Тёмный

Rajesh Athikkayam Kavithakal | നീയും ഞാനും | രാജേഷ് അത്തിക്കയം | Neeyum Njaanum Kavitha 

rajesh athikkayam
Подписаться 30 тыс.
Просмотров 123 тыс.
50% 1

Here is the 'Neeyum Njaanum' Poem From the Malayalam Album 'Mannankattayum Kariyilayum' :)
Poem : Neeyum Njaanum
Penned by : Rajesh Athikkayam (email: athikkayam@gmail.com)
Recited by : Narayanan Krishna
Scored by : Joji Johns
orchestrated by : Sunil
Final Mixing : Team-G Records, Ernakulam
Studio : Pooja Ernakulam
Album : Mannankattayum Kariyilayum
Language : Malayalam
കവിത: നീയും ഞാനും
രചന: രാജേഷ് അത്തിക്കയം
പ്രണയിച്ചിരുന്നു നാം ഒരുനാളില്‍ ഈ മര-
ത്തണലില്‍ തളിര്‍ക്കുടക്കീഴില്‍.....
പ്രണമിച്ചിരുന്നു നാം ആ നാളില്‍ ആഴമാം-
സ്‌നേഹം പകുക്കവേ തമ്മില്‍.....
നിഴല്‍വീണവഴികളില്‍ മിഴിയോടുമിഴിനോക്കി-
രാഗം മൊഴിഞ്ഞു നാം നമ്മില്‍.....
ഒരു ലോകം, അതില്‍ നമ്മള്‍ മാത്രമായെങ്കിലെ-
ന്നൊരുപാടു മോഹിച്ചു മനസ്സില്‍.....
പ്രണയിച്ചിരുന്നു നാം ഒരുനാളില്‍ ഈ വഴി-
യരികിലെ മാവിന്റെ ചോട്ടില്‍.....
ഒരുമിച്ചിരുന്നു നാം കാറ്റില്‍ പൊഴിഞ്ഞതാം-
മാവിലകള്‍ മൂടിയൊരു കല്ലില്‍.....
ചുനയുള്ള പുളിമാങ്ങ നെടുകെ പിളര്‍ന്നു നാം-
ഉപ്പും പുരട്ടി കഴിച്ചു.....
പ്രണയമാം തേനിന്റെ മധുരത്തിലന്നത്-
മാമ്പഴം പോലെ രുചിച്ചു.....
നാണിച്ചിരുന്നു ഞാന്‍ നിന്നെയെനിക്കേറെ-
ഇഷ്ടമാണെന്നു പറയാന്‍.....
കാണിച്ചിരുന്നു ഞാന്‍ എന്നിഷ്ടമൊക്കെയും-
നോക്കിലും വാക്കിലുമെല്ലാം.....
ഹൃദയം തുളയ്ക്കുന്നൊരമ്പിന്റെ ചിത്രം-
വികൃതം വരച്ചു ഞാന്‍ തന്നു.....
കടലാസുതുണ്ടിലെ കടലോളമിഷ്ടം-
അന്നാദ്യമായ് നീ അറിഞ്ഞു.....
കാതോര്‍ത്തിരുന്നു ഞാന്‍ വളകിലുങ്ങുന്ന നിന്‍-
വര്‍ത്തമാനം കേള്‍ക്കുവാനായ്.....
കാറ്റേറ്റിരുന്നു ഞാന്‍ മിനുമിനുങ്ങുന്ന നിന്‍-
മുഖതാരകം കാണുവാനായ്.....
കസവുള്ള പട്ടിന്റെ പാവാടയിട്ടെന്റെ-
മുന്നിലൂടന്നു നീ വന്നു.....
അഴകുള്ള പെണ്ണിന്റെ മിഴിവുള്ള കണ്ണിന്റെ-
നോട്ടം കൊതിച്ചു ഞാന്‍ നിന്നു.....
മോഹിച്ചിരുന്നു നാം ഒരുനാളില്‍ ഈ മലര്‍-
വള്ളിക്കുടില്‍ക്കീഴിനുള്ളില്‍.....
ദാഹിച്ചിരുന്നു നാം ഒന്നിച്ചുപോകുവാന്‍-
പുള്ളിക്കുടക്കീഴിനുള്ളില്‍.....
മഴ മുത്തുകോര്‍ത്തൊരു കര്‍ക്കിടകസന്ധ്യയില്‍-
നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നു.....
കുടയുടെ പാതിയും ഹൃദയം മുഴുവനും-
നിന്‍ ഇഷ്ടദാനമായ് തന്നു.....
മഴയായിരുന്നു ഞാന്‍ ഓരോ നിമിഷവും-
നിന്നെ അറിഞ്ഞൊരാ നാളില്‍.....
മഞ്ഞായിരുന്നു നീ ഓരോരോ മാത്രയും-
എന്നെ പുണര്‍ന്നൊരാ നാളില്‍.....
മഴമഞ്ഞിലൂടന്നു തെന്നിക്കളിച്ചു നാം-
ഒത്തിരി സ്വപ്നങ്ങള്‍ നെയ്തു.....
കണ്ണെറിയാതെ കരളറിയാതെ നാം-
ഇത്തിരി കുസൃതികള്‍ ചെയ്തു.....
വെയിലായിരുന്നു ഞാന്‍ നിന്നിളംമേനി രാ-
ക്കുളിരില്‍ തണുക്കുന്ന നേരം.....
