എന്റെ യേശുവേ,ദൈവാനുഗ്രഹത്താൽ എന്റെ കുടുംബത്തിലെ സാമ്പത്തിക അഭിവൃദ്ധിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും ശാപങ്ങളും പൂർണമായും എടുത്തുമാറ്റി സാമ്പത്തിക അഭിവൃദ്ധി തന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🌹🌹🌹🌹🙏🙏🙏🙏
ഘോര മരുഭൂവില്‍ യേശു തണലേ..(2) മഹിതമാം വഴിയിലെ (2) തിരു സഭാ പഥികരെ മോക്ഷ വഴിയേ .. യാത്ര ഇനിയേറെ.. (മഹിതമാം..) മോഹം തകര്‍ന്നു വീഴുമ്പോൾ ദീപം പൊലിഞ്ഞു പോകുമ്പോൾ പ്രാണന് പിടഞ്ഞു കേഴുമ്പോൾ പാപം കുമിഞ്ഞു കൂടുമ്പോൾ.. യേശു മഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു പോകവേ സുഭഗ മോഹനമാകും സുകൃത ജീവിതമേ.. (മഹിതമാം..) ഭാരം ചുമന്നു പോകുമ്പോൾ ദേഹം തളര്‍ന്നു വീഴുമ്പോൾ നാഥന് പകര്‍ന്ന വചനങ്ങൾ നാവില്‍ പൊതിഞ്ഞ തേനിന് കണം സ്നേഹ സ്വരൂപനീ വഴി സൌഖ്യം പകര്‍ന്നു പോകവേ.. പരമ പാവനമാകും അമര ജീവിതമേകും.. (മഹിതമാം..)