ഈശോ നീയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും ഈശോ നീയെൻ മനസ്സിൽ വന്നാൽ ഞാനാകെ നീയായീ മാറും തിരുമാംസമായ് എന്റെ ഉള്ളിൽ തിരു രക്തമായ് എന്റെ ഹൃത്തിൽ തിരു ജീവനേകുന്ന കരുണാമയാ എന്നിൽ തിരുഭോജ്യമായ് നീ വരൂ (ഈശോ നീയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും ഈശോ നീയെൻ മനസ്സിൽ വന്നാൽ ഞാനാകെ നീയായീ മാറും) വിടരാൻ കൊതിക്കും പൂവിൻ സുഗന്ധം ഇളം കാറ്റിൽ അലിയുന്ന പോൽ വിടരാൻ കൊതിക്കും പൂവിൻ സുഗന്ധം ഇളം കാറ്റിൽ അലിയുന്ന പോൽ ഈശോ നീയെൻ ഉള്ളിൽ അലിയുമ്പോൾ ആത്മീയ സൗര്യഭം ഒഴുകും ഞാനാ സ്വർഗ്ഗീയ സാന്നിദ്ധ്യം നുകരും (ഈശോ നീയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും) മഞ്ഞിൻ തുള്ളികൾ പുൽകൊടി തുമ്പിൽ സൂര്യനെ ഉദിപ്പിക്കും പോൽ മഞ്ഞിൻ തുള്ളികൾ പുൽകൊടി തുമ്പിൽ സൂര്യനെ ഉദിപ്പിക്കും പോൽ പാരിടമാകെ നിൻ സേന്ഹ മൊഴികൾ ഞാനും പ്രകീർത്തിക്കും എന്നും നിത്യ ജീവന്റെ വഴിയെ ചരിക്കും (ഈശോ നീയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും ഈശോ നീയെൻ മനസ്സിൽ വന്നാൽ ഞാനാകെ നീയായീ മാറും) (തിരുമാംസമായ് എന്റെ ഉള്ളിൽ തിരു രക്തമായ് എന്റെ ഹൃത്തിൽ തിരു ജീവനേകുന്ന കരുണാമയാ എന്നിൽ തിരുഭോജ്യമായ് നീ വരൂ) (ഈശോ നീയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും ഈശോ നീയെൻ മനസ്സിൽ വന്നാൽ ഞാനാകെ നീയായീ മാറും)
മോനേ നീ എവിടെയാണ് ഞങ്ങളുടെ ഹൃദയം കീറിമുറിക്കുന്നു. എന്റെ മോനും സൗദ്യ യിൽ വലിയ ലോറി ഓടിക്കുന്നത്. നിന്റെ വാർത്ത കേട്ട അന്നുമുതൽ ഇന്ന് വരെ ഹൃദയം തകർന്ന വേദനയാണ് മോനേ
കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഹബക്കുക്ക് 3 : 19
നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാർന്ന നിൻ സ്നേഹത്തിനും നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ രണ്ടു മക്കളും വളരെ നന്നായി പാടിയിട്ടുണ്ട് എൻ്റെ മകൻ്റെ കുട്ടി ഈ പാട്ട് കേട്ടാൽ എവിടെയിരുന്നാലും ഓടി വരും ദൈവം അനുഗ്രഹിക്കട്ടെ
ഈശോ നീ എന്റെ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകം ആകും. ഈശോ വചനങ്ങൾ മനസിലാക്കി ജീവിക്കുന്നവർക്കു സ്വർഗീയ സന്തോഷം ഉണ്ടാകും. ആരോടും പകയോ, വിദ്വഷമോ ഉണ്ടാകില്ല. മറ്റുള്ളവരുടെ തെറ്റുകൾ ഷെമിച്ചു, അവർക്കു വേണ്ടി പ്രാർഥിക്കാൻ കഴിയും. ഈശോയെ ധ്യനത്തിലൂടെ മനസിലാക്കിയശേഷം എന്റെ സ്വഭാവത്തിൽ മാറ്റാംണ്ടായി എന്നു അമ്മ പറയുന്നത് ഞാൻ ഓർക്കുന്നു. എല്ലാവരോടും നന്നായി പെരുമാറാൻ എനിക്കു കഴിഞ്ഞു. മനുഷ്യരെല്ലാം ഉണർന്നുവല്ലോ. മമ മാനസം വീണ്ടും തകരുമല്ലോ. ചങ്ങമ്പുഴയുടെ വരികളാണ്. രാവിലെ ഉണരുമ്പോൾ മുതൽ മറ്റുള്ളവരിൽ നിന്നും പലവിധ വിഷമങ്ങൾ ഉണ്ടാകും. ഇവയെല്ലാം അതിജീവിക്കാൻ ദൈവ വചനങ്ങൾ സഹായിക്കും. നമ്മുടെ ചുറ്റുമുള്ളവർക്കു നാം നല്ല അനുഭവമാകും. സൂര്യന്റെ കിരണങ്ങൾ പുല്കോടി തുമ്പിലെ മഞ്ഞിൻ കണങ്ങളിൽ പ്രകാശിക്കുന്നതുപോലെ നമ്മുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തെ പ്രകാശം ഉള്ളതാകും. മാതൃക പരമാക്കും. അങ്ങിനെ ലോകം മുഴുവൻ സ്വർഗമായിതീരും. നല്ല ആശയമുള്ള ഇ ഗാനം ഞാൻ ധാരാളം പ്രാവശ്യം കേട്ടു. നന്ദി.
കാർത്തു മോളും . കേ ദാർനാഥും. എന്റെ 2 കൊച്ചുമക്കളുടെ ക്ലാസ് മേറ്റായ തിൽ ഞങ്ങൾക്കും അഭിമാനമുണ്ട് ഈശോയും മാതാവും നിങ്ങളുടെ കൂടെ ഉണ്ട് മക്കളെ .എന്നും നല്ലത് മാത്രം സംഭവിക്കട്ടെ.❤❤🙏🙏🙏
What an amazing song❤❤❤ Chithra Arun’s melodious and sweet voice helps the audience drift into a heavenly world. Thank you Lord for this beautiful piece of music!!! I love you ❤❤❤ The lyrics are heavenly too!! Thanks to everyone behind the production of this beautiful song 🙏🙏🙏