സംഗീതം പഠിച്ചിട്ടില്ലെങ്കിലും പാട്ട് കേൾക്കാനും അത് ആസ്വദിക്കാനും ഇഷ്ടമാണ്..... സാറിന്റെ ലളിതമായ ശൈലിയിലൂടെ കുറച്ചു കാര്യങ്ങൾ എല്ലാം മനസ്സിലാക്കാൻ സാധിച്ചു.... ❤💚
സംഗീതത്തിലെ വളരെ പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ ഒരു ഘടകത്തെ ഇത്ര ലളിതമായി ഉദാഹരണ സഹിതം വിശദമാക്കിയ ഇദ്ദേഹത്തിൻ്റെ അവതരണം അഭിനന്ദാർഹമാണ്. ഇദ്ദേഹം സ്വായത്തമാക്കിയ അറിവ് മറ്റുള്ളവരിൽ എത്തിക്കാനുള്ള കഴിവും മനസ്സും വളരെ വലുതാണ്. നന്ദി നമസ്ക്കാരം
താള മേള രാഗ ങ്ങളുടെ ഗതി സഞ്ചാരം ഇത്രയും വ്യക്തമാക്കി നൽകിയ സാറിന്റെ കഴിവിനെ നമിക്കുന്നു എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ ഇന്നലെ വരെ ഞാൻ കരുതിയിരുന്നത് അപ്പുറം ആണ് ഒരുപാട്ടുകാൻ മനസ്സിലാക്കേണ്ട സംഗതികൾ എന്ന് വളരെ വ്യക്തമാക്കി തന്നു . ഇനിയുംകൂടുതൽ അറിയാൻ കാഞ്ഞിരക്കുന്ന
ഇതുവരെ എവിടെയായിരുന്നു master എനിക്ക് കുട്ടിക്കാലം മുതലേ പാട്ട് വല്ല്യ ഇഷ്ടമാ ശ്രുതി ചേർത്ത് പാടുന്ന രീതി ആദ്യമായ് ഞാൻ മനസിലാകുന്നത് ഇപ്പോഴാണ്. ഇനിയും ഇങ്ങനെയുള്ള class കൾ കേൾക്കാൻ ആഗ്രഹമുണ്ട്.
പ്രണാമം.... അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏സംഗീതം കേൾക്കുമ്പോൾ എല്ലാം മറന്ന് അതിൽ ലയിക്കുന്നു... പക്ഷെ പാടാൻ ഉള്ള കഴിവ് ഇല്ല... ഇനിയൊരു ജന്മം ഉണ്ടാകണം എന്നും അത് സംഗീതം ജന്മ സിദ്ധ മായി ഉള്ളത് ആവണം എന്നും ജഗദീശ്വ രനോട് എന്നും പ്രാർത്ഥിക്കുന്നു.... ജന്മനാ സംഗീതം കിട്ടിയവർ അനുഗ്രഹിക്കപ്പെട്ടവർ 🙏🙏🙏🙏👍
പ്രണാമം. താങ്കൾആരാണെന്നെ നിക്കറിയില്ല.പക്ഷേ താങ്കളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും വേദനയോടെ പുറത്തുവന്ന ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളുപിടഞ്ഞു പോയി.അങ്ങനെ എനിക്ക് തോന്നിയത് ഞാൻ ചെറിയതോതിൽ പാടുന്ന ഒരാളായതുകൊണ്ടാണ്. അതേസമയം പാടാനുള്ള കഴിവ് ദൈവം കനിഞ്ഞു നൽകിയിട്ട് അഹങ്കാരത്തോടെ അതിനെ കൈകാര്യം ചെയ്യുന്ന ആളുകളാണ് താങ്കളുടെ ഈ വാക്കുകൾ കേൾക്കേണ്ടത്.
