചുകൊണ്ട് DD ഇലയിൽ നെയ്യ് സ്പൂൺ കൊണ്ട് ഒഴിക്കുന്നത് ആണ്.അട തയ്യാർ ആയിക്കഴിയുമ്പോൾ അത് ആദ്യം ടേസ്റ്റ് ചെയ്യാൻ ഉള്ള അവസരം മറക്കാതെ DD യ്ക്ക് തന്നെ കൊടുക്കുന്നു.പക്ഷേ DD യുടെ അഭിപ്രായം അവിടെ പറയപ്പിച്ചില്ല. അതിനു മുൻപ് ദീപ്തി ടേസ്റ്റ് ചെയ്യുന്ന വിഷ്വലിലേക്ക് പോയത് ഒട്ടും ശരിയായില്ല. അട നല്ല ടേസ്റ്റ് ഉള്ളതാണ് എന്ന് ദീപ്തി പറഞ്ഞതിൽ എനിക്ക് ഒട്ടും വിശ്വസക്കുറവ് ഇല്ല. കാരണം ഫുൾ സന്തോഷത്തിലും നിറഞ്ഞ സ്‌നേഹത്തിലുമാണ് DM അത് ഉണ്ടാക്കിയത്. അപ്പോൾ എന്തായാലും നല്ല ടേസ്റ്റ് ഉണ്ടാകും.ഇനി ചപ്പാത്തി പരത്തൽ മത്സരത്തിന് മുൻപ് നിങ്ങൾ തമ്മിൽ പരസ്പരം മത്സരിക്കുമ്പോൾ ആര് ജയിക്കും എന്ന ചോദ്യത്തിന് മീനാക്ഷി DD യെ നോക്കി "നിന്റെ പേര് പറഞ്ഞോ" (എന്നാണ് ഞാൻ കേട്ടത്. തെറ്റാണ് എങ്കിൽ തിരുത്തുക) അതായത് തങ്ങളുടെ മത്സരത്തിൽ DD ജയിക്കുന്നതിൽ തനിക്ക് വിരോധം ഇല്ല എന്നർത്ഥം. പക്ഷേ ഏറ്റവും അമ്പരപ്പിച്ചത് DD യുടെ മറുപടിയാണ് കഴിവുള്ളയാൾ ജയിക്കും.ഇതിൽ അമ്പരക്കാൻ ഉള്ള കാരണം സാധാരണ DD പറയുക "ചോദിക്കാൻ ഉണ്ടോ ഞാൻ തന്നെ എന്നാണ്. "എന്നാൽ ഇവിടെ മീനാക്ഷിയ്ക്ക് പരിഗണന കൊടുത്തു തുടങ്ങി എന്നർത്ഥം.എന്തായാലും ഉടൻ പണം 3.0 ഇല്ലാത്തത് കൊണ്ട് രണ്ടു ദിവസം DD യും മീനാക്ഷിയെയും കാണാൻ പറ്റില്ല എന്ന് വിഷമത്തിൽ ഇരിക്കുമ്പോഴാണ് യൂ ട്യൂബ് cb വഴി ആദ്യം സൗഹൃദവും പിന്നീട് സഹോദരബന്ധത്തിലുമായ രണ്ടു കുഞ്ഞനുജത്തിമാർ വഴി ഈ പ്രോഗാം ഉണ്ട് എന്നറിഞ്ഞത്. വലിയ പരസ്യം ഒന്നുമില്ലതെ ആണെങ്കിൽ പോലും ഇങ്ങനെ ഒരു പ്രോഗാം ഇട്ടതിനു മഴവില്ലിന് വലിയ നന്ദി. 🙏🏼🙏🏼🙏🏼. അത് എന്താണ് എന്ന് വെച്ചാൽ ഈ ഇടെയായി ഉടൻപണം 3.0 യുടെ ഫോള്റിൽ ആൾകൂട്ടം കാരണം കാണാൻ പറ്റാത്ത DM കെമിസ്ട്രി തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്ന ഒരു അടിപൊളി എപ്പിസോഡ്. യഥാർത്ഥ കപ്പിൾസിന്റെ ഇടയിൽ പോലും കാണാൻ പറ്റാത്ത അത്രയും അടുപ്പവും സന്തോഷവും എല്ലാം കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഒരു പാചക ഷോയായ ഇതിൽ ഇവർ എന്താണ് പാചകം ചെയ്യന്നത് എന്നല്ല മറിച്ചു എങ്ങനെയാണ് ഇടപഴകുന്നത് എന്നറിയാൻ ആയിരുന്നു മുഴുവൻ ശ്രദ്ധയും.അക്ഷരാർത്ഥത്തിൽ ഈ എപ്പിസോഡിൽ ഇവരുടെ കോമ്പിനേഷനും വാചകകസർത്തുമായിരുന്നു ഹൈലൈറ്റ്. പക്ഷേ ഇവരുടെ പാചകവും മോശമായില്ല.😊🙏🏼.
Mr.. uploader.. ningal ith enth kalikka..ee video aadhyam upload cheythappo 127k adichathayirunnu... ath pole 400+ comments.. sho aa video enthina private aakiye🤧🤧🤧😖😖🤦