*SONGS*🎼🎹🎻🎸🌈 കരൾ നീറുമെൻ ഹൃദയം സാഗരം തഴുകൻ വരും നാഥാ യേശുവേ നീ വന്നണഞ്ഞാൽ തീരുമെന്ന വ്യഥയാർന്ന വിങ്ങൽ ജീവനെ നീ മാത്രമാണെന്ന ആശ്രയം ആശ്വാസമരുളും സ്നേഹവും മൃദുലമാം നിൻ മധുരനാദം കേട്ടിടുവാൻ മനസ്സുടഞ്ഞു കാത്തിരിപ്പൂ ഏകാകിയായ് നീ വരൂ നാഥനെ നീറുമെൻ പ്രാണനിൽ മോക്ഷമായി നിറയുമെൻ ജീവനിൽ എൻ പ്രഭു നോവുമെന്റെ മുറിവുകൾക്കു ആശ്വാസമായി സ്നേഹതൈല തൂവലായി താഴ്കിടുവമോ കൂരിരുൾ പാതയിൽ പൊൻപ്രഭാ പൂരമായി ശാന്തി തൻ നാളമായി തെളിയുമോ രക്ഷകാ