Тёмный

കഴുതകൾ മണ്ടന്മാരല്ല Donkeys are highly brilliant, not a stupid animal.  

vijayakumar blathur
Подписаться 64 тыс.
Просмотров 133 тыс.
50% 1

മനുഷ്യർ മെരുക്കി കൂടെകൂട്ടിയ പലതരം മൃഗങ്ങളുണ്ടെങ്കിലും നായ കഴിഞ്ഞാൽ മനുഷ്യരോട് ഏറ്റവും അടുപ്പവും ബുദ്ധിയും പ്രകടിപ്പിക്കുന്നത് കഴുതയാണ്. പക്ഷെ കഴുതയോട് മനുഷ്യർക്കെന്തോ തീരാത്ത പുച്ഛമാണ്. ബുദ്ധിയില്ലാത്ത, പ്രതികരണമില്ലാതെ എന്തും സഹിക്കുന്ന, ഏത് വിഴുപ്പും ചുമക്കുന്ന വിഢിയുടെ ഒരു ഹാസ്യജന്മം. തല്ലിയാലും തള്ളിയാലും ചില സമയങ്ങളിൽ , അനങ്ങാപ്പാറപോലെ ഒറ്റ നിൽപ്പ് നിൽക്കുന്ന, ജോലിചെയ്യാൻ മടിയനായ തീറ്റപ്രാന്തൻ!. അരോചാകമായ ‘കഴുതരാഗ’ത്തിൽ കരഞ്ഞ് ബഹളമുണ്ടാക്കി കാമം തീർക്കുന്ന അരസികർ. ആടുകളെ സംരക്ഷിക്കാൻ കാവലായി കഴുതകൾ മതി. ഏകാന്തത ഇഷ്ടമല്ലാത്ത ജീവിയാണ് കഴുത. കൂട്ടായി കഴിയാനാണ് ഇഷ്ടം. സ്വന്തമായി വ്യക്തിത്വം ഉണ്ട്. വേറൊരു കഴുതയെ കൂട്ട് കിട്ടിയില്ലെങ്കിലും മറ്റ് ജീവികളോടും അടുപ്പത്തോടെ കഴിയാൻ ഇഷ്ടമാണ്. അത് കുതിരയോ ആടോ പശുവോ ആയാലും പ്രശ്നമില്ല. കൂടെയുള്ള മറ്റ് ജീവികളെ സംരക്ഷിക്കുന്നതിൽ ഇവർക്ക് ശ്രദ്ധയുണ്ട്. അതിനാൽ തന്നെ ആട്ടിടയന്മാർ ആട്ടിൻപറ്റങ്ങളെ നായകളും കുറുക്കന്മാരും ആക്റമിക്കുന്നതും ആടുകൾ കൂട്ടം വിട്ടുപോകാതെ നോക്കാനും കാവലായി കഴുതകളെ കൂടെകൂട്ടാറുണ്ട്. എത്രയോ മുമ്പ് നടന്ന യാത്രാവഴികൾ ഓർത്ത് വെച്ച് സഞ്ചരിക്കാനാകുമെന്നതിനാൽ ദിശതെറ്റിയ കച്ചവടസംഘങ്ങളെ ചിലപ്പോൾ കൂടെയുള്ള കഴുതകൾ വഴികാട്ടി രക്ഷിക്കും. . എത്രയോ കാലമായിട്ട് കണ്ടിട്ടില്ലെങ്കിലും പഴയ ഉടമയേയും മറ്റും ഇവർക്ക് തിരിച്ചറിയാനാകും.
The donkey is a domesticated equine. It derives from the African wild ass, Equus africanus, and may be classified either as a subspecies thereof, Equus africanus asinus, or as a separate species, Equus asinus. It was domesticated in Africa some 5000-7000 years ago,and has been used mainly as a working animal since that time. There are more than 40 million donkeys in the world, mostly in underdeveloped countries, where they are used principally as draught or pack animals. While working donkeys are often associated with those living at or below subsistence, small numbers of donkeys or asses are kept for breeding or as pets in developed countries.