സാറിനെ പരിചയപ്പെടാൻ ഒത്തിരി വൈകി....ഇനി മുതൽ സാറിന് ക്ലാസ്സ് മുടങ്ങാതെ ഞാൻ കാണും.. എത്ര മനോഹരമായിട്ടാണ് ക്ലാസ്സ് എടുക്കുന്നത് ,ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലുള്ള സാറിന്റെ അവതരണത്തിന് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍👏👏👏👏👏
സത്യം പറഞ്ഞാൽ ആദ്യം അത്ര താല്പര്യത്തോടെയല്ല കേട്ടു തുടങ്ങിയത്. പക്ഷെ താങ്കൾ പാടിത്തുടങ്ങിയപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി. Very blessed voice എല്ലാമേഖലയിലേക്കും അനായാസം എത്തിക്കാൻ സാധിക്കുന്നു. ദൈവം യാദേഷ്ടം കയറൂരി വിട്ടിരിയ്ക്കുന്ന ശബ്ദം എന്ന് പറയാൻ തോന്നും.
52 വയസ്സിൽ ആദ്യമായി , ശ്രുതി എന്താണെന്ന് പഠിപ്പിച്ച ഗുരുവിന് വന്ദനം : ശ്രുതി ശുദ്ധമായി പാടി എന്ന് reality show യിൽ Judges പറയുന്നത് പല തവണ കേട്ടിട്ടുണ്ടെങ്കിലും . 🙏
ഞാനൊരു ഗായകനല്ല ....മനതാരിൽ എന്നും എന്ന എൻ്റെ ഇഷ്ട ഗാനം ശ്രുതി ചേർക്കാൻ സാധിച്ചത് ഇന്നാണ്.. നന്ദി മാസ്റ്റർ.. ഈറൻ പീലി കണ്ണുകളിൽ എന്ന ഗാനം ഒന്ന് പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ ശ്രമിച്ചിട്ടുണ്ട് BG M ഇല്ലാതെ..അങ്ങയുടെ സഹായം അഭ്യർത്ഥിക്കുന്നു🔥❤️
വളരെ ഉപകാരപ്രദമായ ക്ലാസ്. സാർ ഒരു ഹംപിൾ സജഷൻ ഉണ്ട്.ഒരു കീബോർഡ്ൻ്റെ ഇമേജ് അല്ലെങ്കിൽ പടം അല്ലെങ്കിൽ ഒറിജിനൽ കീബോർഡ് കാണിച്ചിട്ട് അതിൽ A...A sharp B ഒക്കെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞിരുന്നെങ്കിൽ... പിന്നെ അതിൽ ശ്രുതി ഇട്ട് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി എന്നെപ്പോലുള്ള സാധാരണക്കാർക്ക് മനസ്സിലായേനെ.
ഇപ്പോഴത്തെ കരോക്കെ ഗാനമേളക്കാർക്ക് ഇത് അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ്. ഉപകരണങ്ങളുടെ അതിപ്രെസരത്തിൽ പല പാട്ടുകാരും ഇത് മനസ്സിലാക്കുന്നില്ല. അങ്ങനെയുള്ളവർക്ക് ഇത് ഒരു പാഠം ആയിരിക്കട്ടെ. നന്ദി, നമസ്കാരം.
അസ്സലായി... മനോഹരമായി പാടുന്നു. എപ്പോഴും ഒരു കൺഫ്യൂഷൻ ആയിരുന്നു western notes with carnatic notes. നമ്മൾ ഒരു കട്ട ഒന്നര കട്ട എന്നൊക്കെ പറഞ്ഞു ശീലിച്ചു. ഇപ്പോഴാ മനസ്സിലായത്, ഒരു കട്ട C ആണെന്നും മറ്റും. Thanks.
