Тёмный

അമ്മയുടെ സ്‌നേഹവും കാരുണ്യവും; ആതിരയ്ക്ക് കിട്ടിയത് പുതിയൊരു ജീവിതം 

Amritaworld മലയാളം
Подписаться 729
Просмотров 398
50% 1

അമ്മയുടെ ഉദാത്തമായ കാരുണ്യത്തിന്റെ ഒരു ഉദാഹരണമാണ് ആതിരയുടെ കഥ. വളരെ ചെറുപ്പത്തിൽത്തന്നെ ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്ന ആതിര, 15-ാം വയസ്സിലാണ് കൊല്ലം പാരിപ്പള്ളിയിലുള്ള അമ്മയുടെ അമൃതനികേതനത്തിൽ എത്തുന്നത്. അമ്മയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ആതിര തന്റെ പ്രതീക്ഷകളിലേക്കുള്ള യാത്ര തുടർന്നു. ഏറ്റവുമൊടുവിലായി അടുത്തിടെ, അമൃത സർവകലാശാലയിലെ അമ്മച്ചി ലാബ്സിൽ ആതിരയ്‌ക്കൊപ്പം ജോലി ചെയ്യുന്ന സന്ദീപുമായുള്ള വിവാഹവും അമ്മയുടെ അനുഗ്രഹത്താൽ നടന്നു.
ഗ്രാമങ്ങൾ തോറും യാത്ര ചെയ്ത് സ്ത്രീകൾക്ക് വൊക്കേഷണൽ ആൻഡ് ലൈഫ് സ്‌കിൽ ട്രെയിനിങ് (vocational and life skills training ) നൽകുന്ന സ്ത്രീ ശാക്തീകരണ പദ്ധതികളിൽ പ്രവർത്തിക്കുന്ന ആതിരയുടെ ജീവിതയാത്രയും ഇതോടെ വിജയകരമായി പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. യുനെസ്‌കോ ചെയർ ഫോർ ജെൻഡർ ഇക്വാലിറ്റി & വുമൺസ് എംപവർമെന്റിന്റെ ഭാഗമായ അമൃതയുടെ സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടിയുള്ള സെന്റർ ഫോർ വിമൻസ് എംപവർമെന്റ് & ജെൻഡർ ഇക്വാലിറ്റിയിലൂടെ ( Centre for Women's Empowerment & Gender Equaltiy) സമൂഹത്തിനായി വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന ആതിര ഇന്ത്യയിലുടനീളം സഞ്ചരിച്ച് ദാരിദ്ര്യം നേരിടുന്ന സമൂഹങ്ങൾ സന്ദർശിക്കുകയും സ്ത്രീകൾക്ക് ആത്മവിശ്വാസവും സ്വാതന്ത്ര്യവും നേടാൻ സഹായിക്കുകയും ചെയ്തു കൊണ്ട് തന്റെ കർത്തവ്യം തുടരുകയാണ്.
4,500 ലധികം സ്ത്രീകളെ തയ്യൽ, ബ്യൂട്ടീഷ്യൻ ജോലി തുടങ്ങിയ തൊഴിലുകൾ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സങ്കൽപ് പ്രോജക്റ്റുകളുടെ കൈകാര്യം ചെയ്യുന്നത് ആതിരയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മറ്റുള്ളവരെ ശാക്തീകരിക്കാനും ജീവിതത്തിലെ വെല്ലുവിളികളെ തരണം ചെയ്യുന്നതിന് മറ്റുള്ളവരെ സഹായിക്കുന്നതിനുമുള്ള ഈ മനസ്സ് തന്റെ ജീവിതത്തിൽ ലഭിച്ച സ്‌നേഹത്തിന്റെയും മാർഗനിർദേശത്തിന്റെയും പരിവർത്തനാത്മക സ്വാധീനത്തെ സൂചിപ്പിക്കുന്നതാണെന്ന് ആതിര അഭിപ്രായപ്പെട്ടു.

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
ФОКУС С БАНАНОМ🍌
00:32
Просмотров 362 тыс.
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 464 тыс.
ФОКУС С БАНАНОМ🍌
00:32
Просмотров 362 тыс.