#malayalamsciencechannel #biology #അത്ഭുതങ്ങള് #malayalamsciencevideo #nature #ശാസ്ത്രം #കേരളം #മലയാളം #animals #kerala #malayalam #മൃഗങ്ങൾ #കഴുത #animalfactsvideos #donkey #donk
videos used in this educational video are from pexels and pixabay
Vlada Karpovich- www.pexels.com/video/a-donkey...
cottonbro studio- www.pexels.com/video/man-pet-...
Kelly- www.pexels.com/video/people-t...
Karolina Grabowska- www.pexels.com/video/close-up...
addy dajah- www.pexels.com/video/drone-fo...
Magda Ehlers- www.pexels.com/video/close-up...
Hamza Awan- www.pexels.com/video/donkey-p...
Анатолий- www.pexels.com/video/a-footag...
Miguel Del Costa- www.pexels.com/video/a-dog-an...
Ton Ruth- www.pexels.com/video/donkey-w...
Hasan İNCE- www.pexels.com/video/donkey-c...
Hasan İNCE- www.pexels.com/video/two-men-...
FRANK MERIÑO- www.pexels.com/video/man-with...
Hasan İNCE- www.pexels.com/video/two-men-...
Marsel Sharipov- www.pexels.com/video/a-man-ri...
Hasan İNCE- www.pexels.com/video/elderly-...
frankkemperrupp- pixabay.com/videos/donkey-ani...
LePetitFermier- pixabay.com/videos/donkey-cow...
u_85gpot19sd- pixabay.com/videos/donkey-fie...
tahagem_nin- pixabay.com/videos/donkey-mea...
oleg_golovin- pixabay.com/videos/donkey-hea...
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Опубликовано:

 

2 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 915   
@thahirch76niya85
പാവം ജീവി, പലപ്പോഴും സഹതാപം തോന്നിട്ടുണ്ട്
@sastadas7670
അറിയാത്ത പുതിയ അറിവുകൾ ഈ വീഡിയോ വഴി അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം.
@Sayoo96
ഇനി എന്നെ ആരെങ്കിലും കഴുതെ എന്ന് വിളിച്ചാൽ ഞാൻ ഈ വീഡിയോ കാണാൻ പറയും 🥰
@jyothisooryan7049
എത്ര രസകരമായിട്ടാണ് സാർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്, ഏറെ വിജ്ഞാനപ്രദങ്ങൾ ആണ് ഓരോ വീഡിയോയും❤
@user-dr3th9rc1z
പമ്പ യിൽ നിൽക്കും...നമ്മളെ ഉപദ്രവിച്ചിട്ടേ ഇല്ല... ❤️പാവം കുനിഞ്ഞു കുനിഞ്ഞു നടക്കുന്ന ശീലം എന്താണോ എന്തോ അങ്ങനെ ആയത്
@soumyavineesh5812
ഇന്ന് വരെ ഞാൻ കേട്ടിട്ടുള്ള ഒരു ജീവി തങ്ങളുടെ വിശദീകരണത്തിനു ശേഷം മറ്റൊന്നാണ് ❤️❤️
@kamalbabu99
അപ്പൊ ലുക്ക്‌ ഇല്ല എന്നേ ഉള്ളു..ഭയങ്കര ബുദ്ധി ആണല്ലോ..😊
@thomasmathew8247
വീഡിയോ കളുടെ എണ്ണം കൂട്ടാമോ.. സർ.. കമന്റ്‌ നോക്കിയാലും അത് തോന്നിക്കുന്നുണ്ട്... ഈ പ്രകൃതിയിൽ എന്തെല്ലാം ജീവികൾ... നമ്മുടെ നാട്ടിൽ പോലും. അവയെ കുറിച്ച് അറിയാൻ, പഠിക്കാൻ, ആഗ്രഹം ഉള്ളത് കൊണ്ട് പറഞ്ഞു പോയതാണ്. അങ്ങയുടെ ഭാഷ... ശൈലി ഒക്കെ ഒത്തിരി ഇഷ്ടം.... അറിവുകൾ തരുന്നതിനു ഒത്തിരി നന്ദി സാർ..
