“ഓം പൂര്ണ്ണമദഃ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ”- എന്ന് തുടങ്ങുന്ന ശാന്തി മന്ത്രത്തിന്റെ അർത്ഥം ചുരുക്കി പറയാമോ?#swamichidanandapuri For more details: / advaithashramamkolathur Facebook page: / chidanandapuri
നമസ്തേ🙏സ്വമാജി ഒരു വലിയ സത്യം അങ്ങ് ബോധപ്പിച്ചു. ഒരാളുടെ കർമ്മം കൊണ്ട് ഉണ്ടാകുന്നതാണ് ഈ കർമ്മഫലം എന്ന് മൂന്ന് തത്വങ്ങൾ കൊണ്ട് വിവരിച്ചത് വളരെ ഹൃദ്യമായി♥️🙏
ബ്രഹ്മം പൂർണ്ണമാകുന്നു. ജീവാത്മാവ് പൂർണ്ണമാകുന്നു ബ്രഹ്മത്തിൽ നിന്നും ജീവാത്മാവിനെ എടുത്താലും ബ്രഹ്മം നിറഞ്ഞു തന്നെ നിൽക്കുന്നു അഥവാ അവശേഷിക്കുന്നു . ഇതാണ് ഈ മന്ത്രത്തിന്റെ അർത്ഥം.
@@pbrprasad4430 യുഗപുരുഷനായ നാരായണഗുരു സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ വെറും 10 ശ്ലോകങ്ങളിൽ ഈ അനന്തതയെ (infinity) ദൈവശതകത്തിൽ വർണ്ണിച്ചിരിക്കുന്നു. “ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാൽ” “സർവ്വവും ഒന്നൊന്നായി എണ്ണിക്കഴിയുമ്പോൾ,കാണുന്നതിനാധാരമായ കണ്ണാണ് അടിസ്ഥാനപരമായ സത്യം എന്നാ അറിവിൽ നാം എത്തിചേരുന്നു.” എന്നു എം കെ സാനു മാസ്റ്റർ! എന്നാൽ അതു ശരിയല്ല. Guru goes far beyond this! അതായത് അങ്ങനെ എണ്ണിയാൽ എണ്ണം ഒരിക്കലും അവസാനിക്കില്ല എന്നാണു ഗുരു ഉദ്ദേശിക്കുന്നത് - അതായത് “എണ്ണിക്കഴിയുമ്പോൾ” എന്ന അവസ്ഥ ഒരിക്കലും ഉണ്ടാകില്ല! നമ്മൾ അനന്തയിലേക്കാണു infinity എത്തിചേരുക. “അനന്തം അജ്ഞാതം അവർണ്ണനീയം” എന്ന് ഒരു കവി പാടിയതും ഇതാണു.
@@pbrprasad4430 there is a small problem here. Infinity - Infinity is not infinity. It is non-deterministic. Otherwise, infinity/infinity would have been 1. Else this would have been the perfect and most direct explanation. Thanks!
🕉️ഓം നമശിവായ 🙏പ്രണാമം സ്വാമിജി 🙏ഓം എന്ന പ്രണവ മന്ത്ര വിവർത്തനം കേട്ടു 🙏അങ്ങയുടെ ചാനൽ തുറന്നാൽ പഠിപ്പറി വില്ലാത്ത ഈയുള്ളവൾക്ക് ഒരു കടുകളവു പുരാണം ഉപനിഷത്ത് ഇവയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നു 🙏ഗുരോർ പാദനമസ്കാരം 🙏🙏
ഏറെ ബഹുമാനത്തോടെ പറയട്ടെ ചോദ്യത്തിന് മറുപടി ഇതുവരയും പറഞ്ഞില്ല ഇതിലും ഭംഗിയായി പ്രശസ്ത ഗാനരചയിതാവ് ശ്രീ ശ്രീ കുമാരൻ തമ്പി സർ ഒരു വേദിയിൽ വിശദീകരിക്കുന്നത് കേട്ടിരുന്നു സംശയലേശമന്യ ശ്രോതാക്കൾ അത് സ്വീകരിക്കുന്നതും കണ്ടു
🙏🏼Pranamam Swamiji🙏🏼🙏🏼Ananthakoti Namaskaram Swamiji,,,Hare Rama Hare Rama,,Rama Rama Hare Hare.... Hare Krishna Hare Krishna, Krishna Krishna Hare Hare🙏🏼🙏🏼