മയിലായിരുന്നു നീ അദ്യാനുരാഗമാം-
പീലിവിടര്‍ത്തുന്ന നേരം.....
പ്രണയമാം തോണിതുഴഞ്ഞന്നു തമ്മില്‍ നാം-
സ്‌നേഹത്തിനാഴം അറിഞ്ഞു.....
മഴനൂറ്റനൂലിനാല്‍ ഭൂമിയും സ്വര്‍ഗ്ഗവും-
ഹൃദയത്തിനറ്റം അളന്നു.....
നിഴലായിരുന്നു നീ എന്നിലും എന്റെ രാ-
ക്കനവിലും നിനവിലുമെല്ലാം.....
തണലായിരുന്നു ഞാന്‍ നിന്നിലും നിന്നിളം-
മിഴിയിലും മനസ്സിലും എന്നും.....
ഇരുളിന്റെ വേദിയില്‍ വിരല്‍രൂപമായി നാം-
നിഴല്‍നാടകങ്ങള്‍ കളിച്ചു.....
പകലിന്റെ പാതയില്‍ വാകമരങ്ങളായ്-
പൂക്കള്‍പൊഴിച്ചു നാം നിന്നു.....
പ്രാര്‍ത്ഥിച്ചിരുന്നു നാം ദൈവത്തിനോടെന്നും-
നമ്മളെ ഒന്നാക്കി മാറ്റാന്‍.....
യാചിച്ചിരുന്നു നാം ലോകത്തിനോടെന്നും-
നമ്മളെ നല്ലതായ് കാണാന്‍.....
സ്‌നേഹത്തിനര്‍ത്ഥങ്ങള്‍ അറിയാതിരുന്നവര്‍-
നമ്മെയും തെറ്റിദ്ധരിച്ചു.....
നമ്മള്‍ പരസ്പരം വിശ്വാസമര്‍പ്പിച്ച-
നമ്മുടെ സ്‌നേഹം ജയിച്ചു.....
വരകളിലോടുന്ന വാക്കിന്റെ തീവണ്ടി-
കാത്തുകൊതിച്ചു നീ നിന്നു.....
കണ്ണാം കടലിലെ നോക്കിന്റെ കപ്പലില്‍-
കയറുവാനായ് ഞാനും വന്നു.....
അറിയാതെ നമ്മിലെ പ്രാണന്റെ രേണുവാം-
പരമാണുവില്‍ നമ്മള്‍ തൊട്ടു.....
ആത്മാനുരാഗമാം ആകാശഗംഗയില്‍-
ആത്മാക്കളായ് നാം അലിഞ്ഞു.....
കണ്ണായിരുന്നു നീ കണ്‍മണി എന്റെ ക-
ണ്ണെത്താത്ത കാഴ്ചകളിലെന്നും .....
കാതായിരുന്നു ഞാന്‍ കാതരേ നിന്‍ കാതു-
കേള്‍ക്കാത്ത കേള്‍വികളിലെല്ലാം.....
എന്നോ അകന്നൊരെന്‍ പെണ്ണേ അറിഞ്ഞുവോ-
അന്നേ അടഞ്ഞെന്റെ കണ്ണും.....
നിന്‍ കൂട്ടു വെട്ടി ഞാന്‍, നിന്‍ കൂടു വിട്ടുപോയ്-
കൂടെ നിന്‍ കേള്‍വിയും കാതും.....
നീയടുത്തില്ലാത്ത നേരങ്ങളില്‍ പ്രിയേ-
ഞാനെന്ന കല്പന പാതി.....
ഞാനരികത്തുള്ള യാമങ്ങളില്‍ പ്രിയേ-
നീയെന്റെ കോവിലില്‍ ദേവി.....
ഞാന്‍ പൂര്‍ണ്ണമാകുവാന്‍ നീ വേണമെന്‍ സഖീ-
നീ പൂര്‍ണ്ണമാകുവാന്‍ ഞാനും.....
സ്വന്തവും ബന്ധവും നാം തന്നെ മല്‍സഖീ-
നമ്മള്‍ക്കു നാം തന്നെയെല്ലാം.....
എന്‍ ശ്വാസമാണെന്റെ നിശ്വാസമാണു നീ-
അന്നുമെന്‍ ഓമനേ എന്നും.....
ആശ്വാസമാണു നിന്‍ വിശ്വാസമാണു ഞാന്‍-
എന്നത്തെയും പോലെ ഇന്നും.....
ഇന്നലകളെപ്പോലെ നമ്മളൊന്നിക്കുന്ന-
നാളെകള്‍ ഇനി വന്നുചേരാം.....
എന്നിലും നിന്നിലും പൂവുകള്‍ പൂക്കുന്ന-
കാലങ്ങള്‍ ഇനി വന്നുപോകാം.....
ഒരുപൂവു വിരിയുമ്പോള്‍ ഓര്‍ക്കുന്നു ഞാന്‍ നിന്റെ-
ചിരിയിലെ നഷ്ടവസന്തം.....
ഒരുപൂവു പൊഴിയുമ്പോള്‍ അറിയുന്നു നീ എന്റെ-
വിരഹദുഃഖത്തിന്റെ മൗനം.....
