കൊലയും വെടിയും കുത്ത് ഒന്നുമില്ലാതെ അടിപൊളി ഫിലിം കുറെ കാലത്തിന് ശേഷം ആണ് കാണുന്നത്...... ഒരു കുടുംബ ജീവിതം..... ചേച്ചിയുടെയും അനിയത്തിയുടെയും സ്നേഹം.... എല്ലാവരുടെയും കണ്ണ് നിറയുന്ന ഫിലിം.. ശരിക്കും കണ്ണ് നിറഞ്ഞു പോയി....
ഒരുപാട് നാളിന് ശേഷം അടിയും കൊലയും അവിഹിതവും ഇല്ലാത്ത മനസ് നിറക്കുന്ന ഒരു കുടുംബ ചിത്രം ❤️❤️ പേരുപോലെ സന്തോഷം തരുന്ന ചിത്രം, ഇതിന്റെ അണിയറ പ്രവർത്തകർക്ക് ആശംസകൾ, 👏🏻👏🏻👏🏻ഷാജോൻ ചേട്ടൻ & അക്ഷര മോൾ 👌🏻കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് എത്ര സത്യം.
നിങ്ങൾ ഒരു ചേച്ചിയോ അനിയത്തിയോ ആണെങ്കിൽ ഈ movie ഒരുപാട് നമ്മളെ touch ചെയും... ഒരു ചേച്ചി എന്ന നിലയിൽ എൻ്റെ മനസ്സിൽ മുഴുവൻ ഈ സിനിമ കണ്ടപ്പോൾ എൻ്റെ അനിയത്തി ആരുന്നു... എനിക്കും അവളെ ഒരിക്കലും പിരിയാൻ കഴിയില്ല....😊
ചേച്ചിയും അനിയത്തിയും മാത്രം അല്ലാട്ടോ കൂടപ്പിറപ്പ് ആരായാലും ഇങ്ങനെ തന്നെ..... പറിച്ചു മാറ്റുവല്ലേ..... പിന്നീട് എങ്ങനാ എന്താ..... ഏറ്റവും പ്രിയപ്പെട്ട വർ പിന്നീട് സ്വാന്തക്കാരവും ആരും അല്ലാതിരുന്നവർ ആരൊക്കെയോ ആകും.... ആർ കൊക്കെയോ വേണ്ടി ജീവിതം.......
ഒരുപാട് നാളുകൾക്ക് ശേഷം കൊള്ളയും, കൊലയും, അവിഹിതവും ഒന്നുമില്ലാത്ത നന്മ നിറഞ്ഞ ഒരു സിനിമ കണ്ടു.. കണ്ണു നിറച്ചു, മനസ്സും.. എന്തേ ഇത്തരം സിനിമകൾ വിജയിക്കാതെ പോവുന്നു??
ഞാൻ❤️ഈ സിനിമ കാണുന്നത്❤️2024ഏപ്രിൽ12ന് കാണുന്നു അതിനു ശേഷം കാണുന്നവർ 👍സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ്💕നിറഞ്ഞത്😭ആദ്യമായിട്ടാണ് 🙏ഈ സിനിമയിലെ സഹോദര സ്നേഹം 💕ആ കുഞ്ഞിന്റെ 🙏അഭിനയം 💕💕💕🙏🙏💯🌹🌹👍👍
ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു സിനിമ കാണാൻ കഴിഞ്ഞു, കരഞ്ഞു പോയി, സംവിധായകന് അഭിനന്ദനങ്ങൾ.. ഓരോ പെൺകുട്ടികളുടെയും അനുഭവങ്ങൾ ഇതേപോലെ.... അച്ഛനമ്മമാരുടെ വിഷമങ്ങളും.
