Тёмный

Ep:03 | മഹാരാഷ്ട്രയിലെ അത്ഭുതം | Ajanta Caves | Rail to north | Vascodans 

Vascodans Vlog
Подписаться 8 тыс.
Просмотров 4,4 тыс.
50% 1

1817-ൽ ബ്രിട്ടീഷ് പടയാളികളാണ് ഈ ഗുഹ ആദ്യമായി കണ്ടെത്തുന്നത്. അവർ നടത്തിയ ചില സൈനിക പര്യടനങ്ങൾക്കിടയിൽ വാഗൂർ നദിയുടെ ഉത്ഭവസ്ഥനത്തിനടുത്ത് പാറക്കെട്ടുകൾക്കിടയിൽ യാദൃച്ഛികമായാണ് ഇത് കണ്ടെത്തിയത്. പലതരം ക്ഷുദ്രജീവികളുടെ ആവാസ കേന്ദ്രമായിരുന്ന ഇവിടം പിന്നീട് പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽ പെട്ട ശേഷമാണ് ഇന്നു കാണുന്ന അവസ്ഥയിലേക്ക് മാറ്റിയെടുത്തത്.
ബി.സി 2-ആം നൂറ്റാണ്ട് മുതൽ 7-ആം നൂറ്റാണ്ട് വരെ ഡക്കാൺ പ്രദേശം ഭരിച്ചിരുന്ന ശതവാഹനന്മാരുടെയും വാകാടകന്മാരുടെയും രണ്ട് കാലഘട്ടങ്ങളിലാണ് ഈ ഗുഹാചിത്രങ്ങൾ നിർമ്മിക്കപ്പെട്ടെതെന്ന് ഗവേഷണങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ന് നിലവിൽ അജന്തയിൽ 29 ഗുഹകൾ ആണ് കാണപ്പെടുന്നത്. 9, 10, 19, 26 എന്നീ നാലെണ്ണമൊഴികെ വിഹാരങ്ങളാണ്. ഈ നാലെണ്ണം ചൈത്യങ്ങളുമാണ്. ഇപ്പോൾ നിലവിലുള്ളതിലും കൂടുതൽ ചൈത്യങ്ങൾ നിലവിൽ ഉണ്ടായിരുന്നെന്നും കാലാന്തരത്തിൽ അവ നശിച്ചതാകാനാണ് സാധ്യത എന്നും ഗവേഷകർ കരുതുന്നുണ്ട്.
ഏകദേശം നൂറോളം അടി താഴ്ചയിൽ നിർമ്മിച്ചിട്ടുള്ള 29 ഗുഹകൾ അജന്തയിലുണ്ട്. ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിൽ പണിയാരംഭിച്ച് ഏഴാം നൂറ്റാണ്ടുവരെയുള്ള ആയിരം വർഷങ്ങൾ കൊണ്ടാണ്‌ ഈ ഗുഹകൾ തീർത്തതെന്നു കരുതുന്നു[4]. ഇവ നിലത്തു നിന്ന് പണിതിയർത്തിയ നിർമ്മിതികൾ അല്ല. വലിയ പർവതങ്ങൾ, അവയുടെ പാറകൾ വശങ്ങളിൽ നിന്ന് തുരന്നാണ് നിർമ്മാണം. വലിയ കൽതൂണുകൾകൊണ്ട് ക്ഷേത്ര ഗോപുരങ്ങൾ താങ്ങിനിർത്തിയിരിക്കുന്നു. ചില ഗുഹകളുടെ മുകൾഭാഗം പരന്നതും ചിലതിന്റേത് കമാനാകൃതിയിലുമാണ്. രണ്ടുതരം നിർമ്മിതികൾ ഈ ഗുഹാ ക്ഷേത്രങ്ങളിൽ ഉണ്ട്. ഒന്ന് പ്രാർത്ഥനക്കായി നിർമ്മിച്ചവയും, മറ്റൊന്ന് ബുദ്ധഭിക്ഷുക്കൾക്ക് താമസത്തിനുള്ളവയും. പ്രാർത്ഥനക്കായി നിർമ്മിച്ചവയിൽ ഓരോന്നിലും ബുദ്ധപ്രതിമയുണ്ട്. വിഹാരങ്ങൾക്ക് ഒരു തളവും അതിനു ചുറ്റും ചെറിയ മുറികളും ഉള്ളതാണ്. ഓരോ വിഹാരത്തോടും അനുബന്ധിച്ച് ബുദ്ധപ്രതിമയോട് കൂടിയ ഒരു പ്രാർത്ഥനാലയം ഉണ്ട്. ഗുഹകൾക്ക് ഇരു വശങ്ങളിലായി നിർമ്മിച്ചിരിക്കുന്ന കൽതൂണുകൾ ശാലകൾക്ക് നടുവിലൂടെ ഒരു ഇടനാഴിതീർത്തിരിക്കുന്നു. ഗുഹക്കകത്തേക്ക് കാറ്റും വെളിച്ചവും കടക്കുന്നതുമുള്ള സംവിധാനങ്ങളും തീർത്തിരിക്കുന്നു.
