Тёмный

DATSUN REDI GO FULL REVIEW MALAYALAM - AUTOS VLOG 

Autos Vlog
Подписаться 292 тыс.
Просмотров 56 тыс.
50% 1

vehicle provided by evm nissan kottayam
08129069784
follow us on
Facebook
/ autosvlog
Instagram
/ autos_vlog
Channel
/ @autosvlog
2013 ല്‍ ഇന്ത്യന്‍ തീരമണഞ്ഞ ഡാറ്റ്‌സന്‍ തുടക്കം മുതല്‍ക്കെ മാരുതി സുസൂക്കിയ്ക്ക് പകരക്കാരെ ഇറക്കി വിപണി പിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഏറ്റവും ഒടുവിലായി കാഴ്ചവെച്ച റെഡി-ഗോ 1.0 ലിറ്റര്‍ എഎംടിയും ഇതേ ലക്ഷ്യവുമായാണ് വിപണിയില്‍ കടന്നുവന്നിരിക്കുന്നത്.
ബജറ്റ് വിലയില്‍ ക്ലച്ച്‌ലെസ് കാറിനെ നല്‍കി ഉപഭോക്താക്കളെ സ്വാധീനിക്കാനാണ് ഇത്തവണ ഡാറ്റ്‌സന്റെ ശ്രമം. മാരുതി ആള്‍ട്ടോ എജിഎസിനെക്കാളും റെനോ ക്വിഡ് ഈസി-ആറിനെക്കാളും പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി മികച്ചു നില്‍ക്കുന്നുണ്ടോ? പരിശോധിക്കാം -
ഡിസൈനില്‍ എടുത്തുപറയത്തക്ക വലിയ വിശേഷങ്ങളൊന്നും പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി അവകാശപ്പെടുന്നില്ല. റെഡി-ഗോയുടെ 800 സിസി, 1.0 ലിറ്റര്‍ മാനുവല്‍ പതിപ്പുകള്‍ക്ക് സമാനമായാണ് പുതിയ എഎംടി പതിപ്പിന്റെയും വരവ്.
മാനുവല്‍ പതിപ്പുകളില്‍ നിന്നും എഎംടി പതിപ്പിനെ വേറിട്ടു നിര്‍ത്തുന്ന സ്റ്റിക്കറുകളോ, ഡീക്കലുകളോ പുതിയ കാറില്‍ എവിടെയും ഡാറ്റ്‌സന്‍ പതിപ്പിച്ചിട്ടില്ല. ക്രോം ലൈനിംഗ് നേടിയ ഹെക്‌സഗണല്‍ ഗ്രില്ലും സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും അടങ്ങുന്നതാണ് റെഡി-ഗോ എഎംടി പതിപ്പിന്റെ മുഖരൂപം.
മസ്‌കുലാര്‍ പ്രതിച്ഛായയാണ് ബോണറ്റ് ലക്ഷ്യമിടുന്നതെങ്കിലും അവ കൈവരിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഫ്രണ്ട് സ്‌കിഡ് പ്ലേറ്റിന് മുകളില്‍ ഇരുവശത്തുമായാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുടെ സ്ഥാനം.
ഉയര്‍ന്നു പൊങ്ങിയ ആകാരവും, ക്യാരക്ടര്‍ ലൈനുകളും, ഒരല്‍പം പുറത്തേക്ക് നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും ഡാറ്റ്‌സന്‍ റെഡി-ഗോയ്ക്ക് വേറിട്ട രൂപഭംഗിയാണ് സമ്മാനിക്കുന്നത്.
ജെകെ ടയേഴ്‌സില്‍ നിന്നുള്ള 155/80 R13 അള്‍ട്ടിമ നിയോസ് ടയറുകളാണ് 13 ഇഞ്ച് സ്റ്റീല്‍ വീലുകളില്‍ ഒരുങ്ങുന്നതും. പുതിയ റെഡി-ഗോയുടെ പിന്‍വശത്ത് ഡാറ്റ്‌സന്‍ ഡിസൈന്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.