വേര്‍പിരിഞ്ഞെങ്കിലും നിന്റെയും എന്റെയും-
ഓര്‍മ്മയില്‍ നമ്മളൊന്നല്ലേ.....
മറക്കാന്‍ മറന്നുകൊണ്ടോര്‍ക്കുവാനോര്‍ക്കാം-
ഓര്‍മ്മ മാത്രം സ്വന്തമാക്കാം.....ഇനി-
ഓര്‍മ്മ മാത്രം സ്വന്തമാക്കാം.....ഇനി-
ഓര്‍മ്മ മാത്രം സ്വന്തമാക്കാം.....

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@athikkayamrajesh
@athikkayamrajesh 5 лет назад
കവിത: നീയും ഞാനും രചന: രാജേഷ് അത്തിക്കയം പ്രണയിച്ചിരുന്നു നാം ഒരുനാളില്‍ ഈ മര- ത്തണലില്‍ തളിര്‍ക്കുടക്കീഴില്‍..... പ്രണമിച്ചിരുന്നു നാം ആ നാളില്‍ ആഴമാം- സ്‌നേഹം പകുക്കവേ തമ്മില്‍..... നിഴല്‍വീണവഴികളില്‍ മിഴിയോടുമിഴിനോക്കി- രാഗം മൊഴിഞ്ഞു നാം നമ്മില്‍..... ഒരു ലോകം, അതില്‍ നമ്മള്‍ മാത്രമായെങ്കിലെ- ന്നൊരുപാടു മോഹിച്ചു മനസ്സില്‍..... പ്രണയിച്ചിരുന്നു നാം ഒരുനാളില്‍ ഈ വഴി- യരികിലെ മാവിന്റെ ചോട്ടില്‍..... ഒരുമിച്ചിരുന്നു നാം കാറ്റില്‍ പൊഴിഞ്ഞതാം- മാവിലകള്‍ മൂടിയൊരു കല്ലില്‍..... ചുനയുള്ള പുളിമാങ്ങ നെടുകെ പിളര്‍ന്നു നാം- ഉപ്പും പുരട്ടി കഴിച്ചു..... പ്രണയമാം തേനിന്റെ മധുരത്തിലന്നത്- മാമ്പഴം പോലെ രുചിച്ചു..... നാണിച്ചിരുന്നു ഞാന്‍ നിന്നെയെനിക്കേറെ- ഇഷ്ടമാണെന്നു പറയാന്‍..... കാണിച്ചിരുന്നു ഞാന്‍ എന്നിഷ്ടമൊക്കെയും- നോക്കിലും വാക്കിലുമെല്ലാം..... ഹൃദയം തുളയ്ക്കുന്നൊരമ്പിന്റെ ചിത്രം- വികൃതം വരച്ചു ഞാന്‍ തന്നു..... കടലാസുതുണ്ടിലെ കടലോളമിഷ്ടം- അന്നാദ്യമായ് നീ അറിഞ്ഞു..... കാതോര്‍ത്തിരുന്നു ഞാന്‍ വളകിലുങ്ങുന്ന നിന്‍- വര്‍ത്തമാനം കേള്‍ക്കുവാനായ്..... കാറ്റേറ്റിരുന്നു ഞാന്‍ മിനുമിനുങ്ങുന്ന നിന്‍- മുഖതാരകം കാണുവാനായ്..... കസവുള്ള പട്ടിന്റെ പാവാടയിട്ടെന്റെ- മുന്നിലൂടന്നു നീ വന്നു..... അഴകുള്ള പെണ്ണിന്റെ മിഴിവുള്ള കണ്ണിന്റെ- നോട്ടം കൊതിച്ചു ഞാന്‍ നിന്നു..... മോഹിച്ചിരുന്നു നാം ഒരുനാളില്‍ ഈ മലര്‍- വള്ളിക്കുടില്‍ക്കീഴിനുള്ളില്‍..... ദാഹിച്ചിരുന്നു നാം ഒന്നിച്ചുപോകുവാന്‍- പുള്ളിക്കുടക്കീഴിനുള്ളില്‍..... മഴ മുത്തുകോര്‍ത്തൊരു കര്‍ക്കിടകസന്ധ്യയില്‍- നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നു..... കുടയുടെ പാതിയും ഹൃദയം മുഴുവനും- നിന്‍ ഇഷ്ടദാനമായ് തന്നു..... മഴയായിരുന്നു ഞാന്‍ ഓരോ നിമിഷവും- നിന്നെ അറിഞ്ഞൊരാ നാളില്‍..... മഞ്ഞായിരുന്നു നീ ഓരോരോ മാത്രയും- എന്നെ പുണര്‍ന്നൊരാ നാളില്‍..... മഴമഞ്ഞിലൂടന്നു തെന്നിക്കളിച്ചു നാം- ഒത്തിരി സ്വപ്നങ്ങള്‍ നെയ്തു..... കണ്ണെറിയാതെ കരളറിയാതെ നാം- ഇത്തിരി കുസൃതികള്‍ ചെയ്തു..... വെയിലായിരുന്നു ഞാന്‍ നിന്നിളംമേനി രാ- ക്കുളിരില്‍ തണുക്കുന്ന നേരം..... മയിലായിരുന്നു നീ അദ്യാനുരാഗമാം- പീലിവിടര്‍ത്തുന്ന നേരം..... പ്രണയമാം തോണിതുഴഞ്ഞന്നു തമ്മില്‍ നാം- സ്‌നേഹത്തിനാഴം അറിഞ്ഞു..... മഴനൂറ്റനൂലിനാല്‍ ഭൂമിയും സ്വര്‍ഗ്ഗവും- ഹൃദയത്തിനറ്റം