ഞാൻ ബൈക്കിൽ സഞ്ചരിക്കുന്ന സമയത്തു ഒരു ഓട്ടോക്കാരൻ പിറകിൽ നിന്നും വന്നു ഹോൺ അടിച്ചു എന്റെ വണ്ടി നിർത്തിച്ചു എന്നെ കുറെ തെറി വിളിച്ചു! ഞാൻ ഇൻഡിക്കേറ്റർ off ചെയ്തില്ല എന്ന കാരണത്താൽ ആണ് അയാൾ തെറി വിളിച്ചത്! ആ ഒരു നിമിഷം ഞാൻ പ്രതികരിച്ചില്ല! പക്ഷെ വീട്ടിൽ ചെന്ന് കയറിയ സമയം മുതൽ ആ സംഭവം എന്നെ വളരെ irritate ചെയ്തുകൊണ്ടിരുന്നു. ഊണിലും ഉറക്കത്തിലും എല്ലാം ആ ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു! ഞാൻ അപമാനിതൻ ആയി എന്ന ചിന്തയായിരുന്നു പിന്നീട് ഉള്ള കുറെ ദിവസങ്ങൾ! തിരിച്ചു ഒരു വാക്കുപോലും അയാളോട് പറയാൻ കഴിയാത്തത്തിൽ എനിക്ക് എന്നോട് തന്നെ അമർഷം തോന്നി! വണ്ടിയിൽ നിന്നും പിടിച്ചിറക്കി ചെകിട്ടത് രണ്ടു പൊട്ടിക്കേണ്ടിയിരുന്നു എന്നെല്ലാം പിന്നീട് ആണ് തോന്നി തുടങ്ങിയത്!.. പക്ഷെ എന്നെ അയാൾക്കോ അയാൾക്ക് എന്നെയോ അറിയില്ല! ഞാൻ പിന്നെ അത് വിട്ടുകളഞ്ഞു.
05:56 വ്യക്തിഹത്യ നടക്കുന്ന ഇടങ്ങളിൽ നിന്ന് സ്വയം ഒറ്റപ്പെടുക.... Silent ആവുക എന്നതാണ് അനുയോജ്യം / അഭികാമ്യം......... അത് "ഒളിച്ചോട്ടം " - അല്ല ; ഒരിക്കലും .