@vishnusrajeev3090
തെറ്റിദ്ധാരണ മാറ്റി തന്നതിൽ നന്ദി 🙏🏻❤️ അതുപോലെ നമ്മൾ പട്ടി എന്ന് വിളിക്കുന്നത് മോശമായി ഉപയോഗിക്കാറുണ്ട്. എന്നാൽ പട്ടി ഏറ്റവും നന്ദിയുള്ള ഒരു ജീവിയാണ്. മനുഷ്യരേക്കാൾ മികച്ചതാണ് മൃഗങ്ങൾ. പക്ഷേ അതിനെ പരിപാലിക്കുന്നതുപോലെ ഇരിക്കും അതിന്റെ പെരുമാറ്റം. മൃഗങ്ങൾ നല്ലതാണ് നമ്മുടെ സമൂഹത്തിനും ഇക്കോ സിസ്റ്റത്തിനും ജനങ്ങൾക്കും ❤️❤️❤️
@muhammadnihal2218
2 ദിവസം കൂടുമ്പോൾ വീഡിയോ ചെയ്യാമോ 😢.. പറ്റില്ല അല്ലെ 🥹
@AvinPaul93
ഞാൻ ബാംഗ്ലൂർ ഡിഗ്രി പഠിച്ചോണ്ടിരുന്ന കാലത്ത് ഹോസ്റ്റലിന്റെ അടുത്തുള്ള പറമ്പിൽ ഒരു കഴുതമ്മയും കൊച്ചും ഉണ്ടാർന്നു.. എപ്പോളും അവിടൊക്കെ നടക്കുന്നത് കാണാം.. ജീവിതത്തിൽ കഴുതയെ ആദ്യമായിട്ടു നേരിട്ട് കാണുന്ന എനിക്ക് അവരുടെ അടുത്ത പോകാൻ വലിയ excitement ആയിരുന്നു..അങ്ങനെ പതുക്കെ അടുത്ത് പോയി പോയി friendly ആയി അവരുമായിട്ട്.. അവരെ തൊടാൻ ഒക്കെ തുടങ്ങി..പാവം അനങ്ങാതെ നിന്നു തരും..കൊച്ചിനെ തൊടുമ്പോൾ അത് ചാടി ചാടി ഓടികളിക്കും...അങ്ങനെ എപ്പോളും ഞാൻ അവർക്ക് പഴം ഒക്കെ കടയിൽ നിന്ന് വാങ്ങി കൊടുക്കുവാർന്നു... 4-5 പഴം വീതം കൊടുക്കും 2 പേർക്കും എന്നും വൈകിട്ട് .. But അമ്മ കഴുത 1 or 2 എണ്ണം കഴിക്കൂ....ബാക്കി എല്ലാം കൊച്ച് കഴിക്കുന്നത് കാണാം...അങ്ങനെ ഒരിക്കൽ ഞാൻ ഇവർക്ക്‌ ഭക്ഷണം ഒക്കെ കൊടുത്തിട്ട് തിരിച്ചു ഹോസ്റ്റലിൽ കേറാൻ നേരം ഗേറ്റ് വരെ അവര് രണ്ടും എന്റെ കൂടെ വന്നു... ഞാൻ അകത്തേക്ക് കേറി പോയി.. ഒരു മൂന്ന് നാല് മണിക്കൂറുകൾ കഴിഞ്ഞ് ഞാൻ വീട്ടുകാരോട് ഫോണിൽ സംസാരിച്ചു താഴെ വന്നപ്പോൾ അവർ 2ഉം അതേ സ്ഥാനത് അകത്തേക്ക് എന്നെ നോക്കി നിൽക്കുന്നത് കണ്ടു.. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയി.. ഞാൻ ഓടിച്ചെന്നു അടുത്തോട്ടു..എന്തെന്നറിയില്ല എന്റെ കണ്ണിൽ നിന്നു കുടുകുടാ കണ്ണീർ വന്നു.... ഓടി അടുത്ത് കടയിൽ പോയി കുറേ പഴവും ബിസ്ക്കറ്റും വെള്ളരിക്കുകയും ഒക്കെ വാങ്ങി കൊടുത്ത്..