അളന്നു..... നിഴലായിരുന്നു നീ എന്നിലും എന്റെ രാ- ക്കനവിലും നിനവിലുമെല്ലാം..... തണലായിരുന്നു ഞാന്‍ നിന്നിലും നിന്നിളം- മിഴിയിലും മനസ്സിലും എന്നും..... ഇരുളിന്റെ വേദിയില്‍ വിരല്‍രൂപമായി നാം- നിഴല്‍നാടകങ്ങള്‍ കളിച്ചു..... പകലിന്റെ പാതയില്‍ വാകമരങ്ങളായ്- പൂക്കള്‍പൊഴിച്ചു നാം നിന്നു..... പ്രാര്‍ത്ഥിച്ചിരുന്നു നാം ദൈവത്തിനോടെന്നും- നമ്മളെ ഒന്നാക്കി മാറ്റാന്‍..... യാചിച്ചിരുന്നു നാം ലോകത്തിനോടെന്നും- നമ്മളെ നല്ലതായ് കാണാന്‍..... സ്‌നേഹത്തിനര്‍ത്ഥങ്ങള്‍ അറിയാതിരുന്നവര്‍- നമ്മെയും തെറ്റിദ്ധരിച്ചു..... നമ്മള്‍ പരസ്പരം വിശ്വാസമര്‍പ്പിച്ച- നമ്മുടെ സ്‌നേഹം ജയിച്ചു..... വരകളിലോടുന്ന വാക്കിന്റെ തീവണ്ടി- കാത്തുകൊതിച്ചു നീ നിന്നു..... കണ്ണാം കടലിലെ നോക്കിന്റെ കപ്പലില്‍- കയറുവാനായ് ഞാനും വന്നു..... അറിയാതെ നമ്മിലെ പ്രാണന്റെ രേണുവാം- പരമാണുവില്‍ നമ്മള്‍ തൊട്ടു..... ആത്മാനുരാഗമാം ആകാശഗംഗയില്‍- ആത്മാക്കളായ് നാം അലിഞ്ഞു..... കണ്ണായിരുന്നു നീ കണ്‍മണി എന്റെ ക- ണ്ണെത്താത്ത കാഴ്ചകളിലെന്നും ..... കാതായിരുന്നു ഞാന്‍ കാതരേ നിന്‍ കാതു- കേള്‍ക്കാത്ത കേള്‍വികളിലെല്ലാം..... എന്നോ അകന്നൊരെന്‍ പെണ്ണേ അറിഞ്ഞുവോ- അന്നേ അടഞ്ഞെന്റെ കണ്ണും..... നിന്‍ കൂട്ടു വെട്ടി ഞാന്‍, നിന്‍ കൂടു വിട്ടുപോയ്- കൂടെ നിന്‍ കേള്‍വിയും കാതും..... നീയടുത്തില്ലാത്ത നേരങ്ങളില്‍ പ്രിയേ- ഞാനെന്ന കല്പന പാതി..... ഞാനരികത്തുള്ള യാമങ്ങളില്‍ പ്രിയേ- നീയെന്റെ കോവിലില്‍ ദേവി..... ഞാന്‍ പൂര്‍ണ്ണമാകുവാന്‍ നീ വേണമെന്‍ സഖീ- നീ പൂര്‍ണ്ണമാകുവാന്‍ ഞാനും..... സ്വന്തവും ബന്ധവും നാം തന്നെ മല്‍സഖീ- നമ്മള്‍ക്കു നാം തന്നെയെല്ലാം..... എന്‍ ശ്വാസമാണെന്റെ നിശ്വാസമാണു നീ- അന്നുമെന്‍ ഓമനേ എന്നും..... ആശ്വാസമാണു നിന്‍ വിശ്വാസമാണു ഞാന്‍- എന്നത്തെയും പോലെ ഇന്നും..... ഇന്നലകളെപ്പോലെ നമ്മളൊന്നിക്കുന്ന- നാളെകള്‍ ഇനി വന്നുചേരാം..... എന്നിലും നിന്നിലും പൂവുകള്‍ പൂക്കുന്ന- കാലങ്ങള്‍ ഇനി വന്നുപോകാം..... (ഈ കവിതയുടെ മുഴുവൻ വരികളും കാണുവാൻ, മുകളിലെ ഡിസ്‌ക്രിപ്ഷൻ പരിശോധിക്കുക.)
@naveennaveen6391
@naveennaveen6391 5 лет назад
Njan adyam ketta thankalude kavithaye vachu nokkumbol ere prathyegatha kandath valare nalla bhashasudhiyanu
@hannahnile3601
@hannahnile3601 5 лет назад
Very nice poem.
@kannanskreshidershan2615
@kannanskreshidershan2615 4 года назад
rajesh athikkayam Rajesh Ariumo
@kannanskreshidershan2615
@kannanskreshidershan2615 4 года назад
rajesh athikkayam Very good
@raslafarook7333
@raslafarook7333 4 года назад
ഞാൻ ആണ് നീയെന്നും നീയാണ് ഞാനെന്നും ചെവിയോലോതിയതും വാകചുവട്ടിൽ ഇരുന്നതും ഓർക്കുന്നു ഞാൻ ഇന്നും എന്നത്തേയും പോലെ നിൻ മുഖമിന്നുമെൻ ഉള്ളിൽ....
