#vidyalakshmiloan
#educationalloan
#vidyalashmieducationloan
വിദ്യാലക്ഷ്മി പോര്‍ട്ടല്‍ സന്ദര്‍ശിച്ച ശേഷം ഹോം പേജില്‍ കാണുന്ന രജിസ്റ്റര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പേര്, ഇമെയില്‍ എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യുക. ഇതിന് ശേഷം നിങ്ങള്‍ക്ക് മുന്നില്‍ ഒരു ആക്ടിവേഷന് ലിങ്ക് ലഭിക്കുന്നതാണ്. ഇത് ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്ത ശേഷം വീണ്ടും ലോഗിന്‍ ചെയ്യണം. ഇനി ആവശ്യമായ വായ്പയുടെ വിശദാംശങ്ങള്‍ നല്‍കാം. ശേഷം അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കുക. നാല് ലക്ഷം രൂപയില്‍ താഴെ, നാല് ലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയില്‍, ഏഴര ലക്ഷം രൂപയ്ക്കുമുകളില്‍ എന്നിങ്ങനെ മൂന്നുതരം വായ്പാ പദ്ധതികള്‍ ആണ് ഉള്ളത്. മൂന്ന് ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ബാങ്കിന് എവിടെയെല്ലാമാണ് ശാഖകള്‍ ഉള്ളത് എന്നും പോര്‍ട്ടലില്‍ കാണാം. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ അപ്ലോഡ് ചെയ്ത കോമണ്‍ എജ്യൂക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് വേണം അപേക്ഷ നല്കാന്.
10 фев 2024