അവിടെ കൂടെ നിന്ന് മുഴുവനും കഴിപ്പിച്ചു...ഇവർക്ക്‌ എന്നും കൊടുക്കുന്ന ഭക്ഷണം വാങ്ങാൻ ഉള്ള ക്യാഷ് save ചെയ്യാൻ വേണ്ടി ഞാൻ എന്റെ cigarette വലി വരെ പൂർണമായും ഉപേക്ഷിച്ചു... ഞാൻ part time ആയി രാത്രി BHM കൂട്ടുകാരുടെ കൂടെ ODC ക്കു പോയി തുടങ്ങി...അതിൽ നിന്ന് കിട്ടുന്ന ക്യാഷ് എല്ലാം ഇവർക്ക് food വാങ്ങാൻ തുടങ്ങി..അനാവശ്യ ദൂർത്തെല്ലാം ഒഴിവാക്കി..എല്ലാരും sundays ഒക്കെ outing shopping നു ഒക്കെ പോകുമ്പോൾ ഞാൻ ഇവരുടെ അടുത്ത് പോയിരിക്കും.. ചിലപ്പോൾ അവരോട് വർത്തമാനം പറയും.. വിഷമം ഉള്ള കാര്യം ആണേൽ അമ്മ കഴുതയോട് പറയും... ചിലപ്പോൾ അവിടിരുന്നു കരയും ഞാൻ...Happy കാര്യം ആണേൽ കൊച്ചിനോടും.. അവർ രണ്ടും എന്റെ കൂടപിറപ്പുകൾ പോലെ ആയി എനിക്ക്...ഇവർക്ക് കിടക്കാൻ പറമ്പിലെ ഒരു മരച്ചുവട്ടിൽ ഞാൻ ചെറിയൊരു ഷെഡ് ഒക്കെ ഉണ്ടാക്കി.... എപ്പോളും വെള്ളം കുടിക്കാൻ ഒരു ബക്കറ്റ് നിറച്ചു വെള്ളം ഒഴിച്ച് അവിടെ വെച്ചു....ഞാൻ hostel ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് വരാൻ നേരം ഏറ്റവും വിഷമിച്ചത് അവരെ പിരിയുന്നത് ഓർത്തായിരുന്നു.. അത്കൊണ്ട് ഹോസ്റ്റലിൽ നിന്നു ഇറങ്ങിയിട്ടും ഒരാഴ്ച അടുത്തൊരു ലോഡ്ജിൽ താമസിച്ചു.. അത്രേം days കൂടി അവരുടെ കൂടെ നിൽക്കാൻ...വേറൊരു കാര്യം കൂടി ഞാൻ ചെയ്ത്..അവർക്ക് ഭക്ഷണം കൃത്യം കിട്ടാൻ വേണ്ടി എന്റെ 2-3 ജൂനിയർ പയ്യന്മാരെ ഇവര് രണ്ടുമായിട്ട് friends ആക്കി.. ഞാൻ ഇവർക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ എല്ലാം അവന്മാരോട് പറഞ്ഞു...അവന്മാർക്കും മൃഗങ്ങളെ ഭയങ്കര ഇഷ്ടം ആയിരുന്നു.. അവന്മാർക്കും ഇവരെ നോക്കുന്നത് ഒരു ആവേശം ആക്കിയെടുത്തു ഞാൻ... അങ്ങനെ അവസാനം നാട്ടിൽ പോകാൻ നേരം ആ പയ്യന്മാർ അവർക്ക് ഉണ്ടല്ലോ എന്നോർത്തായിരുന്നു ആകെ ഉള്ള ഒരു ആശ്വാസം..ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോ 13വർഷങ്ങൾ ആയി...