വെട്ടിയൊതുക്കിയ റിയര്‍ എന്‍ഡും കുത്തനെയുള്ള ടെയില്‍ലൈറ്റുകളുമാണ് പിന്നാമ്പുറത്തെ പതിവ് വിശേഷങ്ങള്‍. 222 ലിറ്ററാണ് പുതിയ ഹാച്ച്ബാക്കിന്റെ ബൂട്ട് കപ്പാസിറ്റി. അകത്തളത്തിലേക്ക് കടന്നാല്‍ എഎംടി ഗിയര്‍ബോക്‌സിന് വേണ്ടിയുള്ള പുതിയ ഷിഫ്റ്ററിലേക്ക് ആദ്യം ശ്രദ്ധ പതിയും.
ഗിയര്‍ നോബിന് നടുവിലൂടെയുള്ള ക്രോം സ്‌ട്രൈപ് റെഡി-ഗോ എഎംടിയുടെ വിശേഷമാണ്. പുത്തന്‍ ഫീച്ചറുകളോടെയുള്ള പരിഷ്‌കരിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ മറ്റൊരു ആകര്‍ഷണം.
ബ്ലുടൂത്ത് മുഖേന ഫോണ്‍ കോളുകള്‍ നടത്താനും സ്വീകരിക്കാനും റെഡി-ഗോ എഎംടിയില്‍ സാധിക്കും. ഭേദപ്പെട്ട ശബ്ദം പുറപ്പെടുവിക്കാന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമായി ബന്ധപ്പെട്ട ഡ്യൂവല്‍-സ്പീക്കര്‍ ഓഡിയോ സംവിധാനത്തിന് സാധിക്കുന്നുണ്ട്.
രണ്ട് മുതിര്‍ന്ന യാത്രക്കാര്‍ക്കും ഒരു കുട്ടിക്കും സുഖമായി പിന്‍നിരയില്‍ ഇരിക്കാം. എന്നാല്‍ ഉയര്‍ന്ന യാത്രക്കാര്‍ക്ക് പുതിയ റെഡി-ഗോയിലുള്ള ഇരുത്തം സുഖകരമായേക്കില്ല. കുറഞ്ഞ ഹെഡ്‌റൂമും, ലെഗ്‌റൂമുമാണ് ഇതിന് കാരണം.
999 സിസി, ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടിയുടെ ഒരുക്കം. 5,500 rpm ല്‍ 67 bhp കരുത്തും 4,250 rpm ല്‍ 91 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.0 ലിറ്റര്‍ എഞ്ചിന്‍.
5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തുന്നത്. ആക്‌സിലറേഷന്‍ സുഗമമെങ്കില്‍ എഎംടി ഗിയര്‍ ഷിഫ്റ്റിംഗ് ഒഴുക്കോടെ നടക്കും.
എന്നാല്‍ ത്രോട്ടിലില്‍ ഒരല്‍പം അഗ്രസീവാകുന്ന പക്ഷം ഗിയറുകള്‍ മാറാന്‍ എഎംടി ഗിയര്‍ബോക്‌സ് എടുക്കുന്ന കാലതാമസം എളുപ്പം ശ്രദ്ധയില്‍പ്പെടും.
പുതിയ എഎംടി ഗിയര്‍ബോക്‌സിന്റെ പശ്ചാത്തലത്തില്‍ 23 കിലോമീറ്ററാണ് ഡാറ്റ്‌സന്‍ ഹാച്ച്ബാക്ക് കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. ടെസ്റ്റ് ഡ്രൈവ് വേളയില്‍ 20 കിലോമീറ്റര്‍ ഇന്ധനക്ഷമത റെഡി-ഗോ എഎംടി നല്‍കി എന്നതും ശ്രദ്ധേയം.