Heart touching ❤എല്ലാ പെണ്മക്കൾക്കും പേരെന്റ്സ് നും relate ചെയ്യാൻപറ്റുന്ന movie. ഇത് കണ്ടപ്പോൾ ഞാൻ എന്റെ വീട്ടിൽ നിന്ന് കല്യാണം കഴിഞ്ഞ് പോന്നപ്പോൾ എന്റെ ഉപ്പച്ചിയും brothers um നല്ല കരച്ചിലായിരുന്നു അതാ ഓർമ്മ വന്നത് . എത്ര അടിപിടി കൂടിയാലും നമ്മുടെ ഫാമിലിയുടെ കൂടെ ഉണ്ടാകുമ്പോൾ ഉള്ള "സന്തോഷം " അത് വേറെ എവിടെയും കിട്ടില്ല.Nice movie ❤❤❤❤❤
ലാസ്റ്റ് ഷാജോൺ പറയുന്ന ആ ഡയലോഗ്, പിന്നെ മല്ലിക സുകുമാരൻ ആ മോളുടോട് പറയുന്നതു എല്ലാം ഹൃദയത്തിൽ തൊട്ടു... ഇതൊക്കെ എന്താണാവോ തീയറ്റർ ഹിറ്റ് ആകാതിരുന്നത്.... അത്രേം peaceful and happy movie
ഇതിൽ എനിക്ക് തോന്നിയ കാര്യം എന്താണ് എന്നു വച്ചാൽ ഓരോ കഥാപാത്രത്തിന്റെയും ഫീലിംഗ് നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്നതാണ്... ശെരിക്കും ഒരു feel good movie.. 👍
ഒരു സ്ഥലത്തും lag ഇല്ല. ഒന്നും ഓവർ അല്ല. ഒരു തരത്തിലുള്ള ട്വിസ്റ്റുമില്ല. വളരെ സിമ്പിൾ സിനിമ. കണ്ടോണ്ടിരിക്കുമ്പോൾ നല്ല സന്തോഷം. ഇതാകണം സിനിമ. ഇതാണ് സിനിമ. സന്തോഷം അത്രേ മാത്രേം.
ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല സിനിമ കണ്ടു, അല്ല അനുഭവിച്ചു എന്നതാണ് സത്യം. അവസാന ഭാഗത്ത് എൻ്റെ ഹൃദയം പൊട്ടിപോയപോലെ , തൊണ്ടയിടറി, ശരിക്കും കരഞ്ഞു പോയി... എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ....... എല്ലാവരും നന്നായി അഭിനയിച്ചു അല്ല ജീവിച്ചു, ഞാനും ആ കുടുംബത്തിൽ ഉള്ളതുപോലെ..... Hat's off you all..
വളരെ കാലത്തിനു ശേഷം ഒരുപാട് ചിരിപ്പിച്ച അതിലുപരി കരിയിച്ച ഒരു സിനിമ. ആദിയേച്ചി അച്ചു അത് വെറും കഥാപാത്രങ്ങളല്ല ജീവനുള്ള ചില നിത്യ സത്യങ്ങളാണ്. എനിക്കുമുണ്ട് അങ്ങനെ പ്രിയപ്പെട്ടൊരാൾ എന്റെ ഏട്ടൻ. സ്നേഹബന്ധങ്ങളെ എന്നും ചേർത്ത് പിടിച്ചാൽ ജീവശ്വാസമായി അതെന്നും നമ്മെ തലോടികൊണ്ടിരിക്കും. 👍😍
അഛ്ചനും അമ്മയും കുടുംബവുമില്ലാതെ കള്ളും കഞ്ചാവുമടിച്ച് അടിയും ഇടിയും ആഭാസന്മാരുമായി നടക്കുന്ന കഥകളിൽ നിന്നും രണ്ട് മണിക്കൂർ മോചനം. നല്ല മലയാളം സിനിമ അഭിനന്ദനങ്ങൾ .
