Тёмный

#psc 

Malappuram Municipality
Подписаться 1,1 тыс.
Просмотров 173
50% 1

പൊതുസേവകർ സമൂഹത്തോടുള്ള ബാധ്യത നിറവേറ്റണം.
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ മലപ്പുറം നഗരസഭ നടപ്പിലാക്കി വരുന്ന സൗജന്യ പി എസ്‌ സി പരിശീലന പദ്ധതിയുടെ പത്തൊമ്പതാമത് ബാച്ച് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. പബ്ലിക് സർവ്വീസ് കമീഷൻ വഴി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗാർത്ഥികൾ എല്ലാ അർത്ഥത്തിലും പൊതു സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാൻ ചുമതലപ്പെട്ടവരാണന്ന കാര്യം വിസ്മരിക്കരുതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വിദ്യഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ വിവിധ വകുപ്പുകളിലായി നഗരസഭ വഴി കോഴ്സ് പൂർത്തിയാക്കിയ 58 പേർക്ക് ഇതിനോടകം സർക്കാർ സർവ്വീസിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്. 200 ലധികം പേർ പ്രവേശന പരീക്ഷ എഴുതിയതിൽ 90 പേർക്കാണ് സൗജന്യ പി എസ് സി കോഴ്സിന് സെലക്ഷൻ ലഭിച്ചത്. നഗരസഭ ശിഹാബ് തങ്ങൾ ലൈബ്രറി ഹാളിൽ അവധി ദിവസങ്ങളിലാണ് ക്ലാസ്സ് നടക്കുന്നത്. പത്തൊമ്പതാമത് ബാച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നഗരസഭ കൗൺസിലർ പി എസ് എ ഷബീർ അധ്യക്ഷം വഹിച്ചു. പ്രോഗ്രാം ഫാക്കൽറ്റി സജിനി, നഗരസഭ പ്ലാൻ കോ: ഓർഡിനേറ്റർ സി എ റസാഖ് മാസ്റ്റർ, സി എച്ച് റൈഹാനത്ത് ,സത്യൻ കാടാമ്പുഴ എന്നിവർ സംസാരിച്ചു.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Тарковский - гений
00:48
Просмотров 655 тыс.
Добрая весть 😂
00:21
Просмотров 269 тыс.
പിശുക്കൻ 13 @lalamalappuram8035
8:26
Тарковский - гений
00:48
Просмотров 655 тыс.