'റഷ് അവര്‍ മോഡ്' എന്ന പേരിലുള്ള ക്രീപ് ഫംങ്ഷനും എഎംടി ഗിയര്‍ബോക്‌സില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. തിരക്കേറിയ റോഡ് സന്ദര്‍ഭങ്ങളില്‍ മണിക്കൂറില്‍ 5-6 കിലോമീറ്റര്‍ വേഗതയില്‍ ഇഴഞ്ഞു നീങ്ങുകയാണ് 'റഷ് അവര്‍ മോഡിന്റെ' ലക്ഷ്യം.
എന്നാല്‍ പലപ്പോഴും തീരെ കുറഞ്ഞ വേഗതയാണ് ക്രീപ് ഫംങ്ഷന്‍ കാഴ്ചവെക്കുന്നത്. അതുകാരണം റഷ് അവര്‍ മോഡിലും ആക്‌സിലറേഷന്‍ നല്‍കേണ്ടതായി വരും. പുതിയ ഗിയര്‍ബോക്‌സില്‍ മാനുവല്‍ മോഡും ഡാറ്റ്‌സന്‍ സമര്‍പ്പിക്കുന്നുണ്ട്.
അതിനാല്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഗിയര്‍ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കാന്‍ ഡ്രൈവര്‍ക്ക് സാധിക്കും.
ഇന്ന് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ എഎംടി കാറാണ് 3.80 ലക്ഷം രൂപ പ്രാരംഭവിലയില്‍ എത്തുന്ന പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ മറ്റ് ഡാറ്റ്‌സന്‍ കാറുകളെ പോലെ തന്നെ റെഡി-ഗോ എഎംടിയും മുന്‍നിരയിലുണ്ട്.
ആദ്യമായി കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി തീര്‍ച്ചയായും തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ്.
#datsun_redi_go

Авто/Мото

Опубликовано:

 

5 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@AutosVlog
@AutosVlog 4 года назад
ഇന്ന് നമ്മൾ റിവ്യൂ ചെയ്യുന്നത് datsun redi go ആണ് കുറച്ചു നാളുകൾ ആയി ഇന്ത്യയിൽ ഉള്ള ബ്രാൻഡ് ആണ് datsun Redi go കൊടുത്താ പൈസക്ക് അത്യാവശ്യം കാര്യങ്ങൾ ഒക്കെ ഉൾപ്പെടുത്തി ഉള്ള ഒരു വണ്ടി ആണ് ഒരു cheap കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് datsun ഒരു പരിധി വരെ നിങ്ങളെ സഹായിക്കാൻ കഴിയും 😜 പിന്നെ അത്യാവശ്യം സർവീസ് cost ഒക്കെ ഒള്ളു car ഓടിക്കാൻ നല്ല സുഖമുണ്ട് പിന്നെ എടുക്കാൻ ഉദ്ദേശിക്കുന്നവർ ഓടിച്ചു നോക്കി നിങ്ങൾക്ക് ഉറപ്പു വരുത്തുക ❤️🤩😍
@abdulrasheed-bo4me
@abdulrasheed-bo4me 4 года назад
Vila ethra
@makhsoodlambeth
@makhsoodlambeth 4 года назад
Thank you very much for your review of Datsun redigo 1.0L.
@ArgonDavid
@ArgonDavid 4 года назад
Never say car as cheap. No one will accept rather say lowest/ effective cost variant. Tata Nano failed because most people mentioned it as a cheap car even though it was a very efficient car.
