ഞാനും എന്റെ ഹൈന്ദവ സുഹൃത്തുക്കളും കൂടി ഇന്ന് ടർബോ കാണാൻ പോകുന്നുണ്ട്. അവർ മമ്മൂക്കയുടെ സിനിമ സ്ഥിരം കാണുന്നവരാണ്.എന്തിനും ഏതിനും വർഗ്ഗീയത കാണുന്ന സങ്കികൾ പടം ബഹിഷ്കരിച്ചു എന്ന് വിചാരിച്ചു യഥാർത്ഥ ഹൈന്ദവ സഹോദരങ്ങൾ മമ്മൂക്കയുടെ കൂടെയുണ്ട്.
എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ ട്രോളാണിത്... എത്ര ഭാവ ഗംഭീരമായാണ് അത് അവതരിപ്പിരിക്കുന്നത്...നല്ല അഭിനയവും...കലക്കി സഹോദര ... നിങ്ങൾക്ക് അഭിനന്ദനങ്ങൾ....♥️
ഞാൻ ഒരു കമന്റ് already ചെയ്തതാ എന്നാലും ഒന്ന് രണ്ട് ദിവസം കൊണ്ട് 80നായിരം വ്യൂസ് കിട്ടി ഇനിയും കൂടും ആയിരിക്കും ശെരിക്കും സങ്കി പറയും പോലെ ഉണ്ട് നിങ്ങളുടെ ഇത്പോലെ ഉള്ള വീഡിയോ കൾ സൂപ്പർ ആണ് സബ് ഉം കൂടുന്നുണ്ട് വ്യൂസ് um
എന്തായാലും നിങ്ങളുടെ അവതരണം അടിപൊളിയാണ്. സംഘികൾ മൊത്തം Ticket എടുത്ത് സിനിമ കണ്ട് ആരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കരുത് എന്ന് കൂടി ഓർമപ്പെടുത്തുന്നു. ഈ Trolling ഉഷാറായിട്ടുണ്ട് മോനെ!
Dear brothers എന്തിനാണ് നമ്മൾ തമ്മിൽ സുടാപ്പി, സംഘി.... വേർതിരിവ്..... ദയവായി തമ്മിൽ അങ്ങോട്ട് -ഇങ്ങോട്ടും പറയാതിരിക്കുക. ഒരു ദിവസം മരണം എല്ലാവർക്കും വരും... തീർന്നു അതോടെ
ടർബോ 10 പ്രാവശ്യം ആളുകളെ തീയേറ്ററിൽ എത്തിക്കും 👍👍👍ജാകിച്ചൻ 👍ഭ്രൂസ്ലി ❤️പടം കണ്ട ത്രിൽ ആണ് ടർബോ 👍റിലിസ് ദിവസം 3 വട്ടം ഞാൻ കണ്ട ആദ്യ പടം ആണ് ടർബോ ബാഹു ബലിയെ പിന്നിലാക്കി ടർബോ മലയാളത്തിൽ ഇത്ര മാസ്സ് ആദ്യം 👍👍മമ്മൂട്ടി 👍❤️❤️👍❤️
കുറെ കാലത്തിനു ശേഷം രണ്ടര മണിക്കൂർ ഫാമിലിയുമായി എൻജോയ് ചെയ്തു കണ്ട പടം.. പൈസ മുടക്കിയതിന് ഫാമിലി ഫുൾ ഹാപ്പി.. എന്റെ കൂട്ടുകാരൻ കണ്ടു അവന് ഇഷ്ടപ്പെട്ടില്ല.. അവന് കഥ വേണം, ക്ളീഷേ പാടില്ല..സ്ക്രിപ്റ്റ് 100% ഓക്കേ ആവണം.. എന്തിനാണാവോ വല്ല എക്സാമോ മറ്റോ എഴുതാനാണാവോ 🤔🤔🤔 നമ്മക്ക് പിന്നെ മൂവി കണ്ടിട്ട് അതിന്റെ സന്ദേശം ഉൾക്കൊണ്ടു ജീവിച്ചു നടക്കേണ്ട ആവശ്യമില്ലല്ലോ 😄ഒൺലി എന്ജോയ്മെന്റ് 🙏🙏