മൂവി തീരും വരെ എന്റെ രണ്ടു പെണ്മക്കൾ ആയിരുന്നു മനസ്സിൽ.. ഇവരുടെ സ്നേഹം പോലെ തന്നെ ആണ് അവര് തമ്മിലും.. ഒരാൾക്ക് 18 yrs, കുഞ്ഞിന് 4 yrs. നല്ലൊരു കുടുബ ചിത്രം.അഭിനന്ദനങ്ങൾ 🎉🎉
വർഷങ്ങൾ കൂടി ഞാൻ കണ്ട സിനിമ.. Fb ൽ ഇതിന്റെ ഒരു clip കണ്ട് വന്നതാണ്... മനസ്സിന് എന്തൊരു സന്തോഷം ആണ്.. ഇതുപോലെ ഉള്ള സിനിമകൾ വരണം.. അത് കണ്ടു വേണം അടുത്ത generation വളരാൻ ❤️❤️❤️❤️ അനു സിതാര നല്ല ഭംഗി ഉള്ള കുട്ടിയാണ്.. അനിയത്തി മോൾ സൂപ്പർ അമ്മ അച്ഛൻ അമ്മച്ചി എല്ലാരും super.. സിനിമ ആണെന്ന് തോന്നുകയെ ഇല്ലാ.. എന്തൊരു naturality ആണ് dialogue screenplay ഒക്കെ... Director ക്ക് ഒരു big salute.. Producer 👍🏻👍🏻
ആദ്യാവസാനം വരെ സന്തോഷത്തോടെ കുടുംബസമേതം കാണാൻ പറ്റിയ സിനിമ. അവസാന സീനുകളിൽ കണ്ണ് നനയിക്കുന്നു.. അക്ഷര കുട്ടി യുടെ ആക്ടിങ് എടുത്തു പറയാം. നല്ല പാട്ടുകൾ. എല്ലാവരും നല്ല അഭിനയം. അഭിനന്ദനങ്ങൾ 💐💐😍❤
ജീവിതം എന്ന് വിചാരിച്ചാൽ ഇങ്ങനെ വേണം . കുറച്ചു സന്തോഷവും,സങ്കടവും,ദേയ്ഷവും എല്ലാം ചേർന്നതാണ് ജീവിതം . അതുപോലെയാണ് ഈ സിനിമ . എല്ലാവരെയും കരയിപ്പിച്ച ഒരു അടിപൊളി സിനിമ 😢😢
അനിയത്തിയും ചേട്ടത്തിയും അപ്പനും അമ്മയും പ്രണയവും എല്ലാകൂടെ ഹൃദയത്തിലൂടെ സഞ്ചരിച്ച നിമിഷങ്ങൾ.. തിയേറ്ററിൽ ആയിരുന്നെങ്കിൽ public യിൽ കരയണത് ഓർക്കാൻ വയ്യ... ഇത്രയും നല്ല സിനിമകൾ മലയാളത്തിൽ വന്നത് പോലും പലരും അറിഞ്ഞിട്ടില്ല... Waawooo amazing movie 👏🏼🫶🏼 അണിയറകൾക്ക് ബിഗ് സല്യൂട്ട് 🫡
Athe family kerunnundaayirunnu ee movie kk. Njn theatre il poyi kandaayirunnu. That time romancham hit ayi nillkunna time aayirunnu so aalkar ellam aa moviek kayari athu kond aan ee movie kk valiya vijayam theatre il labhikkathe poyath.