അജന്ത ഗുഹകളിലെ ചിത്രകല വളരെ പ്രസിദ്ധമാണ്‌. ഗുഹകളിൽ തറയിലൊഴികെ മറ്റെല്ലായിടത്തും ചിത്രങ്ങൾ രചിക്കപ്പെട്ടിരിക്കുന്നു. മുഴുവൻ ഗുഹകളിലേയും ചിത്രങ്ങൾ ഇന്ന് ലഭ്യമായിട്ടില്ല. ഭൂരിഭാഗം കാലത്തിന്റെ കെടുതികളിൽ പെട്ടു പോയിട്ടുണ്ട്. 1, 2, 9, 10, 16, 17 എന്നീ ഗുഹകളിൽ മാത്രമേ ഇന്ന് ചിതങ്ങൾ അവശേഷിക്കുന്നുള്ളൂ. കൽതൂണുകൾ, ഭിത്തികൾ, കമാനാകൃതിയിലും പരന്നതുമായ മേൽതട്ടുകൾ തുടങ്ങിയിടത്തൊക്കെ ചിത്രങ്ങൾ ഉണ്ട്.ബുദ്ധനെ കുറിച്ചുള്ള ഇതിഹാസങ്ങൾ, ബുദ്ധന്റെ പൂർവ ജന്മ കഥകൾ (ജാതക കഥകൾ) ശിശുവായ ബുദ്ധനെ സന്ദർശിക്കുന്നതിന് അസിതൻ എത്തുന്നത്, ലൗകികപ്രേരണകൾ ബുദ്ധനെ പീഡിപ്പിക്കുന്നത്, നാഗേതിഹാസങ്ങൾ, യുദ്ധരംഗങ്ങൾ തുടങ്ങി ബുദ്ധന്റെ ജീവിതത്തിലെ സമസ്ത മേഖലകളെയും ഈ ചിത്രങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്.
The Ajanta Caves are 29 rock-cut Buddhist cave monuments dating from the second century BCE to about 480 CE in the Aurangabad District of Maharashtra state in India. Ajanta Caves are a UNESCO World Heritage Site. Universally regarded as masterpieces of Buddhist religious art, the caves include paintings and rock-cut sculptures described as among the finest surviving examples of ancient Indian art, particularly expressive paintings that present emotions through gesture, pose and form. The caves were built in two phases, the first starting around the second century BCE and the second occurring from 400 to 650 CE, according to older accounts, or in a brief period of 460-480 CE according to later scholarship. The Ajanta Caves constitute ancient monasteries (Viharas) and worship-halls (Chaityas) of different Buddhist traditions carved into a 75-metre (246 ft) wall of rock. The caves also present paintings depicting the past lives and rebirths of the Buddha, pictorial tales from Aryasura's Jatakamala, and rock-cut sculptures of Buddhist deities. Textual records suggest that these caves served as a monsoon retreat for monks, as well as a resting site for merchants and pilgrims in ancient India. While vivid colours and mural wall paintings were abundant in Indian history as evidenced by historical records, Caves 1, 2, 16 and 17 of Ajanta form the largest corpus of surviving ancient Indian wall-paintings.
ajanta caves
ajanta cave history
ajanta cave vlog
ajanta cave documentary full
ajanta cave paintings
ajanta cave upsc
ajanta cave waterfalls

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
Далее
Kerala to North korea യാത്ര
21:00
Просмотров 1,1 млн