@ajayanvalakkai189
ഇനി കഴുതേ എന്ന് വിളിച്ചാലും കുഴപ്പമില്ല😂😂
@gkitbhu
കഴുത എന്ന ഒരു പാവം ജീവിയെക്കുറിച്ചു ഉള്ള ഒരു Ph. D. Thesis വായിച്ച പ്രതീതി ഉണ്ടായി. ഇത്രയേറെ ബുദ്ധിമുട്ടി ഈ ജീവിയെപ്പറ്റി ഇത്രയേറെ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സാറിന് അഭിനന്ദനങ്ങൾ 🙏
@sreebinp8336
ഇത് കണ്ടതിനു ശേഷം ഒരു കഴുതയെ വാങ്ങി വളർത്തിയാലോ എന്ന തോന്നലിലാണ്😊.
@abduaman4994
എനിക്ക് ഒരു കഴുത യേ വളർത്തണം എന്നുണ്ടായിരുന്നു!പക്ഷേ ഞങ്ങളുടെ നാട്ടിൽ ഒരു പതിവ് ഉണ്ടായിരുന്നു, ഒരു ജീവിയെ വളർത്തിയാൽ അയാൾ ആ ജീവിയുടെ പേരിൽ അറിയപ്പെടും 😢ഒരാൾ അണ്ണാനെ വളർത്തി യിരുന്നു, മരണം വരെ അയാൾ അണ്ണാകൊട്ടൻ ഭരതൻ എന്ന് അറിയപ്പെട്ടു!വേറെ ഒരാൾ കുതിര യേ വളർത്തി, അയാൾ മരണം വരെ കുതിര ബീരാൻ ക്ക എന്ന് അറിയപ്പെട്ടു, വേറെ ഒരു സുഹൃത്ത് കൊരങ്ങനെ വളർത്തി കൊരങ്ങ് ചത്തെങ്കിലും അവൻ ഇപ്പൊഴും കൊരങ്ങൻ സത്യൻ എന്ന് അറിയപ്പെടുന്നു,അത് കൊണ്ട് ഞാൻ കഴുത യേ വളർത്തേണ്ട എന്ന് തീരുമാനിച്ചു 😢😢
@remeshnarayan2732
എത്രയോ തെറ്റിദ്ധാരണകൾ പൊളിച്ചെഴുതുന്ന സാറിന് അഭിവാദ്യങ്ങൾ. കേട്ടിരിക്കാൻ എന്തൊരു രസവും സുഖവും 👍❤️🌹
@manojkunnamkulam5570
തികഞ്ഞ ബഹുമാനം ❤❤❤ഇത്രയും സത്യങ്ങൾ പറഞ്ഞതിന്. എല്ലാ മൃഗങ്ങൾക്കും അതിന്റെതായ ഗുണങ്ങൾ ഇണ്ട് 🙏🙏🙏🙏🙏🙏
@shafeeqvakkayil4048
സാർ പറഞ്ഞത് സത്യമാണ് എൻറെ കഫീലിന് രണ്ടു കഴുതകൾ ഉണ്ട് ആടുകളെ നോക്കാനാണ് ഒരു യമനിയാണ് ഉപയോഗിക്കുന്നത് ഞാൻ അവിടെ പോകുമ്പോൾ എന്തെങ്കിലുമൊക്കെ അവൾക്ക് കൊടുക്കാറുണ്ട് പഴയ റൊട്ടി പഴയ ഫ്രൂട്ട് സുകൾ ഇവ നമ്മുടെ വണ്ടി ദൂരെ നിന്ന് കണ്ടാൽ തന്നെ വളരെ ഉച്ചത്തിൽ കരയാൻ തുടങ്ങും ചിലപ്പോൾ മറക്കും അപ്പോൾ സങ്കടം തോന്നും അവർക്ക് തിരിച്ചറിയാൻ ഒക്കെയുള്ള ബുദ്ധിയുണ്ട് അവരെ ഉപയോഗിക്കാത്ത വരെ അവർ പുറത്തുകയറ്റില്ല കുതറി താഴെയിടും
@kshivadas8319
കഴുത പാൽ ഉപയോഗിച്ച് വില കൂടിയ ക്രീമുകൾ ഉണ്ടാക്കുന്നുണ്ട് .😊
@user-rh7up7yj9v
വളരെ നല്ല മൃഗം ആണ് കഴുത, നല്ല അറിവ് തന്നെ സാർ
Далее