ഈ സിനിമ കണ്ടിട്ട് എനിക്ക് കമന്റ് ഇടാതെയിരിക്കാൻ പറ്റില്ലാ...... ഞങ്ങൾ 2 പെൺമക്കൾ ആണ്, എന്റെ ചേച്ചി എന്നെക്കാൾ 4 വയസ്സിന് മൂത്തത്. 😇എന്റെ ചേച്ചിയെ ഞാൻ ചേച്ചി ആയിട്ട് മാത്രമല്ല കണ്ടിട്ടുള്ളത് അമ്മ, ഫ്രണ്ട് അങ്ങനെ പല രൂപങ്ങളിൽ.😘 എന്റെ എല്ലാം കാര്യങ്ങളും പറയുന്ന ഒരാൾ 🫂ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായിട്ടും അതിലേറെ കളിചിരികളും🥰 ഇപ്പൊ എന്റെ ചേച്ചിക് 23 ആയി ഉടനെ കല്യാണം കാണും..... പക്ഷെ എനിക്ക് ഒരിക്കലും ചേച്ചിയെ പിരിഞ്ഞിരിക്കാൻ കഴിയില്ലാ🥺i love u so much my blood🫀🫶❤️ee movie kanditt enik ithile pala scenes um relate cheyyan patti🥲
ഈ പടം കണ്ടിട്ട് റിവ്യൂ എഴുതാതെ നിൽക്കാൻ പറ്റുന്നില്ല.. ഏറെ വൈകി ആണ് കണ്ടത്.. പടം വേറെ ലെവൽ.. പ്രത്യേകിച്ച് പുതുമ ഒന്നും ഇല്ലെങ്കിലും ഏറെ കാലത്തിനു ശേഷം മനസ്സ് ഒന്ന് ഇളകി മറിഞ്ഞു.. അഭിനയ മികവിൽ ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം.. പ്രത്യേകിച്ച് ആ കൊച്ചു പെൺകുട്ടി..Family Hit..Feel ഗുഡ് Movie..., Hats Off All the team members behind this Movie.. ❤️❤️❤️
ലോക സിനിമകൾ ഉൾപ്പെടെ എല്ലാം കാണുന്ന ഒരാളാണ് ഞാൻ. പക്ഷെ ഇത്രയും ഹൃദയ സ്പർശിയായ ഒരു സിനിമ ഞാൻ വളരെ അപൂർവമായേ കണ്ടിട്ടുള്ളു... 👌 ഒന്നും പറയാൻ ഇല്ല. കണ്ണ് നിറയാതെ കാണാനാവില്ല.
ഒന്നും പറയാനില്ല.. ഇന്നത്തെ കാലത്ത് ഇതുപോലെ നന്മകളുടെ ആവിഷ്കരങ്ങൾ തികച്ചും മനോഹരം.. കലാഭവൻ ഷാജോണ്, അനു എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം... തികച്ചും സന്തോഷം ❤❤
ഈ സിനിമയിൽ അഭിനയിച്ച എല്ലാർക്കും, ഈ സിനിമയുടെ അണിയറ പ്രവർത്തിച്ച എല്ലാവർക്കും വെറുതെ പറയുന്ന വാക്കുകൾ അല്ല. മനസ്സിൽ തട്ടി പറയുവാ ഈ സിനിമ ഒരുപാടു ഉയരങ്ങളിൽ ആണ്... ❤️ വളരെ നന്ദി ഇതുപോലെ ഒരു സിനിമ നിർമിച്ച നിർമ്മാതാവിനും ഈ സിനിമ ജീവൻ നൽകിയ സംവിധായകനും പ്രത്യേകം നന്ദി. അതുപോലെ ആ കൊച്ചു കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️🎉
ഇടക്കിടക്ക് ഇത് പോലുള്ള കുടുമ്പ ചിത്രങ്ങൾ ഇറങ്ങട്ടെ എന്ന് ആശിക്കുന്നു... ഇതിന്റെ സംവിധായകനും, കഥാകൃത്തി നും, നിർമ്മാതാവിനും, അണിയറ പ്രവർത്തകർക്കും എല്ലാവർക്കും അനുമോദനങ്ങൾ 🌹🌹👍🏻