സാർ താങ്കളുടെ ശ്രുതി ശൂദ്ധമായ ക്ളാസ് കേട്ട് ഈ 59 മത്തെ വയസ്സിൽ സംഗീതം പഠിക്കാൻ വല്ലാത്ത ഒരു അഭിവാഞ്ജ ഉള്ളിന്റെ ഉള്ളിൽ തോന്നി പ്പോയി... അങ്ങ് ചെയ്യുന്ന ഈ ഉദ്യമത്തിന് പ്രപഞ്ചം ഗുരുവിന്റെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും അങ്ങക്കുണ്ടാവട്ടേ..🙏🙏
Uncle ningal paadu ketto. Orotharum film il poolum yki vann nalla poole abhinayichittund. Uncle nu ethe poole oru singer aakaanum judge aayi pookaanum okke pattatt 🥰🥰
ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സിൽ പങ്കെടുക്കുന്നത്.. ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിയില്ലായിരുന്നു.. ഒത്തിരി അറിവുകൾ കിട്ടി... നന്ദി.. തുടർന്ന് എല്ലാ ക്ലാസ്സുകളും അറ്റന്റ് ചെയ്യുന്നതാണ്
ഒരുപാട് ഉപയോഗപ്രദമായ ഒരു ക്ലാസ് സാർ….ജീവിതത്തിൽ ആദ്യമായിട്ടാണ് ശ്രുതി ചേർത്ത് പാടുന്നത് എങ്ങനെ എന്ന് മനസിലായത്….ആഗ്രഹമുണ്ടായിട്ടും ജീവിതസാഹചര്യങ്ങൾ കാരണം പാട്ടു പഠിക്കാൻ പറ്റാതെ പോയ ഒത്തിരി പേർക്ക് ഇത് പ്രയോജനപ്രദമാവും….തീർച്ച….എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ സാർ
പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു വളരെ വലിയ പ്രചോദനം നൽകുന്നതാണ് സാറിന്റെ ഈ ക്ലാസ്സ്.സാറിന്റെ ഇത്തരത്തിലുള്ള ടിപ്സ് കൾ കേട്ടാൽ തന്നെ നല്ല പാട്ടുകാരനാകാൻ കഴിയും
ശ്രുതി ചേർത്ത് എങ്ങനെ പാടണം എന്ന് നന്നായി പറഞ്ഞു തന്നു. വളരെ നന്ദി.. 🙏🙏 ഞാൻ ഇന്നാണ് ആദ്യമായി സാറിൻ്റെ വീഡിയോ കേൾക്കുന്നത്. പാട്ട് പഠിക്കുന്നവർക്ക് വളരെ സഹായമാകും.
പാട്ട് വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ മൂന്നാല് പ്രാവശ്യം കേട്ടു സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല എന്നാലും കേട്ട് കേട്ട് മനസ്സിലാക്കാൻ ശ്രമിക്കുന്നു
വളരെ വളരെ നന്നായിരിക്കുന്നു. അങ്ങയുടെ കീഴിൽ പഠിക്കാൻ വരുന്ന ശിഷ്യന്മാരുടെ ഭാഗ്യം കാരണം അങ്ങയ്ക്ക് നല്ല ജ്ഞാനം ഉണ്ട് താല്പര്യമുള്ളവർ എല്ലാം ഈ ഒരു അവസരം പ്രയോജനപ്പെടുത്തട്ടെ എനിക്കിത് കേട്ട് ആസ്വദിക്കാൻ പറ്റിയത് തന്നെ എന്റെ ഭാഗ്യം
ശ്രുതി ചേർത്ത് പാടുന്നതിനെ കുറിച്ചുള്ള ഈ വിഡിയോ നന്നായിട്ടുണ്ട്. വ്യത്യസ്ത ശ്രുതികളിൽ പാടുമ്പോൾ ഗായകന്റെ ശബ്ദം ശ്രുതിയുമായി യോജിപ്പിക്കുക എന്നത് വിഷമമുള്ള കാര്യമാണ്. നല്ല പരീശീലനം ആവശ്യം. ശ്രുതിയെക്കുറിച്ചുള്ള ഈ വിവരണം തയ്യാറാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ.