@Knowledgefollower
@Knowledgefollower 3 года назад
Correct
@r.sreenivasan9645
@r.sreenivasan9645 4 года назад
Redi go 800cc good vehicle and good mileage I traveled last two years more than 34000km maintenance cost is very low and good performance
@faziliqbal2646
@faziliqbal2646 4 года назад
R. sreenivasan keyyattam keyerumbo bhudhimutt undo
@4nkenglishclub892
@4nkenglishclub892 3 года назад
Nice
@Hustler_mindset
@Hustler_mindset 2 года назад
Using for 6yrs✌️60000kms......perfect ok.... Aake ulla disadvantage body roll mathram aan pinne 1star safety.. Baaki nokiyaal adipoli
@gokulgg4904
@gokulgg4904 Год назад
പവർ വിൻഡോ ഇല്ലാത്ത വണ്ടിയിൽ പവർ വിൻഡോ സെറ്റ് ചെയ്യാൻ പറ്റുമോ
@Animalworld-g5v
@Animalworld-g5v 17 дней назад
Nalla vedio ❤
@nikhiljose2877
@nikhiljose2877 4 года назад
സൂപ്പർ
@akhilmathew4852
@akhilmathew4852 4 года назад
Service cost okaa engana annu ethenu
@Bens519
@Bens519 4 года назад
My datsun redigo amt fuel efficiency is 13 km per litre. Now covered 2000 km. Any advice?
@TalkingMachine-1M
@TalkingMachine-1M 4 года назад
Sell it. Else it will breakdown on road with no reason. I had one and sold it.
@sijuthodupuzha6157
@sijuthodupuzha6157 4 года назад
വര്ഗീസ് ബ്രോ യുവർ നമ്പർ pls
@lijojose9535
@lijojose9535 4 года назад
Last 1.6 years (35000KM) am used this car...it will get maximum 15 to 17 in city....19to 20 High way Average 17 to 18 km
@Abykpallil
@Abykpallil 4 года назад
@@lijojose9535 complaints andengilum notice cheyto.. common issues.. mattullavarkum oru help aakum..
@shans2221
@shans2221 4 года назад
Mine returning 14.x kmpl (amt). Dealer says mileage check will be done after 2000 km. Iam gonna do it this weekend. You may also try in manual mode with conservative early upshifts to improve mileage.
@sonetjoseph3745
@sonetjoseph3745 4 года назад
Ready go plus. Review plz
@sadathaddu
@sadathaddu 4 года назад
Very good car. Nissan technology is outstanding
@KSA-iq8wu
@KSA-iq8wu 4 года назад
Rs ...?
@manojpb833
@manojpb833 4 года назад
Nice car.....
@rajank5330
@rajank5330 10 месяцев назад
Nice car good seating position nice steering all over micro suv
@riyadrajan23
@riyadrajan23 10 месяцев назад
Use ചെയ്യുന്നുണ്ടോ.. സർവീസ് ഒക്കെ എങ്ങനെ
@panthergaming9315
@panthergaming9315 4 года назад
Bro ecomet 1214 chyyane
@noush342
@noush342 4 года назад
മറ്റു വിഡിയോ ഡിക്രിപ്ഷൻ ബോക്സിൽ കൊടുക്കുന്നത് നന്നായിരിക്കും
@daschakkalakkal7887
@daschakkalakkal7887 4 года назад
How much
@makhsoodlambeth
@makhsoodlambeth 4 года назад
Very nice car
@mishalmizz932
@mishalmizz932 4 года назад
നല്ല വണ്ടിയാണ് ഞാനെടുത്തു ഓടിക്കാൻ രസമുണ്ട്
@faziliqbal2646
@faziliqbal2646 4 года назад
Ss Ss 800 or 1000??
@rinshadpulivetty4878
@rinshadpulivetty4878 3 года назад
Sale aakunnundo vandi
@Hustler_mindset
@Hustler_mindset 2 года назад
@@faziliqbal2646according to budget
@jothimon8191
@jothimon8191 4 года назад
Alto800 നെ ക്കാളിലും സീറ്റ്കൾ നല്ലതാണോ
@bickiethomas1832
@bickiethomas1832 4 года назад
Yes
@jamalahsanipappinippara5753
@jamalahsanipappinippara5753 4 года назад
Redigo AMT മോഡൽ റിവ്യൂചെയ്യൂ അതിനെ കുറിച്ച് അറിയാൻ ആ ഗ്രഹമുണ്ട്
@sulaimanpappinippara332
@sulaimanpappinippara332 3 года назад
Nano ഇല്ലേ......