@antoninusthomasmr5562
@antoninusthomasmr5562 Год назад
പഴയ കാലത്തേക്ക് വിളിച്ച് കൊണ്ടു പോകുന്ന വരികൾ... മനസ്സിനെ വല്ലാതെ ഫീൽ ചെയ്യുന്നു... ദൈവം അനുഗ്രഹിക്കട്ടെ!
@SathiEswan
@SathiEswan 8 месяцев назад
അപൂർണ്ണമായൊരു ജീവിതത്തിൽ ഓർമ്മകൾ മാത്രം സ്വന്തം 👌🏼👌🏼👍❤❤❤വരികൾ ഒക്കെയും സൂപ്പർ അറിയാതെ യും കാണാതെ യും പോയൊരു സ്നേഹമുദ്ര നന്മകൾ നേരുന്നു എല്ലാവരും അറിയുന്നൊരു കവിയായി മാറണം ഇനിയും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു ആശംസകളോടെ സ്നേഹത്തോടെ ❤പ്രാർത്ഥന യോടെ 🙏🏽
@bisnaanuroop287
@bisnaanuroop287 4 года назад
വേർപിരിഞ്ഞെങ്കിലും നിന്റെയും എന്റെയും ഓർമ്മയിൽ നമ്മളൊന്നല്ലേ........ എത്ര അകലെയാണ് നീ എങ്കിലും എന്റെ മനസ്സിൽ എന്റെ ശ്വാസത്തിന്റ താളമായി അന്നും ഇന്നും എന്നും നിറഞ്ഞുനിൽക്കുന്നു പ്രിയനേ......... നിന്നെ മറക്കാൻ മരണം കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും കഴിയില്ല.... പുനർജ്ജന്മം എന്നതിൽ വിശ്വാസമില്ല എങ്കിലും കൊതിക്കുന്നു ഞാൻ ഇനിയൊരു ജന്മത്തിനായ് നിന്റേതു മാത്രമായ് ജീവിച്ചു മരിക്കാൻ......
@radhak2171
@radhak2171 4 года назад
ഹൃദ്യം മനോഹരം ഈ പ്രണയകാവ്യം Super Sir
@savithageorge1238
@savithageorge1238 Год назад
Same situation
@suppara9546
@suppara9546 2 года назад
ഈ കവിത കേൾക്കുമ്പോൾ പഴയ ജീവിത്തിലേക്ക് പോകാത്തവർ ഉണ്ടാകില്ല കാരണം ആ പഴയ ഓർമ്മകൾ ഇന്നും ഉണ്ട് ഫീൽ പറയാൻ വാക്കുകൾ ഇല്ല ഓരോ വരികളും ഓരോ ഓർമ്മകൾ 👌👌👌👌👌
@Aji-m8f
@Aji-m8f 4 месяца назад
❤❤❤മധുരിക്കും കവിത മാഷേ❤❤❤
@bhavana5108
@bhavana5108 11 месяцев назад
പറയാൻ വാക്കുകളില്ലാ .....🙏🙏
@souminipazhayapurayil7318
@souminipazhayapurayil7318 2 года назад
Really ishtapettathukonduthanne comments um like um share um oke koduthitund
@remakrishnamurthy1412
@remakrishnamurthy1412 2 года назад
nalla kavitha, thankalude ella kavithakalum valare nannayitundu from mumbai
@Aji-m8f
@Aji-m8f 4 месяца назад
❤❤❤സ്വീറ്റ് കവിത sweat sound sweat aalaapanam very very very sweat kavitha❤❤❤
@rahmathshameer
@rahmathshameer 3 года назад
ഗ്രീഷ്മവും ഉപവസന്തവും വർഷവും ഹേമന്തവും എല്ലാം കൂട്ടിയിണക്കി ആ കാലങ്ങളിലൂടെ അക്ഷരങ്ങളെ ഓടിച്ചുപോകുന്ന പ്രണയം.. ആ പ്രണയപുഴയിലൂടെ മനസ്സും നീന്തിക്കയറി..
@bijukumar6392
@bijukumar6392 5 лет назад
ഇത് എത്ര പ്രാവശ്യം കേട്ടു.. എന്ന് എനിക്കു തന്നെ അറിയില്ല
@ashaasha9418
@ashaasha9418 4 года назад
താങ്കളുടെ കവിതകൾ വളരെ മനോഹരം ഒരു രക്ഷയും ഇല്ല കേട്ടോ
@KarthikaSdas
@KarthikaSdas 3 месяца назад
എന്റെ പ്രണയം 🖤🖤🖤
@shaniahamed3422
@shaniahamed3422 4 года назад
പ്രിയപ്പെട്ട കവി ആരോയോ ഗാഢ മായി പ്രണയിക്കുന്നു.... പണ്ട് പ്രണയിച്ചിരുന്നു
@PremRaj-su3gn
@PremRaj-su3gn 3 года назад
എനിക്കും ഉണ്ടായിരുന്നു. സ്കൂൾ ജീവിതത്തിൽ ഒരു പ്രണയം... ഇപ്പോൾ അവൾക്ക് വേറെ അവകാശി.. എനിക്കും വേറെ അവകാശി.. പക്ഷെ ഞങ്ങൾ 30വർഷം കഴിഞ്ഞു വീണ്ടും കണ്ടുമുട്ടി സൗഹൃദം പങ്ക് വയ്ക്കുന്നു.. സ്നേഹത്തോടെ..