പാട്ട് പാടാനുള്ള കഴിവില്ലെങ്കിലും പാട്ട് ആസ്വദിക്കാനുള്ള കഴിവുള്ള ആളാണ് ഞാൻ ആസ്വദിക്കാനുള്ള കഴിവുള്ള എന്നെ പോലത്തെ ആളുണ്ടങ്കിലേ പാട്ടുകാർ പാടിയിട്ടു കാര്യമുള്ളൂ മാഷുടെ ഈ ക്ലാസ് ഈ തലമുറയിലെ പാട്ടുപടിക്കുന്ന കുട്ടികൾക്ക് ഒരു പാട് ഉപകാര പ്പെടും മാഷുടെ ശബ്ദം മികച്ചതാണ് നന്ദി മാഷെ
സാർ പകർന്നു നൽകുന്ന പാട്ടിനെ കുറിച്ചുള്ള അറിവുകൾ വളരെ ലാളിത്യത്തോട് കൂടിയായതിനാൽ ഏറെ ഉപകാരപ്രദമായി .സ്വായത്തമാക്കാൻ താല്പര്യമുള്ള ഏവർക്കും പ്രയോജനപ്രദമാകും.നന്മകൾ വരട്ടെ സാറിന് 🙏❤️❤️
വളരെ സന്തോഷം സഹോദരാ, സ്വരശുദ്ധി, ശുദ്ധ സംഗീതത്തിൽ എത്ര പ്രധാനം ചെവിയുള്ളവർ കേൾക്കട്ടെ. പിന്നെ ഉദാഹരണങ്ങൾ പറയുമ്പോൾ അവയുടെ രാഗങ്ങൾ കൂടെ പറഞ്ഞാൽ നന്നായിരിക്കും എന്ന് തോന്നി, മുന്പോട്ട് പോവുക, കാത്തിരിക്കുന്നു.
വളര പഠനാർഹമായിരിക്കുന്നു. സംഗീതം പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന നഷ്ട ബോധത്തോടെ ജീവിക്കുന്ന യാൾ.സുരേഷ് മ്യൂസിക്ക് കേൾക്കുമ്പോ ൾ പലതും മനസ്സിലാക്കാൻ കഴിയുന്നു. നന്ദി.
എനിക്ക് പാടാൻ ഉള്ള കഴിവ് വരദാനമായി ദൈവം തന്നു പക്ഷേ ശാസ്ത്രീയ മായി പഠിക്കാൻ കഴിഞ്ഞില്ല എന്നത് ഇന്നും തീരാദുഃഖം 😔. താങ്കളുടെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നു.🙏 വളരെ നന്ദി🙏🙏
Mr. Suresh Das, appreciating your great talent in describing the difference between remaining in with sruthi and out of sruthi... "apasruthi" even to common people.Thank you so much for teaching me to identify and to maintain in sruthi while singing.
ശ്രുതിയാണ് പാട്ടിൻ്റെ എല്ലാമെല്ലാം. ഇത് കേട്ടപ്പോൾ വളരെ സന്തോഷവും, ഉന്മേഷവും തോന്നി. പാട്ട് പാടുമ്പോൾ എങ്ങിനെയാണ് ശ്രുതി ചേരുന്നതും, ചേരാത്തതും വീഡിയോ മുഖേന പറഞ്ഞു തന്നപ്പോൾ വളരെ സന്തോഷം തോന്നി. പാടി നോക്കിയപ്പോൾ ഏകദേശം ശരിയാകുന്നുണ്ട്. നിത്യേന പാടി പാടി പ്രാക്ടീസ് ചെയ്തു കഴിഞ്ഞാൽ പഠിയ്ക്കാവുന്ന കാര്യമേയുള്ളൂ. മാഷേ . വളരെ സന്തോഷം. Thank you very much .
Sir, You are great. I appreciate your patience in teaching. Now I came to know what is "Sruthi" in music.. waiting for your more videos in music. Vandanam
വര്‍ഷങ്ങളോലം സംഗീതം പഠിക്കാന്‍ പോയാല്‍ മാത്രം ലഭിക്കുന്ന അറിവാണ് അങ്ങ് ഇത്രയും ചെറിയ സമയം കൊണ്ട് പ്രദാനം ചെയ്യുന്നത്. ഇത് മാത്രം മതി അങ്ങയുടെ മഹത്വം തെളിയിക്കാന്‍. അങ്ങ് ഇതിനകം ലക്ഷക്കണക്കിന് ആളുകളുടെ മഹാഗുരുവായിത്തീര്‍ന്നിരിക്കുന്നു.