@shafeekhyoosaf5252
@shafeekhyoosaf5252 4 года назад
Najn 2 years aayi use cheyunnu 25000 k/m aaayi nalla vandiyaan
@nisam1637
@nisam1637 4 года назад
Service cost മാരുതി alto 800 നേക്കാൾ കൂടുതൽ അല്ലേ !!!
@RNR.5175
@RNR.5175 Год назад
Ente 75000 aayi
@user-rd3sv4cq6e
@user-rd3sv4cq6e 4 года назад
നൈസ് car &smooth
@jithinjozf6829
@jithinjozf6829 4 года назад
പുറത്തുന്നു ഉള്ള സൗണ്ട് വീഡിയോ കണ്ട ഞാൻ matramanno kettathu😂😂
@mohammedfahiz7322
@mohammedfahiz7322 5 месяцев назад
ഒരു renalt kiwid RXT കൊടുക്കാൻ ഉണ്ട് 2017 ലാസ്റ്റ് 33000 km 👈👈👈 AMT transmission ann 👈👈 camara. Seat cover two door power window parking sensor
@sammathew4469
@sammathew4469 День назад
It's available
@muhsinm32
@muhsinm32 4 года назад
Plz upload video about datsun go
@AutosVlog
@AutosVlog 4 года назад
Yes bro
@adventurist_feed864
@adventurist_feed864 4 года назад
Machaane onnu aanju pidichaal 1Lakhinu mel pokum pls lets try .....
@AutosVlog
@AutosVlog 4 года назад
Trying ആണ് bro ❤️❤️🤩🤩😍😍
@daschakkalakkal7887
@daschakkalakkal7887 4 года назад
എന്താ റൈറ്റ്
@devus7082
@devus7082 4 года назад
Kuv 100 nxt എങ്ങനെ?
@subis7891
@subis7891 3 года назад
Amount anthakum... Vandiyil attavum best ethuthaneyao. Atho swift ano
@mrvattoli1858
@mrvattoli1858 6 месяцев назад
ഞാൻ ഒരു 450 km ഹൈവേ ചെയ്തു മൈലേജ് 23 kmpl കിട്ടി. ഇതിന്റെ build ക്വാളിറ്റി വളരെ മോശം ആണ്
@vijayfanskerala8501
@vijayfanskerala8501 4 года назад
Renault triber super car price low Good car triber
@AutosVlog
@AutosVlog 4 года назад
Triber poli ആണ്
@hhhj6631
@hhhj6631 4 года назад
This is not new modified redigo. Are you fooling readerz?
@sajithsubash9982
@sajithsubash9982 4 года назад
ഞാൻ ഇതിന്റെ ഒരു കസ്റ്റമേർ ആണ്. ഡ്രൈവ് ചെയ്യാൻ സീറ്റിങ് comfort മാത്രമേ ഉള്ളൂ. Engine sound is very bad like those of tata nano. Engine as my knowledge is same with kwid supplied by this company. പക്ഷെ kwid has more metal ക്വാളിറ്റി. റെഡിഗോയുടെ ഡോറുകൾ വളരെ ശക്തി ഉപയോഗിച്ച് അടച്ചാൽ മാത്രമേ അടയുകയുള്ളൂ. അല്ലെങ്കിൽ സെമി closed. Ride ചെയ്യുമ്പോൾ ഒരു ബ്ലോക്ക് വന്നു just ഒന്ന് ബ്രേക്ക്‌ ചെയ്‌താലും ഗിയർ ഷിഫ്റ്റ്‌ ചെയ്യണം. അല്ലെങ്കിൽ കട കട എന്ന് notching സൗണ്ട് ഉണ്ടാകും