@souminipazhayapurayil7318
@souminipazhayapurayil7318 2 года назад
Kavitha ente oru weekness aanu athukoodi ayirikam ithraum ishtamavan karanam
@swathiparanjathu100seriyaa4
@swathiparanjathu100seriyaa4 4 года назад
.... പ്രണയം....നഷ്ടമായാലും, സ്വന്തമായാലും , മരണം വരെ നാം മനസ്സിൽ കൊണ്ടുനടക്കുന്നത്...
@sreelekhasuresh7244
@sreelekhasuresh7244 2 года назад
ഒത്തിരി ഇഷ്ടപ്പെട്ടു... നല്ല വരികൾ..നല്ല ആലാപനം....ഈശ്വരന്റ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏
@sobhanapavithran352
@sobhanapavithran352 10 месяцев назад
What a feel !!😊
@Jyothi10570
@Jyothi10570 2 года назад
ശരിക്കും.. നാടും,നാട്ടുവഴിയും, നാട്ടുവഴിഅമ്പലവും, പള്ളിക്കൂടവും,കോളേജും.. മാവും, നെല്ലിമരങ്ങളും,മൈതാനങ്ങളും , മൈതാനവും.. ഓർമ്മയിൽ, കവിതയിലുടനീളം, ആവോളം തെളിഞ്ഞങ്ങനെ നിൽക്കുന്നു.. ആശംസകൾ..👍🌹🌹
@subharoyvidyadharan2468
@subharoyvidyadharan2468 3 года назад
എങ്ങനെയോ ഈ കവിത കണ്ടിരുന്നില്ല. ഇന്നിത് കേട്ടപ്പോൾ പഴയ കാലത്തേക്കും പ്രണയത്തിലേക്കും ഒക്കെ എന്നെ ആരോ കൊണ്ടുപോയപോലെ. നഷ്ടബോധമാണോ തിരിച്ചു കിട്ടിയ സന്തോഷമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ. നല്ല വരികൾ, നല്ല ആലാപനം.
@VanajaAk77-dp4pw
@VanajaAk77-dp4pw Год назад
നല്ല കവിത അഭിനന്ദനങ്ങൾ 🙏🙏👍👍❤️👌👌👌
@preethiprabhakaran933
@preethiprabhakaran933 4 года назад
എത്ര കേട്ടാലും മതി വരില്ലാ ഈ കവിത എന്ന് മനസ്സും കാതും ഒരുപോലെ മന്ത്രിക്കുന്നു.
@ponnammaaksharam775
@ponnammaaksharam775 Год назад
എനിക്ക് എപ്പോഴും ഈ കവിത കേട്ടുകൊണ്ട് ഇരിക്കണം
@nishakgnr5215
@nishakgnr5215 4 года назад
ഒത്തിരി ഇഷ്ടം മാഷേ .... താങ്കളുടെ കവിതകളെല്ലാം അതീവ മനോഹരമാണ് ...
@challenge5763
@challenge5763 2 года назад
ഇഷ്ടം
@kuttykrishnan3815
@kuttykrishnan3815 6 месяцев назад
❤❤❤❤❤
@lathikasuresh8801
@lathikasuresh8801 4 года назад
താങ്കളുടെ എല്ലാ കവിതയുo പോലെ ഇതും വളരെ ഇഷ്ടമായി ... ആശംസകൾ ... പിന്നെ ഹൃദയത്തിന്റെ ഭാഷ മനോഹര കവിത ...
@shaheen.s1710
@shaheen.s1710 Год назад
എത്ര കേട്ടാലും മതി വരാത്ത കവിത 🌹മനോഹരം 🌹അഭിനന്ദനങ്ങൾ 🌺🌺🌷🌷🌷
@jyothysuresh6237
@jyothysuresh6237 3 года назад
ജീവൻതുടിക്കുന്ന വരികൾ.... 👍👍 ഹൃദയസ്പർശി യായ കാവ്യം..... 🙏🙏❣️
@vishnunair264
@vishnunair264 3 года назад
ഒത്തിരി ഇഷ്ടമാണ് സാറിന്റെ കവിത നഷ്ട പ്രണയം അനുഭവിച്ചർക്ക് അറിയു ഈ വേദന.....❤️❤️❤️ excellent 🙏🙏🙏🙏😭😭❤️❤️❤️🌹🌹🌹🌹
@nidhiabey8759
@nidhiabey8759 6 месяцев назад
വളരെ മനോഹരമായ ആലാപനവും വരികളും ഈണവും....എത്ര കേട്ടാലും മതിവരില്ല.
@swathirakhin51
@swathirakhin51 2 года назад
E kavitha kelkumbol njan ennae najan ariyathae pranayichu ennae thannae vivaham kazhicha entae barthavintae orma varunnu
@manjus2915
@manjus2915 3 года назад
മനോഹരം ❤
@gopakumarn9103
@gopakumarn9103 5 лет назад
കുഞ്ഞികിളിയും ഈ കവിതയും എത്ര കേട്ടാലും മതിവരില്ല
@miniashok4174
@miniashok4174 3 года назад
ആരും കൊതിച്ചുപോകും ഇതുപോലെ ഒന്നു പ്രണയിക്കാൻ.......