വളരെ ചെറിയ തോതിൽ അഭിനയതാക്കളെ വച്ച് ഒരു പ്രമോഷനും കൂടാതെ ഇത്ര മനോഹരമായി ഒരു സിനിമ അണി യിച്ചൊരുക്കാം എന്ന് കാണിച്ച് തന്ന സന്തോഷം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉
തകർത്തു... എല്ലാവരും... കമൻ്റ് സെക്ഷൻ നോക്കിയാൽ മതി... ഈ കൊച്ചു - വലിയ സിനിമയുടെ റേഞ്ച് മനസ്സിലാവാൻ... ഈ സിനിമയുടെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏
ഞാൻ ഈ സിനിമ ❤കാണുന്നത്2024 ജൂലൈ 10 ഇതു പോലൊരു നല്ല സിനിമ ഉണ്ടായിരുന്നത് എനിക്ക് അറിയിലായിരുന്നു അനു സിതാരയും മോളും പൊളിച്ചു അഭിനയികുക യല്ലായിരുന്നു ജീവിച്ചുകാണിച്ചു supper😍😍😍👍👌👌
വെറുതെ സമയം പോകാൻ കണ്ടതാണ് പക്ഷേ സൂപ്പർ സിനിമ ഞാൻ കരഞ്ഞു പോയി ഇതുപോലെ കുടുംബത്തോടെ കാണാൻ പറ്റുന്ന സിനിമകൾ ഇനിയും വരണം ഈ സിനിമയിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻
ഒരു പാട് നാളിന് ശേഷം നല്ലൊരു family movie കണ്ടു... ശെരിക്കും കണ്ണ് നിറഞ്ഞു.. നല്ല സ്ക്രിപ്റ്റ്... Last sequence Shajon ചേട്ടൻ ന്റെ dialogue ഒരു അച്ഛന്റെ കണ്ണീരും വേദനയും എല്ലാം ഉൾക്കൊള്ളുന്നു
വളരെ നല്ല ഒരു സിനിമ.. ഞാനും. എന്റെ കല്യാണ ദിവസം ഓർത്താണ് കരഞ്ഞു പോയത്. പെൺകുട്ടികളുടെ അന്നത്തെ മനസ്സ് അവർക്കു മാത്രമേ അറിയൂ! ഈയിടെ കണ്ട സിനിമകളിൽ വെച്ച് ഏറ്റവും നല്ലതു. അപ്രതീക്ഷിതമായി ഒരു നല്ല സിനിമ കണ്ട ഒരു സന്തോഷം. കരഞ്ഞു പോയി അവസാന സീനുകളിൽ. സ്നേഹമുള്ള വീട്ടുകാരെ വിട്ടു കല്യാണം കഴിഞ്ഞു പോകുന്ന ഒരു പെൺകുട്ടിയുടെയും, വീട്ടുകാരുടെയും ഫീലിങ്ങ്സ് അതെ പോലെ ഒപ്പിയെടുത്തിട്ടുണ്ട്.
ഒരു പാട് സന്തോഷം തരുന്ന ഒരു സിനിമ ..... ഇങ്ങനെയൊരു കുടുബം ആരും കൊതിക്കും .... എല്ലാവരും നല്ല അഭിനയം , പ്രത്യേകിച്ച് ആ ഉണ്ടകാളി പെൺകുട്ടി .... ഒരു പാട് ഇഷ്ടം ... മനസ്സിൽ കയറി ഈ സിനിമ ... സംവിധായകൻ വലിയ ഒരു കൈയടി അർഹിക്കുന്നു ....
ഈ കാലഘട്ടത്തിലെ സൈക്കോ സിനിമകളിൽ നിന്നും വ്യത്യസ്തമായി ആദ്യാവസാനം വരെ സന്തോഷത്തോടെ കുടുംബസമേതം കാണാൻ പറ്റിയ സിനിമ.... സിനിമ എന്നത് ഒരു മൂന്ന് മണിക്കൂർ നമുക്ക് സന്തോഷം നല്കുന്നതാവണം അത് ഈ സിനിമ കണ്ടാൽ കിട്ടും ......