which is the very bad thing about this vehicle. വണ്ടിയിൽ ഇരിക്കുന്ന മറ്റ് യാത്രക്കാർക്ക് നമ്മൾ ഡ്രൈവിങ് പഠിച്ചതേ എന്ന ഫീൽ കിട്ടും. പിന്നെ നല്ല സ്പീഡിൽ വന്നു ബ്രേക്ക്‌ ചെയ്യുമ്പോൾ engine off ആകും. നമ്മൾ അറിയില്ല. പിന്നെ തിരക്കിനിടയിൽ വീണ്ടും start ചെയ്യണം. അപ്പോൾ പിറകിൽ ഉള്ള വണ്ടിക്കാർ പൊങ്കാല ഇട്ട് കഴിഞ്ഞേക്കും. ബ്രേക്ക് ചെയ്താലും വണ്ടി പെട്ടെന്ന് നിൽക്കില്ല as compared to maruthi and hyundai entry level vehicles.ഞാൻ അബദ്ധം പറ്റി ആദ്യം 800cc വാങ്ങി. അതിൽ നിന്നും പഠിക്കാതെ 1000cc manual engine വാങ്ങി. ഈ പറഞ്ഞ issues എല്ലാം 2 വണ്ടികളിലും ഉണ്ട്. കുറേ പൈസയും വണ്ടി exchangil പോയി കിട്ടി. 3 ഡീലർമാരെ (tvm, klm, ktym) വണ്ടികൾ കാണിച്ചു. അവർ എല്ലാം പറഞ്ഞു ഇത് ജന്മനാ ഈ വണ്ടിക്കുള്ള കംപ്ലയിന്റുകൾ ആണെന്ന്. എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നറിയാൻ കമ്പനിക്ക് നേരിട്ട് മെയിൽ അയച്ചു, സംസാരിച്ചു, ഒരു പ്രയോജനവും ഇല്ല. അവർ ഉടനെ ഡീലർക്ക് കംപ്ലയിന്റ് ട്രാൻസ്ഫർ ചെയ്യും.കയ്യൊഴിഞ്ഞവരെ തന്നെ വീണ്ടും കാണുവാൻ. ജന്മനാ ഉള്ള തകരാറുകൾ engine ഡിസൈനിങ്ങിൽ modification വരുത്തി പരിഹരിക്കണം, വണ്ടികൾ തിരിച്ചു വിളിക്കണം. അല്ലാതെ ഇതിന് പരിഹാരമില്ല. ചുരുക്കി പറഞ്ഞാൽ, വണ്ടി വാങ്ങിച്ചു പോയില്ലേ ഇനി അനുഭവിച്ചു തീർക്കുക എന്ന് 😪
@stellarlumens4738
@stellarlumens4738 4 года назад
Engine remap cheyyu power performance koodum
@sajithsubash9982
@sajithsubash9982 4 года назад
@@stellarlumens4738 റീമാപ്പിംഗ് എവിടെ ചെയ്യും നന്നായി. അതേക്കുറിച്ച് ഞാൻ അന്വേഷിച്ചതാണ്. cost നല്ല രീതിയിൽ ആകും. ഈ വണ്ടിയിന്മേൽ ഇനിയും പൈസ ഇറക്കുന്നത് ബുദ്ധിയാണോ. മാസം നല്ലൊരു തുക ലോണിനായി ചെലവ് പോകുന്നുണ്ട്. റീമാപ്പിംഗ് ഒക്കെ പൈസ ഉള്ളവർക്കുള്ള process അല്ലെ സുഹൃത്തേ, അതും വിലയുള്ള കാറുകൾക്ക്
@stellarlumens4738
@stellarlumens4738 4 года назад
@@sajithsubash9982 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o5Ql0ZeVuyc.html
@sajithsubash9982
@sajithsubash9982 4 года назад
@@stellarlumens4738 ഞാൻ റിപ്ലൈയിൽ ഒരുപാട് concerns ചോദിച്ചിരുന്നു. അതിനാകെ മറുപടി petes എന്ന സ്ഥാപനത്തിന്റെ link ആണ് തന്നത്. ഇത് ഞാൻ കണ്ടതായിരുന്നു.ഇതിൽ പറയുന്നത് ശ്രദ്ധിച്ചാൽ മനസിലാകും ഇതൊക്കെ കാശുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണെന്ന്. ഇതിനൊക്കെ ചെലവ് 25000/- മുതൽ മേലോട്ട് പ്രതീക്ഷിക്കാം. പിന്നെ ഡീലർ വാറന്റി കിട്ടില്ല.