@AsokanKamala
@AsokanKamala 11 месяцев назад
Eani eallam bagavanil arppikkam vidhi avidunne thanne ezhuthatte nam onnumalla aarumalla eallam bagavante kripa kadaksham pol bavikkatte
@suppara9546
@suppara9546 2 года назад
ആലാപനം 👌👌👌👌👌എന്ത് പറയാൻ ബ്യൂട്ടിഫുൾ
@mayaparameswaran6609
@mayaparameswaran6609 3 года назад
Verry.Good👏👏👌👌💓💓💓❤❤💙💙❤💙❤💙
@jayarajindeevaram5683
@jayarajindeevaram5683 5 лет назад
മഴയായിരുന്നു ഞാന്‍ ഓരോ നിമിഷവും- നിന്നെ അറിഞ്ഞൊരാ നാളില്‍..... മഞ്ഞായിരുന്നു നീ ഓരോരോ മാത്രയും- എന്നെ പുണര്‍ന്നൊരാ നാളില്‍..... മികച്ച രചനയാണ്....നഷ്ടസുഗന്ധത്തിലൂടെ പത്ത് മിനിറ്റ് ആത്മസഞ്ചാരം....ആലാപനവും സംഗീതവും മധുരം...വ്യത്യസ്തമായ ആവിഷ്കാരമായി തോന്നി....
@achuspilapully107
@achuspilapully107 2 года назад
Super sir
@SathiEswan
@SathiEswan 8 месяцев назад
👌🏼👌🏼👌🏼🙏🏽🙏🏽👍❤❤❤❤❤
@AsokanKamala
@AsokanKamala 11 месяцев назад
Om namashivaya🙏🙏
@priyas8816
@priyas8816 3 года назад
ഇനിയെന്ന്.. ഇതുപോലൊരു കവിത.. കാത്തിരിക്കുന്നു.
@koyickalbeats7853
@koyickalbeats7853 2 года назад
മാമ്പഴം പോലെ രുചിച്ച പുളിമാങ്ങ,, വളരെ നന്നായി രാജേഷ്..
@ushakp1969
@ushakp1969 11 месяцев назад
നല്ല മനോഹരമായ വരികൾ ആലാപനവും നന്നായിരിക്കുന്നു. എല്ലാ കവിതകളും നന്നായിട്ടുണ്ട്❤️❤️❤️❤️ തിരിച്ചും സപ്പോർട്ട് ചെയ്യണേ
@sureshsarayu2149
@sureshsarayu2149 5 лет назад
താങ്കളുടെ എല്ലാ കവിതകളും പോലെ ഇതും ഒരുപാട് ഇഷ്ടമായി. എല്ലാ ആശംസകളും.
@ponnammaaksharam775
@ponnammaaksharam775 Год назад
എത്രകേട്ടാലും മതിയാകാത്ത ക്ഷിത
@ponnammaaksharam775
@ponnammaaksharam775 Год назад
എത്ര ജന്മം കേട്ടാലും . മതിയാകാത്ത കവിത
@souminipazhayapurayil7318
@souminipazhayapurayil7318 2 года назад
Rajesh sir inte pranayam thudikunna heart full open ayitulla poem thanne.
@sreevinayakksalbin9686
@sreevinayakksalbin9686 3 года назад
Idheham ente malayalam sir ayirunnu...very lucky to have a mash like him
@dishabiju3504
@dishabiju3504 5 лет назад
Verryyyy gooooddd.no words to say....😍😍😍😍😍😍
@souminipazhayapurayil7318
@souminipazhayapurayil7318 2 года назад
Wow supeeerrrrr kavitha teenage ilek koottikondu pokunna kavitha.
@surendranasari1009
@surendranasari1009 3 года назад
Manoharamaaya Aalaapanam👌👌👌👌
@adwaithaakshaya7263
@adwaithaakshaya7263 5 лет назад
Onnu chothichotte ee kavitha polle ethekkillum tharathil oru nastaprenayum unddarnno Ella kavithakalilum enikkagineyoru feeling thonni
@black8059
@black8059 5 лет назад
കേട്ടതിന് കണക്കില്ല ഒരിക്കൽ കാണണം ഒന്ന് കൈ തരാനാ മരിക്കുന്ന തിന് മുമ്പ് (ഞാൻ ) ഒന്ന് കാണണം.
@renjinimahendran6954
@renjinimahendran6954 4 года назад
Yes
@indupadmakumar8484
@indupadmakumar8484 Год назад
എത്ര മനോഹരമായ വരികളും ആലാപനവും ❤️👌🏻👌🏻👌🏻
@solykb5560
@solykb5560 4 года назад
Ethra Nalla varikal.manoharamaya Kavitha .kavikku abhinandananjal
@kilukam4099
@kilukam4099 3 года назад
കവിത ഒരുപാട് ഇഷ്ടമായി 🌹🌹🌹
@sylababu6579
@sylababu6579 Год назад
❤❤❤
@shinumathra2843
@shinumathra2843 2 года назад
What a talented person
@mohanchandra9001
@mohanchandra9001 3 года назад
Ariyaathe .... praanaente .... venuvaam .... paramaanuvil .... nammal ..... thottu ..... beautiful ...........