Being a newly married and an elder sister I couldn't control my tears from the the beginning to end...😢Guys..this is really a nice work..and thanks to the crew for making such a feel good movie❤
മനോഹരമായദൃശ്യാനുഭവം സമ്മാനിച്ച സംവിധായകനും ടീമിനും ഒരായിരം നന്ദി.. കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾക്കിടയിൽ നിറയുന്ന സന്തോഷകണ്ണുനീർ.. പറയാൻ വാക്കുകളില്ല .. സ്നേഹം മാത്രം❤
പേര് പോലെ തന്നെ മനസ്സിന് സന്തോഷം നൽക്കുന്ന ഫീൽ ഗുഡ് സിനിമ... അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നന്ദി,,, ഈറനണിയിച്ച മൂഹുർത്തങ്ങൾ തന്ന് ജീവിത സാഹചര്യം വരച്ച് കാണിക്കാൻ സിനിമക്ക് കഴിഞ്ഞു❤👍🥰
ഈ സിനിമ എന്നെ വല്ലാതെ റിലേറ്റ് ചെയ്തു. .. ഞാൻ 10il പഠിക്കുമ്പോ എനിക്ക് ഒരു അനിയത്തി ഉണ്ടായി അന്ന് മുതൽ അവൾ എനിക്ക് എന്റെ സ്വന്തം മോളാണ് അവളുടെ കാര്യങ്ങൾ എല്ലാം ഞാനാ നോക്കിർന്നത്. എന്റെ +2 കഴിഞ്ഞപ്പോ എന്നെ കല്യാണം കഴിപ്പിച്ചു അന്ന് അവൾ കുറെ കരഞ്ഞു. . ഞാനും എന്റെ സ്വന്തം കുഞ്ഞിനെ ഒറ്റക്കാക്കി പോയ ഫീൽ ആയിരുന്നു ഇപ്പൊ എനിക്ക് 24 വയസ് അവൾക് 10 ഇതിലെ മോളെ പോലെ ഞാൻ ചെയ്ത് കൊടക്കുന്നതിനെല്ലാം അവൾ പരാതി പറയും. ..❤ ഇപ്പൊ എന്റെ സാമിഭ്യം കുറഞ്ഞതിന്റെ എല്ലാ കുറവും അവളിൽ കാണുന്നുണ്ട് 😒
Wow enth nalla cinema ahnu kandu തീർന്നത് അറിഞ്ഞതെ ഇല്ല ഒട്ടും ബോർ അടിക്കത്തും ഇല്ല നല്ല പാട്ടുകളും ❤️😻ഒത്തിരി ഇഷ്ട്ടായി അനു എന്ത് ക്യൂട്ട് ആണ് ഇതിൽ 😻എല്ലവരുടയും നല്ല അഭിനയം 🥰
ഇപ്പോഴും ഇടയ്ക്കു ഇതുപോലെ നല്ല സിനിമകൾ ഇറങ്ങുന്നതിൽ വളരെ സന്തോഷം അനു സിതാരയും ആ കുട്ടിയും ചേച്ചിയും അനിയത്തിയും ആയിട്ടുള്ള കഥാപാത്രം വളരെ നന്നായിട്ടുണ്ട് 1:34 :50 to 1:36 :45 😭😭 👍🙏
ഒരുപാട് ഓർമ്മകൾ ഓർത്തെടുക്കാൻ പറ്റി.... ഒരു അനിയത്തി, ചേടത്തി ഇല്ലാത്തത് ഭയങ്കര നഷ്ടമായി എന്റെ മനസ്സിൽ ഉണ്ട്.... ഒരുപാട് കരഞ്ഞു.... മനസ്സ് നിറച്ച പടം... 💖💖💖💖💖💖💖
നല്ലൊരു മൂവി ഒരുപാട് നാളുകൾക്കു ശേഷം കണ്ടു. ഇത് ശെരിക്കും ഞാനും എന്റെ അനിയത്തിയും പോലെയാണ്. ഞങ്ങൾ തമ്മിലും 13 വയസ്സ് വ്യത്യാസം ഉണ്ട്. ഞാൻ എപ്പോഴും അവളുടെ കാര്യങ്ങളിൽ ഇങ്ങനെ ആയിരുന്നു. ഞാൻ വീട്ടിൽ അവളുടെ കാര്യങ്ങളിൽ ഇടപെടുമ്പോൾ അവൾ പറയുന്നതും എനിക്ക് ഈ വീട്ടിൽ സ്വാതന്ത്ര്യം ഇല്ല, എങ്ങോട്ടെങ്കിലും ചേച്ചി ഒന്ന് പോ അല്ലെങ്കിൽ ഞാൻ ഇവിടുന്ന് പോകുവ എന്നൊക്കെ ആരുന്നു😂 പക്ഷെ എനിക്ക് പഠിക്കാൻ abroad പോകേണ്ടി വന്നപ്പോ ഞാൻ അവളേം അവൾ എന്നേം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ആദ്യംഅവൾക്ക് ഭയങ്കര സന്തോഷം ആയിരുന്നു. അവസാനം