@Abykpallil
@Abykpallil 4 года назад
Knocking sound varan karanam break shoesnte defect aanu... under warranty aanel adu matti kittum.. allel rub cheytal seriyakum
@dineshanep7013
@dineshanep7013 2 года назад
ഞാനേ വണ്ടിക്ക് അഡ്വാൻസ് കൊടുത്തിട്ടുണ്ട് എന്താ സ്ഥിതി എന്ന് അറിയില്ല
@Nishadhasu1481
@Nishadhasu1481 2 года назад
Vandi vangiyaarnno ,, enthaa sthithi
@dreamcatcher1753
@dreamcatcher1753 4 года назад
Value for money
@AutosVlog
@AutosVlog 4 года назад
Yaa
@unifrancis249
@unifrancis249 4 года назад
Tata tiyago best car
@whiteandblacktravailingmal4277
@whiteandblacktravailingmal4277 4 года назад
പൊന്നു മക്കളെ ഈ കാർ എടുക്കരുത് കമ്പനി സ്പെയർ പാർട്സ് പുറത്തു തരില്ല പാർട്സ് കിട്ടാനും മലക്ക
@dasappan5
@dasappan5 4 года назад
Tata Tiago is best...
@AutosVlog
@AutosVlog 4 года назад
Try tiago🤩😍😜
@febilrahman9824
@febilrahman9824 4 года назад
Rate നല്ല difference ഉണ്ട്
@ravilalnr1988
@ravilalnr1988 4 года назад
Don't buy this vehicle it is not good go with tiago
@Abykpallil
@Abykpallil 4 года назад
Tiago veroru price segment aanu. Aa segmentil nalla choices und. Redigo - Tiago compare cheyan pattilla.. redigo just entry level segment aanu
@yakumuhammadable
@yakumuhammadable 4 года назад
"റെഡി ഗോ" ഏതോ അന്ന്യഗ്രഹ ജീവികളെ പോലെ😀
@tvvyshnav
@tvvyshnav 4 года назад
Mugam kanan rasm illa
@Hustler_mindset
@Hustler_mindset 2 года назад
Better than "ass-presso"
@ijasmuhammed1610
@ijasmuhammed1610 4 года назад
Nvh very poor it is like tractor
@Tony00142
@Tony00142 4 года назад
ചുമ്മാ
@arunmadhavan2447
@arunmadhavan2447 4 года назад
Ente kail undu Datsun redigo 800 cc covered 66000 kms
@renjuscariakk7733
@renjuscariakk7733 4 года назад
Enganund vandi
@arunmadhavan2447
@arunmadhavan2447 4 года назад
@@renjuscariakk7733 vandy kollaam pakshe athinte oilsub plastic aanu thattiyal pottum oruthavana potty vazhiyil kidannu...
@nisam1637
@nisam1637 4 года назад
@@arunmadhavan2447 oilsub??
