ഈറൻ മിഴികളിൽ നിറയുന്നൂ ഇഷ്ടങ്ങൾ ഈണമിട്ടൊരു കാലം ആദ്യത്തെ കൗതുകങ്ങൾ അടുപ്പങ്ങളായി പൂത്തുലഞ്ഞപ്പോൾ അണമുറിയാതൊഴുകീ അത്ഭുതങ്ങൾ (ഈറൻ മിഴികളിൽ...) വിരഹത്തിൻ വേദനകൾ വീണ്ടും സംഗമത്തിൻ വർണങ്ങൾ പറഞ്ഞു തീരാത്ത വിശേഷങ്ങൾ പിന്നെയും കാണാൻ ആഗ്രഹങ്ങൾ അടുത്തു നിന്നു കേട്ടതു പോലും ആരും ഓർമിക്കാത്തൊരു കാലം (ഈറൻ മിഴികളിൽ...) കണ്ണും കണ്ണും പറഞ്ഞൂ കഥകൾ കാതിലെത്തിയതെല്ലാം സംഗീതം മനസിൽ നിറഞ്ഞതു കവിളിലെ ചുവപ്പും മോഹം നിറയും പുഞ്ചിരിയും മാത്രം സൊറ പറഞ്ഞിരിക്കാൻ കിന്നരിക്കാൻ സാമീപ്യങ്ങളൊരുങ്ങും പ്രണയ കാലം (ഈറൻ മിഴികളിൽ...)
കലാലയത്തിൻ ചുവരുകളിൽ ഇന്നും കാണും കൈ നഖത്താൽ നീ വരച്ച പ്രണയത്തിൻ ചിത്രങ്ങൾ പണ്ടൊരു കാലം ഓർമയിലെത്തീ പിന്നെയും പിന്നെയും തെളിയുന്നൂ (കലാലയത്തിൻ...) ഓടി വന്നു പുഞ്ചിരിച്ച സുന്ദര സ്വപ്നം ഒന്നു കൂടിയുണരുമോ മഴ തൻ മൗനങ്ങളിൽ മിന്നിത്തെളിയും മദ്ധ്യാഹ്നങ്ങളിൽ മുഖത്തോടു മുഖം നോക്കി നാം നിന്നൂ മറന്നു പോയീ ലോകമെല്ലാം മാനസം മുഴുവൻ നീ നിറഞ്ഞൂ (കലാലയത്തിൻ...) പറന്നു പോയ പക്ഷിയൊരെണ്ണം പിൻ തിരിഞ്ഞു പറക്കുന്നു പുഴയിലായിരം തിരകളായി ആശകൾ പുനർജനി തേടിയൊഴുകുന്നൂ മനസിലെ മന്ദാരം പൂ കൊണ്ടു നിറയാൻ മൊട്ടുകളായി മുകുളങ്ങളായി മോഹങ്ങൾ മെല്ലെ മെല്ലെയുണരുന്നൂ (കലാലയത്തിൻ...)
എന്റെ same life.. എന്റെ പേരാണ് അവളുടെ മോന് 😔😔😔ചിലപ്പോൾ ഓർക്കാറുണ്ട് ഒറ്റക് ഇരിക്കുമ്പോ അറിയാതെ കണ്ണ് നിറയാറുണ്ട്... ഒരേയൊരു ജന്മം അല്ലേ ഉള്ളു 🥺😔ഇപ്പോഴും ഞങ്ങൾ സ്നേഹിക്കുന്നുണ്ട് ആ നഷ്ട്ട പ്രണയത്തെ ❤️