എന്നെ എയർപോർട്ടിൽ കൊണ്ടേ വിടാൻ വന്നപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു. കരയരുതെന്ന് ഓർത്തിരുന്ന ഞാനും കരഞ്ഞു. ഞാൻ ഇപ്പോൾ എന്റെ life ഇൽ രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചു മുന്നോട്ട് പോകുന്നതും അവൾ വലുതാകുമ്പോൾ നന്നായിട്ട് ജീവിക്കണം അതിന് ഞാൻ കാരണം ആകണം എന്ന് ഓർത്താണ്. ഈ മൂവി കണ്ടപ്പോ കുറെ മിസ്സ് ചെയ്തു അവളെ. വീട്ടിൽ പോയി ഒന്ന് കാണാനായിട്ട് കാത്തിരിക്കുവാ ഞാനും അവളും. അതിന്റെ കൂടെ ഈ മൂവി കൂടി കണ്ടപ്പോ ഒരുപാട് കരഞ്ഞു. Thank you for the whole team for making this wonderful movie.🥹🩷
സന്തോഷം ❤. ഈ സിനിമയ്ക്ക് ഇതിനേക്കാൾ ചേരുന്ന വേറൊരു പേരില്ല. Such a beautiful film. ഇത് ഇവരുടെ സ്വന്തം കുടുംബം പോലെ തന്നെ ഉണ്ട്. നമ്മളെല്ലാവരും ആഗ്രഹിക്കുന്ന, സ്വപ്നം കാണുന്ന കുടുംബം ❤
മോളുടെ ആക്ടിങ് ❤ ഈ movie നയിച്ചത് ആ മോളു ആണ്... കണ്ണ് കണ്ടു അഭിനയിച്ചു... ഡയറക്ടർ ❤️...എഡിറ്റ് ❤️..all ആക്ടർ❤️..cinematographer ❤️...പ്രൊഡ്യൂസർ... ഇതു വിജയിച്ചില്ല എന്ന് അറിയാം തീയേറ്ററിൽ എങ്കിലും... അടുത്ത് പടം എടുത്താൽ സൂപ്പർ hit ഉറപ്പു because മനസ് കൊണ്ട് പ്രാർത്ഥിക്കുന്നു... ❤️
അടിപൊളി സിനിമ, കണ്ണു നിറഞ്ഞു പോയി, അവരുടെ സ്‌നേഹം കണ്ടു കൊതിയായി. ഹീറോ സൂപ്പർ. ചേച്ചിയുടെയും അനിയത്തിയുടെയും സ്‌നേഹം ശരിക്കും സങ്കടായിപ്പോയി, പിന്നെ അമ്മായിഅമ്മയും. മരുമോളും നല്ലതായിരുന്നു. നല്ലൊരു കുടുംബ സിനിമ 🙌👍👍 ഈ സിനിമക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വലിയൊരു നന്ദി 🙌🙌🙌
കണ്ണ് നിറയാതെ ഈ സിനിമ കാണാൻ ആർക്കും കഴിയില്ല..... പ്രതേകിച്ചു ഇതേ പോലെ ചേച്ചിയും അനിയത്തിമാർക്കും അച്ഛനമ്മ മാർക്കും...... ഇതുപോലെ ഉള്ള സിനിമകൾ ആണ് നമ്മുടെ ഓരോരുത്തരുടെ മനസിനെ എങ്കിലും തലോടാൻ... സ്വന്തം ജീവിതം ഓർമിച്ചു പോകുന്നു ഓരോരുത്തരും......
മാതാപിതാക്കളെ ധിക്കരിച്ച് കുറഞ്ഞ കാലത്തെ പരിചയത്താൽ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോകുന്ന ഇന്നത്തെ തലമുറയിലെ കുട്ടികൾ കാണേണ്ട പടം തന്നെയാണ് അച്ഛനമ്മമാരുടെ സ്നേഹവും സന്തോഷവും സങ്കടവും എന്താണെന്ന് അടിവരയിട്ട് ജനങ്ങളിൽ എത്തിക്കുന്ന നല്ല പടം ഇതൊരു സിനിമ മാത്രമല്ല ഒരു വഴികാട്ടിയും കൂടിയാണ് 👌
മക്കൾ ദീർഖകാലമായി ഒരാളെ പ്രണയിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ജാതി, മത , സമ്പന്ന branthh kondd ശരിക്കുമുള്ള സ്വഭാവം പോലും അറിയാത്ത ഇന്നലെ കണ്ട ഏതോ ഒരു വ്യക്തിയെ arranged കല്യാണം കഴിക്കാൻ നിർബന്ധിച്ചു മക്കളെ സങ്കട കടലിൽ എത്തിക്കുന്ന മാതാപിതാക്കൾ കാണേണ്ട സിനിമ....