@nisam1637
@nisam1637 4 года назад
@@arunmadhavan2447 taxi ആണോ
@Abykpallil
@Abykpallil 4 года назад
ഞാൻ ഒരു വർഷമായി റെഡിഗോ AMT ഉപയോഗിക്കിന്നുണ്ട്. മിക്കവാറും എല്ലാ മാസവും ചെന്നൈയിൽ നിന്നും നാട്ടിൽ കോട്ടയം വരെ ഡ്രൈവ് ചെയ്യാറുണ്ട്. ഇതു വരെ കുഴപ്പം ഒന്നും ഇല്ല. നല്ല മൈലേജ് ഉണ്ട്. സർവീസ് ചിലവും വളരെ കുറവാ. സിറ്റി ഡ്രൈവ് നു പറ്റിയ വണ്ടിയ.. ലോങ്ങ്‌ പോകാനും ഒക്കെയാണ് സേഫ്റ്റി നോക്കിയാൽ അത്ര പോരാ. വളരെ ലൈറ്റ് ബോഡി ആണ്. പവർ ഒരു പ്രശ്നമേ എല്ലാ. 1.0 ലിറ്റർ എൻജിന്റെ എല്ലാ ഗുണവും ഉണ്ട്. 120- 130 മാക്സ് പോകാം അതിനു മുകളിൽ പോയാൽ.. കാറ്റിൽ ഉലയൂന്നപോലെ തോന്നും. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0-uE3_Ax9js.html
@Rs-un6ym
@Rs-un6ym 4 года назад
Money ad kurak
@AutosVlog
@AutosVlog 4 года назад
Money ad അല്ല bro 😊😊😊
@Rs-un6ym
@Rs-un6ym 4 года назад
I mean advertisement Ath irritation akunu atha
@MohdAnas-dt1no
@MohdAnas-dt1no 4 года назад
Review കണ്ടു ആരും എടുക്കാൻ പോകണ്ട
@Rs-un6ym
@Rs-un6ym 4 года назад
Entha karyam bro njan edukan vijarichatha Problem undel para
@MohdAnas-dt1no
@MohdAnas-dt1no 4 года назад
@@Rs-un6ym നിസ്സാൻ ന്റെ 10 ഇൽ ഒന്ന് റിലയബിലിറ്റി ഉണ്ടാവില്ല
@nisam1637
@nisam1637 4 года назад
@@Rs-un6ym taxi ആയിട്ട് use ചെയ്യാനാണോ??
@Abykpallil
@Abykpallil 4 года назад
@@Rs-un6ym alto redigo Kwid ee segment aanu nokkunnatengil.. oru karyam atyavashamaie nookkam marakkenda.. adu thangalude hight aanu.. 6feet hight aanengil alto, kwid randum valare bhudimuttarikkum drive cheyan.. redigoil aa prashnam ila.. kwid ne compaire cheyoumbol rate curavanu redigok. Pinne altode vishvasyada parandallo... service cost Redigok valare kurave aaku..
@ratheeshkumar8902
@ratheeshkumar8902 4 года назад
Milage cityil 29varea kityudu, redigo 800cc, 5 parku sugamyie erykkm👍👍👍
@aneesh.c.r1134
@aneesh.c.r1134 4 года назад
thallipoli car.medichal thendum
@TalkingMachine-1M
@TalkingMachine-1M 4 года назад
ONE OF THE WORST CAR I EVER SEEN. THIS CAR WILL BREAKDOWN QUIET OFTEN. CAR WILL STOP WHILE DRIVING WITH AN ENGINE LIGHT POP UP. DONT BUY THIS CAR. WASTE AND WORST EXPERIENCE.
@AutosVlog
@AutosVlog 4 года назад
Which model car
@travellerjustgo3107
@travellerjustgo3107 4 года назад
ANEES PR njan 2 years aayi use cheyunnu .. 20000 kilometres aaayi. ... Nalla car aaan oru complaints um illa
@aamiswonderland5504
@aamiswonderland5504 4 года назад
It's a good car in this segment
@travellerjustgo3107
@travellerjustgo3107 4 года назад
shankar menon correct..
@Vishnu_771
@Vishnu_771 4 года назад
@shankar menon bro... mileage?
@bakkala.manicheettabakkala2120
@bakkala.manicheettabakkala2120 4 года назад
Rs... ??
@silasdubai3115
@silasdubai3115 4 года назад
4.75
Далее
Это реально работает?!
00:33
Просмотров 1,2 млн
Помыла и машину, и водителя
0:18
Снова заколхозил BMW? 😰
0:30
Просмотров 1,3 млн