മമ്മൂട്ടിയെ സംഘിയും സുടുവും ഒന്നും ആക്കാൻ ആരും മെനകെടേണ്ട.. അദ്ദേഹം ഹിന്ദു ആചാരങ്ങളെ പണ്ട് കാലം മുതലേ ബഹുമാനിച്ചിരുന്നു.. എത്രയോ പൂജ ചടങ്ങിൽ അദ്ദേഹം വിളക്ക് കൊളുത്തിയിട്ടുണ്ട്.. അതിന്റെ അർത്ഥം അറിഞ്ഞു അത് ചെയുന്ന ആളാണ് അദ്ദേഹം.. സത്യം പറഞ്ഞാൽ ഈ വീഡിയോ കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് 😅
മിത്രങ്ങളെ നമുക്ക് ഒരുമിച്ച് എല്ലാ തിയേറ്ററിൽ നിന്ന് ടിക്കറ്റിങ് വാങ്ങിച്ചു അത് കീറി വലിച്ചെറിയുക എന്നിട്ട് പറയണം സർവ്വ കാളില്ല എന്ന് പരുത്തി തീർക്കണം നമ്മളെല്ലാവരും കൂടി ഒരുമിച്ചാൽ ഇത് നടക്കും
പടം കണ്ടിരിക്കാം ബോർ അടുപ്പിക്കില്ല... എഡിറ്റിങ് സൂപ്പർ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഉഷാർ 💪 ഫൈറ്റിങ് കൂടുതലും ക്രയിൻ വർക്ക് ആണ് എന്നാലും ഈ പ്രായത്തിൽ അദ്ദേഹം ചെയ്ത എഫോർട്ട് അഭിനന്ദനങ്ങൾ അർഹിക്കുന്നു.... എടുത്തു പറയാൻ മാത്രം വലിയ കഥയൊന്നും ഇല്ല ഉള്ളത് വൃത്തിക്ക് ചെയ്തിട്ടുണ്ട് റോമാൻസ്, പാട്ട് ഇല്ല എന്ന് കരുതി അടിക്ക് ഒരു കുറവും ഇല്ല തമിഴ്ലും തെലുങ്കിലും കാണുന്ന പോലെ ഒരാൾ ആണ് പത്തും ഇരുപതും പേരെ അടിച്ചിടുന്നത്... മമ്മൂട്ടിയുടെ കുഞ്ഞു കുഞ്ഞു ഡയലോഗിലെ കുഞ്ഞു കുഞ്ഞു കോമഡി ഉണ്ട് ബിജിഎം ഒരു രക്ഷയും ഇല്ല നായകന്റെ വീട് വളയുന്ന പോലീസ് പിന്നെ പ്രതിയെ മറന്നു പോയി എന്ന് തോന്നുന്നു... ആകെ മൊത്തം നോക്കിയാൽ ആക്ഷൻ ഇഷ്ട്ടപെടുന്നവർക്കും മമ്മൂട്ടി എന്ന നടനെ ഇഷ്ട്ടപെടുന്നവർക്കും ഒരു കൊലമാസ്സ് പടമാണ്.... എനിക്ക് 109% ഇല്ലങ്കിലും കൊടുത്ത പൈസ വെറുതെ ആയില്ല എന്ന് ഉറപ്പിക്കാം... മമ്മൂട്ടിയെ പോലെ ഒരു ആടാർ പടവുമായി മോഹൻലാലും ജനങ്ങളെ വിസ്മയിപ്പിക്കട്ടെ.... 👏👏
@@msl1287 ഞാൻ ലാലിന്റെ ആളെ അല്ല സുഹൃത്തേ.... എനിക്ക് മമ്മൂട്ടിയും മോഹൻലാലും ഒരു പോലെ കേരളത്തിന്റെ അഭിമാനതാരങ്ങൾ ആണ് ഞാൻ ഒരിക്കലും ഈ പടത്തിനെ മോശമായി പറഞ്ഞിട്ടില്ല കണ്ടപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറഞ്ഞെന്നേയുള്ളൂ... ഈ അഭിപ്രായം നിങ്ങൾ നെഗറ്റീവ് ആയി കാണേണ്ട... ടർബോ വേറെ റെയ്ഞ്ച് തന്നെയാണ് സംശയമില്ല 🙋♂️🙋♂️🙋♂️
നല്ല ഒരു ഐഡിയയുണ്ട്,,,,,1000 കോടിയുടെ ടിക്കറ്റ് വാങ്ങി നമുക്ക് ആരും അറിയാതെ ശാഖയിൽ കൊണ്ട് പോയി ഒളിപ്പിച്ചു വെച്ചാലോ,, അപ്പൊ ആർക്കും ടിക്കറ്റ് കിട്ടുകയുമില്ല പടം പൊളിയുകയും ചെയ്യും... 😂