ഇതിലെ ഫിറ്റസ്റ്റിലെ പാട്ടിൽ ഞാൻ കണ്ടത് എന്നെയും എന്റെ അനിയത്തിയെയും ആണ് ഞാൻ 5ഇൽ പഠിക്കുമ്പോഴാണ് അവള് വന്നത് അന്ന് മുതല് ഇപ്പൊ അവൾ 4 ഇൽ എത്തി ഞാൻ ഡിഗ്രി സെക്കന്റ് yearum. അന്ന് മുതല് അവളെ എല്ലാ കാര്യവും ഞാനാ നോക്കുന്നെ. എന്റെ ഉമ്മനെക്കാളേറെ ❤❤❤
ഗംഭീര സിനിമ. ഇത്രയും വിലയേറിയ ഒരു സിനിമ ഞങ്ങൾക്ക് തന്നതിന് സംവിധായകനും മുഴുവൻ അണിയറപ്രവർത്തകർക്കും നന്ദി. ഇക്കാലത്ത് ആളുകൾ ബന്ധങ്ങൾക്ക് ഒരു വിലയും നൽകില്ല. രണ്ട് സഹോദരിമാരും കുടുംബവും തമ്മിലുള്ള ശക്തമായ ബന്ധം നിങ്ങൾ മനോഹരമായി ചിത്രീകരിച്ചു. ക്ലൈമാക്സിൽ ഈ സിനിമ നിങ്ങളുടെ കണ്ണുകളിൽ കണ്ണീരും സന്തോഷവും കൊണ്ടുവരുമെന്ന് തീർച്ച. Thumbs up 👍 for this beautiful movie❤
Simple but a superb family entertainment movie..👌👌 Being a father of 2 daughters, I couldn't control my tears at the climax .. 😢😢Hats off to the entire team especially to that baby who acted really well..🙏🙏
ഒരുപാട് നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു പടമാണ്... ഒരുപാട് natural emotional moments ഉള്ള... Message ukal ഉള്ള തികച്ചും ഒരു family entertainer...🥰🥰 Great appreciation for its story, scripting, makers and all actors...👏🏻👏🏻👏🏻 Excellent work... 👏🏻👏🏻❤️❤️
കണ്ട കൂതറ പടങ്ങൾ OTT ഇറങ്ങുമ്പോൾ ഇത്ര qulaity ഉള്ള പടം എടുക്കാൻ ആളുകൾ ഇല്ലാതായി പോയല്ലോ എന്ന് ഓർക്കുമ്പോൾ സഹതപിക്കുന്നു .....All the best Ajith and friends
ആകാശദൂത് എന്ന മൂവിക്ക് ശേഷം.. ഒത്തിരി കരയിച്ച നല്ലൊരു പടം.... മനസ്സിൽ വിങ്ങിപൊട്ടി കരഞ്ഞു പോയി... കുഞ്ഞുങ്ങളെ സഹോദരസ്നേഹം കാണിച്ചു കൊടുക്കാൻ പറ്റിയ നല്ല movie.... ഈ പടം കണ്ട് മക്കൾ കരഞ്ഞു...അവസാന നിമിഷങ്ങളിൽ നമ്മുടെ മാതാപിതാക്കൾ കടന്നുപോയതും, ഇനി നമ്മൾ മറികടന്നു പോകേണ്ട അവസ്ഥയും ഓർത്തപ്പോ ചങ്കിൽ കുത്തി നോവിച്ച വേദന ആണ് തന്നത്.....