@sindhujinson7514
@sindhujinson7514 3 года назад
Super sir orupadu thavana kettu.oru padu ishttapetta kavitha
@hemalathajoshy7451
@hemalathajoshy7451 3 года назад
സൂപ്പർ കേൾക്കുമ്പോൾ എന്ത് സുഖം
@preedhaskitchen3447
@preedhaskitchen3447 Год назад
രചനയും ആലാപനവും ഹൃദ്യം
@vijayaraghavankv9470
@vijayaraghavankv9470 4 года назад
നല്ല വരികൾ ,നല്ല ആലാപനം
@pratheeshnj5699
@pratheeshnj5699 4 года назад
എത്ര മനോഹരം സർ ഹൃദയത്തിന്റെ ഭാഷയിൽ എഴുതുന്ന കവി congrats sir
@mamathasumana9229
@mamathasumana9229 5 лет назад
അവർണ്ണനീയമാം ലഹരി...അതി(പിയം എന്നെന്നും. ഒരായിരം ആശംസകൾ
@mohanchandra9001
@mohanchandra9001 3 года назад
Heart warming ......
@sumithalakshmi941
@sumithalakshmi941 3 года назад
മനോഹരം
@beenau9564
@beenau9564 5 лет назад
Super super 👍👍👍👍
@manjumanesh6473
@manjumanesh6473 5 лет назад
Soooper👌👌
@sanu4779
@sanu4779 5 лет назад
Adipoli..super
@aminas9832
@aminas9832 4 года назад
Ariyumo
@deviajay9853
@deviajay9853 4 года назад
Ethra kettalum mathi varilla...entha oru feel...superb
@salmaks7244
@salmaks7244 5 лет назад
Wonderfull
@NGallerys
@NGallerys 4 года назад
Varakalil odunna vakkinte theevandi....super...👍👌
@unboxinghub6
@unboxinghub6 4 года назад
super rajesh.................................nannayittundu oro varikalum....
@bold7351
@bold7351 4 года назад
Beautiful..
@sajansaju4417
@sajansaju4417 3 года назад
എത്ര കേട്ടാലും മതിവരില്ല
@anvarsabu5505
@anvarsabu5505 5 лет назад
Superb....Aniyaaa...
@hannahnile3601
@hannahnile3601 5 лет назад
Good,niraye ezhuthuka.
@sreejasantosh2435
@sreejasantosh2435 2 года назад
നല്ല ആലാപനം
@sureshkumarm1961
@sureshkumarm1961 3 года назад
So sweet... Nice lines... 🙏🙏
@harmya.k.k8502
@harmya.k.k8502 4 года назад
Oru rakshayilla nallonam ishttayi
@sindhu.parackal3180
@sindhu.parackal3180 4 года назад
ആ പഴയ കാലത്തെ ഓർമ്മ ചിത്രം വരച്ചു കാട്ടി..
@rintumol301
@rintumol301 5 лет назад
Sir kavitha kettu orupadishtamayii...chila lines extremely besutiful...keep going..gd blsu
@keziyasaravarghese5185
@keziyasaravarghese5185 5 лет назад
മനോഹരം😍💚💜💙
@rameshchandran
@rameshchandran 5 лет назад
Nice... Nalla feel undu...
@sreelekshmisl6577
@sreelekshmisl6577 4 года назад
ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന വരികൾ.. ആലാപനം 👌👌👌😍
@vinodkumars846
@vinodkumars846 5 лет назад
വളരെ ഇഷ്ടമായി
@harmya.k.k8502
@harmya.k.k8502 4 года назад
Super lines njan orupad thavana kettu
@melvinputhenpurackal4059
@melvinputhenpurackal4059 5 лет назад
Sir. kollam kto super ayittunde
@mohanchandra9001
@mohanchandra9001 3 года назад
Aathmanuraagamaam .. aakashagangayil .. aathmaakkalaai .. naam .. alinju .....
@ashams7710
@ashams7710 4 года назад
Njan angayude kavithaye pranayikkunnu❤️
@bijukumar6392
@bijukumar6392 5 лет назад
Sir....... ഒരുപാട് ഒരുപാട് ഇഷ്ടമായി........ സൂപ്പർ voice
@latheeshkunnummal7290
@latheeshkunnummal7290 5 лет назад
പിന്നെയും, പിന്നെയും കേൾക്കാൻ കൊതിക്കുന്ന കവിത ...
@jayachandran5715
@jayachandran5715 4 года назад
നല്ല വരികളും ആലാപന മിടുക്കും....
@sushmavb730
@sushmavb730 5 лет назад
Excellent....🙏🙏🙏
@resmisreekumar8139
@resmisreekumar8139 5 лет назад
👌👍
@anandhakrishnananandhakris4752
സൂപ്പര്‍ കവിത ഒത്തിരി ഇഷ്ട്ടായി
@njanshantanu2891
@njanshantanu2891 3 года назад
വളരെ മനോഹരം .
@johnsonap3956
@johnsonap3956 5 лет назад
ഇഷ്ട്ടം ❤️
Далее
Snehikayilla Njan
21:24
Просмотров 25 тыс.
Anil Panachooran Kavithakal- 'Karnan'
19:51
Просмотров 148 тыс.