നമ്മുടെ അനുഭവത്തിലൂടെ നമ്മള്‍ പഠിച്ച പെരുമാറ്റ സ്വഭാവവും(പ്രോഗ്രാമിംഗ്) ഭാഷയും (ലിംഗ്വിസ്റ്റിക്) ന്യൂറല്‍ പ്രോസസ്സുമായി (ന്യൂറല്‍) ബന്ധമുണ്ടെന്ന ധാരണയില്‍ ആശയവിനിമയ ശേഷി വര്‍ദ്ധിക്കുന്നതിനും വ്യക്തിത്വവികാസത്തിനുമായി രൂപകല്‍പന ചെയതിട്ടുള്ളതാണ് എന്‍. എല്‍. പി (ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്). ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലമില്ലെങ്കിലും ചില ടെക്‌നിക്കുകള്‍ ദേഷ്യം ഫോബിയ മുതലായവയ്ക്ക് ഗുണം ചെയ്യുന്നുണ്ട്.